ര­തി­യു­ടെ കാ­ര്യ­ത്തില്‍ ദമ്പ­തി­ക­ളു­ടെ താല്‍­പ­ര്യ­ത്തി­നാ­ണ് മൂന്‍­തൂ­ക്കം. ഇരു­വര്‍­ക്കും താല്‍­പ­ര്യ­മു­ള്ള ഏത് സമ­യ­ത്തും സെ­ക്സി­ലേര്‍­പ്പെ­ടാ­വു­ന്ന­താ­ണ്. അതില്‍ ലൈം­ഗിക വൈ­കൃ­തം എന്നൊ­രു വാ­ക്കി­ല്ല. കാ­ര­ണം ഭാ­ര്യ­യും ഭര്‍­ത്താ­വും ഇഷ്ട­ത്തോ­ടെ ചെ­യ്യു­ന്ന ഒന്നും വൈ­കൃ­ത­മ­ല്ല. അത് സെ­ക്സി­ന്റെ ഭാ­ഗം­മാ­ത്ര­മാ­ണ്. അതു­കൊ­ണ്ട് യാ­തൊ­രു മനോ­വി­ഷ­മ­വും ഉണ്ടാ­കേ­ണ്ട കാ­ര്യ­മി­ല്ല. ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്. ആ അപൂര്‍­വ്വ നി­മി­ഷ­ത്തി­ന്റെ ഉന്മാ­ദ­ല­ഹ­രി­യില്‍ നി­ങ്ങള്‍­ക്ക് തി­രി­ച്ചു­കി­ട്ടു­ന്ന­ത് അനു­ഭൂ­തി­ക­ളു­ടെ അകാ­ശ­ങ്ങള്‍ തന്നെ­യാ­കും. (വ­ദ­ന­സു­ര­ത­ത്തി­ന് സെ­ക്സില്‍ വള­രെ പ്രാ­ധാ­ന്യ­മു­ണ്ടെ­ന്ന് മന­സ്സി­ലാ­ക്കു­ക.)ഫെ­റോ­മോണ്‍­സ് എന്ന രാ­സ­വ­സ്തു­വി­ന്റെ ഗന്ധം പങ്കാ­ളി­യെ ആവേ­ശ­ഭ­രി­ത­നോ, ആവേ­ശ­ഭ­രി­ത­യോ ആക്കു­മെ­ന്ന് ലൈം­ഗിക ശാ­സ്ത്ര­ജ്ഞര്‍ കണ്ടെ­ത്തി­യി­ട്ടു­ണ്ട്. ത്വ­ക്കി­ലും രോ­മ­കൂ­പ­ങ്ങ­ളി­ലും അട­ങ്ങി­രി­ക്കു­ന്ന ഫെ­റോ­മോണ്‍­സ് ഗൊ­ണാ ഡോ­ട്രോ­ഫിന്‍ എന്ന സെ­ക്സ് ഹോര്‍­മോ­ണു­ക­ളു­ടെ ഉല്‍­പാ­ദ­നം കൂ­ട്ടു­ന്നു­.

ക­ക്ഷ­ത്തില്‍, സ്ത­ന­ങ്ങ­ളില്‍, യോ­നി­യില്‍, ജന­നേ­ന്ദ്രി­യ­ത്തില്‍ എല്ലാം ഫെ­റോ­മോണ്‍­സ് ധാ­രാ­ള­മു­ണ്ട്. സ്വ­യം തി­രി­ച്ച­റി­യാ­തെ തന്നെ പങ്കാ­ളി­യില്‍ താല്‍­പ­ര്യ­മു­ണര്‍­ത്തു­ന്ന ഒന്നാ­ണ് ഫെ­റോ­മോണ്‍­സ് ഹോര്‍­മോണ്‍. ഓറല്‍­സെ­ക്സില്‍ ഏര്‍­പ്പെ­ടു­മ്പോ­ഴാ­ണ് ഈ ഹോര്‍­മോ­ണി­ന്റെ പ്ര­വര്‍­ത്ത­നം ഏറ്റ­വും കൂ­ടു­തല്‍ മന­സ്സി­ലാ­കു­ന്ന­ത്.ഓ­റല്‍ സെ­ക്സില്‍ ഏര്‍­പ്പെ­ടു­ന്ന­വര്‍ ചില കാ­ര്യ­ങ്ങള്‍ ശ്ര­ദ്ധി­ക്കേ­ണ്ട­തു­ണ്ട്. ചില പ്ര­ത്യേക ആഹാ­ര­സാ­ധ­ന­ങ്ങ­ളു­ടെ ഗന്ധം പങ്കാ­ളി­ക്ക് ഇഷ്ട­മാ­യെ­ന്ന് വരി­ല്ല. അത് കൃ­ത്യ­മാ­യി ചോ­ദി­ച്ച­റി­യ­ണം. മദ്യം, പു­ക­യി­ല, മു­റു­ക്കാന്‍, ചില മരു­ന്നു­കള്‍ എന്നി­വ­യു­ടെ ഗന്ധം അസ­ഹ്യ­മാ­യി തോ­ന്നാം. അതു­കൊ­ണ്ട് വള­രെ ശ്ര­ദ്ധി­ക്കു­ക. ഇങ്ങ­നെ എന്തെ­ങ്കി­ലും ഉപ­യോ­ഗി­ച്ച­തി­നു ശേ­ഷം അതി­ന്റെ മണം മാ­റാന്‍ വേ­ണ്ടി ഉപ­യോ­ഗി­ക്കു­ന്ന സു­ഗ­ന്ധ­ദ്ര­വ്യ­ങ്ങ­ളു­ടെ ഗന്ധം ഒരു പക്ഷേ പങ്കാ­ളി­ക്ക് അസ­ഹ്യ­മാ­യി മാ­റാം. അതു­കൊ­ണ്ട് പങ്കാ­ളി­യോ­ട് ചോ­ദി­ച്ച­തി­ന് ശേ­ഷം മാ­ത്ര­മേ എന്തെ­ങ്കി­ലും തര­ത്തി­ലു­ള്ള പെര്‍­ഫ്യൂ­മു­കള്‍ ഉപ­യോ­ഗി­ക്കാ­വൂ­. ലൈം­ഗി­കാ­വ­യ­വ­ങ്ങള്‍ കഴു­കി വൃ­ത്തി­യാ­ക്കി സൂ­ക്ഷി­ക്കു­ന്ന­താ­ണ് ഏറ്റ­വും നല്ല­ത്. നി­ങ്ങ­ളു­ടെ സ്വാ­ഭാ­വിക ഗന്ധം പങ്കാ­ളി ഇഷ്ട­പ്പെ­ടു­ന്നു­ണ്ടോ­യെ­ന്ന് ചോ­ദി­ച്ച­റി­യു­ക. പങ്കാ­ളി­യു­ടെ ഇഷ്ട­ത്തി­നാ­ണ് പ്രാ­ധാ­ന്യം കൊ­ടു­ക്കേ­ണ്ട­ത്.

ശ്ര­ദ്ധി­ക്കേ­ണ്ട കാ­ര്യ­ങ്ങള്‍

ലൈം­ഗി­ക­രോ­ഗ­മു­ള്ള പങ്കാ­ളി­യില്‍ നി­ന്ന് ഓറല്‍­സെ­ക്സി­ലൂ­ടെ രോ­ഗം പെ­ട്ടെ­ന്ന് പക­രാന്‍ സാ­ധ്യ­ത­യു­ണ്ട്. ഏയ്ഡ്സ് പോ­ലു­ള്ള മാ­ര­ക­രോ­ഗ­ങ്ങള്‍ മു­തല്‍ അണു­ബാധ വരെ ഇങ്ങ­നെ പക­രാ­വു­ന്ന­താ­ണ്. കൂ­ടാ­തെ ഓറല്‍­സെ­ക്സി­നോ­ട് താല്‍­പ­ര്യ­മി­ല്ലാ­ത്ത പങ്കാ­ളി­യെ അതില്‍ നിര്‍­ബ­ന്ധി­ക്ക­രു­ത് അത് സെ­ക്സി­നോ­ടു­ള്ള വി­ര­ക്തി­ക്കും താല്‍­പ­ര്യ­മി­ല്ലാ­ഴ്മ­ക്കും കാ­ര­ണ­മാ­കാം­.

Leave a Reply
You May Also Like

നമുക്ക് അത്യാവശ്യം വേണ്ടത് മാസ്റ്റർബേഷൻ വർക്ക് ഷോപ്സ് ആണ്, ഡോക്ടർ തോമസ് മത്തായിയുടെ ലേഖനം

✒️ Dr Thomas Mathai Kayyanickal നമുക്ക് അത്യാവശ്യം വേണ്ടത് Masturbation Workshops ആണ്. തനിക്കേറ്റവും…

സ്ത്രീകൾക്ക് ലൈംഗിക ആഗ്രഹങ്ങളുണ്ടെന്നും രതിമൂർച്ഛയിലെത്താൻ കഴിയുമെന്നും അറിയാത്ത ഒരു കാലത്തെ കഥയാണ്

വൈബ്രേറ്റർ കണ്ടുപിടിച്ച കഥ നസീർ ഹുസ്സൈൻ കിഴക്കേടത്ത് 1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു…

അണ്ഡത്തിനു വേണ്ടിയുള്ള ബീജങ്ങളുടെ മത്സരം

പുരുഷ പ്രത്യുത്പാദന കോശമാണ് ബീജം. വിത്ത് എന്ന് അർത്ഥം വരുന്ന സ്പേർമ (sperma) എന്ന ഗ്രീക്ക്…

69 എന്ന സെക്സ് രീതി

ലൈംഗിക ആസ്വാദനം ഇരുപങ്കാളികൾക്കും ഒരേ സമയം സാധ്യമാക്കുന്ന ഒരു വദനസുരത രീതിയാണ് അറുപത്തിയൊൻപത്. രണ്ട് പങ്കാളികളും…