ഏരിയൽ എഗോസി എന്ന വ്യക്തി തന്റെ ലൈംഗിക തൊഴിൽ അനുഭവങ്ങൾ തുറന്നെഴുതുന്നു. ഈ കുറിപ്പിന് വളരെയധികം കമന്റുകളാണ് ലഭിക്കുന്നത്. ഈ തൊഴിലും മറ്റു തൊഴിലുകൾ പോലെ തന്നെയാണ് പറയുന്ന എഗോസി തനിക്കൊരു കുറ്റബോധവും ഈ തൊഴിൽ കാരണം ഉണ്ടായിട്ടില്ല എന്നും പറയുന്നു. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം
‘അത്യാവശ്യം ലാഭമുണ്ടായിരുന്ന ഒരു സ്വയം തൊഴിൽ ഞാൻ അവസാനിപ്പിച്ചത് ലൈംഗിക തൊഴിലിനു വേണ്ടിയായിരുന്നു. ഞാൻ എന്റെ ചിത്രങ്ങൾ എടുക്കുകയും വിൽക്കുകയും ചെയ്തിരുന്നു. ഈ തൊഴില്‍ എനിക്ക് സാമ്പത്തികമായി ലാഭം നൽകിയിട്ടുണ്ട്. എന്റെ ശക്തി എന്താണെന്ന് ഈ തൊഴിൽ എന്നെ ബോധ്യപ്പെടുത്തി. വലിയ തുക തന്നെ ഞാൻ പലരിൽ നിന്നും ഈടാക്കി.ജോലി ചെയ്താൽ വേതനം ലഭിക്കണം. അത് നൽകാൻ തയാറാകാത്തവര്‍ക്ക് ഞാൻ ലൈംഗികത നിരസിക്കും. വൈകാരികമായ ജോലിയാണെങ്കിലും ചെയ്യുന്ന തൊഴിലിനു കൃത്യമായ പ്രതിഫലം ലഭിക്കണം. അതുകൊണ്ടു തന്നെ തൊഴിലിൽ ഞാൻ ഒരു അതിരു വച്ചിരുന്നു. ചെറിയകാര്യങ്ങൾക്കൊന്നും ഞാൻ എന്റെ സമയം കളയാറില്ല.
എനിക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധവും തോന്നിയിരുന്നില്ല. ആർക്കു മുന്നിലും എനിക്ക് ഒന്നും തെളിയിക്കാനില്ല. ഈ തൊഴിലിലേർപ്പെടാൻ തുടങ്ങിയതോടെ എന്റെ മൂല്യം എനിക്കു മനസ്സിലായി. മറ്റുതൊഴിലുകളിൽ നിന്നും ലൈംഗിക തൊഴിൽ എങ്ങനെയാണ് വ്യത്യസ്തമാകുന്നത് ? മറ്റു തൊഴിലിൽ നിന്നും ഈ തൊഴിലും വ്യത്യസ്തമല്ല എന്നാണ് എനിക്കു കിട്ടിയ ഉത്തരം. തൊഴിലിടത്തിൽ നിന്ന് എനിക്ക് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്. പങ്കാളിയെ തൃപ്തിപ്പെടുത്താൻ എനിക്കു സാധിച്ചിട്ടുണ്ടെന്ന വിശ്വാസവും എനിക്കുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഗർഭച്ഛിദ്രത്തെ കുറിച്ചും നമ്മൾ നിരന്തരം സംസാരിക്കാറുണ്ട്. എന്നാൽ അവരുടെ ശരീരം എങ്ങനെ അവർക്ക് വരുമാനമാർഗമായി ഉപയോഗപ്പെടുത്താം എന്നതിനെ സംബന്ധിച്ച് ആരും സംസാരിക്കുന്നില്ല. അത്ലറ്റുകൾ, ഗായകർ, കെട്ടിട നിര്‍മാണത്തൊഴിലാളികൾ ഇവരെല്ലാം തങ്ങളുടെ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം അവരുടെ ശരീരം ഉപയോഗിച്ചാണ് സമ്പാദിക്കുന്നത്. അതുപോലെ തന്നെയാണ് ലൈംഗിക തൊഴിലും. ഞാൻ അതിൽ സന്തോഷം കണ്ടെത്തുന്നു. അവളുടെ ശരീരവും അവളുടെ തിരഞ്ഞെടുപ്പുമാണ്.’– എഗോസി കുറിക്കുന്നു.
ലിങ്ക്ഡ് ഇനിൽ പങ്കുവച്ച കുറിച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി. നിരവധിപേർ കുറിപ്പ് ലൈക് ചെയ്തു. നിരവധി കമന്റുകളും എത്തി.