0 M
Readers Last 30 Days

സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
5 SHARES
59 VIEWS

Sunanda Jayakumar

വേദനാകരമായ ലൈംഗികത, സെക്സ് താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.
വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്. സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.
ശാസ്ത്രീയ ചികിത്സയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

hrhhh 1

യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.
ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും. ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

hrhrjj 3ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.

സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.
ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.

tt6666 5ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.
മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു

രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

അജിത്തിന്റെ സിനിമയിൽ നിന്ന് വിഘ്‌നേശ് ശിവനെ മാറ്റി, നയൻതാരയുടെ ഒത്തുതീർപ്പ് സംസാരം ലൈക്ക കേട്ടില്ല..?

സിമ്പുവിന്റെ പോടാ പോടീ എന്ന ചിത്രത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ തമിഴ് സിനിമാലോകത്തേക്ക് ചുവടുവെച്ചത്.

സ്‌കൂൾ സുഹൃത്തുമായി കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിലാണെന്ന വാർത്ത, വിശദീകരണവുമായി കീർത്തിയുടെ അമ്മ മേനക

വൈറലായ കീർത്തി സുരേഷിന്റെ 13 വർഷത്തെ പ്രണയകഥ…അമ്മ മേനക സത്യം തുറന്നുപറഞ്ഞു. സ്‌കൂൾ

തമിഴിലും മലയാളത്തിലും മുൻനിര നായകന്മാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് അക്കാലത്ത് പലരും അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ്

അപകടം പറ്റിക്കിടക്കുന്ന പത്തുമുപ്പത് ജീവനുകളെ നോക്കി, ദുര നിറഞ്ഞ കണ്ണുകളോടെ, ഒരു രണ്ടുരണ്ടരക്കോടിയുടെ മുതലുണ്ടല്ലേ എന്ന് ചോദിച്ചവൾ

അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘മുകുന്ദനുണ്ണി

‘തങ്കം’, പോസിറ്റിവ് റിവ്യൂസുമായി ജൈത്രയാത്ര തുടരുന്നു, കണ്ടിരിക്കേണ്ട ചിത്രമെന്ന് നെറ്റിസണ്സ്

Prem Mohan മറ്റ് ഇൻഡസ്ട്രിയിൽ ഉള്ളവര്‍ എപ്പോഴും വാചാലരവുന്നത് കേട്ടിട്ടുള്ളത് മലയാള സിനിമയിലെ

മികച്ച ചിത്രത്തിനുൾപ്പെടെ എട്ട് ഓസ്‌കാർ അവാർഡുകൾ കരസ്ഥമാക്കിയ ‘ഗാന്ധി’ ഇന്ന് ഈ രക്തസാക്ഷിദിനത്തിൽ ഓരോ ഇന്ത്യക്കാരും കാണേണ്ടതുണ്ട്

Muhammed Sageer Pandarathil 1982 ൽ ഇറങ്ങിയ ഗാന്ധി എന്ന ചിത്രത്തിന്റെ നല്ല

പല സംഗീത സംവിധായകർക്കും ഭാവിയിൽ ഭീഷണി ആകുന്ന മ്യൂസിക്‌ എൽഎം ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്നു, ഇനി ആർക്കും സ്വന്തം വരികൾക്ക് സംഗീതം നൽകാം

Jishnu Girija സിനിമയുടെ ഭാവി എന്താണ് എന്ന് ഒരിക്കൽ ഒരു ഇന്റർവ്യൂവിൽ കമൽ

എന്തുമനോഹരമാണ് നാടോടിക്കാറ്റ് ലെ ആ ചായകുടി സീൻ, പാർട്ണറെ ചായക്കടയിൽ കൊണ്ട് പോകാൻ മനസ്സുള്ള എല്ലാ പ്രണയിതാക്കൾക്കും സ്നേഹം നേരുന്നു

Theju P Thankachan വൈകുന്നേരത്തെ ചായകുടി ഒരിന്ത്യൻ ശീലമാണ്. വീട്ടിലെത്തിയിട്ട് കുടിക്കാൻ സാധിച്ചില്ലായെങ്കിൽ

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും

ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന

ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ ഇതിഹാസമായ ഭരത് ഗോപിയുടെ ഓർമദിനം

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഇന്ന് ലോക സിനിമയ്ക്ക് മലയാളം സമ്മാനിച്ച അഭിനയത്തികവിന്റെ ഇന്ത്യൻ

“ശംഖുമുഖി വായിച്ച സമയം തന്നെ ഇതൊരു സിനിമ മെറ്റീരിയൽ അല്ലന്ന് ഞാൻ പറഞ്ഞിരുന്നു, വിലായദ് ബുദ്ധ ആണ് അടുത്ത പണി കിട്ടാൻ ഉള്ള ഐറ്റം” – കുറിപ്പ്

Abhijith Gopakumar S കാപ്പ എന്ന സിനിമ സകല ഇടത്തും ട്രോൾ ഏറ്റു

കെ.ജി.എഫ്.സിനിമ കണ്ടവരിൽ ഭൂരിഭാഗവും ഇതൊരു സാങ്കൽപ്പിക സൃഷിയാണെന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ അറിഞ്ഞുകൊള്ളൂ…

കെ.ജി.എഫ് – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

“ബിനു ത്രിവിക്രമനായി അന്ന ബെൻ മിസ്‌കാസ്റ്റ് അല്ല, കാരണം വാണി വിശ്വനാഥിനെപ്പോലെ ആയിരുന്നെങ്കിൽ പ്രേക്ഷകർക്ക് ആദ്യമേ മനസിലാകുമായിരുന്നു” കുറിപ്പ്

Spoiler Alert Maria Rose ഞങ്ങള്‍ എടുക്കുന്നത് കൊമേര്‍ഷ്യല്‍ എന്‍റര്‍ടെയിനര്‍ ആണെന്നും അത്

“പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ സുരേഷ്‌ ഗോപിക്കുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല”, കുറിപ്പ്

Ashish J അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള

മാംസം, സിഗരറ്റ്, മദ്യം ഇവ മൂന്നിനും അടിമയായിരുന്ന തന്നെ ഭാര്യയാണ് മാറ്റിയെടുത്തതെന്ന് രജനികാന്ത്

തെന്നിന്ത്യൻ സിനിമയുടെ ദൈവം എന്ന് വിളിക്കുന്ന രജനികാന്തിന്റെ പ്രസ്താവന ചർച്ചയാകുകയാണ്. താൻ ദിവസവും

ശരീരത്തിലെ രക്തസമ്മർദ്ദ പ്രശ്‌നങ്ങൾ കുറയ്ക്കുന്നത് മുതൽ വ്യായാമത്തിന്റെ നേട്ടങ്ങൾ കൊയ്യുന്നതിന് വരെ സെക്‌സ് ഗുണകരമാണ്.

ദമ്പതികള്‍ക്കിടയില്‍ എപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്ന് എപ്പോഴും ദമ്പതികള്‍

കടലിൽ അകപ്പെട്ട് മരണപ്പെട്ടാൽ ‘മൂന്നാംപക്കം’ മൃതശരീരം കരയിൽ അടിയും എന്നാണ് നാട്ടു ചൊല്ല്

രാഗനാഥൻ വയക്കാട്ടിൽ മൂന്നാംപക്കം:പി.പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1988 ൽ തിയേറ്ററുകളിൽ എത്തിയ

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല

ജോലി കെട്ടിപ്പിടിത്തം; ശമ്പളം മണിക്കൂറിന് 5,700 രൂപ, നിബന്ധന: ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ

നമ്മുടെ നാട്ടിലെ, മലയാളിയായ മമ്മൂട്ടി ചെയ്യുന്നത് കൊണ്ടായിരിക്കാം ഇതൊന്നും വേണ്ട രീതിയിൽ ഗൗനിക്കാറില്ല നമ്മൾ

Ashique Ajmal ഇതൊരു താരതമ്യം അല്ല. ലിയനാർഡോ ഡാവിഞ്ചിയുടെ മൊണാലിസയാണ് ഏറ്റവും കൂടുതൽ

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ. കെ.എസ് ചിത്ര

പത്മവിഭൂഷൺ, ദക്ഷിണേന്ത്യയുടെ “വാനമ്പാടി” ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശിയ അവാർഡുകൾ വാങ്ങിയ ഡോ.കെ.എസ്

“കിംഗ് ഖാൻ ന് പകരം സല്ലു ഭായ് ആയിരുന്നു നായകനെങ്കിൽ ഇപ്പോ നെഗറ്റീവ് റിവ്യൂകളുടെ കൂമ്പരമായി മാറിയേനെ സോഷ്യൽ മീഡിയ ” കുറിപ്പ്

പത്താൻ. സത്യം പറഞ്ഞാൽ നെഗറ്റീവ് റിവ്യൂ. Akbar Aariyan 4 വർഷങ്ങൾക്ക് ശേഷം

വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക് കീർത്തി സുരേഷ് ൻറെ പേര്, #JusticeForSangeetha ടാഗ് ട്രെൻഡിംഗാകുന്നു

ദളപതി വിജയുടെ വിവാഹത്തിൽ ‘മഹാനടി’ കൊടുങ്കാറ്റ് ? ദളപതി വിജയ്‌യുടെയും സംഗീതയുടെയും ബന്ധത്തിനിടയിലേക്ക്

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെ ആർത്തവത്തെ കുറിച്ച് പറഞ്ഞു ഐശ്വര്യ രാജേഷ്

ആർത്തവം സ്വാഭാവികമാണ്. ഒരു സ്ത്രീ അമ്മയാകാനുള്ള ഘട്ടത്തിൽ എത്തിയിരിക്കുന്നുവെന്ന് കാണിക്കുന്ന അഭിമാനപ്രകടനമാണിത്. എന്നാൽ

ഇന്ത്യൻ സിനിമ അന്നുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത വി.എഫ്.എക്സ് രംഗങ്ങളുടെ സഹായത്തോടെ ചിത്രീകരിച്ച ചിത്രം വൻ പരാജയമായിരുന്നു

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ഷാറൂഖ് ഖാന്റെ പത്നി ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ്

കഥാപാത്രത്തെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ അഭിനേതാക്കളിൽ പ്രധാനിയായിരുന്നു മണവാളൻ ജോസഫ്

Gopala Krishnan ഒരു കഥാപാത്രത്തെ തന്റെ സ്വന്തം പേരിനോടൊപ്പം കൊണ്ടു നടക്കാൻ യോഗമുണ്ടായ

“കണ്ണ് തുറന്നപ്പോൾ എന്റെ സ്വന്തം അമ്മാവൻ എന്റെ ശരീരത്തിന് മുകളിലാണ്, എന്നെ അയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു” വൈറലാകുന്ന കുറിപ്പ്

യഥാർത്ഥ ജീവിത കഥകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന

കേരളാ പൊലീസ് നെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? സി.ഐ, എസ്‌ഐ റാങ്കിലുള്ളവരെ വരെ നമുക്ക് വാടകയ്ക്ക് എടുക്കാൻ സാധിക്കുമോ ?

കേരളാ പൊലീസിനെ സ്വകാര്യ ആവശ്യങ്ങൾക്ക് വാടകയ്ക്ക് ലഭിക്കുമോ ? പണമടച്ചാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക്

ഫ്രഞ്ച് ‘അവിഹിത’ ഡേറ്റിംഗ് ആപ്പിൽ അക്കൗണ്ട് തുറന്നിട്ടുള്ള 20% പേരും ഇന്ത്യക്കാരെന്ന്

ഇന്ത്യയിൽ ലൈംഗികത നിഷിദ്ധമായ വിഷയമാണ്. ഇന്ത്യയിൽ, വിവാഹത്തിന് മുമ്പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ

രാജമൗലിക്ക് അഭിനന്ദനപ്രവാഹം, ‘കാശ്മീർ ഫയൽസ്’ കാണാനില്ലെന്ന് വിവേക് അഗ്നിഹോത്രിക്ക് പരിഹാസം

95-ാമത് അക്കാദമി അവാർഡുകൾക്കുള്ള അന്തിമ നോമിനേഷനുകൾ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യൻ ചിത്രമായ RRR-ലെ

തന്റെ വസ്ത്രധാരണത്തിന്റെ പേരിൽ മുസ്ലീങ്ങളും താനൊരു മുസ്ലീമായതിനാൽ ഹിന്ദുക്കളും വീട് തരുന്നില്ലെന്ന് ഉർഫി ജാവേദ്

ടി ഉര്‍ഫി ജാവേദ് പലപ്പോഴും വസ്ത്രധാരണം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന താരമാണ്.

“ദുബായിൽ ഇന്നലെയും മഴ പെയ്തു. ഷവർമയുടെ ……..”, വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ കുറിപ്പ് ശ്രദ്ധിക്കപ്പെടുന്നു

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ദുബായ് യിൽ ജോലിതേടുന്നവരുടെ ശ്രദ്ധയ്ക്ക് ! ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ പോകുന്നവർ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ?

കൈപ്പത്തിക്കു കുത്തിയാല്‍ താമരയ്ക്ക് വീഴുമോ?  ഇല്ലെന്ന് കമ്മിഷന്‍; ഹാക്കിങ്ങില്‍ അറിയേണ്ടതെല്ലാം ? ചിട്ടപ്പെടുത്തിയത്:

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ് ?

ചെറുപ്പത്തിൽ നമ്മൾ വിശ്വസിച്ചിരുന്ന “ശാസ്ത്രീയ മണ്ടത്തരങ്ങൾ” എന്തൊക്കെയാണ്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം

അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ നിന്ന് രാഖി സാവന്തിന് ഒരു ദിവസത്തെ ഇളവ്, കോടതി ഉത്തരവ്

ഡ്രാമ ക്വീൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് ഈ ദിവസങ്ങളിൽ വാർത്തകളിൽ ഇടം പിടിക്കുകയാണ്.

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ വിരിഞ്ഞത് ആണ് , യഥാർഥത്തിൽ അങ്ങനെ ഒരു സ്ഥലം ഭൂമിയിലുണ്ടോ ?

അവതാർ എന്ന ചിത്രത്തിൽ കാണുന്ന സാങ്കൽപിക ലോകം സംവിധായകൻ ജെയിംസ് കാമറൂണിന്റെ ഭാവനയിൽ

കുട്ടിക്കാലത്ത് മുറിയടച്ചിരുന്നു മണിക്കൂറുകളോളം കരഞ്ഞിട്ടുണ്ട് എന്ന് രശ്മിക മന്ദാന

കുട്ടിക്കാലത്ത്, രശ്മിക മന്ദാന മുറിയിൽ പൂട്ടിയിട്ട് മണിക്കൂറുകളോളം കരയുമായിരുന്നു ദക്ഷിണേന്ത്യയ്‌ക്കൊപ്പം, ബോളിവുഡിലും തന്റേതായ

‘ബീസ്റ്റി’ന്റെ ‘ഏപ്രിൽ ദുരന്തം’ രജനികാന്തിന്റെ ‘ജയിലർ’ നൈസായി ഏപ്രിൽ റിലീസിൽ നിന്ന് പിന്മാറുമോ ?

നെൽസൺ സംവിധാനം ചെയ്ത രജനികാന്തിന്റെ ജയിലർ തമിഴ് പുതുവർഷത്തിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും

കൗമാരക്കാരനും യുവതിയും തമ്മിലുള്ള പ്രണയം പ്രമേയമായ ‘ക്രിസ്റ്റി’യിൽ ചുംബന രംഗത്തില്‍ മാത്യുസിന്റെ ചമ്മലിനെ കുറിച്ച് മാളവിക

മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന, നവാഗതനായ ആൽവിൻ ഹെൻറി

കള്ളിച്ചെല്ലമ്മ സിനിമയിൽ സൈക്കിളുമായി നിൽക്കുന്ന, 20 സെക്കന്റിൽ മാത്രം വന്നുപോയ ആ ചെറുപ്പക്കാരൻ പിന്നീട് പ്രശസ്തനായി, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായി

മലയാളികളുടെ സ്വന്തം പപ്പേട്ടൻ പി പത്മരാജന്റെ മുപ്പത്തി രണ്ടാമത് ചർമവാർഷികമാണിന്ന്. അത്രമാത്രം ഹൃദ്യമായ

“ശംഖുമുഖിയിൽ ഇന്ദുഗോപൻ ഇത്രയും മനോഹരമായി എഴുതിയ ഒരു സീൻ അതെ നിലവാരത്തിൽ എക്സിക്യൂട്ട് ചെയ്യാൻ പറ്റിയില്ല ഷാജികൈലാസിന്”

Ansil Rahim ‘കോടതിയിലേക്കുള്ള വളവ് തിരിഞ്ഞ് താഴെക്കൊരു ചെറിയ ഇറക്കമാണ്. പയ്യന് പിന്നിലുണ്ട്

“ഈ രണ്ട് നാട്യക്കാരികളെ ജീവിതത്തിൽ ഒഴിവാക്കി നിർത്തിയിരുന്നെങ്കിൽ ദിലീപിന്റെ ജീവിതം മറ്റൊരു തരത്തിലാവുമായിരുന്നില്ലേ”, അഡ്വ സംഗീത ലക്ഷ്മണയുടെ വിവാദ കുറിപ്പ്

മഞ്ജുവാര്യർ, കാവ്യാമാധവൻ എന്നിവർ തമ്മിലുള്ള ബന്ധം എന്താണെന്നു മലയാളികളോട് വിശദീകരിക്കേണ്ട ആവശ്യമേയില്ല. അവർ

നല്ലൊരു സിനിമക്കാരനല്ലെങ്കിലും ഒടിടി സാദ്ധ്യതകൾ മലയാളിക്ക് പരിചയപ്പെടുത്തി എന്ന കാര്യത്തിൽ ഭാവിയിൽ സന്തോഷ് പണ്ഡിറ്റ് ആദരിക്കപ്പെട്ടേക്കാം, കുറിപ്പ്

Làurëntius Mäthéî പോസ്റ്റ് പോസ്റ്റ്-മോഡേൺ മലയാള സിനിമയുടെ പിതാവ് എന്ന നിലയിൽ ഞാൻ

“സഹപ്രവർത്തകയുടെ ശരീരത്തെ കടന്നാക്രമിക്കുമ്പോൾ ഞങ്ങളീ സദ്യക്ക് വന്നതല്ലെന്ന മട്ടിൽ വിനീത്ശ്രീനിവാസൻ, ബാറിൽ കാബറെ കാണാനിരിക്കുന്നപോലെ ബിജിബാൽ”

എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ തങ്കം സിനിമയുടെ പ്രമോഷന് വേണ്ടിയും യൂണിയൻ ഉദ്‌ഘാടനത്തിനു

എന്തുകൊണ്ട് പൃഥ്വിരാജ് ‘അഥീന’ സിനിമയെ മൈൻഡ് ബ്ലോയിങ് എന്ന് പറഞ്ഞെന്ന് 10 മിനുട്ട് നീണ്ടുനിൽക്കുന്ന ഓപ്പണിങ് സീൻ കാണുമ്പോൾ തന്നെ മനസ്സിലാവും

SP Hari സിനിമ മോഹികളും പ്രവർത്തകരും കാണേണ്ട സിനിമയാണ് അഥീന .എന്തുകൊണ്ട് പൃഥ്വിരാജ്

മയക്കുവെടി വച്ച ശേഷം കറുത്ത തുണികൊണ്ട് ആന യുടെ കണ്ണ് മറയ്ക്കുന്നതും ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കുന്നതും എന്തിന് ?

📌 കടപ്പാട്:ഡോ. അരുൺ സഖറിയ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി കാട്ടാനകൾ

സുന്നത്ത് കഴിച്ച ലിംഗത്തിന് സ്ത്രീക്ക് രതിമൂര്‍ച്ഛ നല്‍കാനാവില്ല എന്നത് പാശ്ചാത്യരുടെ ഒരു തെറ്റിദ്ധാരണയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’ ഒഫീഷ്യൽ ട്രെയിലർ

ബിബിൻ ജോർജ്ജ് – വിഷ്ണു ഉണ്ണികൃഷ്‍ണൻ ടീം രചനയും സംവിധാനവും നിർവ്വഹിച്ച ‘വെടിക്കെട്ട്’

കാക്കിപ്പട – എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്ത പ്രതിക്ക് സംരക്ഷണം നൽകേണ്ടിവന്ന ഒരു സംഘം റിസേർവ്‍ഡ് പൊലീസുമാരുടെ കഥ

Muhammed Sageer Pandarathil എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഖത്തർ പ്രവാസിയായ ഷെജി വലിയകത്ത്

ലവ് ടുഡേ സിനിമയിലെ പോലെ ലവേഴ്സ് ഫോൺ പരസ്പരം എക്‌ചേഞ്ച് ചെയ്തു, കാമുകന്റെ ഫോണിൽ കാമുകി കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ

പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ലവ് ടുഡേ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ്

പുലർച്ചെ 2 മണിക്ക് ആസാം മുഖ്യനെ വിളിച്ചു ഷാരൂഖ്… ഷാരൂഖിന് അസം മുഖ്യമന്ത്രിയുടെ വാഗ്ദാനം !

നടൻ ഷാരൂഖ് ഖാൻ തന്നെ വിളിച്ചപ്പോൾ തിയേറ്ററിലുണ്ടായ അക്രമ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഉറപ്പ്

ആകെ ചെയ്തത് 15- 16 പടമാണ്, അതിനിടയില്‍ മോഹന്‍ലാല്‍ നെ വെച്ച് സിനിമ ചെയ്തില്ലെങ്കില്‍ മോഹന്‍ലാലിന്റെ റേഷന്‍ കാര്‍ഡും ആധാറും കട്ടാവും

കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യം വിവാദത്തിൽ കലാശിച്ചിരുന്നു.

“അദൃശ്യ ജാലകങ്ങൾക്കു വേണ്ടി ടൊവിനോ കുറച്ചത് 15 കിലോ, ടൊവിനോയുടേത് ലോക താരങ്ങൾക്കൊപ്പം നിൽക്കാൻ കഴിയുന്ന പ്രകടനം”

മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഡോ. ബിജു സംവിധാനം ചെയുന്ന

“തിയേറ്ററിൽ വന്നവരൊക്കെ മാളികപ്പുറത്തിന് ടിക്കറ്റെടുക്കുന്നു, നന്പകൽ നേരത്തു മയക്കം അവാർഡ് സിനിമയെന്നതാണ് ആളുകളുടെ ധാരണ” – കുറിപ്പ്

നൻപകൽ നേരത്ത് മയക്കം !” തീയറ്റർ അനുഭവം, താളവട്ടത്തിലെ കഥാപാത്രങ്ങളിലൂടെ..! 20.01.2023. പേയാട്

‘വെങ്കലം’ – കമ്മാളൻ മൂശാരിമാരുടെ ഇടയിലുണ്ടായിരുന്ന ബഹുഭർതൃത്വവും ആധുനിക ജീവിത രീതികളും തമ്മിലുള്ള സംഘർഷം

Sunil Kolattukudy Cherian ഭരതൻ-ലോഹിതദാസ് ടീമിന്റെ ‘വെങ്കല’ത്തിന് 30 വയസ്സ്. കമ്മാളൻ മൂശാരിമാരുടെ

തൃശ്ശൂരിലെ തിരുവല്ലാമലയിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന പെൺകുട്ടിയാണ് ഭുവനേശ്വരി ദേവി പൊതുവാൾ

തൃശ്ശൂർ ജില്ലയിലെ തിരുവല്ലാമല എന്നാ കൊച്ചു ഗ്രാമത്തിൽ നിന്നും മോഡലിംഗ് രംഗത്തേക്ക് വന്ന

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം

ഹാക്ക് ചെയ്യപ്പെട്ട ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിങ്ങൾക്കുതന്നെ തിരിച്ചെടുക്കാം ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത്

“ഇതേ തീം ഉള്ള ഒരു പരസ്യ ചിത്രത്തിൽ നിന്ന് കിട്ടിയ സ്പാർക്ക് ഉപയോഗിച്ച് ഉണ്ടാക്കിയ കഥക്ക് ഒരു വൻ തീയായി മാറാനൊന്നും കഴിഞ്ഞില്ല”, വിമർശക്കുറിപ്പ്

Fury Charlie LJP യുടെ ജെല്ലിക്കെട്ട് ഒഴികെ എല്ലാ സിനിമകളും ചെറുതോ വലുതോ

തെന്നിന്ത്യയുമായി പിണങ്ങിയ രശ്മിക മന്ദാന ബോളിവുഡിൽ തൊടുന്നതെല്ലാം പരാജയം, അവിടെ നിലനിൽക്കണമെങ്കിൽ ഇനി ഒറ്റവഴി

സൗത്ത് ഇൻഡസ്ട്രീസുമായി ഒത്തുപോകുന്നില്ല രശ്മിക മന്ദാന. അവളുടെ അഭിപ്രായങ്ങൾ തിരിച്ചടിക്ക് കാരണമാകുന്നു. കന്നഡ

ചില ഐതിഹ്യങ്ങളുമായൊക്കെ എവിടൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’

ഒന്നാന്തരം കാഴ്ചാനുഭവം ആണ് “നൻപകൽ നേരത്ത് മയക്കം” പകർന്ന് തരുന്നത്. അസംഖ്യം വായനകൾ

നിർഭാഗ്യകരമായ ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ സുശാന്ത് സിംഗ് രാജ്പുത്ത് ഇന്ന് തന്റെ 36-ാം പിറന്നാള്‍ ആഘോഷിച്ചേനെ

ഇന്ന് ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജന്മദിനവാർഷികം.1986 ജനുവരി 21 ആം

അപർണ്ണ ബാലമുരളിയുടെ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ, തന്നോടത് ചെയ്തത് സമൂഹത്തിൽ അറിയപ്പെടുന്നൊരു ബുദ്ധിജീവി

എറണാകുളം ലോ കോളജിൽ യൂണിയൻ ഉദ്‌ഘാടനവും ‘തങ്കം’ സിനിമയുടെ പ്രമോഷനുമായും ബന്ധപ്പെട്ടു ദേശീയവാർഡ്