fbpx
Connect with us

Society

അബ്ബാസ്‌, അജ്‌മല്‍, ജുനൈസ്‌ കുട്ടിപ്രഭുക്കള്‍ക്ക്‌ പകര്‍ത്താനുള്ള പാഠം [ലൈംഗിക വിപണി – 4]

വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത്‌ തിരൂരിലായിരുന്നു. തിരൂര്‍ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷന്‍ പരിസരവും അന്ന്‌ അടക്കിവാണിരുന്നത്‌ ചില മാഫിയകളായിരുന്നു.

 175 total views

Published

on

വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത്‌ തിരൂരിലായിരുന്നു. തിരൂര്‍ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷന്‍ പരിസരവും അന്ന്‌ അടക്കിവാണിരുന്നത്‌ ചില മാഫിയകളായിരുന്നു.

പിതാവിന്റെ കൂടെ മുസ്‌ഹഫുകളും പുസ്‌തകങ്ങളുമൊക്കെ വില്‍ക്കുന്ന ജോലിയായിരുന്നു കാളികാവിലെ അബ്ബാസിന്‌. ഒരിക്കല്‍ അടുത്ത്‌ പറ്റിക്കൂടിയ ഒരാള്‍ കയ്യിലുണ്ടായിരുന്ന പണം കൈക്കലാക്കി രക്ഷപ്പെട്ടു. പണമില്ലാതെ വീട്ടില്‍ച്ചെന്ന്‌ കയറാന്‍ ഭയം. അങ്ങനെയാണ്‌ പതിമൂന്നുകാരന്‍ അബ്ബാസ്‌ തിരൂരിലെത്തിപ്പെടുന്നത്‌. സെക്‌സ്‌ മാഫിയകളുടെ അടുക്കലേക്കായിരുന്നു അവനും എത്തിപ്പെട്ടത്‌. ചില സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പോലീസുകാര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നു. അന്ന്‌ പ്രകൃതിവിരുദ്ധ പീഡകരുടെ കളിപ്പാവകളായ 16ലേറെ കുട്ടികളെയാണ്‌ മൊയ്‌തു വെട്ടിച്ചിറ, ഷമീജ്‌ കാളികാവ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള സാംസ്‌കാരിക സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയത്‌. അവരുടെ വീട്ടുവിലാസം ചോദിച്ചറിഞ്ഞു. ഈ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ട്‌പേരുടേത്‌ മാത്രമെ ശരിയായിരുന്നുള്ളൂ. ബാക്കിയെല്ലാം വ്യാജമായിരുന്നു. അവരിലൊരാളായിരുന്നു അബ്ബാസ്‌.

ഇന്നും ഓര്‍ക്കുമ്പോള്‍ അബ്ബാസിന്‌ അത്ഭുതം. തനിക്കെങ്ങനെ ലഹരിപതയുന്ന ജീവിതത്തില്‍ നിന്ന്‌ മോക്ഷം സാധ്യമായി…എല്ലാത്തിനും അബ്ബാസും കുടുംബവും ദൈവത്തെ സ്‌തുതിക്കുന്നു. അബ്ബാസിന്റെ ജീവിതം വലിയ പാഠപുസ്‌തകമാണ്‌. ഏതുവിധേനയും പണം സമ്പാദിക്കാമെന്ന്‌ കരുതി ഇറങ്ങിപ്പുറപ്പെടുന്ന പയ്യന്‍മാര്‍ക്കുള്ള പാഠം. ആ മാലിന്യങ്ങളില്‍ ചെന്നടിഞ്ഞാല്‍ തിരിച്ച്‌കയറുക ഏറെ പ്രയാസമാണെന്ന്‌ കൂടെയുണ്ടായിരുന്ന പലരുടേയും ജീവിതംചൂണ്ടി അയാള്‍പറയുന്നു. കൊടുവള്ളിയിലേയും താമരശ്ശേരിയിലേയും ചിലരെ പിന്നീട്‌ കണ്ടെത്തിയതോ ദുരൂഹസാഹചര്യത്തില്‍ അനാഥ ശവങ്ങളായിട്ടായിരുന്നു.

ഇന്ന്‌ അബ്ബാസ്‌ പാലക്കാട്‌ ഒലവക്കോട്ടുള്ള മത്സ്യ മാര്‍ക്കറ്റിലെ മീന്‍ വില്‍പ്പനക്കാരനാണ്‌. ഭാര്യയും മൂന്ന്‌ കുട്ടികളുമുണ്ട്‌. ഇന്ന്‌ പ്രകൃതിവിരുദ്ധപീഡനമെന്ന്‌ കേള്‍ക്കുമ്പോള്‍ അയാള്‍ക്ക്‌ കലികയറും. ആരെങ്കിലും അത്തരത്തില്‍ ചെയ്യുന്നത്‌കാണുമ്പോള്‍ ക്ഷമ നശിക്കും. അത്തരം കുട്ടികളെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ അറപ്പോടെ മുഖം തിരിക്കും. അതിന്‌ വേണ്ടിമാത്രമായി ജീവിക്കുന്ന ചില മനുഷ്യരെ കാണുമ്പോള്‍ വെറുപ്പോടെ കാറിതുപ്പും.

വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത്‌ തിരൂരിലായിരുന്നു. തിരൂര്‍ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷന്‍ പരിസരവും അന്ന്‌ അടക്കിവാണിരുന്നത്‌ ചില മാഫിയകളായിരുന്നു.

Advertisementഅന്ന്‌ മുപ്പതു രൂപയായിരുന്നു ഒരാളില്‍നിന്ന്‌ ലഭിച്ചിരുന്നത്‌. മുപ്പത്‌ രൂപകൊടുത്താല്‍ ലോഡ്‌ജുകളില്‍ ഒരുമണിക്കൂറ്‌ നേരത്തേക്ക്‌ റൂം കിട്ടും. കോഴിക്കോട്ടെ ചില ലോഡ്‌ജുകളില്‍ ഇന്നും ആ സേവനം തുടരുന്നു. വാടക മുന്നൂറുരൂപയായി ഉയര്‍ത്തിയിട്ടുണ്ടെന്ന്‌ മാത്രം. ഒരു ദിവസത്തേക്കുള്ള റൂം വാടക 150 ആകുമ്പോഴാണ്‌ ഒരുമണിക്കൂറിന്‌ മുന്നൂറ്‌ മുതല്‍ മുകളിലേക്ക്‌ ഈടാക്കുന്നത്‌. ഒരുദിവസംതന്നെ ഒരേ റൂം ഇത്തരത്തില്‍ പലതവണ ഉപയോഗപ്പെടുത്താമെന്നത്‌കൊണ്ട്‌ ലോഡ്‌ജുകാര്‍ക്കും ഇത്‌ അനുഗ്രഹമാകുന്നു.

13 വര്‍ഷം മുമ്പ്‌ കോഴിക്കോട്‌ നഗരത്തിലെ ചില ലോഡ്‌ജുകള്‍ ഒരുക്കികൊടുത്തിരുന്ന സൗകര്യങ്ങളെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ആ സംവിധാനം ഇന്നും കൂടുതലാണെന്നാണ്‌ ബോധ്യമായത്‌. ചിലര്‍ക്ക്‌ ഇതുതന്നെയാണ്‌ പ്രധാന വരുമാനമാര്‍ഗമെന്നും ഡേവിസണ്‍ തിയേറ്ററിനരികിലുള്ള ഒരു കച്ചവടക്കാരന്‍ പറഞ്ഞു.

കൊണ്ടോട്ടിക്കടുത്തുള്ള പയ്യന്‍. കോഴിക്കോട്ടും കണ്ണൂരും കോവളത്തും വര്‍ഷങ്ങളായി സേവനം ചെയ്‌തുവരവെ ചില രോഗങ്ങള്‍ പിടിപ്പെട്ടതോടെയാണ്‌ പരിപാടി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായത്‌. പക്ഷേ അപ്പോഴേക്കും അവന്റെ ജീവിതത്തെ ലഹരി വിഴുങ്ങിക്കഴിഞ്ഞിരുന്നു. ബന്ധുക്കളാണവനെ കോഴിക്കോട്ട്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയാക്കപ്പെട്ടവരെ ചികിത്സിക്കുന്ന സുരക്ഷയിലെത്തിച്ചത്‌. കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കേന്ദ്രമാണിത്‌. ഇവിടുത്തെ ഡോക്‌ടര്‍ സത്യനാഥന്‍ പറയുന്നു. അവനെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ഏറെ പ്രയാസപ്പെട്ടു. രണ്ടുവര്‍ഷത്തെ ചികിത്സക്കൊടുവിലാണ്‌ അവനില്‍ കാര്യമായ മാറ്റം കണ്ടു തുടങ്ങിയത്‌. ബന്ധുക്കള്‍ക്ക്‌ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. സാധാരണ രീതിയില്‍ കൃത്യമായ ചികിത്സ നല്‍കുകയും നിബന്ധനകള്‍ പാലിക്കുകയും ചെയ്‌താല്‍ ഇത്രയൊന്നും സമയമെടുക്കേണ്ടതില്ല. എന്നാല്‍ ഇപ്പോള്‍ അയാള്‍ക്ക്‌ കുഴപ്പമൊന്നുമില്ല. അദ്ദേഹം പറഞ്ഞു.

മലപ്പുറം കാരത്തോടുകാരനായ യുവാവിനേയും എത്തിച്ചത്‌ ഇവിടെതന്നെ. അവനും രണ്ടുവര്‍ഷത്തോളം ചികിത്സ തുടര്‍ന്നു. ഇടക്കിടെ മുടങ്ങാതെ ആശുപത്രിയില്‍ വന്നു. കൗണ്‍സിലുകള്‍ ഏറെ ഗുണം ചെയ്‌തു. പിന്നീട്‌ ഗള്‍ഫിലേക്ക്‌ പോയന്നാണറിവ്‌.

പരപ്പനങ്ങാടിയിലേയും വളാഞ്ചേരിയിലേയും തിരൂരിലേയും എടപ്പാളിലേയും ചില യുവാക്കളുടെകാര്യവും കേന്ദ്രത്തില്‍ നിന്നും അറിവായി. അവിടെ നിന്നും ലഭിച്ച വീട്ടുവിലാസത്തില്‍ അന്വേഷിച്ചപ്പോള്‍ ഇവരെല്ലാം തിരൂരില്‍ നിന്ന്‌ ലഹരിനുണഞ്ഞും പ്രകൃതി വിരുദ്ധക്കാരുടെ ഇഷ്‌ടക്കാരായും നടന്നിരുന്നവരായിരുന്നു എന്നും മനസിലായി.

Advertisementപിന്നീട്‌ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും കോവളത്തേക്കും പടര്‍ന്ന ചില പ്രതിഭാസങ്ങളെക്കുറിച്ച്‌ കോഴിക്കോട്ടെ ശാന്തി, മറ്റുചില സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ചു. എന്നാല്‍ ഇന്നും ലഹരിയുടെ മായികലോകത്ത്‌ തന്നെ ജീവിതത്തെ തളച്ചിട്ടവര്‍ നൂറുകണക്കിന്‌. ഒരിക്കലും സാധാരണനിലയിലേക്ക്‌ തിരികെയെത്താന്‍ കഴിയാത്തവര്‍ അതിലേറെ. അവരിലൊരാളാണ്‌ പരപ്പനങ്ങാടിക്കടുത്ത വ്യാപാരിയുടെ മകന്‍. പരപ്പനങ്ങാടിയിലെതന്നെ ഇരുപത്തിയൊന്നുകാരനായ ജുനൈസ്‌. കോഴിക്കോട്‌ മേരിക്കുന്നിലെ അജ്‌മല്‍(22), വടകരയിലെ റാഷിദ്‌(23), എടപ്പാള്‍ തവനൂരിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി റോഷനെ ഉമ്മയും ഉപ്പയുമാണ്‌ സുരക്ഷയിലെത്തിച്ചത്‌. ഒരു ദിവസം 16 പാക്കറ്റ്‌ ഹാന്‍സ്‌ ഉപയോഗിക്കുമായിരുന്നു റോഷന്‍. പിന്നീടാണതില്‍ ലഹരികുറവായി തുടങ്ങിയത്‌. അപ്പോള്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നീണ്ടു. പണം തികയാതെ വന്നപ്പോള്‍ പ്രകൃതിവിരുദ്ധപീഡകരുടെ ഇഷ്‌ടക്കാരനായിമാറി. അവര്‍ പണവും ലഹരിയും കാട്ടി മോഹിപ്പിച്ചു.

തിരൂരിലെ മംഗലത്തിനടുത്ത ഒരു ഹാജിയാര്‍ ഇന്നും പേരെടുത്ത വ്യാപാരിയാണ്‌. പയ്യന്‍മാരെ മാത്രമല്ലെത്രെ അദ്ദേഹത്തിന്‌ താത്‌പര്യം, ഹിജഡകളെക്കൂടിയാണ്‌. കാരന്തൂര്‍ക്കാരനായ വ്യാപാരിയുടെ ഇഷ്‌ട കസ്റ്റമേഴ്‌സുമാണെത്രെ ഇദ്ദേഹം. ചില ജനപ്രതിനിധികള്‍ ഇന്നും ഇവിടുത്തെ ലോഡ്‌ജ്‌ കേന്ദ്രീകരിച്ച്‌ വ്യാപാരം നടത്തുന്നു. ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ ബന്ധു ലോഡ്‌ജില്‍ സ്ഥിരമായിമുറിയെടുത്ത്‌ കുട്ടികളെ ഉപയോഗിക്കുന്നു. സ്വന്തം ആവശ്യത്തിനും ഇഷ്‌ടക്കാരെ തൃപ്‌തിപ്പെടുത്തുകയുമാണെത്രെ ലക്ഷ്യം. ആലത്തിയൂര്‍ സ്വദേശിയായ ഒരാള്‍ ഒരുവര്‍ഷം മുമ്പ്‌ രണ്ടുകുട്ടികളുമായി മുറിയെടുത്തു. പയ്യന്‍മാരെ പറഞ്ഞയച്ചപ്പോഴാണ്‌ ബോധ്യമായത്‌ അവര്‍കടന്ന്‌ കളഞ്ഞത്‌ ഇദ്ദേഹത്തിന്റെ പേഴ്‌സുമായിട്ടാണെന്ന്‌. ഉടന്‍ ശിങ്കിടികളുമായി ഇറങ്ങി സിനിമാസ്റ്റൈലില്‍ പയ്യന്‍മാരെ പൊക്കി. മോഷണത്തിന്‌ മാത്രം പോലീസ്‌ കേസെടുത്തു. എന്നാല്‍ മറ്റുകാര്യങ്ങളൊന്നും ചര്‍ച്ചക്കുവന്നതേയില്ല.

തിരൂര്‍ റെയില്‍വേ സ്റ്റേഷനടുത്തേയും മുനിസിപ്പല്‍ ബസ്‌ സ്റ്റാന്‍ഡിലേയും ചില ലോഡ്‌ജ്‌ മുറികളും ഇതിന്‌ ഇന്നും വേദിയാകുന്നു. മലയാളത്തിന്റെ ഭാഷാ പിതാവിനെ ബലാല്‍സംഗം ചെയ്‌തവര്‍ എന്നൊരു പേര്‌ ദോഷവും ചാര്‍ത്തികിട്ടിയിട്ടുണ്ട്‌ തിരൂരിന്‌.

കഥ ഇങ്ങനെ.

Advertisementനാലുവര്‍ഷം മുമ്പാണ്‌. സൂര്യ ടിവിയില്‍ എഴുത്തച്ഛന്റെ ജീവിത കഥയെ ആസ്‌പദമാക്കി പ്രക്ഷേപണം ചെയ്‌ത കിളിപ്പാട്ട്‌ എന്ന പരമ്പരയില്‍ എഴുത്തച്ഛന്റെ കുട്ടിക്കാലം അഭിനയിക്കാനെത്തിയ തൃശൂര്‍ സ്വദേശിയായ പയ്യനെയും വെറുതെ വിട്ടില്ല ചിലര്‍. പയ്യന്‍ പ്രശ്‌നമാക്കുകയും രക്ഷിതാക്കള്‍ ബഹളംകൂട്ടുകയും ചെയ്‌തു. ഒടുവില്‍ പുലര്‍ച്ചേ തന്നെ സ്ഥലം വിടുകയുമായിരുന്നു അവര്‍. കുട്ടിക്കാലം അഭിനയിക്കാന്‍ വേറെ ആളെനോക്കേണ്ടിയും വന്നു. ഇവിടെ ഒടുങ്ങുന്നില്ല തിരൂരിന്റെ വര്‍ത്തമാനകാലാവസ്ഥ…? അതേക്കുറിച്ച്‌ ഉടന്‍….

 176 total views,  1 views today

Advertisement
Entertainment9 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized10 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history11 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment13 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment13 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment15 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science15 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING16 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy16 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment19 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story3 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement