സെക്സിൽ സ്ത്രീക്ക്‌ പുരുഷനെ മടുക്കുമോ ?

0
436

ഭാര്യ എല്ലാ അർഥത്തിലും ലൈംഗിക സുഖം തന്നാലും ചില പുരുഷൻമാർ പറയാറുണ്ട് എന്നും ഭാര്യയുമായി ബന്ധപ്പെടൽ മടുപ്പുളവാക്കുന്നു ഒരു പുതുമയുമില്ല എന്നൊക്കെ. ഇത്തരം മടുപ്പ് പുരുഷന്‍റെ കാര്യത്തിൽ സ്ത്രീക്കു ഉണ്ടാകുമോ? എല്ലാം തരുന്ന പുരുഷനെ മടുക്കുമോ? തിര്‍ച്ചയായും, ആധുനിക സ്ത്രീകളിൽ ചുരുക്കം ചിലരിലെങ്കിലും ഇത്തരം മടുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് മനശാസ്ത്രഞ്ജൻമാർ പറയുന്നത്.

വീട്ടു ജോലിയൊക്കെ കഴിഞ്ഞു അൽപ്പസമയം ഭർത്താവിന്‍റെ സുഖത്തിനായി കൂടെ കിടന്നു കൊടുക്കുക എന്ന പഴഞ്ചൻ സങ്കൽപ്പത്തിൽ നിന്ന് സ്ത്രീമനസ് മാറി കഴിഞ്ഞു, വിവാഹ ജിവിതത്തിൽ സ്നേഹത്തിനോടൊപ്പമോ അതിലേറെയോ പ്രാധാന്യം രതിക്കും രതി സുഖത്തിനും ഉണ്ടെന്നും, രതി തന്‍റെ അവകാശമാണെന്നും ആധുനിക സ്ത്രീ തിരിച്ചറിഞ്ഞു കഴിഞ്ഞു .

പണ്ടൊക്കെ ഭരത്താവിനോടു സെക്സ് ആവശ്യപ്പെടാനോ സെക്സിൽ മുൻകൈ എടുക്കാനോ ഭാര്യമാർക്ക് പേടിയായിരുന്നു , കാലം മാറി താൻ ലൈംഗിക സുഖം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ഭർത്താവിനോട് പറയാനോ മുൻകൈ എടുക്കാനോ ഇന്നത്തെ സ്ത്രീ മടിക്കുന്നില്ല. കുറച്ചു നാൾ മുൻപ് വരെ ഒരു നോട്ടത്തിലൂടെയോ സ്പർശനത്തിലൂടെയോ ഒന്നു രണ്ട് വാക്കുകളിലൂടെയോ നൽകുന്ന സൂചനയിലൂടെയായിരുന്നു തന്‍റെ ആഗ്രഹം ഭർത്താവിനെ അറിയിച്ചിരുന്നത് ഇന്നിപ്പോൾ സുചനകളെ ആശ്രയിക്കാതെ നേരിട്ടു പറഞ്ഞു തുടങ്ങി.

ഓഫീസിലിരിക്കുന്ന ഭർത്താവിനു ഇന്നു രാത്രി സെക്സ് വേണമെന്നു “വാട്സ് അപ്പ്” ചെയ്യുന്ന ഭാര്യമാരും ഇന്നിന്‍റെ യാഥാർത്ഥ്യമാണ്, സ്നേഹ ലാളണനകൾ വേണ്ട വിധം കിട്ടുന്നില്ലെങ്കിൽ അത് ചോദിച്ചു വാങ്ങാനും ഇന്നത്തെ സ്ത്രീകൾ മടിക്കുന്നില്ല, എന്തൊക്കെ ചെയ്താലാണ് തനിക്കു കൂടുതൽ സുഖം ലഭിക്കുന്നത് എന്ന് ഭർത്താവിനോട് പറയുകയും അത് ചോദിച്ചു വാങ്ങുകയും ചെയ്യുന്ന സ്ത്രീകൾ ഇന്ന് ധാരാളമാണ്.

കിടപ്പറയിൽ തന്നെ ഒട്ടും പരിഗണിക്കാത്ത ലൈംഗിക സുഖം നൽകുന്നതിൽ പാരാജയപ്പെടുന്ന പുരുഷനിൽ നിന്ന് എന്നെന്നേക്കുമായി അകലാൻ സ്ത്രീ മടിക്കുന്നില്ല. കുടുബ കോടതിയിൽ എത്തുന്ന വിവാഹമോചന കേസുകളിലെ പ്രധാന കാരണം ലൈംഗികതയാണ് ഇത് സിറ്റിങ്ങിൽ തുറന്നു സമ്മതിക്കാൻ യാതൊരു വൈഷമ്യവുമില്ല, ചിലർ പങ്കാളിയെ നില നിർത്തികൊണ്ട് തന്നെ മറ്റൊരു ബന്ധമെന്ന ഞാണിൻ മേൽ കളിയിലോട്ട് പോകുന്നു ഞാണിൻ മേൽ കളിയെന്നു പറഞ്ഞെങ്കിലും നാല് ലൈൻ എക്സ്പ്രസ് ഹൈവെയിലൂടെ വണ്ടിയോടിക്കുന്ന ലാഘവത്തോടെ ഇത്തരം ബന്ധങ്ങൾ സുഗമമായി കൊണ്ട് പോകുന്നവർ അപൂർവമല്ല.

പണ്ട് ഇതൊക്കെ പുരുഷന്‍റെ മാത്രം കുത്തകയായിരുന്നു എന്ന് മറക്കരുത്. ഇതിനൊന്നും അവസരമില്ലാത്തവർ ഫോണ്‍ രതിയെന്ന രതിയിലെ പുതിയ ട്രെൻഡിലോട്ട് പോകുന്നു ഫോണിലൂടെ ഇക്കിളി പെടുത്തുന്ന വർത്തമാനങ്ങളിലൂടേയോ മെസേജുകളിലൂടെയോ (വാക്കുകൾ, ചിത്രങ്ങൾ) രതിയുടെ പുതിയ തലങ്ങൾ തേടിപോകുക എന്നതാണ് ചുരുക്കത്തിൽ ഫോണ്‍ രതി എന്ന് പറയുന്നത്.