ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം?ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയാണോ ലൈംഗികത ?

ദമ്പതിമാര്‍ക്ക് സ്ഥിരം തോന്നുന്ന ഒരു സംശയമുണ്ട്. ദിവസം എത്ര തവണ സംഭോഗത്തിലേര്‍പ്പെടാം.ഇങ്ങനെയൊരു ചോദ്യത്തിന് സത്യം പറഞ്ഞാല്‍ പ്രസക്തിയില്ല. കാരണം ടൈംടേബിള്‍വച്ച് ചെയ്യേണ്ട സംഗതിയല്ല സംഭോഗം. പക്ഷെ ഒന്നറിയണം. പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്. ദിവസത്തിന്റെ ഏതു സമയത്ത് ബന്ധപ്പെടാനാണ് പങ്കാളി ആഗ്രഹിക്കുന്നത് ആ സമയത്ത് ചെയ്യണം. അത് വികാരം ജ്വലിപ്പിക്കും. പുരുഷന്റെ ഇഷ്ടങ്ങള്‍ സ്ത്രീയും സ്ത്രീയുടെ ഇഷ്ടങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം.

സംഭോഗവിഷയത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കുമെന്ന നിഗമനത്തില്‍ എത്താമെന്നല്ലാതെ എത്രതവണ സംഭോഗത്തില്‍ ഏര്‍പ്പെടാമെന്ന് തീര്‍പ്പുകല്‍പ്പിക്കാനാവില്ല. വിവാഹ ജീവിതത്തിന്റെ ആദ്യഘട്ടത്തിലും അവധിക്കും മാത്രം കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ കൂടുതല്‍ സംഭോഗപ്രിയരായി കാണപ്പെടുക സ്വാഭാവികമാകുന്നു. അവരവരുടെ താല്‍പര്യവും സന്ദര്‍ഭങ്ങളും നോക്കി ആരോഗ്യം അനുസരിച്ച് എത്രതവണ, എങ്ങനെ എന്നെല്ലാം അവരവര്‍ തന്നെ നിശ്ചയിക്കേണ്ടതാണ്.

പക്വത വന്ന ദമ്പതികള്‍ സംഭോഗത്തിന്റെ എണ്ണത്തിനല്ല പ്രാധാന്യം നല്‍കുന്നത്, പ്രത്യുത ഓരോ സംഭോഗത്തില്‍ നിന്നും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്ന സുഖാനുഭൂതിക്കാണ്.പുരുഷന്റെ ഇഷ്ടങ്ങള്‍: പുരുഷന് പകല്‍ വെളിച്ചത്തില്‍ ഭോഗിക്കാനാണിഷ്ടം. പകല്‍ വെളിച്ചത്തില്‍ കാണാനാകുന്ന ഇണയുടെ നഗ്‌നമേനി പുരുഷനെ കൂടുതല്‍ ഉത്തേജിപ്പിക്കും. ചിലര്‍ക്ക് അരണ്ട വെളിച്ചത്തില്‍ ബന്ധപ്പെടാനാണിഷ്ടം. എന്നാല്‍ സ്ത്രീകള്‍ക്ക് രാത്രിയുടെ സ്വകാര്യതയില്‍ ബന്ധപ്പെടാനാണ് താത്പര്യം.

പകല്‍ വെളിച്ചത്തേക്കാള്‍ അവള്‍ക്കിഷ്ടം ഇരുട്ടോ അരണ്ട വെളിച്ചമോ ആയിരിക്കും.മാസത്തില്‍ രണ്ടുതവണ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും. ആര്‍ത്തവത്തിനു തൊട്ടുമുമ്പും ശേഷവുമാണ് ഇങ്ങനെയുണ്ടാകുന്നത്. പൊതുവെ ഇക്കാലത്ത് സ്ത്രീകള്‍ക്ക് ഭോഗതൃഷ്ണ കൂടുതലായിരിക്കും. പുതിയ സാഹചര്യങ്ങളും പുതിയ സ്ഥലങ്ങളുമാകാം ചിലരെ ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നത്. അത് പരസ്പരം മനസ്‌സിലാക്കി ചെയ്യുകയാണേല്‍ കൂടുതല്‍ നന്നായിരിക്കും. രാത്രിയില്‍ ബന്ധപ്പെടുമ്പോള്‍: രാത്രി ഭക്ഷണം കഴിച്ചയുടനെ ബന്ധപ്പെടുന്നതാണ് ചിലര്‍ക്കിഷ്ടം. മറ്റുചിലര്‍ക്ക് ഒന്നുറങ്ങിക്കഴിഞ്ഞശേഷം.

രതിമൂർച്ച

പലരും സെക്സ് ആസ്വദിക്കുമെങ്കിലും പല സ്ത്രീകളും അതിനെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാറില്ല എന്നൊരു പ്രശ്നമുണ്ട്. നിങ്ങളുടെ ഭാര്യ അത്തരത്തിലാണെങ്കിൽ പിന്നെ അവർക്ക് രതിമൂർച്ഛയുണ്ടാകുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ അറിയും?

നിങ്ങളുടെ ഭാര്യ സെക്സിന് വളരെ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ സാധാരണ ഗതിയിൽ ലൈംഗികബന്ധം അവൾക്ക് ആനന്ദം നൽകുന്നുണ്ടെന്നും അതിൽ നിന്ന് അവൾക്ക് തൃപ്തി കിട്ടുന്നുണ്ടെന്നും മനസിലാക്കാം നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ്യം ഒരു സ്വയം വിശകലനം നടത്തണം. സെക്സിൽ നിങ്ങളുടെ സമീപനം എന്ത്, സ്വന്തം സുഖംമാത്രം നോക്കുന്നയാളാണോ, പകൽ മുഴുവൻ ദേഷ്യപ്പെടുകയും അപമാനിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ പഞ്ചാരവാക്ക് പറഞ്ഞ് ചെല്ലുന്നതാണോ നിങ്ങളുടെ പതിവ് തുടങ്ങിയ കാര്യങ്ങൾ വീണ്ടുവിചാരം നടത്തണം. അങ്ങനെ ഒരു തൻകാര്യം നോക്കിയാണെങ്കിൽ ഒരു മാറ്റത്തിന് തയാറാകണം. ഭാര്യയുടെ ഇഷ്ടങ്ങൾ എന്താണെന്ന് ചോദിച്ചറിഞ്ഞ് പെരുമാറണം

 

Leave a Reply
You May Also Like

സ്ത്രീയുടെ രതിമൂർച്ഛ, പുരുഷന്‍റെ തെറ്റിദ്ധാരണകളും സത്യങ്ങളും

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്. വളരെ…

രതിമൂർച്ഛ കൈവരിക്കാൻ പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ട 5 കാര്യങ്ങൾ

രതിമൂർച്ഛ കൈവരിക്കാൻ പങ്കാളിയുമായി തുറന്ന് സംസാരിക്കേണ്ട 5 കാര്യങ്ങൾ ലൈംഗിക ബന്ധത്തിൽ സന്തോഷവും അധിക ആവേശവും…

വീണ്ടും വീണ്ടും അവള്‍ നിങ്ങളിലേക്കു ലയിക്കാന്‍-ലൈംഗികതയ്ക്കു ശേഷം

എന്താണ് ലൈംഗികത ? ഇത്‌ എങ്ങനെ അനുഭവപ്പെടുന്നു? ഇതെല്ലാം വിശദീകരിക്കാനും ലൈംഗികതയ്ക്കുള്ള തോന്നലിന് പകരം വെക്കാനും…

പുരുഷന്മാർക്ക് വളരെ സാധാരണമായ ഒരു പ്രശ്നമുണ്ട്, എന്നാൽ നാണക്കേട് കാരണം അവർ ആരോടും സംസാരിക്കാറില്ല

നിങ്ങളുടെ പങ്കാളിയെ മൂന്ന് മടങ്ങ് കൂടുതൽ സന്തോഷിപ്പിക്കാം, ശീഘ്രസ്ഖലനത്തെ നേരിടാൻ ഈ ലളിതമായ യോഗ ചെയ്യുക…