സുഗന്ധോദ്യാനത്തിലെ വേഴ്ചാരീതികള്‍..

ഷെയ്ഖ് നെഫ് വാസിയുടെ സുഗന്ധോദ്യാനം (ദി പെര്‍ഫ്യൂംഡ് ഗാര്‍ഡന്‍) എന്ന പുസ്തകത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമാണ്. വാത്സ്യായനന്റെ കാമസൂത്ര പോലെ മറ്റൊരു മഹാ ഗ്രന്ഥം. എഡി 1410നും 1434നും ഇടയ്ക്കാണ് ഈ പുസ്തകം രചിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.സ്ത്രീപുരുഷ ബന്ധത്തിലെ വ്യത്യസ്തമായ വേഴ്ചാ രീതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് സുഗന്ധോദ്യാനവും. ഓരോ ലൈംഗിക നിലയും വളരെ വിശദമായി പ്രതിപാദിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.

      1886ല്‍ സര്‍ റിച്ചാര്‍ഡ് ബര്‍ട്ടനാണ് ഈ കൃതിയുടെ ആദ്യ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്. അതോടെ പുറംലോകം സുഗന്ധോദ്യാനം എന്ന പുസ്തകത്തെക്കുറിച്ചറിഞ്ഞു. അതിലെ വേഴ്ചാ രീതികളെക്കുറിച്ചറിഞ്ഞു. അതില്‍ നിന്നും പരന്ന രതിയുടെ സുഗന്ധം ലോകമെങ്ങും വ്യാപിച്ചു.പതിനൊന്നു പ്രധാന വേഴ്ചാ നിലകളെക്കുറിച്ചാണ് സുഗന്ധോദ്യാനത്തില്‍ ഷെയ്ഖ് വിശദീകരിക്കുന്നത്.

1)പുരുഷന്‍ മുകളിലായി സുരതം ചെയ്യുന്ന സാധാരണ നില തന്നെയാണിത്. തുടകള്‍ ഉയര്‍ത്തി സ്ത്രീ ഇരുവശങ്ങളിലേയ്ക്ക് അകറ്റി വച്ചിരിക്കുന്നു. കൈകളില്‍ ശരീരഭാരം താങ്ങിയാണ് പുരുഷന്‍ ഭോഗിക്കുന്നത്.

നീളം കൂടിയ ലിംഗമുളള പുരുഷന്മാര്‍ ഈ രീതിയില്‍ ബന്ധപ്പെടണമെന്ന് ഷെയ്ഖ് നിര്‍ദ്ദേശിക്കുന്നു. യോനീ പ്രവേശനത്തിന്റെ ആഴം പുരുഷന്‍ നിശ്ചയിക്കുകയും തല്‍ഫലമായി ഇണയ്ക്ക് വേദനിക്കാതെ വേഴ്ച നടത്താമെന്നുമാണ് ഈ രീതിയ്ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.

2) ഒന്നാം രീതിയില്‍ നിന്നും ഇതിനുളള വ്യത്യാസം സ്ത്രീ തന്റെ കാലുകള്‍ കുറെക്കൂടി ഉയര്‍ത്തിയിരിക്കുന്നു എന്നതാണ്. ചുമലും തലയും കിടക്കയിലമര്‍ത്തി അരക്കെട്ടും അല്‍പം ഉയര്‍ത്തുന്നു.

ഇപ്രകാരം കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നാണ് പുരുഷന്‍ ഭോഗിക്കുന്നത്. ചെറിയ ലിംഗം ഉളളവര്‍ ഈ രീതി ഉപയോഗിക്കണമെന്ന് സുഗന്ധോദ്യാനം നിര്‍ദ്ദേശിക്കുന്നു.

3) ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്ന രീതിയാണിത്. അതുകൊണ്ട് സ്ത്രീയെ പൂര്‍ണമായും ഭോഗ സന്നദ്ധയാക്കിയേ ഈ രീതി പരീക്ഷിക്കാവൂ.സ്ത്രീ ഒരു കാലുയര്‍ത്തി പുരുഷന്റെ വിപരീത ചുമലില്‍ വയ്ക്കുന്നു. മറുകാല്‍ മടക്കി മറ്റേകാല്‍മുട്ടിനിടയില്‍ വയ്ക്കുക. പുരുഷന്റെ നെഞ്ചിനും സ്ത്രീയുടെ ഒരുകാല്‍ മുട്ടിന്റെ മടക്കിനും ഇടയിലാണ് ഈ കാല്‍. ഈ നിലയില്‍ കിടക്കുന്ന സ്ത്രീയെ മുട്ടുകുത്തി നിന്നുവേണം ഭോഗിക്കേണ്ടത്.

4) കിടക്കുന്ന സ്ത്രീയെ ഇരുന്നുകൊണ്ട് ഭോഗിക്കുന്ന രീതി. മുട്ടുമടക്കി നിവര്‍ന്നിരിക്കുന്ന പുരുഷന്റെ ചുമതലുകളില്‍ സ്ത്രീയുടെ ഇരുകാലുകളും. സുപരിചിതമായ ഡോഗ്ഗി പൊസിഷന്റേതിനു സമാനമായ ലിംഗപ്രവേശമാണിവിടെ നടക്കുന്നതെന്ന് ആലോചിച്ചാല്‍ മനസിലാക്കാം. ആനന്ദകരമായ ലിംഗപ്രവേശമാണിതെന്ന് പുസ്തകം പറയുന്നു. ജി സ്പോട്ടില്‍ നേരിട്ട് മര്‍ദ്ദം ഏല്‍ക്കുന്നതു കൊണ്ടാണ് ഈ രീതി സ്ത്രീകള്‍ക്ക് ആനന്ദകരമാകുന്നത്.

5) സാധാരണ രീതിയിലുളള വേഴ്ച തന്നെയാണിത്. ചരിഞ്ഞു കിടക്കുന്ന സ്ത്രീ ഒരുകാലുയര്‍ത്തി ആഴമേറിയ ലിംഗപ്രവേശം സാധ്യമാക്കുന്നു.

6 ) സുപരിചിതമായ ഡോഗ്ഗി പൊസിഷന്‍. പലതരം ഉത്തേജനങ്ങള്‍ ഈ രീതിയില്‍ സാധ്യമാണ്. വേഴ്ചയില്‍ നിതംബത്തിലേല്‍ക്കുന്ന സമ്മര്‍ദ്ദം സ്ത്രീയ്ക്ക് തീക്ഷ്ണമായ വികാരമുണ്ടാക്കുന്നു. മുലകളെയും ക്ലിറ്റോറിസിനെയും ഉത്തേജിപ്പിക്കാന്‍ കഴിയുന്നു. ജിസ്പോട്ടില്‍ നേരിട്ട് സ്പര്‍ശിക്കും വിധം ഭോഗവും നടക്കുന്നു.

7) യോനീ പ്രവേശനവും ഭോഗചലനങ്ങളും അല്‍പം ബുദ്ധിമുട്ടേറിയ രീതിയാണിത്. ഒരുതരം അക്രോബാറ്റിക് ലൈംഗിക രീതി.ഒരുവശം ചരിഞ്ഞു കിടക്കുന്ന സ്ത്രീയുടെ ഒരുകാല് ചുമലിനൊപ്പം ഉയര്‍ത്തി മറുകാലിനു മുകളിലൂടെ പുരുഷന്‍ യോനീ പ്രവേശനം നടത്തുന്നു. ലിംഗയോനീ സമ്പര്‍ക്കം ശരിയായതിനു ശേഷം സ്ത്രീ പുരുഷന് അഭിമുഖമായി തിരിയുകയും വേഴ്ച നടത്തുകയും ചെയ്യുന്നു.

8) ഇതും ബുദ്ധിമുട്ടുളള രീതിയാണ്. കാലുകള്‍ പിണച്ചിരിക്കുന്ന സ്ത്രീയുടെ മടിയിലിരുന്ന് ഭോഗിക്കുകയാണ് പുരുഷന്‍. ഭോഗത്തോടൊപ്പം ക്ലിറ്റോറിസ് ഉത്തേജനമാണ് ഈ രീതിയുടെ പ്രത്യേകത.

9) കാല്‍മുട്ട് നിലത്തൂന്നി കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയെ പിന്നിലൂടെ പുരുഷന്‍ വേഴ്ച നടത്തുന്നു. മേശയിലോ കിടക്കയിലോ മുഖമമര്‍ത്തിയാണ് സ്ത്രീ നില്‍ക്കുന്നത്. സാധാരണ ഡോഗ്ഗി രീതിയില്‍ നിന്നും ഒരു വ്യത്യാസം ഇതിനുണ്ട്. ലിംഗചലനത്തിന്റെ ദിശയില്‍ നേരിയ വ്യത്യാസം ഈ രീതിയില്‍ ലഭിക്കുന്നുണ്ട്.

10) മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണിതും. പുരുഷനും സ്ത്രീയും ഒരുമിച്ച് അരക്കെട്ട് ചലിപ്പിച്ചാണ് രീതിയില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത്.

11) ഇതും മിഷനറി പൊസിഷന്റെ വകഭേദം തന്നെയാണ്. സ്ത്രീ തന്റെ കാലുകള്‍ കൊണ്ട് പുരുഷന്റെ തുടകളില്‍ ചുറ്റിപ്പിടിക്കുന്നു. വേഴ്ച നടത്തുമ്പോള്‍ പുരുഷന്റെ അരക്കെട്ട് സ്ത്രീയുടെ അരക്കെട്ടുമായി നന്നായി ഉരസുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. യോനിയ്ക്കു ചുറ്റും, പ്രത്യേകിച്ച് ക്ലിറ്റോറിസില്‍ നന്നായി ഉത്തേജനം ചലനങ്ങളിലൂടെ ലഭിക്കുന്നു.

പിന്‍രതിയുടെ വകഭേദങ്ങള്‍

ചിന്തിക്കുന്ന മൃഗം എന്നാണ് മനുഷ്യന്റെ ഏറ്റവും ലളിതമായ നിര്‍വചനം. രതിയില്‍ മൃഗരീതികള്‍ പകര്‍ത്താന്‍ ജന്മവാസനയുളളത് മനുഷ്യന്‍ മൃഗമായതു കൊണ്ടാണ്.പിന്‍പ്രവേശനം അഥവാ റിയര്‍ എന്‍ട്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വേഴ്ചാ രീതി ആണിനും പെണ്ണിനും ഒരുപോലെ ഹരം പകരുന്നതാണ്. സ്ത്രീയുടെ വികാരകേന്ദ്രങ്ങളില്‍ സവിശേഷ സ്ഥാനമുളള ജി സ്പോട്ടില്‍ സമ്മര്‍ദ്ദങ്ങളുടെ സുഖാനുഭൂതിയേല്‍ക്കുന്നതിനാല്‍ റിയര്‍ എന്‍ട്രി സ്ത്രീകള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വേഴ്ചാരീതിയാണ്.

ഭാവനയും സാഹസികതയും ഇടകലരുമ്പോള്‍ പിന്‍പ്രവേശനത്തിന് (ശ്വാനരതിയെന്നോ ശ്വാനരീതിയെന്നോ പറയാം. doggy style എന്ന് ഇംഗ്ലീഷ്) കൂടുതല്‍ വ്യത്യസ്തതയുണ്ടാകും. കിടപ്പറയിലെ കണ്ടുപിടിത്തങ്ങള്‍ പങ്കാളികള്‍ക്ക് നല്‍കുന്നത് പുതിയ അനുഭൂതിയാണ്.

രീതി ഒന്ന്………

സാധാരണ പിന്‍പ്രവേശന രീതി തന്നെയാണ് ഇത്. എന്നാല്‍ സ്ത്രീ തന്റെ കാലുകള്‍ അടുപ്പിച്ചു പിടിക്കുന്നു. പുരുഷനാകട്ടെ കാലുകള്‍ വിടര്‍ത്തിയും.കുനിഞ്ഞു നില്‍ക്കുന്ന സ്ത്രീയുടെ പുറംഭാഗം ഒരു വൃത്തചാപം പോലെ വളയണം. കൈമുട്ടുകളിലാണ് ശരീരഭാരം താങ്ങേണ്ടത്. ഈ നിലയില്‍ നിന്ന് സംഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്‍ ഭോഗവേളയില്‍ കൈവിരലുകള്‍ മുടിയിഴകള്‍ ചെറുതായി വലിക്കുകയും വേണം.ഉന്തിനില്‍ക്കുന്ന നട്ടെല്ലില്‍ ചെറുതായി തഴുകുന്നതും ആസക്തിയേറ്റും. നിതംബം അമര്‍ത്തിതഴുകി ലിംഗം പ്രവേശിപ്പിക്കുന്നതും സ്ത്രീയ്ക്ക് ഉന്മാദം പകരും.

ആദ്യരതിയ്ക്ക് തയ്യാറാകേണ്ടതെപ്പോള്‍ ?

ഒട്ടേറെ ചോദ്യങ്ങള്‍ക്ക് സ്വയം ഉത്തരം കണ്ടെത്തിയ ശേഷം മാത്രമേ പ്രേമ ബന്ധം രതിയിലെത്തിക്കാവൂ എന്ന് ഞാന്‍ സെക്സിന് തയ്യാറാണോ എന്ന ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്തിരുന്നു.കമിതാവുമായുളള ബന്ധം ആരോഗ്യകരമാണോ എന്ന് എങ്ങനെ പരിശോധിക്കാം. താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിച്ചു നോക്കൂ.

തുല്യരായാണോ നിങ്ങള്‍ പരസ്പരം പരിഗണിക്കപ്പെടുന്നത്?
പരസ്പരം നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ?
പരസ്പരം നിങ്ങള്‍ സത്യസന്ധരാണോ?
പങ്കാളിയുടെ വിശ്വാസങ്ങളെയും ചിന്തയെയും ആദരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാറുണ്ടോ?
പങ്കാളിയുടെ സന്തോഷം നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?
സമാനമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളും പങ്കുവെയ്ക്കുന്നവരാണോ നിങ്ങള്‍?
കൊച്ചുകൊച്ച് തമാശകളും പൊട്ടിച്ചിരിയും നിറഞ്ഞതാണോ നിങ്ങളുടെ ഒത്തുചേരലുകള്‍?
പങ്കാളിയുടെ മാനസികവും ശാരീരികവുമായ സുരക്ഷിതത്വം നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സ്വന്തം പ്രവൃത്തിയുടെ ഉത്തരവാദിത്വമേറ്റെടുക്കാന്‍ നിങ്ങള്‍ പ്രാപ്തനാണോ?
സെക്സിലേര്‍പ്പെടാനുളളത്ര വളര്‍ച്ച നിങ്ങളുടെ ബന്ധത്തിനുണ്ടെന്ന് ഇരുവരും കരുതുന്നുണ്ടോ?

ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാല്‍ ഇരുവര്‍ക്കും മുന്നോട്ടു പോകാം.

എല്ലാ മനുഷ്യനും ലൈംഗികചോദനയുണ്ട്. എങ്കിലും എപ്പോഴും സെക്സ് വേണമെന്ന് ആരും ആഗ്രഹിക്കാറുമില്ല. എപ്പോള്‍ സെക്സിലേര്‍പ്പെടണമെന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. ജീവിതത്തില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശരിയാവണമെന്നില്ലെങ്കിലും ആലോചിച്ചും ചര്‍ച്ച ചെയ്തും തീരുമാനമെടുത്താല്‍ തെറ്റ് പറ്റാനുളള സാധ്യത കുറഞ്ഞിരിക്കും.

ഏറ്റവും അടുത്ത ബന്ധമുളള സുഹൃത്തിനോടോ ബന്ധുവിനോടോ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്. അല്ലെങ്കില്‍ ഒരു മനശാസ്ത്ര വിദഗ്ധനുമായി പ്രശ്നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാം.

പലഘടകങ്ങള്‍ ചേരുമ്പോഴാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകുന്നത്. നിങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍പരമായ ലക്ഷ്യങ്ങള്‍, മറ്റുളളവരുമായുളള നല്ല ബന്ധം, സ്വാഭിമാനം എന്നിവയെ സെക്സ് ദോഷകരമായി ബാധിക്കുമെങ്കില്‍ അതെങ്ങനെയാണ് ആരോഗ്യകരമായ ലൈംഗിക ജീവിതമാകുന്നത്?

വൈകാരികമായ കരുതലുകള്‍

സംഭോഗം നടന്നാലുമില്ലെങ്കിലും സെക്സ് ആസ്വാദ്യകരമായ അനുഭൂതിയാണ്. എന്നാല്‍ സെക്സ് എങ്ങനെയാണ് ബന്ധങ്ങളെ വഷളാക്കുന്നത്? ബന്ധങ്ങള്‍ തകര്‍ക്കുന്ന വില്ലനായി സെക്സ് രൂപം മാറുന്നതെപ്പോഴാണ്?

സെക്സിലേര്‍പ്പെട്ടതിനു ശേഷം നിങ്ങളുടെ വ്യക്തിത്വത്തില്‍ മാറ്റം വന്നതായി തോന്നുമോ? ഉവ്വെങ്കില്‍ എന്തുമാറ്റമാണ് ഉണ്ടാവുക?
സംഭോഗാനന്തരം നിങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ?
സെക്സിനു ശേഷം പങ്കാളിയില്‍ നിന്നും കൂടുതല്‍ ശ്രദ്ധയും പരിഗണനയും നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? കിട്ടിയില്ലെങ്കില്‍ എങ്ങനെയാണ് അത് നിങ്ങളെ ബാധിക്കുക?
പ്രതീക്ഷിച്ച അനുഭൂതിയല്ല സെക്സില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍ എന്താവും നിങ്ങളുടെ പ്രതികരണം?
സെക്സിലേര്‍പ്പെടുന്നതോടെ നിങ്ങളുടെ ബന്ധം തകര്‍ന്നാല്‍ ആ സാഹചര്യം എങ്ങനെയാണ് നേരിടുന്നത്?
സെക്സിലേര്‍പ്പെന്നതിന്റെ ഭാഗമായി കുടുംബവും സുഹൃത്തുക്കളുമായുളള നിങ്ങളുടെ ബന്ധം തകരാനിടയായാല്‍ എന്തു ചെയ്യും?

ഇത്തരം വൈകാരിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യസെക്സിന് നിങ്ങള്‍ ഇനിയുമേറെ സമയം കാത്തിരിക്കേണ്ടതുണ്ട്.

സമ്മര്‍ദ്ദങ്ങള്‍

സുഹൃത് വലയത്തില്‍ നിങ്ങളുടെ പ്രായത്തിലുളള എല്ലാവരും ലൈംഗികജീവിതം അറിഞ്ഞിട്ടുളളവരും നിങ്ങള്‍ക്ക് ആ അനുഭവം ഇല്ലെന്നും കരുതുക. സുഹൃത്തുക്കളുടെ അനുഭവകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും അതൊന്നറിയണമെന്ന ആഗ്രഹം സ്വാഭാവികം മാത്രമാണ്.

ഈ സമ്മര്‍ദ്ദം നിങ്ങള്‍ എങ്ങനെയാണ് കണക്കിലെടുക്കുക. ഇനി പറയുന്ന കാര്യങ്ങള്‍ സംഭോഗത്തിലേര്‍പ്പെടാന്‍ വേണ്ട കാരണങ്ങളായി നിങ്ങള്‍ പരിഗണിക്കുന്നുണ്ടോ?
സുഹൃത്തുക്കള്‍ക്കിടയില്‍ കന്യക നിങ്ങള്‍‍ മാത്രമാണെന്ന അറിവ് നിങ്ങളെ അലട്ടുന്നുണ്ടോ?
സെക്സ് എന്തെന്നറിയാനുളള ആഗ്രഹം വല്ലാതെ മനസിലുയരുന്നുണ്ടോ?
നിങ്ങള്‍ക്കും ലൈംഗികാനുഭവമുണ്ടെന്ന് വരുമ്പോള്‍ സൗഹൃദസംഘത്തില്‍ കൂടുതല്‍ അംഗീകാരം കിട്ടുമെന്ന് തോന്നുന്നുണ്ടോ?
സെക്സിലേര്‍പ്പെട്ടില്ലെങ്കില്‍ പങ്കാളി നിങ്ങളെ ഉപേക്ഷിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
സെക്സിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ കൂടുതല്‍ മുതിര്‍ന്നുവെന്ന ബോധം ഉണ്ടാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

തികച്ചും നെഗറ്റീവായ ഈ കാരണങ്ങളേതെങ്കിലും നിങ്ങളെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നുവെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയം ആയിട്ടില്ല എന്നാണ് അര്‍ത്ഥം.

കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നോ?

സെക്സിനെക്കുറിച്ച് നിങ്ങള്‍ക്ക് വേണ്ടതും വേണ്ടാത്തതും നിങ്ങളുടെ പങ്കാളി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സെക്സിലെത്തുന്നതിനു മുമ്പു തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമായി പരസ്പരം അറിഞ്ഞിരിക്കണം.

പറയുന്നതു പോലെ എളുപ്പമല്ല ഇത്. ആകസ്മികമായി സംഭവിക്കേണ്ടതാണ് സെക്സ് എന്ന ധാരണ വെച്ചു പുലര്‍ത്തുന്നുവെങ്കില്‍ പ്രത്യേകിച്ചും.

സത്യത്തില്‍ ഇക്കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ധാരണ ബന്ധത്തിലുണ്ടാകേണ്ടത് അത്യാവശ്യമാണ്. പങ്കാളിക്ക് ഒരിക്കലും നിങ്ങളുടെ മനസ് വായിക്കാന്‍ കഴിയില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുകയും അത് ആദരിക്കപ്പെടുന്നുവെന്നും പരിഗണിക്കപ്പെടുന്നുവെന്നും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

അതു ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണോ എന്നതാണ് ചോദ്യം.

ഇത്തരം കാര്യങ്ങളെക്കുറിച്ച്, അതായത് സുരക്ഷിതമായ സെക്സിനെക്കുറിച്ചും ജനനനിയന്ത്രണമാര്‍ഗങ്ങളെക്കുറിച്ചുമൊക്കെ പങ്കാളിയുമായി സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് സങ്കോചമുണ്ടോ?
ഏതെങ്കിലും ലഹരി ഉപയോഗിച്ചിരുന്നെങ്കില്‍ ഈ വിഷയങ്ങള്‍ കുറേക്കൂടി ആയാസരഹിതമായി സംസാരിക്കാമെന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടോ?
അരുത് എന്ന് പങ്കാളിയോട് എപ്പോള്‍ എങ്ങനെ പറയുമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് അജ്ഞതയുണ്ടോ?
അരുത് എന്ന് പറഞ്ഞാല്‍ പങ്കാളി വിഷമിക്കുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ഏതു തരത്തിലുളള ലൈംഗിക ബന്ധമാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്ന കാര്യം തുറന്നു പറഞ്ഞാല്‍ പങ്കാളി എന്തുകരുതുമെന്ന ഭീതി നിങ്ങള്‍ക്കുണ്ടോ?
ലൈംഗികബന്ധത്തില്‍ എന്ത് ഇഷ്ടപ്പെടുന്നുവെന്നും എന്ത് ഇഷ്ടപ്പെടുന്നില്ലെന്നും പങ്കാളിയോട് തുറന്നു പറയാന്‍ നിങ്ങള്‍ക്ക് ഭയമുണ്ടോ?

ഇത്തരം കാര്യങ്ങള്‍ പങ്കാളിയുമായി തുറന്നു ചര്‍ച്ച ചെയ്യുന്നതില്‍ വൈമുഖ്യം നേരിടുന്നുവെങ്കില്‍ ആദ്യ സെക്സിന് ഇനിയും കാത്തിരിക്കണം.

ഗര്‍ഭം, ലൈംഗികമായി സംക്രമിക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും പരസ്പരം സംസാരിക്കാവുന്ന അടുപ്പമില്ലെങ്കില്‍ ലൈംഗികബന്ധത്തിന് സമയമായിട്ടില്ല. ഏത് തരം സെക്സില്‍ ഏര്‍പ്പെടുംമുമ്പ് വരുംവരായ്കകളെക്കുറിച്ച് തുറന്നു സംസാരിക്കാനുളള അടുപ്പം പങ്കാളിയുമായി ഉണ്ടാക്കിയിരിക്കണം. എല്ലാം സംഭവിച്ചു കഴിഞ്ഞിട്ട് പിന്നെ തുറന്നു പറച്ചിലുകള്‍ക്കൊന്നും വലിയ കാര്യമില്ലെന്നും തിരിച്ചറിയണം.

ആകസ്മികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനിടയായാല്‍ പോലും ഏതേത് മുന്‍കരുതലുകളെടുക്കണം എന്ന കാര്യത്തെക്കുറിച്ചു പോലും മുന്‍ധാരണയുണ്ടാകുന്നത് നല്ലതാണ്.

ശാരീരികമായ പ്രതിസന്ധികള്‍

ബന്ധം അര്‍ത്ഥപൂര്‍ണവും ആഴമേറിയതുമാക്കുന്നതില്‍ സെക്സിന് പരമപ്രാധാന്യമുണ്ട്. എന്നാല്‍ ശാരീരികമായ രണ്ട് പ്രതിബന്ധങ്ങളും സെക്സ് സൃഷ്ടിക്കും. ലൈംഗിക രോഗങ്ങളും അപ്രതീക്ഷിതമായ ഗര്‍ഭവും. ഈ വിഷയവും കമിതാക്കള്‍ ശ്രദ്ധിച്ചിരിക്കേണ്ടതു തന്നെ.

താഴെ ചൂണ്ടിക്കാണിച്ചിരിക്കുന്നവ നിങ്ങളെ ഉദ്ദേശിച്ചാണോ എന്ന് നോക്കൂ…
1. സുരക്ഷിതമായ സെക്സിനെക്കുറിച്ച് എനിക്ക് ധാരണയുളളതിനാല്‍ രോഗബാധയെക്കുറിച്ച് ഭീതിയില്ല.
2.എന്റെ കൈവശം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉണ്ട്. അവ ഉപയോഗിക്കുന്നതെങ്ങനെയെന്നും എനിക്കറിയാം.
3.ഗര്‍ഭമുണ്ടാകാതിരിക്കാന്‍ എന്തുവേണമെന്ന് എനിക്കറിയാം.
4.സന്താനനിയന്ത്രണോപാധികളെക്കുറിച്ച് എനിക്ക് ധാരണയുണ്ട്. അവ എങ്ങനെ ഉപയോഗിക്കണമെന്നും.
5. അണുബാധയോ അനവസരത്തിലുളള ഗര്‍ഭമോ ഉണ്ടായാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയാം.
6. അപ്രതീക്ഷിതമായി ഗര്‍ഭം ധരിച്ചാല്‍ പങ്കാളി അത് എങ്ങനെ ഉള്‍ക്കൊളളുമെന്ന് എനിക്കറിയാം.
7. വരുംവരായ്കകളെക്കുറിച്ചോര്‍ക്കാതെ ലൈംഗികബന്ധം പുലര്‍ത്തിയാല്‍, ലൈംഗിക രോഗബാധയുണ്ടോ എന്ന് പരിശോധിക്കാന്‍ മടിയില്ല.
8. ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് പങ്കാളിയുമായി തുറന്ന ചര്‍ച്ച നടത്തിയിട്ടുണ്ട്.

സ്വയം പ്രതിരോധിക്കാന്‍ അറിയുമെങ്കില്‍ മാത്രമേ വിവാഹപൂര്‍വ രതിയ്ക്ക് മുതിരാവൂ എന്ന് വ്യക്തമല്ലേ. ശാരീരികമായി ഉണ്ടാകാനിടയുളള പ്രശ്നങ്ങളെ നേരിടാനുളള കരുത്തും വേണമെന്നര്‍ത്ഥം.

ജനന നിയന്ത്രണത്തിനും അണുബാധ തടയുന്നതിനും ഏറ്റവും സുരക്ഷിതമായ മാര്‍ഗം കോണ്ടം ഉപയോഗിക്കുന്നതാണെന്നും അറിഞ്ഞിരിക്കണം. ഗര്‍ഭനിരോധന ഉറകളൊന്നും ഉപയോഗിക്കാതെയുളള സെക്സിനാണ് പങ്കാളി ആഗ്രഹിക്കുന്നതെങ്കില്‍ അപകട സൂചന മണത്ത് പിന്മാറുക.

ആരോഗ്യകരവും ചുമതലാബോധവുമുളള ബന്ധത്തിന് സെക്സ് അവശ്യഘടകമാണ്. എന്നാല്‍ സെക്സ് കൂടിയേ തീരൂ എന്ന് നിര്‍ബന്ധവുമില്ല. താന്‍‍ സെക്സിന് സന്നദ്ധയാണോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ഓരോരുത്തരുമാണ്. സമയമെടുത്ത് മേല്‍പറഞ്ഞ കാര്യങ്ങള്‍ ശാന്തമായ മനസോടെ ആലോചിച്ചുറപ്പിക്കുക. അവശ്യം കാര്യങ്ങള്‍ പങ്കാളിയുമായി പങ്കുവെയ്ക്കുക. എന്നിട്ട് സ്വയം തീരുമാനിക്കുക.

“ഞാന്‍ സെക്സിന് തയ്യാറാണോ?”

സൗഹൃദമോ പ്രണയമോ സെക്സിലേയ്ക്ക് വഴിമാറി വീഴുന്നത് ഇക്കാലത്ത് അസംഭവ്യമല്ല. പ്രണയവും സൗഹൃദവും ലൈംഗിക ചൂഷണത്തിന് ഉപാധിയാക്കുന്നവരുമുണ്ട്. ആഴമേറിയ പ്രണയം വിവാഹപൂര്‍വ ലൈംഗികബന്ധത്തില്‍ കലാശിക്കുക എന്നതും അത്ര വലിയ സംഭവമല്ല ഇക്കാലത്ത്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ ലൈംഗികബന്ധത്തിന് പ്രാപ്തനാണോ എന്ന് എങ്ങനെ വിലയിരുത്താം?

ബന്ധങ്ങള്‍ വളരുമ്പോള്‍ ഒരുപക്ഷേ, എവിടെയെങ്കിലും ഒരു ഘട്ടത്തില്‍ വെച്ച് നിങ്ങളും ലൈംഗിക ബന്ധത്തെക്കുറിച്ച് ആലോചിച്ചേക്കാം. വിവാഹത്തിനു മുമ്പു തന്നെ. വേണമോ വേണ്ടയോ എന്ന ചിന്ത വല്ലാത്ത മാനസിക സംഘര്‍ഷവുമുണ്ടാക്കിയേക്കാം. സ്വന്തം വ്യക്തിത്വത്തെ അളക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ പ്രതിസന്ധി മറികടക്കാം.

ആദ്യത്തെ ലൈംഗിക ബന്ധം എന്നത് വളരെ സൂക്ഷിച്ച് മുന്നോട്ടുവെയ്ക്കേണ്ട ഒരു ചവിട്ടുപടിയാണ്. ഊഷ്മളവും സുദൃഢവുമായ ഒരു ഹൃദയബന്ധത്തിന് അത് കാരണമായേക്കാം. ബന്ധം തകരാനും തീരാത്ത അപമാനത്തിനും തോരാത്ത കണ്ണീരിനും അത് കാരണമായിക്കൂടെന്നുമില്ല. അതുകൊണ്ടു തന്നെ സൂക്ഷിച്ചേ മതിയാകൂ. ഒരിക്കല്‍ നഷ്ടപ്പെട്ട കന്യകാത്വം പിന്നെ തിരികെ കിട്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല.

ബന്ധങ്ങളെ തകര്‍ക്കാനും നിലനിര്‍ത്താനും സെക്സിന് ശേഷിയുണ്ട്. അതുകൊണ്ടു തന്നെ ഈ തീരുമാനം വളരെ നിര്‍ണായകവുമാണ്. വളരെ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കാവൂ എന്ന് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുന്നതും അതുകൊണ്ടാണ്.

സ്വന്തം മൂല്യങ്ങളെ വിലമതിക്കുക.

സെക്സ് വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിന് ആദ്യം ആലോചനാവിഷയമാക്കേണ്ടത് സ്വന്തം മൂല്യങ്ങളെയാണ്. കേട്ടും അറിഞ്ഞും മനസിലാക്കിയും ലൈംഗികതയെക്കുറിച്ച് ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായം ഉണ്ടായിരിക്കും. മതവിശ്വാസവും, കുടുംബാന്തരീക്ഷവും സദാചാരബോധവുമെല്ലാം ആ അഭിപ്രായം സ്വരൂപിക്കുന്നതില്‍ പ്രധാനമായ പങ്കു വഹിക്കുന്നുണ്ടാകും. വിവാഹപൂര്‍വ ലൈംഗികത പാപമാണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ ഏത് സമ്മര്‍ദ്ദത്തിലും ആ വിശ്വാസം സംരക്ഷിക്കപ്പെടുക തന്നെ വേണം.

ആദ്യ സെക്സിനെക്കുറിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ ഏതെല്ലാം മൂല്യങ്ങള്‍ പരിഗണിക്കണം? ഒരു ചെക്ക് ലിസ്റ്റ് തയ്യാറാക്കി നോക്കാം. ഇനി പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ…

ആഴമേറിയ ഹൃദയബന്ധം നിലനിര്‍ത്തുന്നതിന് സെക്സ് അനിവാര്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
2.സെക്സിനെക്കുറിച്ചുളള നിങ്ങളുടെ ധാര്‍മ്മിക വീക്ഷണമെന്താണ്? എന്താണ് ഇതേക്കുറിച്ച് നിങ്ങളുടെ കുടുംബത്തിന്റെ കാഴ്ചപ്പാട്?

3.നിങ്ങള്‍ മതവിശ്വാസിയാണെങ്കില്‍, സെക്സിനെക്കുറിച്ച് ആ മതം എന്താണ് നിഷ്കര്‍ഷിക്കുന്നതെന്ന് അറിയാമോ? ഈ നിഷ്കര്‍ഷയ്ക്ക് നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന് കരുതുന്നുണ്ടോ?

കമിതാവുമായി സെക്സാകാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
നിങ്ങളുടെ വിശ്വാസവും സെക്സും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍, സെക്സിലേര്‍പ്പെടാനുളള സമയമായില്ല എന്നാണ് അര്‍ത്ഥം. നിങ്ങളുടെ പ്രവൃത്തി മൂല്യബോധവുമായി പൊരുത്തപ്പെടുന്നതു വരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്.

വ്യക്തിത്വവും ലക്ഷ്യങ്ങളും

എവിടെത്തിരിഞ്ഞാലും ലൈംഗികതയുടെ അതിപ്രസരമാണ് ഇപ്പോള്‍. ടെലിവിഷനില്‍, ഇന്റര്‍നെറ്റില്‍, പുസ്തകങ്ങളിലൊക്കെ ലൈംഗികമയമാണ് കാര്യങ്ങള്‍. സംഗീതവും നൃത്തവും സെക്സില്‍ നിന്നും മുക്തമല്ല. ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുളള പരസ്യങ്ങളിലും പ്രധാനഇനം സെക്സും സെക്സ് ബിംബങ്ങളുമാണ്. ഇതെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സെക്സിനുളള പ്രേരണ ജ്വലിപ്പിക്കും.

ഇതിനടിപ്പെടണോ വേണ്ടയോ എന്നത് വലിയ ചോദ്യമാണ്. ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ.

സെക്സിനെക്കുറിച്ച് നിങ്ങളുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന സന്ദേശമെന്താണ്?
നിങ്ങളുടെ ഭാവി ജീവിതത്തെ സെക്സ് എങ്ങനെയാണ് സ്വാധീനിക്കുന്നത്? തൊഴിലിലോ പഠനത്തിലോ നിങ്ങള്‍ എത്തിച്ചേരാനാഗ്രഹിക്കുന്ന ഉയരത്തിലെത്തുന്നതിനെ നിങ്ങളുടെ ആദ്യസെക്സ് എങ്ങനെ ബാധിക്കും?

സെക്സിനെക്കുറിച്ച് നിങ്ങളുടെ ആത്മീയമോ മതപരമോ ധാര്‍മ്മികമോ ആയ വീക്ഷണങ്ങള്‍ എന്താണ്?
ചുമതലാബോധമുളള ഒരു പങ്കാളിയുമായാണ് സെക്സിലേര്‍പ്പെടേണ്ടത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
വ്യക്തിപരമായ വീക്ഷണങ്ങളുടെയും ലക്ഷ്യങ്ങളുടെയും വിരുദ്ധധ്രുവത്തിലാണ് ആദ്യ സെക്സ് എന്ന അനുഭവം നില്‍ക്കുന്നതെങ്കില്‍ അതിനു മുതിരാതിരിക്കുക.

പങ്കാളിയുമായുളള ബന്ധം പരിശോധിക്കണം

ലൈംഗികതയെക്കുറിച്ച് നിങ്ങള്‍ക്കും പങ്കാളിക്കും സമാനമായ വീക്ഷണമാണോ എന്ന് പരിശോധിക്കണം. ലൈംഗികതയെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ പോലുമാകുന്നില്ലെങ്കില്‍ സെക്സിനെക്കുറിച്ച് ആലോചിക്കുകയേ വേണ്ട.

പങ്കാളികളില്‍ ഒരാള്‍ സെക്സ് ആഗ്രഹിക്കുകയും മറ്റെയാള്‍ അതിനു തയ്യാറല്ലാതെയുമിരുന്നാലോ! കരഞ്ഞും കാലുപിടിച്ചും മുഖം വീര്‍പ്പിച്ചും കാര്യം സാധിക്കാന്‍ പല കാമുകന്മാരും വിരുതന്മാരുമാണ്. എന്നാല്‍ കാര്യം നടന്നു കഴിയുമ്പോള്‍ പിന്നെ കണ്ടഭാവം പോലും കാണിക്കാതെ തിരിഞ്ഞു നടക്കുകയും ചെയ്യും. വഞ്ചിക്കപ്പെടാനുളള ചെറിയ സാധ്യതകള്‍ പോലും ഒഴിവാക്കണം.

ആദ്യ സെക്സിലേര്‍പ്പെടാന്‍ സ്ത്രീ വിമുഖയാകുന്നതിന് മേല്‍പറഞ്ഞ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടാകാം. അവയ്ക്ക് ചെവി കൊടുക്കാനോ അത് മനസിലാക്കാനോ കാമുകന്‍ തയ്യാറാല്ലെങ്കില്‍ ആ ബന്ധം അപ്പോള്‍ തന്നെ വേണ്ടെന്നു വയ്ക്കുന്നതാണ് നല്ലത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഒരു ബന്ധവും ശാശ്വതമല്ല. മാത്രമല്ല ആ ബന്ധം എന്നും സംഘര്‍ഷഭരിതവുമായിരിക്കും.

ഇനി രണ്ടുപേര്‍ക്കും സെക്സിന് താല്‍പര്യമുണ്ടെങ്കിലോ. അപ്പോഴും ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയ ശേഷമേ പ്രവൃത്തിയിലേയ്ക്ക് കടക്കാവൂ. ആദ്യസെക്സ് തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന് രണ്ടുപേര്‍ക്കും ഉത്തരമുണ്ടാവുകയും ഈ ഉത്തരം പരസ്പരം അംഗീകരിക്കപ്പെടുന്നതുമാകണം. സെക്സ് ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാം. ബന്ധങ്ങള്‍ വഷളാകാനും സെക്സ് കാരണമാകും.

പരസ്പരമുളള ശ്രദ്ധയും വിശ്വാസവുമാണ് ബന്ധങ്ങളെ സുദൃഢമായിരിക്കുന്നത്. ദൃഢമായ ബന്ധത്തില്‍ സെക്സ് മനോഹരമായ അനുഭവമായിരിക്കും. എന്നാല്‍ സെക്സുളളതു കൊണ്ടു മാത്രം ഒരു ബന്ധവും ദൃഢമാകണമെന്നില്ല.

രതിയില്‍ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്

ഒരു സുരതത്തിന്റെ സുഖത്തില്‍ കിടക്കുകയാണ് നിങ്ങളെന്നു കരുതുക. സംതൃപ്തിയോടെ അത് നിര്‍വഹിച്ചുവെന്ന അഭിമാനവും നിങ്ങള്‍ക്കുണ്ടാകും. ഇതുവരെ കിട്ടിയതില്‍ ഏറ്റവും മികച്ച അനുഭവമല്ലേയിത് എന്ന് തൊട്ടടുത്തു കിടക്കുന്ന ഭാര്യയോടോ കാമുകിയോടോ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നു പറഞ്ഞ് അവള്‍ തലയുമാട്ടിയേക്കാം. എന്നാല്‍ അവളുടെ കണ്ണുകളിലേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്കൂ, എന്തോ ചിലത് വീണ്ടും ആഗ്രഹിക്കുന്നുണ്ടെന്ന് അവ നിങ്ങളോട് പറഞ്ഞേക്കാം.

സ്ത്രീകള്‍ പൊതുവേ അങ്ങനെയാണ്. മനസിലുളളതൊന്നും അപ്പടി പുറത്തു പറയാറില്ല. ലൈംഗികതയുടെ കാര്യത്തില്‍ പ്രത്യേകിച്ചും. അവയൊക്കെ കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല.

സുരതവേളയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്. അങ്ങനെ കണ്ടെത്തിയ ചില പ്രത്യേകതകളിതാ.

പതുക്കെ മതിയെന്ന് ചിലപ്പോള്‍ സ്ത്രീകള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുന്ന പുരുഷന്‍ ആ പതുക്കെയെ പത്തു കൊണ്ട് ഗുണിച്ചേ പ്രയോഗത്തില്‍ വരുത്താവൂ. ആണുങ്ങള്‍ക്ക് വേഗത കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി.

സ്തനങ്ങളെ താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, വിരല്‍ പ്രയോഗങ്ങളില്‍, നിതംബം തഴുകുന്നതില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചെക്കന്മാര്‍ കടക്കും. എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും.

എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്. ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം.

കഴിഞ്ഞ തവണ സൂപ്പര്‍ഹിറ്റായ തിരക്കഥ ഇത്തവണയും വിജയം കൊയ്യണമെന്നില്ല. കഥയും മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും മാറിയേ തീരൂ. അതിനാല്‍ ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്. വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം.

വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്. കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം. തൂവലിന്റെ മൃദുത്വമായിരുന്നു കഴിഞ്ഞ തവണത്തെ തുറുപ്പു ചീട്ടെങ്കില്‍ ഇത്തവണ ഉരുക്കിന്റെ കരുത്ത് കളത്തിലിറക്കണം.

നീലച്ചിത്രങ്ങളില്‍ കണ്ട ദൃശ്യങ്ങളും രീതികളും നിങ്ങളുടെ മനസില്‍ നിന്നും കിടപ്പു മുറിയില്‍ നിന്നും പുറത്തു നിര്‍ത്തുക. നീലച്ചിത്രങ്ങള്‍ നല്ല രതി പഠിപ്പിക്കുന്നില്ല, പ്രതിനിധീകരിക്കുന്നുമില്ല.

മുറിയിലേയ്ക്ക് പെട്ടെന്ന് കടന്നു വന്ന് ഒന്നു രണ്ടു ചുംബനങ്ങള്‍ക്കും തഴുകലുകള്‍ക്കും ശേഷം വസ്ത്രമൂരി നേരേ മൂന്നാര്‍ ആക്ഷനിലേയ്ക്ക് കടക്കുന്നതായിട്ടാണ് മിക്ക നീലച്ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഗതി നേരെ മറിച്ചാണ്.

സ്ത്രീ കാമപരവശയായി സംഭോഗ സന്നദ്ധയാകാന്‍ ഏറെ നേരമെടുക്കും. എത്തേണ്ടിടത്തു മുഴുവന്‍ നാവും കൈപ്പടവും വിരലും വേണ്ട ക്രിയകള്‍ ചെയ്താലേ ആ അവസ്ഥയിലെത്തിക്കാനാവൂ. വസ്ത്രത്തോടെയും അല്ലാതെയും ഏറെ നേരം പണിപ്പെടണമെന്ന് സാരം.

മിക്ക സ്ത്രീകളും നന്നായി ഇഷ്ടപ്പെടുന്നതാണ് നാവിന്റെ പ്രയോഗം. എന്നാല്‍ അവര്‍ പലപ്പോഴും അതാഗ്രഹിക്കുന്നുവെന്ന് തുറന്നു പറയാറില്ല. അറിഞ്ഞ് അത് ചെയ്യുന്നവനെയോ, അവള്‍ ദേവനു തുല്യം പ്രണയിക്കുകയും ചെയ്യും.

സെക്സിനിടയില്‍ റെസ്റ്റെടുക്കുക എന്നു കേട്ടാല്‍ അമ്പരക്കരുത്. തുടര്‍ച്ചയായതും ദൈര്‍ഘ്യമേറിയതുമായ രതിയാണ് സ്ത്രീകള്‍ കൊതിക്കുന്നത് എന്നത് ഒരു അബദ്ധധാരണയാണ്. തുടര്‍ച്ചയായ ജോലിക്കിടയില്‍ നാം ചായകുടിക്കാനും രണ്ട് വട തിന്നാനും സമയം കണ്ടെത്താറില്ലേ. ആ നയം കിടപ്പുമുറിയിലും തുടരാന്‍ മടിക്കേണ്ട. ഇടയ്ക്കൊന്ന് നിര്‍ത്തി എഞ്ചിന്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് റൈസ് ചെയ്ത് യാത്ര തുടരുന്നത് നല്ലഫലമേ ചെയ്യൂ. ഉദ്ധാരണം പോകുമെന്ന ഭയമൊന്നും വേണ്ട. അതൊക്കെ തിരിച്ചു വരാനുളള മടങ്ങിപ്പോക്കു തന്നെ.

വാക്കുകളുടെ ഉപയോഗമാണ് കിടപ്പറയിലെ മറ്റൊരു തുറുപ്പു ചീട്ട്. പുകഴ്ത്തലും പ്രശംസയും കൊതിക്കാത്ത സ്ത്രീകളില്ല. സൗന്ദര്യത്തെ പകല്‍വെളിച്ചത്തില്‍ പ്രശംസിക്കുന്നത് ഇഷ്ടപ്പെടുന്ന സ്ത്രീ, ഒളിച്ചു വെച്ചിരിക്കുന്ന അവയവങ്ങളെ പുകഴ്ത്തുന്നത് കേള്‍ക്കാന്‍ എത്രയാവും കൊതിക്കുക.

പുരുഷന്റെ നാവിനെ ഇവിടെയും സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. ഇത്തവണ വാക്കുകള്‍ ഉപയോഗിച്ചാണ് അവളില്‍ മോഹമുണര്‍ത്തേണ്ടത്. ഇളംവെളിച്ചത്തില്‍ തൊട്ടുമുന്നില്‍ പാലുപോലെ പരന്നൊഴുകിക്കിടക്കുന്ന നഗ്നതയെ ചുമ്മാ പ്രശംസിക്കുക. ഓരോ വാക്കും അവളുടെ മേനിയില്‍ കാമത്തിന്റെ കനല്‍ക്കട്ടകളായി വീഴും.

ചിലപ്പോള്‍ ദീര്‍ഘമേറിയ ആമുഖ ലീലകള്‍ കൊതിക്കുന്ന അവള്‍ മറ്റു ചിലപ്പോള്‍ അതിദ്രുതം സംഭോഗത്തിനു മുതിര്‍ന്നേക്കാം. അത് തിരിച്ചറിയേണ്ടത് പുരുഷന്റെ കടമയാണ്. അധികം ചുംബനമേല്‍ക്കാതെ, ലാളനകള്‍ക്ക് കൊതിക്കാതെ ഒന്നോ രണ്ടോ സ്പര്‍ശനം കൊണ്ട് സ്ത്രീ സുരതത്തിന് തയ്യാറാകും.

എങ്ങനെ ഇത് മനസിലാക്കാം. പുരുഷന്റെ സ്വകാര്യഭാഗങ്ങളില്‍ വല്ലാത്ത ആവേശത്തോടെ പരതുന്നതാണ് ഒന്നാമത്തെ ലക്ഷണം. ഒരു ലൈംഗിക നിലയിലേയ്ക്ക് വളരെ പെട്ടെന്ന് പുരുഷനെ വലിച്ചിടുന്നത് രണ്ടാമത്തെ ലക്ഷണം. എന്നിട്ടും സംശയം തീരുന്നില്ലെങ്കില്‍ തുറന്നു ചോദിക്കണം.

വദനസുരതത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചു. രഹസ്യഭാഗങ്ങളില്‍ പുരുഷന്റെ നാവിനെ സ്ത്രീ വല്ലാതെ മോഹിക്കുന്നുണ്ട്. എന്നാല്‍ അത് തുറന്നു പറയാന്‍ അവള്‍ക്ക് വല്ലാത്ത നാണമാണ് പലപ്പോഴും.

എതിര്‍പ്പിന്റെ സൂചനകളൊന്നുമില്ലെങ്കില്‍ അത് തുടരാനാണ് സന്ദേശം. ചിലപ്പോള്‍ അവള്‍ അത് തടഞ്ഞേക്കാം. എങ്കില്‍ അത്തരമൊരു മൂഡിലേയ്ക്ക് സ്ത്രീ എത്തിയില്ലെന്ന് മനസിലാക്കി തിരികെ വരിക.

ഇരുട്ട് വേണമോ വെളിച്ചം വേണമോ എന്നതും കിടപ്പറയിലെ കുഴയ്ക്കുന്ന ചോദ്യമാണ്. വെളിച്ചത്തിലെ സുരതം പുരുഷന്‍ ആഗ്രഹിക്കുമ്പോള്‍ സ്ത്രീ ഇരുട്ടില്‍ അതു വേണമെന്ന് കൊതിക്കുന്നു. വല്ലാത്ത മൂഡ് സൃഷ്ടിക്കുന്ന വെളിച്ചത്തെ സ്ത്രീയും കൊതിക്കും. മെഴുകുതിരിയുടെയോ റാന്തലിന്റെയോ മങ്ങിയ വെളിച്ചം സ്ത്രീകള്‍ക്കും ഹരമാണ്.

എന്നാല്‍ കത്തുന്ന വെളിച്ചത്തിലെ രതി സ്ത്രീകള്‍ക്ക് അത്ര പഥ്യമല്ല. ചിലത് മറച്ചു വെച്ച് അവനെ ഹരം കൊളളിക്കാനും പിന്നെ അവന്‍ കാണാതെ സ്വന്തം വികാരം പ്രകടിപ്പിക്കാനുമാണ് സ്ത്രീകള്‍ ഇരുട്ടിലെ രതി ഇഷ്ടപ്പെടുന്നതെന്നാണ് മനശാസ്ത്ര മതം. സ്വന്തം വികാരങ്ങള്‍ സ്ത്രീ വന്യമായി പ്രകടിപ്പിക്കുന്നത് ഇരുട്ടിലാണ്.

ആ വന്യത തുറന്നു പ്രകടിപ്പിക്കാന്‍ സ്ത്രീയെ അനുവദിക്കുന്നതല്ലേ നല്ലത്. ഇരുട്ടിന്റെ മറവില്‍ കണ്ണും പൂട്ടിയുളള ചില പ്രകടനങ്ങള്‍ പുരുഷന്മാര്‍ക്കും നടത്താം. ഇരുട്ടു മൂടിയ കിടപ്പറയിലാണ് എന്തും ചെയ്യാനുളള സ്വാതന്ത്ര്യം അധിവസിക്കുന്നത്.

കണ്ണാടി കാണ്മോളം എന്ന ചൊല്ല് ഇവിടെയും പ്രസക്തമാണ്. ഒന്നിനെ രണ്ടാക്കുകയും രണ്ടിനെ നാലാക്കുകയും ചെയ്യുന്ന കണ്ണാടി ലൈംഗികവികാരങ്ങളെയും ഇരട്ടിപ്പിക്കും. സ്വന്തം മേനിയഴകില്‍ ആത്മവിശ്വാസമുളള ഏതൊരു സ്ത്രീയും കണ്ണാടിയ്ക്കു മുന്നില്‍ നിന്നുളള സംഭോഗത്തിന് കൊതിക്കും. അങ്ങനെയൊരാളാണ് ഇണയെങ്കില്‍ പണമല്‍പം മുടക്കി ഒരു മുഴുനീള കണ്ണാടി വാങ്ങി കിടക്കറയില്‍ ഫിറ്റ് ചെയ്യുന്നതില്‍ നഷ്ടമൊന്നുമില്ല.

കണ്ണാടി നോക്കിയുളള പലതരം വേഴ്ചാ രീതികള്‍ പരിശോധിച്ചു നോക്കാവുന്നതാണ്. ഓരോന്നും ഇണയിലുണ്ടാക്കുന്ന വികാരം തിരിച്ചറിയാനും കണ്ണാടിച്ചങ്ങാതി ബെസ്റ്റാണ്.

മൂഡുണര്‍ത്താന്‍ 15 വഴികള്‍

1) മുന്തിരി, സ്ട്രാബെറി, ചോക്കലേറ്റ് എന്നിവ കമിതാവിന് നല്‍കുക. വെറുതെ നല്‍കിയാല്‍ പോര, വിടര്‍ന്ന ചുണ്ടുകള്‍ക്കിടയിലേയ്ക്ക് മുന്തിരിപ്പഴം എല്ലാ കാമുക ഭാവത്തോടെയും നല്‍കാന്‍ കഴിയണം.

2) ഓരോ ആശ്ലേഷവും ഓരോ അനുഭൂതിയാക്കി മാറ്റണം. ആലിംഗനത്തിനിടയില്‍ കഴുത്തിലും മുതുകത്തും മെല്ലെ തഴുകുന്നതും പങ്കാളിയില്‍ വികാരമുണര്‍ത്തും.

3) കിടപ്പറയില്‍ ഇമ്പമുളള പ്രണയഗാനങ്ങള്‍ വയ്ക്കുക. നേര്‍ത്ത ശബ്ദത്തില്‍ എപ്പോഴും പ്രണയഗാനം മുഴങ്ങുന്ന മുറിയില്‍ മൂഡ് താനേ ഉണരും.

4) പരസ്പരം ഒരോ കത്തെഴുതി കൈമാറി നോക്കൂ. പ്രണയവും കാമവും വാത്സല്യവും ലൈംഗികതയും തുടിച്ചു നില്‍ക്കുന്ന ഒരു കത്തെഴുതി മുറിയില്‍ പങ്കാളി കാണാന്‍ പാകത്തിന് വെച്ചു നോക്കൂ.

5) ഒന്നോ രണ്ടോ വരിയിലെഴുതിയ കത്തുകള്‍ കൈമാറൂ. ഒരുപാടൊന്നും എഴുതിപ്പിടിപ്പിക്കേണ്ട. തീരെ ചെറിയ വാചകങ്ങള്‍. ബന്ധത്തിന്റെ ആഴം അതില്‍ തുടിക്കട്ടെ.

6) ഇന്റര്‍നെറ്റിന്റെ കാലമല്ലേ. അവളെക്കുറിച്ച് അവനും അവനെക്കുറിച്ച് അവളും കുസൃതിയും കുന്നായ്മയും നിറഞ്ഞ ചിന്തകള്‍ ഇമെയിലിലും പങ്കുവെയ്ക്കാം.

7) അടുത്ത അത്താഴം മെഴുകുതിരി വെളിച്ചത്തിലാകട്ടെ. ഒപ്പം നേര്‍ത്ത സംഗീതവും ഒഴുകട്ടെ. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയെടുത്ത് പങ്കാളിയ്ക്ക് ഒരത്ഭുതം നല്‍കൂ. ഫലം കാണും. തീര്‍ച്ച.

8). പുറത്ത് പോയി വരുമ്പോള്‍ അപ്രതീക്ഷിതമായി ഒരു സമ്മാനവുമായി വരൂ. പരസ്പരം എത്രമാത്രം വില മതിക്കുന്നു എന്ന് സമ്മാനങ്ങള്‍ എത്രയെളുപ്പമാണ് സംവദിക്കുന്നത്? വിലപിടിച്ചതൊന്നും വേണമെന്നില്ല. മനോഹരമായ ഒരു കാര്‍ഡായാലും മതി.

9) ഓരോരുത്തരുടെയും ഉളളില്‍ ഓരോ കുട്ടിയുണ്ട്. ഈ കുട്ടിയെ പരസ്പരം തിരിച്ചറിയാനും മനസിലാക്കാനും കഴിഞ്ഞാല്‍ നിങ്ങളുടെ പ്രണയം മധുരതരമാകും.

10) എപ്പോഴും ഒപ്പമുണ്ടെന്ന തോന്നല്‍ പരസ്പരം ഉണ്ടാക്കാന്‍ ശ്രമിക്കൂ.

11) കിടക്കറയില്‍ നല്ല പാചകക്കാരാകാന്‍ ശ്രമിക്കുക. അവള്‍ക്കിഷ്ടപ്പെട്ടത് പാകം ചെയ്യാന്‍ അവനും തിരിച്ചും കഴിഞ്ഞാല്‍ ലൈംഗികാനുഭവങ്ങളുടെ അനുഭൂതി ജന്മാന്തരങ്ങള്‍ നീണ്ടു നില്‍ക്കും.

12) പരസ്പരം അഭിനന്ദിച്ചും ആശംസിച്ചും ശീലിക്കൂ, പ്രത്യേകിച്ച് കിടപ്പറയില്‍. അതിസുന്ദരമായ ഒരു ലൈംഗികാനുഭവം ലഭിച്ചാല്‍ അത് നല്‍കിയതിന് അഭിനന്ദിക്കൂ. അടുത്ത തവണ അത്ര ശരിയായില്ലെങ്കില്‍, അതും തുറന്ന് ചര്‍ച്ച ചെയ്യാന്‍ ഈ അഭിനന്ദനം കരുത്തു പകരും.

13) സഹായമാവശ്യമുണ്ടെങ്കില്‍ മടിക്കാതെ ചോദിക്കൂ. ലഭിക്കുന്ന സഹായങ്ങള്‍ക്ക് നന്ദി ചുംബനത്തിലൂടെ കൈമാറാന്‍ ശ്രമിക്കൂ.

14) പങ്കാളിയുടെ ജോലിസ്ഥലത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നു ചെല്ലൂ. ഉച്ചയൂണ് കഴിഞ്ഞ് അല്‍പം പഞ്ചാര വര്‍ത്തമാനത്തിന് നേരം കണ്ടെത്തൂ.

15) അടുത്ത മാസത്തിലെ ഓരോ ദിവസവും പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്തെന്ന് പ്ലാന്‍ ചെയ്യുന്ന കലണ്ടര്‍ തയ്യാറാക്കി നോക്കൂ. അത് വായിച്ച് അവന്റെ, അവളുടെ നേര്‍ത്ത പുഞ്ചിരി ആസ്വദിക്കൂ.

അല്‍പം അധ്വാനിച്ചാല്‍, ബന്ധം ഊഷ്മളവും രസകരവുമാക്കാം. അതൊന്നും സിനിമയില്‍ മാത്രം സാധ്യമാകുന്നതല്ലെന്നും നിത്യജീവിതത്തിന്റെ തിരക്കിനിടയില്‍ നമുക്കും കഴിയുമെന്നും ഓര്‍ക്കുക. വേണ്ടത് അതിനുളള മനസാണ്. മനസുണ്ടെങ്കില്‍ വഴി താനേ പ്രത്യക്ഷപ്പെടും. ഉറപ്പ്.

അവയവത്തിന്റെ നീളം, സത്യവും മിഥ്യയും

ലിംഗത്തിന്റെ നീളവും പുരുഷന്റെ ലൈംഗിക ശേഷിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഒട്ടേറെ പുരുഷന്മാരെ അലട്ടുന്ന ചോദ്യമാണിത്. ഉദ്ധൃത ലിംഗത്തിന്റെ നീളവും ലൈംഗിക സംതൃപ്തിയും തമ്മിലോ ലൈംഗിക ശേഷിയും തമ്മിലോ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം. പച്ച പരമാര്‍ത്ഥം.

മനുഷ്യ ശരീരത്തിന്റെ ഏത് അവയവവുമെന്ന പോലെ ലിംഗവും ആകൃതിയിലും പ്രകൃതിയിലും വ്യത്യസ്തമായിരിക്കും. ഒരാളിന്റെ കൈവിരലുപോലെയല്ല മറ്റൊരാളുടേത് എന്നതു പോലെ തന്നെയാണ് ഇതും. മരുന്നു കഴിച്ച് നീളമോ വണ്ണമോ കൂട്ടാനാവില്ലെന്നും സാരം.

ഉദ്ധൃത ലിംഗത്തിന്റെ ശരാശരി നീളം ഏതാണ്ട് ആറ് ഇഞ്ചാണ്. അതായത് 15 മുതല്‍ 16 സെന്റീമീറ്റര്‍ വരെ. ഇത് ഉദ്ധൃത ലിംഗത്തിന്റെ അഗ്രം മുതല്‍ ചുവടു വരെയുളള നീളമാണ്. മിക്കവാറും എല്ലാ പുരുഷന്മാര്‍ക്കും ഈ അവസ്ഥയില്‍ ലിംഗത്തിന്റെ നീളം 5.6 ഇഞ്ചിനും 7 ഇഞ്ചിനും ഇടയിലായിരിക്കും.

മറ്റൊരു കണക്കു കൂടി പറ‍ഞ്ഞാലേ സംഗതി ഇതുമതിയെന്ന് ബോധ്യമാകൂ. യോനിയിലെ ലൈംഗിക സംവേദന ക്ഷമതയുളള കോശങ്ങള്‍ കാണപ്പെടുന്നത് യോനീ കവാടത്തില്‍ നിന്നും നാലിഞ്ചു താഴെ വരെ മാത്രമാണ്. അതായത് ഈ പ്രദേശത്ത് നടക്കുന്ന ഉരസലുകളും ചലനങ്ങളുമാണ് സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കുന്നത്. അതിനപ്പുറത്തേയ്ക്ക് എത്ര ആഴത്തില്‍ ലിംഗപ്രവേശനം നടന്നാലും സ്ത്രീയില്‍ അത് പ്രത്യേകിച്ച് വൈകാരികാനുഭൂതി ഉണ്ടാക്കുന്നില്ല.

ഉദ്ധൃത ലിംഗത്തിന്റെ നീളം അഞ്ചിനും ഏഴിനും ഇഞ്ച് ഇടയ്ക്ക് നീളമുളളവരാണ് തൊണ്ണൂറ്റി അഞ്ചു ശതമാനം പുരുഷന്മാരും. ലിംഗത്തിന്റെ നീളവും ലൈംഗിക ശേഷിയുമായി ബന്ധമില്ലെന്ന് ഇനി പറയേണ്ടല്ലോ.

ഉദ്ധരിക്കാത്ത അവസ്ഥയില്‍ ലിംഗത്തിന്റെ നീളം കാലാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. തണുപ്പു കൂടുതലാണെങ്കില്‍ ലിംഗം ചുരുങ്ങുകയും ചൂടു കൂടുമ്പോള്‍ വികസിക്കുകയും ചെയ്യും.

ലിംഗത്തിന്റെ വലിപ്പക്കുറവില്‍ മനസു വിഷമിപ്പിക്കുന്ന പുരുഷന്മാരുണ്ടെങ്കില്‍, കാര്യം പറഞ്ഞ് മനസിലാക്കേണ്ടത് അവരുടെ പങ്കാളികളുടെയും ചുമതലയാണ്. ലൈംഗിക ബന്ധം നടക്കുമ്പോള്‍ സുഖാനുഭൂതിയുണ്ടാകുന്നതില്‍ ലിംഗത്തിന്റെ വലിപ്പം ഒരു ഘടകമല്ലെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നുണ്ട്. അക്കാര്യം പങ്കാളിയോട് തുറന്നു പറഞ്ഞാല്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതിന്റെ ഫലം അടുത്ത അങ്കത്തില്‍ കിട്ടുകയും ചെയ്യും.

നീലച്ചിത്രങ്ങളിലെ നീളം വിശ്വസിക്കല്ലേ
ഇംഗ്ലീഷ് സിനിമകളും വിദേശ നിര്‍മ്മിത നീലച്ചിത്രങ്ങളും കാണുമ്പോഴാണ് ചില പുരുഷന്മാര്‍ക്ക് തങ്ങളും മനുഷ്യരാണോ എന്ന സംശയം തോന്നുന്നത്. നീലച്ചിത്രങ്ങളിലെ കൃത്രിമ ലൈംഗികതയും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് തിരിച്ചറിയേണ്ടതും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് അത്യാവശ്യമാണ്.

വലിപ്പമുളള ലിംഗം കൊണ്ട് പ്രശ്നങ്ങളും ഉണ്ട്. ഒന്നാമത്തെ പ്രശ്നം നീളമേറിയ ലിംഗം ഏറെ നേരം ഉദ്ധൃതാവസ്ഥയില്‍ നിലനിര്‍ത്തുക എളുപ്പമല്ല. അഗ്രം മുതല്‍ ചുവടുവരെ ഒരേ പോലെ ഉദ്ധരിച്ചു നിന്നാലേ ലൈംഗിക ചലനങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ശക്തിയുണ്ടാകൂ.

വലിപ്പമേറിയ ലിംഗം യോനിയില്‍ പ്രവേശിക്കുന്നത് സ്ത്രീകള്‍ക്കു വേദനാജനകമായ അനുഭവമായിരിക്കും. ആദ്യത്തെ നാലിഞ്ചു താഴ്ച കഴിഞ്ഞ് വീണ്ടും ലിംഗം താഴേയ്ക്ക് തുളഞ്ഞു കയറുന്നതും ശക്തമായ മര്‍ദ്ദനം ഏല്‍പ്പിക്കുന്നതും സ്ത്രീയെ വേദനിപ്പിക്കും.

വേറെയുമുണ്ട് പ്രശ്നം. പുരുഷനും ലൈംഗികാനുഭൂതി ലഭിക്കുന്നത് ലിംഗാഗ്രത്തില്‍ ഏല്‍ക്കുന്ന ഉത്തേജനത്തിലാണ്. ലിംഗാഗ്രത്തിലെ ലൈംഗിക കോശങ്ങളും യോനീഭീത്തിയിലെ സംവേദന ക്ഷമതയുളള കോശങ്ങളും പരസ്പരം സ്പര്‍ശിക്കുമ്പോഴാണ് സംഭോഗം ഇരുവര്‍ക്കും സുഖകരമായ അനുഭൂതിയായി മാറുന്നത്. നീളമേറിയ ലിംഗമാകുമ്പോള്‍, പുരുഷന്റെ ലിംഗാഗ്രം സ്ത്രീയുടെ സംവേദന കോശങ്ങളുമായി ഉരസുക എന്നത് അപ്രായോഗികമാണ്.

നീളം കുറഞ്ഞ ലിംഗം ഒരു രോഗമാണെന്നും അത് സ്ത്രീയെ തൃപ്തിപ്പെട്ടുത്തില്ലെന്നും മരുന്നു കഴിച്ചാല്‍ വലിപ്പം കൂടുമെന്നുമൊക്കെ വെറുതെ പറയുന്നതാണ്. ലോകത്തിലെ ഏറ്റവും വരുമാനമുളള മേഖലയാണ് ലിംഗത്തിന്റെ നീളം വര്‍ദ്ധിപ്പിക്കാനുളള മരുന്നു കച്ചവടം. ചെറിയ ലിംഗവും ലൈംഗിക സംതൃപ്തിയും ബന്ധപ്പെടുത്തി അനുഭവക്കുറിപ്പും ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ മരുന്നിന് വിപണിയുണ്ടാക്കാനാണ്. ഈ പ്രചരണത്തില്‍ കുടുങ്ങിയാല്‍ ധനനഷ്ടവും മാനഹാനിയുമാവും ഫലം.

“എ പേഴ്സണ്‍ ഹു ഹു ഹാസ് എ സ്മാള്‍ പെനിസ് ഈസ് ദി റിയല്‍ കിംഗ് ഇന്‍ ദി ബെഡ്” എന്ന് അറിവുളളവര്‍ പറയുന്നത് വെറുതെയല്ല. അതിനാല്‍ നീളം സംബന്ധിച്ച സംശയങ്ങള്‍ക്ക് ഇതോടെ അവസാനമാകട്ടെ!

വേഴ്ചാ ദൈര്ഘ്യം എത്ര നേരം ?

മികച്ച വേഴ്ചയുടെ ദൈര്‍ഘ്യം ഏഴു മുതല്‍ പതിമൂന്ന് മിനിട്ട് നേരമാണെന്നാണ് പുതിയൊരു പഠന റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയിലെയും കാനഡയിലെയും ദമ്പതിമാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനം വേഴ്ചാ ദൈര്‍ഘ്യത്തെക്കുറിച്ച് ഇത്രയും കാലം വെച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങള്‍ തിരുത്തിക്കുറിക്കുന്ന വിവരങ്ങള് വെളിപ്പെടുത്തുന്നു. മൂന്നു മിനിട്ടെന്നും അമ്പതു മുതല്‍ അറുപതു വരെ ഭോഗചലനങ്ങളെന്നുമൊക്കെയായിരുന്നു ഇതുവരെയുളള ധാരണ.

പ്രവേശനാനന്തരം പൂര്‍ണമായ ഉദ്ധാരണത്തോടു കൂടി എത്ര നേരം ലിംഗം യോനിക്കുളളില്‍ ചലിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ആരോഗ്യകരമായ വേഴ്ചയുടെ അടിസ്ഥാനം. സംഭോഗ ചലനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കണമെങ്കില്‍ യോനിക്കുളളില്‍ എഴു മുതല്‍ പതിമൂന്ന് മിനിട്ട് വരെ ഉദ്ധൃത ലിംഗം ചലിക്കണമെന്നാണ് പഠനം പറയുന്നത്.

മൂന്നു മുതല്‍ ഏഴു മിനിട്ടു വരെ നീളുന്ന രതിയെ “തൃപ്തം” എന്നാണ് പഠനം വിശേഷിപ്പിക്കുന്നത്. തൃപ്തി സംതൃപ്തിയാകണമെങ്കില്‍ നേരം നീളണമെന്ന് സാരം. ഒരു സുപ്രഭാതത്തില്‍ സാധ്യമാകുന്ന കഴിവല്ല, ഇത്രയും നേരം നീളുന്ന രതി. അതിന് മനസര്‍പ്പിച്ച പരിശീലനം ആവശ്യമാണ്. “കളിയല്ല കല്യാണം” എന്ന് പണ്ടുളളവര്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് കാര്യവിവരമുളളവര്‍ തലകുലുക്കി സമ്മതിക്കുന്നത് അതു കൊണ്ടാണ്.
ആസ്വാദ്യകരവും ആരോഗ്യകരവുമായ ലൈംഗിക ബന്ധം സാധ്യമല്ലെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അസംതൃപ്തി പുകഞ്ഞു കത്തും. മറ്റു പലവഴികളിലായി പുറത്തു ചാടുന്ന ലൈംഗിക അസംതൃപ്തി കുടുംബ ബന്ധം ശിഥിലമാക്കുകയും മാനസികാസ്വാസ്ഥ്യവും പിരിമുറുക്കവും വിഷാദവും പെരുമാറ്റ വൈകല്യവുമായി പരിണമിക്കുകയും ചെയ്യുമെന്ന് ആധുനിക മനശാസ്ത്രജ്ഞരും ലൈംഗിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ശീഘ്ര സ്ഖലനം രോഗമാണോ?

വേഴ്ചാ ദൈര്‍ഘ്യം എങ്ങനെ നീട്ടിയെടുക്കാം എന്നത് തീര്‍ച്ചയായും ഉത്തരമറിഞ്ഞിരിക്കേണ്ട ചോദ്യമാണ്. അവസാനിക്കാത്ത യുദ്ധങ്ങളാണ് കിടപ്പറയില്‍ നടക്കേണ്ടത്. എത്രത്തോളം നീണ്ടു നില്‍ക്കുന്നുവോ അത്രത്തോളം ഹരവും രസവും ഉല്ലാസവും പകരുന്ന യുദ്ധങ്ങള്‍. അതിനു വേണ്ടി അല്‍പം കടുത്ത പരിശീലനങ്ങളില്‍ ഏര്‍പ്പെടുക തന്നെ വേണം.

ശീഘ്ര സ്ഖലനമാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. എന്നാല്‍ മൂന്നു മിനിട്ട് പോലും നീളാത്ത വേഴ്ച എപ്പോഴും ശീഘ്ര സ്ഖലനമാകണമെന്നും ഇല്ല. തുറന്നു പറയാനും ചികിത്സ തേടാനുമുളള മടി കാരണം ഇത് പുരുഷന്മാരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നു. ഫലം കിടപ്പറയില്‍ പരാജയം തുടര്‍ക്കഥയാകും.

യഥാര്‍ത്ഥത്തില്‍ ശീഘ്ര സ്ഖലനത്തിന് കൃത്യമായ ഒരു നിര്‍വചനം ഇനിയും നല്‍കപ്പെട്ടിട്ടില്ല. എങ്കിലും ഒരു മിനിട്ടില്‍ താഴെ സമയത്തിനുളളില്‍ യോനിക്കുളളില്‍ വെച്ച് സ്ഖലനം നടന്നാല്‍ അത് ശീഘ്ര സ്ഖലനമായി കണക്കാക്കുന്നു. ചികിത്സ തേടിയെത്തുന്നവരില്‍ പത്തിലൊന്നു പേര്‍ക്കും യഥാര്‍ത്ഥ ശീഘ്രസ്ഖലനമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ആദ്യമായി സെക്സിലേര്‍പ്പെടുന്ന ആര്‍ക്കും തന്നെ സംതൃപ്തരതി അനുഭവിക്കാന്‍ കഴിയില്ല. ദമ്പതികള്‍ക്ക് ആദ്യം ഉണ്ടാകേണ്ടത് ആ തിരിച്ചറിവാണ്. ലൈംഗിക സംതൃപ്തിയെന്നത് നാളുകള്‍ കൊണ്ട് മാത്രം സ്വായത്തമാക്കാവുന്ന അനുഭവമാണ്. ഒരു നിനവില്‍ ഇടിവെട്ടി ഉടനുറവ പെയ്യുന്ന കര്‍ക്കിട മഴയല്ലെന്ന് സാരം.

വേഴ്ചാ നേരം നീട്ടിയെടുക്കാനുളള നാലു വഴികള്‍
വേഴ്ചാ ദൈര്‍ഘ്യത്തിന് ചൈനയിലെ ഡോക്ടര്‍മാര്‍ സ്വീകരിക്കുന്ന നാലു തരം ചികിത്സകളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

കാര്‍ഡിയാക് ചികിത്സ, പെരുമാറ്റ ചികിത്സ, സക്ഷന്‍ തെറാപ്പി, മരുന്ന് ചികിത്സ എന്നിവയാണ് അവ.

കാര്‍ഡിയാക് ട്രീറ്റ് മെന്റ്

ലൈംഗിക കാര്യങ്ങളില്‍ വിശദമായ അറിവുളളവരുമായി ദീര്‍ഘനേര സംഭാഷണം നടത്തുന്നു. ജീവിതത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും ആഴത്തിലും വിശദമായും സംസാരിക്കുക വഴി മനസിന്റെ അടഞ്ഞു കിടക്കുന്ന പല വാതിലുകളും തുറക്കുകയും പുതിയൊരു വെളിച്ചം കിട്ടുകയും ചെയ്യുന്നു. ചെറിയ മാനസിക പ്രശ്നങ്ങള്‍ മൂലം ശീഘ്ര സ്ഖലനം സംഭവിക്കുന്നവര്‍ക്ക് ഈ രീതിയില്‍ നിന്നും അനുകൂലമായ ഫലം ലഭിക്കുന്നുവെന്നാണ് അനുഭവം. പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്നതിലൂടെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ക്രമമായി കിടക്കയിലെ പരാജയത്തില്‍ നിന്നും വിമുക്തമാവുകയും ചെയ്യുന്നു.

ബിഹേവിയര്‍ തെറാപ്പി
അല്‍പം ദീര്‍ഘമായ ചികിത്സയാണ് ഇത്. ലൈംഗികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാത്തവരെയാണ് ഈ ചികിത്സാ രീതി ലക്ഷ്യമിടുന്നത്. അല്‍പം ക്ലേശകരമായ ഒരു ചികിത്സയാണിത്. എന്നാല്‍ ഫലപ്രദവും.

നാലു ഘട്ടങ്ങളാണ് ചികിത്സയ്ക്ക്. ആദ്യഘട്ടത്തില്‍ ഉത്കണ്ഠ ഒഴിവാക്കി മനസ് അയവുളളതാക്കാനുളള ബോധവല്‍കരണമാണ്. ഇത് മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കും. ദമ്പതികളെ വിദഗ്ധരായ ഡോക്ടര്‍മാര്‍ ശാരീരികവും മാനസികവുമായ പരിശോധനകള്‍ക്ക് വിധേയമാക്കും. തുടര്‍ന്ന് ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ഉല്ലാസങ്ങളെക്കുറിച്ച് ഇരുവര്‍ക്കും വിശദീകരണം നല്‍കും.

ഇത്തരം പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്നു. വേഴ്ച നിരോധിക്കപ്പെട്ടിരിക്കുന്ന ഈ കാലയളവില്‍ ഇരുവരെയും വെവ്വേറെയായിരിക്കും താമസിപ്പിക്കുക.

രണ്ടാം ഘട്ടത്തില്‍ ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കാതെ വൈകാരിക വിനിമയം നടത്തുക എന്ന ക്രിയയ്ക്ക് വിധേയമാക്കുന്നു. ഇതും മൂന്നു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നു. ഇരുവരെയും നഗ്നരായി കിടക്കാന്‍ അനുവദിക്കുന്നു. ചുംബിക്കാനും ആലിംഗനം ചെയ്യാനും ശരീരം തഴുകിയുണര്‍ത്താനും ആവശ്യപ്പെടും. എന്നാല്‍ സ്തനങ്ങളിലോ ലൈംഗികാവയവങ്ങളിലോ സ്പര്‍ശിക്കാന്‍ പാടില്ല. ലൈംഗിക ബന്ധത്തിനും വിലക്കുണ്ട്.

ലൈംഗികാവയവങ്ങളെ പരിഗണിക്കാതെ തന്നെ ദമ്പതികള്‍ക്ക് പരസ്പരം ശരീരം ആസ്വദിക്കാനാകണം എന്നാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. അവസാന രണ്ടു ദിവസങ്ങളില്‍ സ്തന പരിലാളനം അനുവദിക്കും. എന്നാല്‍ ലൈംഗികാവയവങ്ങളില്‍ അപ്പോഴും സ്പര്‍ശിക്കാന്‍ പാടില്ല.

ലൈംഗികാവയവങ്ങളില്‍ സ്പര്‍ശിക്കുകയും സ്വയംഭോഗം ചെയ്യുകയുമാണ് അടുത്ത ഘട്ടത്തില്‍ ചെയ്യുന്നത്. രണ്ടു മുതല്‍ മൂന്നു ദിവസം വരെയാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം. ശരീരത്തിലെ വികാര മേഖലകള്‍ സ്വയം അറിയുക എന്നതാണ് ഈ ഘട്ടത്തിന്റെ ഉദ്ദേശ്യം. മൂന്നാം ഘട്ടത്തിലും ലൈംഗിക ബന്ധം വിലക്കിയിരിക്കുന്നു. ശാരീരികവും വൈകാരികവുമായ അനുഭൂതി മനസിലാക്കുക എന്നതാണ് പ്രധാനം. അതിനു ശേഷം പതിയെ ലൈംഗികാവയവങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മനസിനെ പരിശീലിപ്പിക്കുന്നു.

നാലു മുതല്‍ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണ് നാലാം ഘട്ടം. മേല്‍പറഞ്ഞ ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നു. ഒന്നു മുതല്‍ മൂന്നു വരെ ഘട്ടങ്ങള്‍ കഴിമ്പോള്‍ വേഴ്ചയെക്കുറിച്ച് പുതിയൊരു അവബോധം രൂപപ്പെടുന്നു.

ഉദ്ധരിച്ച് സ്ഖലനത്തിന് തയ്യാറെടുത്തു നില്‍ക്കുന്ന ലിംഗത്തെ സ്ത്രീ കൈവിരലുകള്‍ കൊണ്ട് പരിലാളിക്കുന്നു. ഏതാനും സെക്കന്റു നേരത്തേയ്ക്ക് ലിംഗചര്‍മ്മം സ്ത്രീ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നു. അല്‍പ നേരം ഈ രീതി തുടര്‍ന്ന ശേഷം ലിംഗാഗ്രം അമര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായി ഏതാനും നേരം ഈ രീതി തുടര്‍ന്ന ശേഷമാണ് ലൈംഗിക ബന്ധം അനുവദിക്കുന്നത്.

സക്ഷന് ട്രീറ്റ്മെന്റും മരുന്നു ചികിത്സയും

സക്ഷന്‍ ട്രീറ്റ്മെന്റ്

പ്രിയാപിസം എന്ന ഒരു പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് സ്ഖലന ദൈര്‍ഘ്യം പരിശീലിപ്പിക്കുന്നത്. പത്തു മുതല്‍ മുപ്പതു വരെ മിനിട്ട് നേരത്തേയ്ക്ക് ലിംഗം ഈ ഉപകരണത്തില്‍ കടത്തി വെയ്ക്കുന്നു. ലിംഗാഗ്രത്തിന്റെ സംവേദനക്ഷമത കുറച്ച് സ്ഖലനം നീട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം പത്തു തവണയെന്ന തോതിലാണ് ലിംഗം പ്രിയപിസത്തില്‍ വെച്ച് പരിശീലനം നല്‍കുന്നത്. പ്രശ്നപരിഹാരം വേഗത്തില്‍ ലഭിക്കുമെന്നതും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഈ രീതിയുടെ മികവ്. എന്നാല്‍ പതിനഞ്ചു ശതമാനത്തോളം പേര്‍ക്ക് ഈ മാര്‍ഗം തൃപ്തി നല്‍കുന്നില്ലെന്നും പഠനങ്ങള്‍ തെളിയിക്കുന്നു

മരുന്നു ചികിത്സ

വിഷാദരോഗത്തിനും ഉത്കണ്ഠയകറ്റാനും ഉപയോഗിക്കുന്ന മരുന്നുകള്‍ വേഴ്ചാ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ചില ഡോക്ടര്‍മാര്‍ ഉപയോഗിച്ച് കാണാറുണ്ട്. ഈ മരുന്നകള്‍ എങ്ങനെയാണ് വേഴ്ചാ സമയം ദീര്‍ഘിപ്പിക്കുന്നത് എന്നത് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മരുന്നുകള്‍ ഫലപ്രദമാണെന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. ലൈംഗിക വേഴ്ചാ നേരം ദീര്‍ഘിപ്പിക്കാനുളള ഏറ്റവും ഫലപ്രദമായ രീതിയും മരുന്നുകള്‍ ഉപയോഗിക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുമ്പോള്‍ മറ്റ് പരിശീലനങ്ങളിലൂടെ വേഴ്ചയുടെ നേരം നീട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തരം.

യോനിയില്‍ ആവശ്യമായ ലൂബ്രിക്കേഷന്‍പ്രമേഹം ഉണ്ടാക്കുന്ന നാഡീക്ഷയങ്ങള്‍ മൂലം യോനിയിലെ വഴുവഴുപ്പ് നഷ്ടപ്പെടാം. സിലിക്കണ്‍ അടങ്ങിയതോ ജലമൂലമോ ആയ ലൂബ്രിക്കന്റ് ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.4. ബ്ലാഡര്‍ നിയന്ത്രണം കുറയല്‍
മൂത്രസഞ്ചിയ്ക്കു മേലെ ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ലൈംഗികാനന്ദം ആസ്വദിക്കുന്നതിന് തടസമാകുന്നു. സെക്സിന് മുമ്പ് ധാരാളം വെളളം കുടിക്കുന്നത് ഒഴിവാക്കിയും മൂത്രസഞ്ചി കഴിയുന്നിടത്തോളം ശൂന്യമാക്കിയും ഈ പ്രശ്നത്തിന് പരിഹാരം കാണാം. അമിതമായ ഉല്‍ക്കണ്ഠ കാരണവും മൂത്രസഞ്ചിക്കു മേലെ പ്രമേഹരോഗികള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടാം.5. ലൈംഗികാഭിനിവേശത്തിലുണ്ടാകുന്ന വീഴ്ചപല കാരണങ്ങളാല്‍ ഒരാളിന്റെ ലൈംഗികാഭിനിവേശം ക്രമമായി കുറഞ്ഞു വരാം. രക്താതിസമ്മര്‍ദ്ദം, വിഷാദം എന്നിവയ്ക്ക് കഴിക്കുന്ന മരുന്നുകള്‍ ലൈംഗികമോഹത്തെ കെടുത്തുന്നു.
രക്തത്തിലെ പഞ്ചസാര ഉയര്‍ന്ന അളവില്‍ നില്‍ക്കുമ്പോഴുളള ക്ഷീണം ലൈംഗിക താല്‍പര്യത്തെ കെടുത്തും.

സംഭോഗവേളയില്‍ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ പിന്നീട് സെക്സിന് മടി തോന്നാം. ശരീരഭാരം ഉയര്‍ന്നാലും ലൈംഗിക താല്‍പര്യം കുറയാം.

ഈ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രതിവിധിയും. മരുന്ന് വില്ലനാണെങ്കില്‍ മടിക്കാതെ ഡോക്ടറോട് കാര്യം പറയണം. ശാരീരിക ക്ഷീണമാണ് കാരണമെങ്കില്‍, ശരീരം ഏറ്റവും ഊര്‍ജസ്വലമായി നില്‍ക്കുന്ന വേള സെക്സിനായി മാറ്റിവെയ്ക്കണം.

അതായത് പ്രമേഹരോഗികള്‍ക്ക് ലൈംഗിക ജീവിതം നയിക്കാന്‍ തടസങ്ങളൊന്നുമില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും പ്രശ്നങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ നേരിടുകയും ചെയ്താല്‍ രക്തത്തില്‍ പഞ്ചസാര കലര്‍ന്നാലൊന്നും മോഹപ്പക്ഷിയുടെ ചിറക് തളരാതെ നോക്കാവുന്നതേയുളളൂ.

പ്രമേഹ രോഗികള്‍ക്ക് രതി ആകാമോ?

മൂത്രനാളിയിലെ യീസ്റ്റ് ബാധരക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്നിരുന്നാല്‍ രോഗബാധയ്ക്കുളള സാധ്യത കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ സംഭോഗ സമയത്ത് അസ്വസ്ഥതയ്ക്ക് ഇത് കാരണമാകും. പുരുഷന്മാരില്‍ മൂത്രമൊഴിക്കുമ്പോഴും ഉദ്ധാരണവേളയിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കഴിയുന്നതും ശരിയായി ക്രമീകരിക്കുക എന്നതാണ് പ്രധാന പരിഹാരം.2. ഉദ്ധാരണമില്ലായ്മയും പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുംപുരുഷന്മാരായ പ്രമേഹ രോഗികളില്‍ അമ്പതു ശതമാനത്തിനും ഉദ്ധാരണശേഷിക്കുറവ് കണ്ടു വരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രമേഹം ബാധിച്ചവരിലും ഉദ്ധാരണക്കുറവ് ഉണ്ടാകാറുണ്ട്.പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ കുഴപ്പങ്ങളും ഉദ്ധാരണത്തെ ബാധിക്കുന്നു. ഉദ്ധാരണവേളയിലും രതിമൂര്‍ച്ഛാ സമയത്തും വേദന അനുഭവപ്പെടുകയും ചെയ്യാം. എന്നാല്‍ പ്രമേഹം ബാധിച്ചാല്‍ ഉദ്ധാരണം നശിക്കും എന്ന മട്ടിലുളള തീര്‍ച്ചപ്പെടുത്തലുകളില്‍ വാസ്തവമില്ല.

ശരീരം എപ്പോഴും ഒരുപോലെ പ്രവര്‍ത്തിച്ചു കൊളളണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ലല്ലോ. ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചാലും പിന്നീടും അവ ആവര്‍ത്തിക്കപ്പെടും. അതിന് പ്രമേഹം ബാധിക്കണമെന്നില്ല. ലിംഗ യോനീ സംഭോഗം മാത്രമാണ് യഥാര്‍ത്ഥ സെക്സ് എന്ന് കരുതിയാല്‍ സെക്സ് ആസ്വദിക്കാനാവില്ല. ലൈംഗിക സംതൃപ്തി ലഭിക്കുന്നതിന് വേറെയും മാര്‍ഗങ്ങള്‍ ഏറെയുണ്ടെന്ന് തിരിച്ചറിയുകയും അതിനുവേണ്ടി സ്വന്തം ശരീരത്തെയും പങ്കാളിയെയും നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും വേണം. പുതിയ ലൈംഗികാനുഭവങ്ങള്‍ക്കു വേണ്ടിയുളള രതിപര്യടനങ്ങള്‍ക്കു തുടക്കമിടാന്‍ ശരീരം ചിലപ്പോള്‍ പ്രകടിപ്പിക്കുന്ന ചില കുസൃതികള്‍ കാരണമാകണം.

പറഞ്ഞു വരുന്നത് പ്രമേഹ രോഗികളുടെ കാര്യമാണ്. ചില പ്രമേഹരോഗികള്‍ക്ക് ലൈംഗിക ബന്ധത്തിലെത്തുന്നതിന് മുന്നോടിയായി പങ്കാളിയുമായി ലൈംഗിക കാര്യങ്ങള്‍ ഏറെ സംസാരിക്കാന്‍ താല്‍പര്യമുണ്ടാകും. ഫലം മികച്ച ലൈംഗികാനുഭൂതി അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് കിട്ടുക എന്നതായിരിക്കും.

പലതരത്തിലാണ് പ്രമേഹം ലൈംഗികതയെ ബാധിക്കുക. ലൈംഗികാഭിനിവേശം, ലൈംഗികാനുഭൂതി അനുഭവിക്കല്‍, ഏത് തരം സെക്സിലാണ് താല്‍പര്യം, ആകര്‍ഷകവും അവശ്യവുമായ അനുഭൂതികള്‍ എന്നീ ഘടകങ്ങളെ പ്രമേഹം ബാധിക്കാം.

പ്രമേഹം എന്ന രോഗത്തിന്റെ ഫലമായി ഉണ്ടായ പ്രതികൂലാവസ്ഥയാണിതെന്ന് പലപ്പോഴും തോന്നും. എന്നാല്‍ എപ്പോഴും അങ്ങനെയാകണമെന്നില്ല. പ്രമേഹത്തിന് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമാകാം ഒരു കാരണം. പ്രമേഹബാധിതനാണെന്നതിന്റെ ആധി മൂലമാകാം ലൈംഗിക താല്‍പര്യങ്ങളില്‍ തിരിച്ചടിയുണ്ടാകുന്നത്. അതുമല്ലെങ്കില്‍ തിരിച്ചറിയപ്പെടാത്ത സാമൂഹിക കാരണങ്ങളായേക്കാനും മതി.

പ്രമേഹവും ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ തികച്ചും സാധാരണമായ ചില പരിഹാരമാര്‍ഗങ്ങളാണ് താഴെ പറയുന്നത്. ഓര്‍ക്കുക. പൊതുവായ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തപ്പെട്ട അഭിപ്രായങ്ങള്‍ മാത്രമാണിവ. നിങ്ങളുടെ അനുഭവം തികച്ചും വ്യത്യസ്തമായേക്കാം.

പ്രമേഹം ലൈംഗികതയെ എങ്ങനെയാണ് ബാധിക്കുക? ലോകത്തിന്റെ പ്രമേഹ തലസ്ഥാനം ഇന്ത്യയും ഇന്ത്യയുടെ പ്രമേഹ തലസ്ഥാനം കേരളവും അവുന്ന സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെയാണ്.

പങ്കാളികളില്‍ ഒരാള്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ അത് അവരുടെ ലൈംഗിക ജീവിതത്തെ എപ്രകാരമാകും ബാധിക്കുക?ലൈംഗികതയെക്കുറിച്ച് പരന്പരാഗത കാഴ്ചപ്പാടുകളാണ് ഏറെയും നമ്മുടെ വൈദ്യശാസ്ത്ര രംഗവും വെച്ചു പുലര്‍ത്തുന്നത്. എന്ത് ചെയ്തു കൂടാ, എന്തു ചെയ്താല്‍ ദോഷം വരും എന്ന കണക്കിലാണ് ഗവേഷണം മുന്നേറുന്നത്. പ്രമേഹവുമായി ജീവിക്കുന്നവര്‍ ലൈംഗികതയെക്കുറിച്ചു മറന്നു കളയാന്‍ ഉപദേശിക്കുന്ന ആരോഗ്യവിദഗ്ധരും കുറവല്ല. എന്നാല്‍ ഇതില്‍ എത്രത്തോളം ശരിയുണ്ട്?

ശരീരവും മനസും ഒരുമിച്ച് പങ്കെടുക്കുന്ന പ്രവര്‍ത്തനമാണ് ലൈംഗികത. ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന മാനസികാനുഭൂതിയാണ് ലൈംഗികത എന്നും വേണമെങ്കില്‍ നിര്‍വചിക്കാം. ആ അനുഭൂതികളുടെ തൂവല്‍സ്പര്‍ശം തികച്ചും വ്യക്തിഗതമായാണ് അനുഭവപ്പെടുക. പറഞ്ഞോ എഴുതിയോ ഒരാളെയും അത് ബോധ്യപ്പെടുത്താനാവില്ല. ലൈംഗികത എങ്ങനെ അനുഭവിക്കണമെന്ന് ഏതെങ്കിലും വൈദ്യവിദഗ്ധന് ഉപദേശിച്ചു തരാനാവുമോ?

രതിപരമായ ഒരന്വേഷണവും നമ്മെ എവിടെയാണ് എത്തിക്കുക എന്ന് മുന്‍കൂട്ടി പറയാനാവില്ല. ലൈംഗിക ഉണര്‍ച്ചയുടെ അന്ത്യമെന്തായിരിക്കുമെന്ന് മുന്നേ ഗണിച്ചു പറയുകയും അസാധ്യം. മനസും ശരീരവും പങ്കെടുക്കുന്ന ഒരുത്സവമാണ് രതി. അത്ഭുതകരമായ ആനന്ദാനുഭവങ്ങളായിരിക്കാം ഒരുപക്ഷേ അതിന്റെ ഒടുവില്‍ ലഭിക്കുന്ന ഫലം. ഒരു തെര്‍മോമീറ്റര്‍ വെച്ചും അത് അളക്കന്‍ കഴിയില്ല. ഇസിജി പോലെ രേഖപ്പെടുത്താനുമാവില്ല, ലൈംഗികാഹ്ലാദം.

ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഗ്രഹാം ജൈല്‍സ് പറയുന്നത് ശ്രദ്ധിക്കുക. “സംഭോഗം വഴി സ്ഖലനം നടക്കുന്നത് തടഞ്ഞാല്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെയുളള പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാകും”. സംഭോഗത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഖലനം സ്വയംഭോഗത്തില്‍ കൂടി സാധ്യമാക്കാനാണ് നിര്‍ദ്ദേശം.

കാര്‍സിനോജെനുകള്‍ പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുന്നതാണ് കാന്‍സറിന് കാരണമാകുന്നത്. പ്രോസ്റ്റേറ്റില്‍ ശുക്ലം കെട്ടിക്കിടക്കുന്നമ്പോള്‍ കാര്‍സിനോജെനുകള്‍ അടിയുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ബീജാണുക്കളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുളള സ്രവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ സ്രവത്തില്‍ പൊട്ടാസ്യം, സിങ്ക്, ഫ്രക്ടോസ്, സിട്രിക്ക് ആസിഡ് എന്നിവയുടെ ഗാഢമിശ്രിതം അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ നിന്നും മേല്‍പറഞ്ഞവയെ വലിച്ചെടുത്താണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി ഈ സ്രവം തയ്യാറാക്കുന്നത്.

3-മീതെല്‍ ക്ലോറാന്ത്രീന്‍ അടക്കമുളള കാര്‍സിനോജെനുകള്‍ സിഗരറ്റ് പുകയില്‍ നിന്നും പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുമെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതു മൂലം മാരകമായേക്കാവുന്ന ഈ രാസ വസ്തുക്കള്‍ പുറം തളളിയില്ലെങ്കില്‍ കാന്‍സറാണ് ഫലം.

സ്ഖലനം ഇല്ലാതിരിക്കുക എന്നതിനര്‍ത്ഥം കാര്‍സിനോജെനുകള്‍ കെട്ടിക്കിടക്കുന്നു എന്നതാണെന്ന് ഡോ. ജൈല്‍സ് ചൂണ്ടിക്കാട്ടുന്നു. മാലിന്യങ്ങള്‍ കെട്ടിക്കിടന്നാല്‍ പ്രശ്നമുണ്ടാവുക സാധാരണമാണ്. അതുകൊണ്ട് എത്രയും വേഗം എത്രയുമധികം മാലിന്യം പുറന്തളളുന്നുവോ കോശനാശം അത്രയും കുറയുന്നു.

സമാനമായ ഫലം മുലയൂട്ടലിലും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മുലപ്പാല്‍ അടിഞ്ഞു കിടക്കുന്നത് സ്തനാര്‍ബുദത്തിന് വഴിയൊരുക്കും. അടിഞ്ഞു കൂടുന്ന കാര്‍സിനോജെനുകള്‍ തന്നെയാണ് ഇവിടെയും വില്ലന്മാരാവുന്നത്.

സ്വയംഭോഗം പാപമാണെന്ന പ്രചരണം ഈ ഗവേഷണ ഫലത്തോടെ നിലയ്ക്കുമോ? പ്രചരണം നിലച്ചാലും ഇല്ലെങ്കിലും അതൊരു പാപമല്ലെന്നും ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്.

for men
സ്വയംഭോഗം ചെയ്യൂ, അര്‍ബുദമകറ്റൂ

പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാന്‍ പുരുഷന്മാര്‍ക്ക് ഒരെളുപ്പ മാര്‍ഗം ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ആഴ്ചയില്‍ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലു സ്വയംഭോഗം ചെയ്യുക.

സ്ഥിരമായ സ്വയംഭോഗത്തിലൂടെ പ്രോസ്റ്റേറ്റ് കാന്‍സറിനെ അകറ്റാന്‍ കഴിയുമെന്ന് വാദിക്കുന്നത് ആസ്ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ്. ശുക്ലത്തില്‍ കാണപ്പെടുന്ന രാസവസ്തുക്കള്‍ പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുന്നത് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് ഇവരുടെ നിഗമനം.

സ്വയംഭോഗം ചെയ്യുന്ന സംരക്ഷണം ലൈംഗിക ബന്ധത്തില്‍ നിന്ന് ലഭിക്കണമെന്നില്ലെന്നും അവര്‍ പറയുന്നു. മെല്‍ബണിലെ വിക്ടോറിയ കാന്‍സര്‍ കൗണ്‍സില്‍ നടത്തിയ ഗവേഷണത്തിലാണ് സ്വയംഭോഗത്തെ പാപവിമുക്തമാക്കുന്ന നിഗമനങ്ങളുളളത്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ 1000 പേരെയും രോഗമില്ലാത്ത 1250 പേരെയുമാണ് പഠനത്തിന് തെരഞ്ഞെടുത്തത്. 20നും 50നും വയസിനിടയ്ക്ക് പരമാവധി സ്ഖലനം നടത്തിയവര്‍ക്ക് കാന്‍സര്‍ ബാധിക്കാനുളള സാധ്യത തുലോം തുഛമാണെന്ന് ഗവേഷകര്‍ പറയുന്നു

20കളിലാണ് പുരുഷന്മാര്‍ കാന്‍സറിനെതിരെ ഏറ്റവുമധികം പ്രതിരോധ ശേഷി പ്രകടിപ്പിക്കുന്നത്. ആഴ്ചയില്‍ അഞ്ചു തവണയെങ്കിലും സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുളള സാധ്യത മൂന്നിലൊന്നായി കുറയുന്നു.

ഏറെ ലൈംഗിക പങ്കാളികളുണ്ടാവുകയോ അമിതമായ ലൈംഗിക കേളികളാടുകയോ ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാന്‍സറിനുളള സാധ്യത 40 ശതമാനമായി വര്‍ദ്ധിപ്പിക്കാമെന്ന് നേരത്തെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലൈംഗിക ജന്യ അണുബാധയുടെ കാര്യത്തില്‍ ഈ ഗവേഷകര്‍ ശ്രദ്ധയൂന്നിയതിനാലാണ് സ്വയംഭോഗത്തിന്റെ പ്രതിരോധ സാധ്യത വിസ്മരിക്കപ്പെട്ടതെന്ന് പുതിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ലൈംഗിക ബന്ധത്തിലൂടെ ഉണ്ടാകുന്ന ലൈംഗിക ജന്യ അണുബാധ പ്രോസ്റ്റേറ്റ് കാന്‍സറിനുളള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ടാണ് സ്വയംഭോഗത്തില്‍ നിന്നുണ്ടാകുന്ന നേട്ടം ലൈംഗിക ബന്ധത്തില്‍ നിന്നും ലഭിക്കില്ലെന്ന് പറയുന്നത്.

എങ്ങനെയാണ് ബന്ധപ്പെടേണ്ടത്

ഇരുവരും സംഭോഗസന്നദ്ധരായെങ്കില്‍ എങ്ങനെ ബന്ധപ്പെടണമെന്നതാണ് അടുത്ത പ്രശ്നം. ഏത് ലൈംഗിക രീതിയാണ് സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് നേരത്തെ ധാരണയുണ്ടാവണം. ഇരുവര്‍ക്കും സുരക്ഷിതമെന്ന് ഉറപ്പുളള രീതിയാണ് ആദ്യം സ്വീകരിക്കേണ്ടത്. സ്വീകരിച്ച രീതി അനുയോജ്യമല്ലെന്ന് ഇടയ്ക്ക് തോന്നിയാല്‍ അത് മാറ്റാനും മടിക്കേണ്ടതില്ല. മിക്കവാറും പേര്‍ ആദ്യ രതിയ്ക്ക് മിഷണറി പൊസിഷനാണ് തിരഞ്ഞെടുക്കുന്നത്. അല്ലെങ്കില്‍ സ്ത്രീ മുകളിലും പുരുഷന്‍ കീഴിലും കിടന്നുളള രീതി.

യോനിയിലേയ്ക്കുളള ആദ്യത്തെ ലിംഗപ്രവേശം തികച്ചും ബുദ്ധിമുട്ടേറിയതായിരിക്കും. വേണ്ടത്ര വഴുവഴുപ്പ് യോനിയിലുണ്ടെങ്കില്‍ പോലും അത് അത്ര എളുപ്പമാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പ്രവേശനത്തിന് ശ്രമിച്ച് പരാജയപ്പെട്ടാലും നിരാശരാകാന്‍ പാടില്ല. അമിത ബലം പ്രയോഗിച്ച് പെട്ടെന്ന് ലിംഗം യോനിയിലേയ്ക്ക് തളളിക്കയറ്റുന്നത് സ്ത്രീയെ മാനസികമായും ശാരീരികമായും തളര്‍ത്തും.

യോനിയില്‍ മുറിവുണ്ടാവാനും കഠിനമായ വേദനയാള്‍ അവള്‍ പുളയാനും സാധ്യതയുണ്ട്. ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കുന്ന വേദനാനിര്‍ഭരമായ അനുഭവത്തിനു വേണ്ടിയല്ല ഈ കഷ്ടപ്പാടൊക്കെ പെട്ടത് എന്ന് ഓര്‍ക്കണം.

യോനീനാളത്തില്‍ ആവശ്യത്തിന് നനവില്ലെങ്കില്‍ കെവൈ ജെല്ലി പോലുളള ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ബലപ്രയോഗമോ ധൃതിയോ ഇല്ലാതെ സാവധാനം പരിശ്രമിച്ചാല്‍ ലിംഗം യോനിയില്‍ പ്രവേശിക്കും. അപ്പോഴാണ് അത് സുഖകരമായ ഒരനുഭവമാകുന്നത്. അത് സ്ത്രീയ്ക്ക് നല്‍കാനുളള കടമ പുരുഷന്റേത് മാത്രമാണ്.

ലിംഗം യോനിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം ലൈംഗിക ചലനങ്ങളാണ്. യോനീ നാളത്തിലൂടെയുളള ഉദ്ധൃത ലിംഗത്തിന്റെ ശക്തിയേറിയ ചലനങ്ങളാണ് രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കേണ്ടത്. അരക്കെട്ട് പിന്നിലേയ്ക്ക് വലിയുമ്പോള്‍ ലിംഗം ഏതാണ്ട് മുഴുവനായും യോനിക്ക് പുറത്ത് വരണമെന്ന കാര്യം ശ്രദ്ധിക്കുക. യോനീനാളത്തിന്റെ ആരംഭത്തിലാണ് ലൈംഗിക സംവേദനക്ഷമതയുളള കോശങ്ങള്‍ ഉളളത് എന്നതിനാല്‍ ഉരസല്‍ നടക്കേണ്ടത് ആ ഭാഗത്താണ്.

ലൈംഗിക ചലനങ്ങള്‍ ആയാസരഹിതമാകുമ്പോള്‍ വേഗവും ശക്തിയും കൂട്ടാം. ഇത് ക്രമമായി നിയന്ത്രിക്കാന്‍ പരിശീലനം ആവശ്യമാണ്. ജീവിതത്തിന്റെ തുടര്‍ന്നുളള ഘട്ടങ്ങളിലൂടെ ഈ താളം താനേ കണ്ടെത്തുകയും ചെയ്യും. ആദ്യവേഴ്ചയില്‍ ഇരുവര്‍ക്കും രതിമൂര്‍ച്ഛ ലഭിക്കുമോ എന്ന കാര്യം ഉറപ്പു പറയാനാവില്ല. ആണിന് സ്ഖലനം നടക്കുമെന്നും അതുകൊണ്ടു തന്നെ അവന് രതിമൂര്‍ച്ഛ ലഭിക്കുമെന്നും കരുതാം.

ആമുഖ ലീല പരമപ്രധാനം

ലൈംഗിക ബന്ധത്തിനുളള വാം അപ്പാണ് ആമുഖ ലീല അഥവാ ഫോര്‍ പ്ലേ. ചുംബനം, ആശ്ലേഷം, മെല്ലെയുളള താഢനം, അമര്‍ത്തിയും അല്ലാതെയും ചില മേഖലകളിലെ തഴുകല്‍, സ്പര്‍ശം എന്നിങ്ങനെ ആമുഖ ലീല ഒന്നില്‍ തുടങ്ങി പലതിലേയ്ക്ക് വളരണം. എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറും ഏറ്റുവാങ്ങുമ്പോള്‍ പതിനായിരവുമായിരിക്കണം ആമുഖ ലീല നല്‍കേണ്ട സുഖാനുഭവങ്ങള്‍.

പുരുഷനെക്കാള്‍ സ്ത്രീയ്ക്കാണ് ആമുഖ ലീല പ്രധാനം. ലിംഗം ഉദ്ധരിച്ച് സംഭോഗത്തിന് സന്നദ്ധമാകാന്‍ പുരുഷന് സമയമോ ഉത്തേജനമോ അധികം വേണ്ട.എന്നാല്‍ സ്ത്രീയുടെ കാര്യം അങ്ങനെയല്ല. സംഭോഗസന്നദ്ധതയ്ക്ക് വേണ്ട നനവും വഴുവഴുപ്പും യോനിയില്‍ ഉണ്ടാകണമെങ്കില്‍ സ്ത്രീ ശരീരം നന്നായി, അല്‍പം സമയമെടുത്തു തന്നെ ഉത്തേജിപ്പിക്കേണ്ടതുണ്ട്. സുരക്ഷിതമായ സംഭോഗത്തിന് യോനിയിലെ വഴുവഴുപ്പ് വളരെ പ്രധാനമാണ്.

വിരലുകളുടെ ഉപയോഗം, വദനസുരതം, സെക്സ് കളിപ്പാട്ടങ്ങളുടെ ഉപയോഗം എന്നിങ്ങനെ ആമുഖ ലീല പലതരത്തിലാവാം. ഭാവനയുണ്ടെങ്കില്‍ ആമുഖലീല തന്നെ ഒരിക്കലും മറക്കാത്ത അനുഭൂതി നല്‍കുകയും ചെയ്യും. പല ദമ്പതികളും ആദ്യ രതിയ്ക്കു മുമ്പ് ഒരുമിച്ച് കുളിക്കുക പതിവുണ്ട്. മനസിന്റെയും ശരീരത്തിന്റെയു സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് നല്ല വഴിയാണ്.

 

വേണം ഒരു റിഹേഴ്സല്‍ വേഴ്ച

യഥാര്‍ത്ഥ രതിയ്ക്ക് മുന്നെ, ഒരു റിഹേഴ്സല്‍ നടത്തുക എന്നതാണ് പലരും പറയുന്ന മാര്‍ഗം. അതായത് വസ്ത്രങ്ങള്‍ നീക്കം ചെയ്യാതെ പലതരം വേഴ്ചാ രീതികള്‍ പരീക്ഷിക്കുക. ഇരുവരുടെയും ശാരീരിക സ്ഥിതിയനുസരിച്ച് ഏതാണോ സുഖകരവും സുരക്ഷിതവുമെന്ന് തോന്നുന്നത്, ആ രീതി വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥമായി നടത്തുക.

ആദ്യരതി എപ്പോഴും വളരെ ക്ലേശകരമായിരിക്കും എന്ന് മനസിലാക്കണം. ഇരുവര്‍ക്കും അത് അങ്ങനെ തന്നെയായിരിക്കും. ആശങ്ക രണ്ടുപേര്‍ക്കുമുണ്ടാവാം. വൈമനസ്യമുണ്ടാവാം. പങ്കാളി എന്തു കരുതുമെന്ന സംശയം ഉണ്ടാകാം. ഈ അവസ്ഥയില്‍ ശരിയായി ലൈംഗിക വികാരമുണരണമെന്നില്ല. ആണിന് വേണ്ടത്ര ഉദ്ധാരണം നടക്കാതെ വരാം. സ്ത്രീ സംഭോഗ സന്നദ്ധയായില്ലെന്നും വരാം.

ഇതൊക്കെ സ്വാഭാവികമാണെന്ന് ഇരുവരും മനസിലാക്കുകയാണ് വേണ്ടത്. ആദ്യരതിയുടെ പ്രായോഗികാനുഭവങ്ങളില്‍ ഇവയും ഉള്‍പ്പെടുമെന്ന് മനസിലാക്കിയിരിക്കണം.

മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ മനക്ലേശം കൂടിയാല്‍ രതി ബുദ്ധിമുട്ടാവും. കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടക്കണമെന്നില്ല. നിരാശയുണ്ടാവാന്‍ കാരണം വേറെ തേടുകയും വേണ്ട. എന്നാല്‍ ഇതെല്ലാം കളിയിലെ ഘടകങ്ങളാണെന്നും ലോകത്തെ തൊണ്ണൂറ്റി ഒമ്പതു ശതമാനം ആളുകളും ഈ ക്ലേശാവസ്ഥയിലൂടെയാണ് കടന്നു പോയതും പോകുന്നതെന്നും അറിഞ്ഞാലോ, പിന്നെ നിരാശയ്ക്ക് പഴുതില്ല.

കാര്യങ്ങള്‍ ആഗ്രഹിച്ചതു പോലെ നടക്കുന്നില്ലെങ്കില്‍, പിന്നെ എല്ലാം ആദ്യം മുതല്‍ ആരംഭിക്കുന്നതാണ് ഉത്തമം. അല്‍പം ഇടവേള നല്‍കി ആമുഖ ലീലകള്‍ മുതല്‍ കഥ ആദ്യമേ തുടങ്ങട്ടെ. ഇത്തരം പുനര്‍സമാഗമങ്ങള്‍ മാനസിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും ഉപകരിക്കും. പരസ്പരം പറയാനും അറിയാനും മനസിലാക്കാനും മനസുളളവര്‍ക്ക് മാത്രമേ ഇതിനൊക്കെ കഴിയുകയുളളൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ. ബന്ധങ്ങള്‍ ഉറപ്പിക്കാനാവണം രതി.

ആദ്യദിനത്തിലെ രതി സങ്കല്‍പത്തിലെ രതിയുമായി ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല. എന്നാല്‍ ആദ്യ രതിയുടെ അനുഭവങ്ങള്‍ പങ്കാളികള്‍ തമ്മിലുളള ഹൃദയബന്ധം ഊട്ടിയുറപ്പിക്കാന്‍ പോന്നതാവണം. കാണിച്ച അബദ്ധങ്ങളും പരാക്രമങ്ങളും പരാജയങ്ങളും പിന്നീട് ഇരുവരുടെയും സ്വകാര്യനിമിഷങ്ങളില്‍ പറഞ്ഞു ചിരിക്കാനാകണം. അപ്പോഴാണ് രതിയിലൂടെ ബന്ധം കൂടുതല്‍ കൂടുതല്‍ ഉറയ്ക്കുക.

പൊസിഷന്‍ ഏത് വേണം, ഉറവേണോ?

മേല്‍പറഞ്ഞ കടമ്പകളെല്ലാം കടന്ന് ആദ്യ രതിയ്ക്ക് തീരുമാനിച്ചവര്‍ക്കായുളള നിര്‍ദ്ദേശങ്ങളാണ് ഇനി. സൗകര്യം കിട്ടിയാല്‍ കാറിന്റെ പിന്‍സീറ്റില്‍ കിടന്നും കാര്യം സാധിച്ചു കളയാമെന്ന് ധരിച്ച് ആദ്യരതിയ്ക്ക് ഇറങ്ങിപ്പുറപ്പെടരുത്. അവിസ്മരണീയമായ മുഹൂര്‍ത്തമാകണം അത്. അതിന് ചില മുന്നൊരുക്കങ്ങള്‍ കൂടിയേ തീരൂ. പിന്നീട് പശ്ചാത്തപിക്കേണ്ടി വരരുതെന്ന് സാരം.

സ്ഥലത്തിന്റെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിക്കുക തന്നെ വേണം.

പരസ്പരമുളള ആശയവിനിമയം പ്രധാന ഘടകമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുമ്പ് അതിന്റെ വരുംവരായ്കകള്‍ പരസ്പരം പറഞ്ഞ് ധാരണയിലെത്തണം. ഫലപ്രദമായ ഗര്‍ഭനിരോധന ഉപാധികളെക്കുറിച്ചും തീരു‍മാനിക്കണം. ആദ്യ ബന്ധപ്പെടല്‍ ഏത് രീതിയില്‍ വേണം, എങ്ങനെ തുടങ്ങണം. എവിടെ അവസാനിക്കണം എന്നിങ്ങനെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം.

വരുംപോലെ വരട്ടെ എന്നു കരുതി മുന്നോട്ടു പോയാല്‍ ആദ്യാനുഭവം അത്ര അനുഭൂതി പകരുന്നതാവണമെന്നില്ല.

എത്രതന്നെ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാലും ആദ്യത്തെ പ്രവേശനാനുഭവം എങ്ങനെയാവുമെന്ന് രണ്ടുപേര്‍ക്കും മുന്‍കൂട്ടി പറയാനാവില്ല. ഏത് പ്രവേശന നിലയില്‍ എങ്ങനെ ബന്ധപ്പെടുന്നതാണ് കൂടുതല്‍ സുഖകരം എന്നത് പോകപ്പോകെ മനസിലാക്കേണ്ട കാര്യമാണ്. പരിശീലനമാണ് പൂര്‍ണതയിലെത്താനുളള വഴി. അപ്പോള്‍ ആദ്യാനുഭവം അനുഭൂതി സാന്ദ്രമാകണമെങ്കില്‍ തയ്യാറെടുപ്പ് പ്രധാനമാണ്.

കന്യകാത്വം നഷ്ടപ്പെടുത്തുന്നോ പങ്കുവെയ്ക്കുന്നോ..?

പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ആദ്യ രതിയുടെ ഊഷ്മളമായ വൈകാരികാനുഭൂതിയെക്കുറിച്ചുളള സങ്കല്‍പം പോലെ തന്നെ ആശങ്കകളും അവര്‍ക്കാണ് കൂടുതല്‍.

ചാരിത്ര്യം നഷ്ടപ്പെടുത്തുകയാണോ എന്ന ആശങ്കയും അത് പാപമാണോ എന്ന ശങ്കയും വിടാതെ പിന്തുടരുന്നവര്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്.

കന്യാകത്വം നഷ്ടപ്പെടുത്തുകയാണോ മറ്റൊരാളുമായി പങ്കുവെയ്ക്കുകയാണോ എന്ന ചോദ്യത്തിന് സ്വന്തമായി കൃത്യമായ ഉത്തരം ഉണ്ടായിരിക്കണം. രണ്ടായാലും കന്യാകാത്വം വെച്ചുളള പരീക്ഷണം ഒരിക്കലേ സാധ്യമാകൂ.

നഷ്ടപ്പെട്ടാലും പങ്കു വെയ്പായാലും രണ്ടാമത് ആവര്‍ത്തിക്കാനുളള സാധ്യത പൂജ്യം ശതമാനമാണെന്ന് പറയേണ്ടല്ലോ.

ആദ്യരതിയിലേര്‍പ്പെടുന്ന ആളുമായി ഉളളു തുറന്ന ആശയവിനിമയം സാധ്യമാണോ എന്ന് ആദ്യം പരിശോധിക്കണം. പരസ്പര സംവേദനത്തിലെ പലഘട്ടങ്ങള്‍ കടന്ന് ഹൃദയം ഹൃദയത്തോടും മനസ് മനസിനോടും ഒരേ തരംഗദൈര്‍ഘ്യത്തില്‍ സംവദിക്കുന്ന ഘട്ടമെത്തുന്നവര്‍ക്ക് തീര്‍ച്ചയായും ശരീരവും പങ്കുവെയ്ക്കാന്‍ അവകാശമുണ്ട്.

പങ്കാളികള്‍ തമ്മില്‍ നിലനില്‍ക്കുന്നത് അത്തരമൊരു ബന്ധമാണോ എന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കണം. പെണ്‍കുട്ടികള്‍ക്കാണ് ആ ബാധ്യത കൂടുതലുളളത്. ചതിക്കപ്പെടാന്‍ സാധ്യത അവിടെയാണ്. മനസിന്റെ ഉളളറകളിലെവിടെയെങ്കിലും സംശയത്തിന്റെയോ അവിശ്വാസത്തിന്റെയോ കണികയെങ്കിലും ഉണ്ടെങ്കില്‍ ആദ്യ രതി നീട്ടി വെയ്ക്കുക തന്നെ വേണം.

ആദ്യരതി മരണം വരെ നിലനില്‍ക്കുന്ന സുഖകരമായ ഒരോര്‍മ്മയാവണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഒട്ടേറെ മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു വേണം ആദ്യ രതി എന്ന അനുഭവം പൂര്‍ണതയിലെത്താന്‍. അനുഭവം രസകരവും സുഖകരവുമാകുമോ, വിവാഹത്തിനു മുന്‍പാണെങ്കില്‍ സംഗതി കുഴപ്പമാകുമോ എന്നൊക്കെയുളള പലതരം ആശങ്കകള്‍ ആദ്യരതിയിലേര്‍പ്പെടുന്നവരുടെ മനസിനെ മഥിച്ചേക്കാം.

എപ്പോള്‍, എത്രാമത്തെ വയസില്‍ രതിയിലേര്‍പ്പെടാം എന്നൊക്കെയുളള ചോദ്യങ്ങള്‍ക്ക് കൃത്യമായൊരുത്തരം നല്‍കുക എളുപ്പമല്ല. 18 വയസു തികയാത്ത പെണ്‍കുട്ടികളുമായി അവരുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കുറ്റകരമായ പ്രവൃത്തിയായി കണക്കാക്കപ്പെടുന്നു.

എന്നാല്‍ ആര്‍ത്തവം തുടങ്ങിയാല്‍ പിന്നെ വിവാഹത്തിന് വിലക്കില്ലാത്ത ആചാരങ്ങളും നമ്മുടെ നാട്ടില്‍ തന്നെ നിലനില്‍ക്കുന്നുമുണ്ട്.

വൈകാരികമായ പ്രായപൂര്‍ത്തിയാണ് ആദ്യരതിയ്ക്ക് സജ്ജമാകുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. വരുംവരായ്കകളെക്കുറിച്ചുളള ആശങ്കകള്‍ അകലുന്നില്ലെങ്കില്‍ ആദ്യരതി നീണ്ടുപോകുന്നതു തന്നെയാണ് നല്ലത്. ബന്ധപ്പെടുന്ന ആളുമായി നൂറുശതമാനം അടുത്ത മാനസികബന്ധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.കന്യകാത്വം നഷ്ടപ്പെടുത്തുന്നോ പങ്കുവെയ്ക്കുന്നോ..?

സ്ത്രീ സ്ഖലനം

പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene”s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ അടിസ്ഥാന ഘടകങ്ങള്‍ സ്കെനി ഗ്രന്ഥിയുടെ സ്രവത്തിലും ഉണ്ടെന്നാണ്.എന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ സ്രവം ഏത് ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന കാര്യം ഇനിയും കണ്ടെത്താനിരിക്കുന്നതേയുളളൂ. മൂത്രനാളിയിലേയ്ക്കും യോനിയിലേയ്ക്കും തുറക്കുന്ന അന്തസ്രാവികള്‍ ധാരാളമുളള ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി. പുരുഷസ്ഖലനത്തിനു സമാനമായ പ്രവര്‍ത്തനം ഈ ഗ്രന്ഥികള്‍ നടത്തുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നതിന് കാരണം ഈ അന്തസ്രാവി ഗ്രന്ഥികളുടെ പ്രവര്‍ത്തനം.

സ്കെനി ഗ്രന്ഥി വഴി സ്ത്രീകള്‍ സ്രവിപ്പിക്കുന്നുവെന്നും പുരുഷ സ്ഖലനത്തിന് സമാനമായ പ്രവര്‍ത്തനമാണിതെന്നും ഏറെക്കുറെ ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഭഗശ്നികാ കാണ്ഠത്തിലും ജി സ്പോട്ടിലും സംഭവിക്കുന്ന പേശീ സങ്കോചവികാസങ്ങളാണ് ഈ സ്ഖലനത്തിനു കാരണം.

ജിസ്പോട്ടില്‍ ഏല്‍പ്പിക്കപ്പെടുന്ന ഉത്തേജനം ഇത്തരം സ്രവങ്ങള്‍ക്ക് കാരണമാകുന്നത് എന്തുകൊണ്ടെന്നും വ്യക്തമാണ്. യോനീഭിത്തിയുടെ മേല്‍ഭാഗത്താണ് സ്കെനി ഗ്രന്ഥികള്‍ കാണപ്പെടുന്നതെന്നതിനാല്‍ ജി സ്പോട്ടിലേല്‍പ്പിക്കപ്പെടുന്ന മര്‍ദ്ദം സ്രവങ്ങളുടെ സ്ഖലനത്തിന് കാരണമാകുന്നു.

ഗ്രന്ഥിയുടെ വലിപ്പമനുസരിച്ച് സ്രവത്തിന്റെ അളവിലും വ്യത്യാസമുണ്ടാകും. അതുകൊണ്ട് ചില സ്ത്രീകള്‍ വളരെ കൂടുതല്‍ അളവില്‍ ഈ ദ്രാവകം സ്രവിപ്പിക്കുമ്പോല്‍ മറ്റു ചിലരില്‍ സാന്നിദ്ധ്യം വ്യക്തമാകാന്‍ പോന്ന അളവു പോലും ഉണ്ടാകണമെന്നില്ല. മിക്കാവറും എല്ലാവരും വളരെ ചെറിയ അളവിലാണ് ഈ സ്രവം ഉല്‍പാദിപ്പിക്കുന്നതെന്നതിനാല്‍ പലപ്പോഴും ഇത് തിരിച്ചറിയപ്പെടുന്നില്ല.

അതിസങ്കീര്‍ണമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് സ്ത്രീയുടെ രതിമൂര്‍ച്ഛയെ നിയന്ത്രിക്കുന്നത്. ആ സങ്കീര്‍ണതകള്‍ അതേയളവില്‍ മനസിലാക്കി രതിയിലേര്‍പ്പെടുക എന്നത് അസാധ്യമാണ്. എന്നാല്‍ ഇതേക്കുറിച്ച് കുറെയൊക്കെ അറിഞ്ഞിരിക്കുന്നത് രതിയുടെ ഊഷ്മളതയും തീവ്രതയും കൂട്ടാന്‍ ഉപകരിക്കും. ലൈംഗികവേളയില്‍ സംഭവിക്കുന്ന ശാരീരികപ്രവര്‍ത്തനങ്ങളെക്കുറിച്ചുളള ഏകദേശ ധാരണ പുലര്‍ത്താനായാല്‍ രതിമൂര്‍ച്ഛ വല്ലപ്പോഴും സംഭവിക്കുന്ന അല്‍ഭുതമാകില്ലെന്ന് ഉറപ്പ്.

അവളെ വികാരവതിയാക്കാന്‍….

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ.

ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും വലിയും, അവിടെയും ഇവിടെയും അമര്‍ത്തിയൊരു തടവലും തലോടലും പിന്നെ മര്‍മ്മങ്ങള്‍ ചേര്‍ത്ത് മന്മഥചലനങ്ങളും. തീര്‍ന്നു. ഇത്രയുമായാല്‍ പണി കഴി‍ഞ്ഞുവെന്ന് കരുതി തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ് പുരുഷ കേസരികളില്‍ സിംഹഭാഗവും.

സ്ത്രീ ശരീരത്തിന്റെ വ്യത്യസ്ത കാമമേഖലകളെ ഒന്നൊന്നായി ഉത്തേജിപ്പിച്ച് വികാര സങ്കലനത്തിന്റെ ഇന്ദ്രജാലം കാട്ടണമെങ്കില്‍ വഴിയൊന്നേയുളളൂ. സ്ത്രീമര്‍മ്മങ്ങളെ ഒന്നൊന്നായി പഠിക്കുക. ഓരോ ശരീരഭാഗവും എങ്ങനെയൊക്കെ ഉത്തേജിപ്പിക്കാമെന്നും ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് എങ്ങനെ പോകണമെന്നുമൊക്കെ അല്‍പം ആധികാരികമായി മനസിലാക്കിയിരുന്നാല്‍, രതി കൂടുതല്‍ ആസ്വാദ്യകരമാകും.

പലര്‍ക്കും അറിയാവുന്നതുപോലെ സുപ്രധാനമായ സ്ത്രീമര്‍മ്മമാണ് ഭഗശ്നിക അഥവാ ക്ലിറ്റോറിസ്. കാമകലയില്‍ വിദഗ്ധനായ പുരുഷന് ക്ലിറ്റോറിസിന്റെ ഉത്തേജനം കൊണ്ടു മാത്രം സ്ത്രീയെ രതിമൂര്‍ച്ഛയിലാത്തിക്കാം.

ക്ലിറ്റോറിസ് എവിടെ………..?

യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്.

പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. പുരുഷ ലിംഗാഗ്രം പോലെ ക്ലിറ്റോറിസും ഒരു നാഡീകേന്ദ്രമാണ്. അതുകൊണ്ടു തന്നെ വികാരത്തിന്റെ ആനമുടിയാണ് ക്ലിറ്റോറിസ്. അവിടെ ഏല്‍പ്പിക്കുന്ന സ്പര്‍ശവും തഴുകലും സമ്മര്‍ദ്ദവും സ്ത്രീയെ കാമപരവശയാക്കും.

തൊണ്ണൂറ്റി ഒമ്പതു ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയ്ക്ക് ക്ലിറ്റോറിസ് ഉത്തേജനം കൂടിയേ തീരൂ. ലിംഗയോനീ സമ്പര്‍ക്കം കൊണ്ടുമാത്രം അവര്‍ക്ക് രതിമൂര്‍ച്ഛയോ ലൈംഗിക സംതൃപ്തിയോ ലഭിക്കില്ല.

ക്ലിറ്റോറിസ് ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ?

സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി.

കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു വരും. അവളുടെ മേനിയില്‍ അവനെന്താണ് ചെയ്യാന്‍ പോകുന്നതെന്നും അവന് വേണ്ടതെന്തെന്നും അവളെ അറിയാന്‍ എത്ര തീവ്രമായി അവനാഗ്രഹിക്കുന്നുവെന്നുമൊക്കെയുളള പ്ലാനും പദ്ധതികളും ഒന്നു പറഞ്ഞു നോക്കൂ. വിവസ്ത്രയാകും മുമ്പെ അവള്‍ വല്ലാതെ കാമപരവശയായിരിക്കും. ഉറപ്പ്.

ക്ലീറ്റോറിസിന്റെ ലാളനയ്ക്ക് വിരലുകളും നഖവുമൊക്കെ ശുചിയായിരിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. അതീവ സംവേദന ക്ഷമതയുളള മേഖലയായതിനാല്‍ ശുചിത്വം വളരെ പ്രധാനമാണ്.

വിരലിന്റെ വിരുതുകള്‍ ഏറ്റവും സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. ക്ലിറ്റോറിസില്‍ എത്തുന്നതിനു മുമ്പ് തുടകളുടെ മസൃണതയൊക്കെ നന്നായൊന്ന് അറിഞ്ഞിരിക്കണം. ആമുഖലീലയുടെ പ്രാഥമിക പാഠങ്ങള്‍ ഒന്നൊന്നായി അനുഷ്ഠിച്ച ശേഷം ക്ലിറ്റോറിസില്‍ എത്തുന്നതാണ് നല്ലത്. ശരിയായ ഉണര്‍വിലെത്തിച്ചതിന് ശേഷം ക്ലീറ്റോറിസ് ലാളന ആരംഭിച്ചാല്‍, അവളുടെ മേനി സര്‍വാംഗം പൊട്ടിത്തരിക്കും.

രതിമൂര്‍ച്ഛയുടെ ആഴങ്ങളിലേയ്ക്ക് ക്ലിറ്റോറിസ് വഴി

ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍.

ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ ചലനം അരക്കെട്ടിനെ വികാരത്തിന്റെ നെരിപ്പോടാക്കി മാറ്റും. ക്ലിറ്റോറിസിന്റെ വികാര മേഖല പെല്‍വിസ് മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനാല്‍ ബുദ്ധിമാനായ പുരുഷനു മുന്നില്‍ വഴികള്‍ ഏറെയുണ്ട്.

ക്ലിറ്റോറിസില്‍ കടുത്ത മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നതും ശ്രദ്ധേയമായ പാഠം. ക്ലിറ്റോറിസില്‍ മാത്രമല്ല, അതീവ സംവേദന ക്ഷമതയുളള സ്ത്രീമര്‍മ്മത്തിലൊക്കെ മൃദുവായ തഴുകലും സ്പര്‍ശവുമേ പാടുളളു. കോശസ്തരങ്ങള്‍ തീരെ നേര്‍ത്തതാകയാല്‍ മുറിവ് പറ്റാനും അണുബാധയേല്‍ക്കാനും സാധ്യത ഏറെയാണ്. മര്‍ദ്ദം ഏറിപ്പോയാല്‍ വേദനയുണ്ടാകുകയും ലൈംഗികതയിലുളള ശ്രദ്ധ മാറുകയും ചെയ്യും. തൂവലൊഴുകുന്നതു പോലെ വിരല്‍ ചലിപ്പിക്കാന്‍ പഠിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

മെല്ലെ മെല്ലയുളള മൃദു ചലനങ്ങളാണെങ്കില്‍ വേറെയുമുണ്ട് നേട്ടം. കൂടുതല്‍ കൂടുതല്‍ അമര്‍ത്താന്‍ അവള്‍ കെഞ്ചും. വികാരസാന്ദ്രമായ ആ മോഹപ്രകടനം തന്നെ പുരുഷന്റെ തന്ത്രം ഏറ്റുവെന്നതിന് തെളിവ്. സുദൃഢമായ വികാരത്തിനൊപ്പം ആത്മവിശ്വാസവുമുളള പുരുഷനായി ലൈംഗികത കൂടുതല്‍ സുന്ദരമായി ആസ്വദിക്കാനാവും. ആദ്യമേ തന്നെ അമര്‍ത്തിത്തിരുമ്മി വേദനിപ്പിച്ചാല്‍ ഈ അനുഭവമൊന്നും കിട്ടുകയില്ല.

രതിമൂര്‍ച്ഛയുടെ ആഴങ്ങളറിയാനുളള വഴികളിലൊന്നാണ് ക്ലിറ്റോറിസ്. പ്രധാനപ്പെട്ട വഴി.

അവളെ വികാരവതിയാക്കാന്‍….

ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ …

സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു …

യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. …

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും ..

ക്ലിറ്റോറിസില്‍ നേരിട്ടുളള ഉത്തേജനം പല സ്ത്രീകളും ഇഷ്ടപ്പെടുന്നില്ല. ചുറ്റുപാടുകളിലൂടെ പര്യവേഷണം നടത്തി അവിടെയെത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. യോനിയുടെ ചുണ്ടുകളിലൊക്കെ വിരലിന്റെ വിരുതുകള്‍ പ്രയോഗിച്ച ശേഷം വേണം വികാരത്തിന്റെ കൊടുമുടിയിലെത്താന്‍. ക്ലിറ്റോറിസ് മുകളിലോ താഴെയോ വൃത്താകൃതിയില്‍ വിരല്‍ ചലിപ്പിക്കുന്നത് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു. വിരലുകളുടെ വൃത്താകൃതിയിലെ …

സ്ത്രീകളിലെ ലൈംഗികോത്തേജനം തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടതാണ്. ഭാവനയുടെയും വികാരത്തിന്റെയും സങ്കലനമാണ് സ്ത്രീ രതിയെന്നത്. ശാരീരിക ഭാഗങ്ങളുടെ ഉത്തേജനത്തില്‍ മാത്രം അത് ഒതുങ്ങുമെന്ന് കരുതിയാല്‍ തെറ്റി. കൊച്ചു വര്‍ത്തമാനവും ഇത്തിരി അശ്ലീലവുമൊക്കെ വേഴ്ചയ്ക്കൊരുങ്ങും മുമ്പ് ഒരു പ്രത്യേക താളത്തില്‍ ചെവിയില്‍ മന്ത്രിച്ചാല്‍ തന്നെ അവളുണര്‍ന്നു …

യോനീമുഖത്തിന് തൊട്ടുമേലെയായി ഒരു മുകുളം പോലെ കാണുന്ന നാഡീകേന്ദ്രമാണ് ക്ലീറ്റോറിസ്. ക്ലീറ്റോറിസിന്റെ വലിപ്പവും ആകൃതിയും ഓരോ സ്ത്രീയിലും വ്യത്യസ്തമായിരിക്കും. പൊതുവെ ഒരിഞ്ചിന്റെ എട്ടിലൊന്നു മുതല്‍ എട്ടില്‍ മൂന്നുവരെ വലിപ്പമാണ് കണ്ടുവരുന്നത്. പുരുഷ ലിംഗത്തിന്റെ അഗ്രത്തിന് സമാനമായ സ്ത്രീ അവയവമാണ് ക്ലിറ്റോറിസ് എന്ന് പറയാം. …

സ്ത്രീയ്ക്ക് ലൈംഗിക സംതൃപ്തി നല്‍കണമെങ്കില്‍ പുരുഷന്‍ അവളുടെ ശരീരത്തെ നന്നായി അറിഞ്ഞിരിക്കണം. ചെറുതും വലുതുമായ ഒട്ടേറെ കാമമേഖലകളുണ്ട് ഒരു സ്ത്രീയുടെ ശരീരത്തില്‍. അവയോരോന്നും ഉണര്‍ത്തിയും ഉത്തേജിപ്പിച്ചും മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ ലൈംഗിക സംതൃപ്തി നല്‍കാന്‍ പുരുഷന് കഴിയൂ. ഒന്നുരണ്ടുമ്മ, അല്ലറ ചില്ലറ പിടിയും …

സ്ത്രീ സ്ഖലനം എങ്ങനെ അറിയാം?

സ്കെനി ഗ്രന്ഥികള്‍ പുരുഷന്മാരിലെ ശുക്ല ഗ്രന്ഥിയ്ക്ക് സമാനമായ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന സ്ത്രീകളിലെ ഗ്രന്ഥിയാണ് സ്കെനി ഗ്രന്ഥി (The Skene’s Glands). ബീജകോശങ്ങള്‍ക്ക് ഒഴുകി നടക്കാന്‍ വേണ്ട കൊഴുത്ത ദ്രാവകം പുരുഷന്മാരില്‍ സ്രവിപ്പിക്കുന്നത് ശുക്ല ഗ്രന്ഥിയാണ്. പ്രധാനപ്പെട്ട പല രാസപരീക്ഷണങ്ങളും തെളിയിക്കുന്നത് ശുക്ലത്തിന് സമാനമായ …

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?
ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും …

സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാവുമോ?
പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene”s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്.

Leave a Reply
You May Also Like

അവര്‍ കിടപ്പറയില്‍ സ്വകാര്യമായി ആഗ്രഹിക്കുന്നത് എന്തൊക്കെയാണ്

കിടപ്പറയില്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യുന്നതാണ് അവള്‍ക്കു ഇഷ്ടമെന്ന് ചോദിച്ചിട്ടുണ്ടോ? എല്ലാം ഇഷ്ടമാണെന്നായിരിക്കും ഉത്തരം. എന്നാല്‍, അവള്‍…

പ്രണയവിവാഹത്തിലായാലും അറേഞ്ച്ഡ് വിവാഹത്തിലായാലും പാലിക്കേണ്ട 10 അടിസ്ഥാന നിയമങ്ങൾ

പ്രണയവിവാഹത്തിലായാലും അറേഞ്ച്ഡ് വിവാഹത്തിലായാലും പാലിക്കേണ്ട 10 അടിസ്ഥാന നിയമങ്ങൾ വിവാഹത്തിന്റെ യാത്രയിൽ, അത് പ്രണയവിവാഹത്തിലായാലും അറേഞ്ച്ഡ്…

രതിസുഖം എന്നത് രതിയുടെ വേളയിൽ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ഒരു മാനസിക അവസ്ഥയാണ്

(കടപ്പാട്) രതിഭാവനകൾക്ക് സാംസ്കാരികമായ അനേകം സ്വാധീനങ്ങൾ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഓരോ സംസ്കാരവും വ്യത്യസ്ത തരത്തിലുള്ള ഭാവനകളെ…

ലൈംഗിക പീഡനം തടയാന്‍ ഇനി കേന്ദ്ര സര്‍ക്കാര്‍ വക റിസ്റ്റ് വാച്ചും

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങളും മറ്റു ആക്രമണങ്ങളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെ തടയിടാനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം വരുന്നു. അടിയന്തിര സാഹചര്യത്തില്‍ സ്ത്രീകളുടെ രക്ഷക്കെത്തുന്ന റിസ്റ്റ് വാച്ചുകള്‍ രംഗത്ത്‌ ഇറക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനു ശ്രമിക്കുന്നത്. പ്രതിരോധത്തിന് അടിയന്തരഘട്ടങ്ങളില്‍ ഈ വാച്ചിന്റെ സേവനം ഉപയോഗപ്പെടുത്താനാകും. 500 രൂപ വിലയോടെ വാച്ച് ഉടന്‍ വിപണിയില്‍ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം.