കാര്‍, കാമം, കാഴ്ച
ഇന്നു രാത്രി എട്ടരയ്ക്ക് ആരോഗ്യലഘുലേഖാ വിതരണത്തിനിടെ നടന്നത്. അവധിയുടെ ആവേശവും ആലസ്യവും ദുരമൂക്കുന്ന രാത്രിയാണു പ്രവാസിയുടെ എല്ലാ വെള്ളിയാഴ്ചയും. മൈതാനത്തിന്റെ മൂലയില്‍ കെട്ടിടങ്ങളോട് ചേര്‍ന്ന് എഫ്.ജെ ക്രൂയിസറൊന്ന് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിട്ടിരിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസ് ജീപ്പൊന്ന് ലൈറ്റിടാതെ വന്ന് തൊട്ടടുത്ത് നിര്‍ത്തി. സിനിമാസ്റ്റൈലില്‍ ചാടിയിറങ്ങി നിര്‍ത്തിയിട്ട കാറിനുചുറ്റും ടോര്‍ച്ചടിച്ച് പരിശോധന തുടങ്ങി. കാറിന്റെ ഒത്തമധ്യത്തിലെത്തി ഉള്ളിലേക്കടിച്ചപ്പോള് കാണാന്പാടില്ലാത്തതെന്തോ കണ്ടപോലെ ഏമാന് അല്‍പ്പനേരം നിന്നു. ലഘുലേഖകള്‍ കീശയില്‍ തിരുകി അടുത്തനിമിഷം മുതല്‍ ഞാനും സഹപ്രവര്ത്തകന് ദീപുവും വ്യായാമശീലക്കാരായി മാറി.
പിന്നീടുണ്ടായത്- അല്‍പ്പംവൈകി കാറില്‍ നിന്നൊരാളിറങ്ങിവന്നു. പോലിസുകാരന്റെ കാല്ക്കല് വീഴുന്നു. അറബിയില്‍ ദൈവത്തെ സാക്ഷിയാക്കി മണിമണിയായെന്തോ പറയുന്നു, ചുറ്റുവട്ടത്ത് പത്രക്കഴുകന്മാരെപ്പോലെ ഞങ്ങള്‍ വട്ടമിട്ടുപറന്നു. പോലിസ് ചില കടലാസുകളില്‍ എന്തോ എഴുതിയെടുത്തു. അരമണിക്കൂറിനുശേഷം കാറിനു പുറത്തിറങ്ങാന്‍ വയ്യാത്ത പെണ്ണിനെയും യുവാവിനെയും വിട്ട് പോലിസ് മടങ്ങി. ഞങ്ങളിരുവരും വ്യായാമം നിര്‍ത്തി. കാറിലുണ്ടായിരുന്നവര്‍ കമിതാക്കളാണെന്നും അതിന്റെ ശരിയായ അര്‍ഥം കാമപൂരണം നടത്തുന്നവരെന്നാണെന്നും മനസ്സിലായി.
(ഭാര്യാഭര്ത്താക്കന്മാരല്ല. ഇതാദ്യസംഭവവുമല്ല. ആണും പെണ്ണും കെട്ട വര്‍ഗ്ഗത്തില്‍പ്പെട്ട അവര്‍ സ്വതന്ത്രലൈംഗികതാവാദികളാവാനാണു സാധ്യത. അതാവുന്പോള്‍ ആര്‍ക്കും എവിടെവച്ചും ആരുമായും എങ്ങനെയും എന്തുമാവാമല്ലോ.)
mohamed@salahudheen.com
576 total views, 3 views today
