സെക്‌സ് ഒരു വ്യായാമം ആണോ ?
മെഡിക്കല്‍ റിവ്യു: ഡോ. ജോയ് തര്‍മന്‍
ശരീരഭാരം കുറക്കാന്‍ രാവിലെയോ വൈകീട്ടോ നടക്കാന്‍ പോവുന്നത് പലരുടെയും ശീലമാണ്. ഇപ്പോള്‍ കൊറോണ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളുമുള്ളതിനാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. വീട്ടിലിരുന്ന ഭക്ഷണം കഴിക്കുക മാത്രം ചെയ്യുന്നതു കൊണ്ട് പലരുടെയും ശരീരഭാരം വര്‍ധിച്ചിട്ടുമുണ്ട്. എല്ലാവര്‍ക്കും വീട്ടില്‍ ട്രെഡ്മില്ലൊന്നും വാങ്ങിവെക്കാനാവില്ലല്ലോ. സെക്‌സിനെ ഒരു വ്യായാമം ആയി കാണാനാവുമോ എന്ന ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. കൊറോണക്കാലത്ത് ഇക്കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്.
സെക്‌സ് വ്യായാമം ആണോ ?
സാധാരണരീതിയില്‍ സെക്‌സില്‍ ഏര്‍പ്പെടുന്നത് പുരുഷ ശരീരത്തില്‍ 101 കലോറി ഊര്‍ജം കത്തിത്തീരാന്‍ കാരണമാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സ്ത്രീശരീരത്തില്‍ ഇത് 69 കലോറിയായിരിക്കും. 25 മിനുട്ട് സെക്‌സില്‍ ഏര്‍പ്പെടുമ്പോഴും 30 മിനുട്ട് ട്രെഡ് മില്ലില്‍ ഓടുമ്പോഴും എത്ര കലോറി ഊര്‍ജം കത്തുമെന്ന് അറിയാന്‍ 2013ല്‍ ഒരു പഠനം നടത്തിയിരുന്നു. ഫോര്‍പ്ലേ, ലിംഗ-യോനീ സംഭോഗം, രതിമൂര്‍ഛ എന്നിവ ചേര്‍ന്നാണ് പുരുഷന്‍മാര്‍ക്ക് 101 കലോറിയും സ്ത്രീകള്‍ക്കു 69.1 കലോറിയുമാണെന്ന് കണ്ടെത്തിയത്. പുരുഷന്‍മാരില്‍ മിനുട്ടില്‍ 4.2 കലോറിയും സ്ത്രീകളില്‍ 3.2 കലോറിയുമാണ് കത്തുക.അതേസമയം, ട്രെഡ് മില്ലില്‍ ഓടുമ്പോള്‍ പുരുഷന്‍മാരില്‍ മിനുട്ടില്‍ 9.2 കലോറിയും സ്ത്രീകളില്‍ 7.1 കലോറിയുമാണ് കത്തുക. അതയാത് സെക്‌സിനേക്കാള്‍ ഇരട്ടിയാണിത്.
എങ്ങനെ കൂടുതല്‍ കലോറി കത്തിക്കാം
സെക്‌സില്‍ മുകളിലിരിക്കുന്ന ആളായിരിക്കും കൂടുതല്‍ ചലിക്കേണ്ടി വരുക. ഇത് അയാളില്‍ കൂടുതല്‍ കലോറി കത്താന്‍ കാരണമാവും. രണ്ടു പേര്‍ക്കും കൂടുതല്‍ കലോറി കത്തിക്കണമെങ്കില്‍ മാറി മാറി മുകളിലേക്ക് പോവുന്നത് നല്ലതായിരിക്കും. സെക്‌സിനിടെ വിയര്‍ക്കുന്നത് നല്ല തോതില്‍ കലോറി കത്തുന്നതിന്റെ ലക്ഷണമാണ്.
സെക്‌സിന്റെ മറ്റു ഗുണങ്ങള്‍
സ്‌ട്രെസ്സും ആകാംക്ഷയും കുറക്കും.
മൂഡ് വര്‍ധിപ്പിക്കും.
ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ലൈംഗികവികാരം വര്‍ധിപ്പിക്കും.
രക്തസമ്മര്‍ദ്ദം കുറക്കും.
പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
വേദന കുറക്കും,
പ്രോസ്‌റ്റേറ്റ് കാന്‍സര്‍ സാധ്യത കുറക്കും.