കൈയിലൊളിപ്പിച്ച ആകാശവും കണക്കും

Prabhakaran Kovoor

നമുക്കറിയാം 60 സെക്കന്റ് ആണ് ഒരു മിനുട്ട് അങ്ങനെ 60മിനുട്ട് 1 മണിക്കൂർ 12 മണിക്കൂർ പകൽ( രാത്രി )24 മണിക്കൂർ ഒരു ദിവസം 360 ( 365.25)ദിവസം ഒരു വർഷം 12 മാസം ഒരു വർഷം 7 ദിവസം ഒരാഴ്ച 30 ദിവസം ഒരു മാസം… വൃത്തം 360 ഡിഗ്രി അർദ്ധ വൃത്തം 180 ഡിഗ്രി… ഇവയുടെ ഒക്കെ അടിസ്ഥാനമെന്തായിരിക്കും. അങ്ങനെയുള്ള അന്വേഷണം എത്തിനിൽക്കുക ബാബിലോണിയായിലും സുമേരിയയിലും ആണ് .ഒരു 5000 വർഷം മുമ്പ് സുമേരിയയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന സംഖ്യാക്രമം ആയിരുന്നു Sexagesimal 60 എന്ന അടിസ്ഥാന സംഖ്യ ക്രമം

അത് എന്താ എന്ന് വച്ചാൽ ഒരു കയ്യിലെ 4 വിരലുകൾ 12 ഖണ്ഡങ്ങളക്കി മാറ്റിയത് കയ്യിൽ സൂക്ഷിച്ചു നോക്കിയാൽ കാണാം ( ചിത്രം 1) ഒരു കയ്യിൽ 12 ഖണ്ഡങ്ങൾ .. രണ്ടു കയ്യിൽ 12X5 60. ഇനി അത് തന്നെ വേണം എങ്കിൽ ഒരു കയ്യിൽ 180 വരെ എണ്ണം. എന്താ 180 , നമ്മൾ കാണുന്ന ആകാശം 180 ഡിഗ്രി .ചെറു വിരൽ മുതൽ തള്ള വിരൽ വരെ 90 ഡിഗ്രി , രണ്ടു കയ്യും കൂടിയാൽ 180 ഡിഗ്രി. ഒരു വൃത്തം 360 ഡിഗ്രി. ( കയ്യിലെ കൊണവളവിനെ കുറിച്ച് വിശദമായി പിന്നെ വേറെ പോസ്റ്റിൽ പറയാം ) അപ്പോ എന്താ 360 അത് ഭൂമിക്ക് സൂര്യനെ ഒരു പ്രാവശ്യം ചുറ്റാൻ വേണ്ട സമയം (ആധുനിക സയൻസ് 365.25 ദിവസം എന്ന് പറയും )പണ്ട്ഉള്ള ധാരണ സൂര്യൻ ആണ് ചുറ്റുന്നത് എന്നായിരുന്നു. അത് പ്രകാരം ആണ് കണക്കുകൾ ചിട്ട പെടുത്തിയത്.എന്നാൽ ഭൂമിയാണ് ചുറ്റുന്നത് എന്ന് മനസിലായപ്പോൾ സൂര്യന്റെ സ്ഥനത് ഭൂമിയെ മാറ്റി പ്രതിഷ്ഠിച്ചു.

ഇനി 12 എന്ന സങ്കല്പം എന്താണ് അത് 12 പൗർണമി യായിരുന്നു. ഒരു വർഷം 12 പൗർണമി. ഇനി ആഴ്ച ആകെ 7 ആഴ്ച. ഞായറാഴ്ച മുതൽ ശനിയാഴ്ച വരെ. പണ്ട് നക്ഷത്രത്തെ കൂടാതെ ആകാശത്ത് കറങ്ങി നടന്നിരുന്ന നവ ഗ്രഹങ്ങൾ ഉണ്ടായിരുന്നു. അതിൽ രാഹു കേതു തമോ ഗ്രഹങ്ങൾ ആയാണ് സങ്കൽപം. ( യഥാർത്ഥത്തിൽ രണ്ടു സ്ഥാനങ്ങൾ ആണ് രാഹുവും കേതുവും ) ഗ്രഹങ്ങൾ ഇവ ആയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി
ഞായർ.. സൂര്യൻ
തിങ്കൾ.. ചന്ദ്രൻ
വെള്ളി.. ശുക്രൻ..
ഇന്നും സമയം അടിസ്ഥാനം 60 എന്നത് ആണ്. കോണളവ് അതും 60. നമ്മൾ ഇന്നും പിന്തുടരുന്ന സുമേറിയൻ ബാബിലോണിയൻ സംസ്കാരം… അവയുടെ തിരുശേഷിപ്പ്..

You May Also Like

മനുഷ്യ മാംസം കടിച്ച് കീറാന്‍ അവര്‍ എത്തും‍; “മൊബാങ്കി“ നരഭോജികളുടെനാട്

മനുഷ്യ മാംസം കടിച്ച് കീറാന്‍ അവര്‍ എത്തും‍; “മൊബാങ്കി“ നരഭോജികളുടെനാട് നരഭോജികള്‍, മനുഷ്യമാംസം കടിച്ച് കീറി…

ഒരു മനുഷ്യന് പ്രകാശവേഗതയിൽ സഞ്ചരിക്കാൻ സാധിക്കില്ല, എന്നാൽ സഞ്ചരിക്കാൻ സാധിച്ചാൽ എന്ത് സംഭവിക്കും ?

പ്രകാശവേഗതയെ ഒന്നിനും മറികടക്കാനാവില്ല. അത് പ്രപഞ്ചത്തിന്റെ വേഗപരിധിയാണ്. എന്താ മറികടന്നാൽ? പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതായി സങ്കല്പിക്കപ്പെടുന്ന…

ഇതിഹാസത്തിലെ യുദ്ധനിയമങ്ങള്‍

യുദ്ധങ്ങള്‍ എന്നും അശാന്തിയുടെ കാഹങ്ങളേ മുഴക്കിയിട്ടുള്ളൂ.പങ്കെടുക്കുന്ന ഇരുപക്ഷങ്ങള്‍ ക്കും നാശങ്ങള്‍ സമ്മാനിച്ച് അവസാനം നഷ്ടങ്ങളുടെ തട്ട് ഒരല്‍പ്പം താഴ്ന്നു നില്‍ക്കുന്ന പക്ഷത്തിനെ പരാജിതര്‍ എന്നും മറുപക്ഷത്തി നെ വിജയികളെന്നും വാഴ്ത്തി വാഴിക്കുന്ന സാംഗത്യമില്ലായ്മ ചരിത്രത്തിന്‍റെ ഏടുകളില്‍ പലകുറി കാണാം

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

മെയ് 2 :ലോക പാസ്‌വേഡ് ദിനം; പാസ്‌വേ ഡുകള്‍ നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അറിവ് തേടുന്ന പാവം…