ചൂടുകാലത്തെ ലൈംഗിക ബന്ധം ഗുണകരമോ ? ഒരുദിവസം എപ്പോൾ ആകാം ?

113

ലൈംഗികബന്ധത്തിന് മികച്ച സമയം ഏതെന്ന ചോദ്യം പലപ്പോഴും ഉയരുന്നുണ്ട്. ശരീരത്തെയും മനസിനെയും ആനന്ദിപ്പിക്കുകയും ഉന്‍‌മേഷഭരിതമാക്കുകയും ചെയ്യുന്ന സമയങ്ങളിലെ സെക്‍സ് മികച്ച അനുഭവം നല്‍കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.ചൂടുകാലത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് ഉചിതം. വേനല്‍ക്കാലത്ത് രാവിലെയും വൈകുന്നേരം നാലുമണിക്കു ശേഷവും സെക്സില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. നല്ല ചൂടുള്ള സമയത്തെ ബന്ധപ്പെടല്‍ ക്ഷീണവും മടുപ്പും ഉണ്ടാക്കും. നല്ല കാറ്റ് ലഭിക്കുന്ന അന്തരീക്ഷത്തില്‍ മനസ് തണുപ്പിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടുള്ള ബന്ധപ്പെടല്‍ ശരീരത്തെയും മനസിനെയും ആനന്ദിപ്പിക്കുകയും ഉന്‍‌മേഷഭരിതമാക്കും.മുന്‍‌കരുതലുകളും ചെറിയ പൊടിക്കൈകളും ഒക്കെ സ്വീകരിച്ചാല്‍ ചൂടുകാലത്തെ ദാമ്പത്യം സുഖമുള്ളൊരു ഓര്‍മ്മയാക്കാന്‍ കഴിയും. അസ്തമയം സാക്ഷിയാക്കിയുള്ള ലൈംഗികബന്ധം വിദേശ രാജ്യങ്ങളില്‍ പതിവാണ്. പ്രത്യേക അനുഭൂതി നല്‍കാന്‍ ഈ ബന്ധത്തിന് സാധിക്കും.