അറുപത്തിയൊമ്പത് (69) അഥവാ ‘കാകിലം’, പങ്കാളികൾക്ക് ഒരേ സമയം ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
127 SHARES
1524 VIEWS

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ വായ കൊണ്ട് ഉത്തേജിപ്പിക്കുന്നതിനെയാണല്ലോ വദനസുരതം അഥവാ ഓറൽ സെക്സ് എന്ന് പറയുന്നത്. ലൈംഗിക ബന്ധത്തിന് മുമ്പായുള്ള ഫോർ പ്ലേയിൽ പ്രധാനപ്പെട്ടതാണ് വദനസുരതം അഥവാ ഓറൽ സെക്സ്. സ്‍ത്രീ പുരുഷ ലൈംഗിക ബന്ധങ്ങളിലും സ്വവർഗരതിയിലും ഓറൽ സെക്സ് ഉപയോഗപ്പെടുത്താറുണ്ട്. വദനം എന്ന് പറയുമ്പോൾ ചുണ്ടുകളോ,പല്ലുകളോ, നാവോ തൊണ്ടയോ ഉപയോഗിച്ചുള്ള പ്രയോഗങ്ങളെല്ലാം ഇതിൽപ്പെടും.യോനീപാനം എന്നും ലിംഗപാനം എന്നും ഓറൽ സെക്സിനെ തരംതിരിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് മുന്നോടിയായോ ലൈംഗിക ബന്ധത്തിന് ഇടയിലോ വദനസുരതം ചെയ്യുന്നവരുണ്ട്. എന്നാൽ ചിലർക്കെങ്കിലും വദനസുരതം അഥവാ ഓറൽ സെക്സ് എന്ന് കേൾക്കുമ്പോള്‍ അയ്യേ എന്നൊരു മനോഭാവമാണ്. ഇതാണ് ആദ്യം മാറേണ്ടത്. ഓറൽ സെക്സ് ആസ്വദിക്കാൻ വായ മാത്രം തുറന്നാൽ പോര മനസും തുറക്കണം എന്ന് സാരം. നിങ്ങളുടെ പങ്കാളിക്ക് വദനസുരതം ചെയ്തുകൊടുക്കാൻ ഒരു തരത്തിലും അറപ്പ് തോന്നേണ്ട കാര്യമില്ല എന്നതാണ് സത്യം. വായ കൊണ്ട് മാത്രമല്ല, തൊണ്ട, പല്ലുകള്‍, ചുണ്ടുകൾ എന്നിവ കൊണ്ടും കൂടി വേണം വദനസുരതം ചെയ്യാന്‌. എന്നാലേ അത് ആസ്വാദ്യകരമാകൂ. പല്ല് എന്ന് പറയുമ്പോൾ കടിച്ച് പറിക്കലല്ല എന്ന് ഓർമിക്കുമല്ലോ, പതുക്കെ, വളരെ പതുകെ്ക വേണം പല്ലുകൾ കൊണ്ടുള്ള പ്രയോഗം.
**

പങ്കാളിയുടെ ലൈംഗികാവയവങ്ങളെ അഥവാ ഉത്തേജനം നൽകുന്ന വിവിധ ശരീരഭാഗങ്ങളെ ചുണ്ടോ, നാവോ ഉപയോഗിച്ച് ഉത്തേജിപ്പിക്കുന്ന ലൈംഗിക പ്രക്രിയയെയാണ് വദനസുരതം എന്നു വിളിക്കുന്നത്. ഓറൽ സെക്സ് (Oral sex) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ധാരാളം ആളുകൾ ഫോർപ്ലേയുടെ ഭാഗമായി ഇത് ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ ഇത് എല്ലാവരും നിർബന്ധമായും ചെയ്യേണ്ട ഒന്നല്ല. താല്പര്യമുള്ളവർ മാത്രം ആസ്വദിക്കേണ്ടുന്ന ഒരു രീതിയാണ് ഇത് . വളരെയധികം സുഖകരമാണ് ഇതെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. പല ആളുകൾക്കും ലൈംഗികസംതൃപ്തിക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു മാർഗം കൂടിയാണ് വദനസുരതം. ചില പുരുഷന്മാർ ഇക്കാര്യത്തിൽ വളരെയധികം താല്പര്യം പ്രകടിപ്പിച്ചു കാണാറുണ്ട്. സ്‍ത്രീപുരുഷബന്ധങ്ങളിലും സ്വവർഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി ഈ രീതി ഉപയോഗപ്പെടുത്തുന്നു. പ്രധാനമായും ഇത് രണ്ടു രീതിയിൽ കാണപ്പെടുന്നു. സ്‍ത്രീയോനിയിൽ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും (cunnilingus) പുരുഷലിംഗത്തിൽ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും (fellatio)വിളിക്കുന്നു.

ചെവി, കഴുത്ത്, മാറിടം, പുക്കിൾ, തുടകൾ തുടങ്ങി കാൽവിരലുകൾ വരെയുള്ള എല്ലാ ഭാഗങ്ങളെയും ഇത്തരത്തിൽ ചുണ്ടും നാവും കൊണ്ട് ഉത്തേജിപ്പിക്കാം. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത്തരം ശാരീരിക ഉത്തേജനം അതീവ സുഖകരമാണ്. ആമുഖലീലയുടെ ഭാഗമായോ, ലൈംഗികബന്ധത്തിന്റെ ഇടയിലോ, അതിനുശേഷമോ അല്ലെങ്കിൽ അതിനായിത്തന്നെയോ ഇണകൾ വദനസുരതത്തിൽ ഏർ‍പ്പെടാറുണ്ട്. ഗർഭധാരണം ഒഴിവാക്കിക്കൊണ്ട് രതിമൂർച്ഛ ആസ്വദിക്കാന്നതിനാൽ ലിംഗ-യോനീബന്ധത്തിനു പകരമായുള്ള ഒരു മികച്ച രീതിയായി വദനസുരതം പരിഗണിക്കപ്പെടുന്നു. സ്ത്രീയിൽ ഏറെ സംവേദനക്ഷമമായ നാഡീതന്തുക്കളുള്ള ഭഗശിശ്നിക അഥവാ കൃസരി (clitoris) ഇത്തരത്തിൽ നാവും ചുണ്ടും കൊണ്ട് നേരിട്ട് ഉത്തേജിപ്പിക്കുന്നത് ലിംഗയോനി സമ്പർക്കത്തെക്കാൾ എളുപ്പത്തിൽ രതിമൂർച്ഛ ലഭിക്കാൻ സഹായകരമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. മാത്രമല്ല, പല സ്ത്രീകൾക്കും യോനിയിൽ ശരിയായ നനവ് അഥവാ ലൂബ്രിക്കേഷൻ ലഭിക്കാനും ഇത് സഹായിക്കുന്നു. അതുവഴി വേദനരഹിതവും സുഖകരവുമായ ലൈംഗികബന്ധം സാധ്യമാകുന്നു.

സമാനമായി പുരുഷന്മാരിലും ലിംഗമുകുളത്തെ ഉത്തേജിപ്പിക്കുന്നത് ശുക്ല സ്കലനത്തിന് കാരണമാകാറുണ്ട്. ചെറിയതോതിൽ ലിംഗ ഉദ്ധാരണക്കുറവുള്ള പല പുരുഷന്മാർക്കും ഓറൽ സെക്സ് മെച്ചപ്പെട്ട ദൃഢതയ്ക്കും ശരിയായ ഉദ്ധാരണത്തിനും സഹായിക്കാറുണ്ട്. മൃദുവായി പങ്കാളിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആസ്വാദ്യകരമായ രീതിയിൽ വേണം ഇവ മുന്നോട്ടു കൊണ്ട് പോകേണ്ടത്. ലൈംഗികവായവങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് ഇതിന് അനിവാര്യമാണ്. വദനസുരതത്തിന് ഇടയിൽ പല്ലുകൊള്ളുക, വേദനിപ്പിക്കുന്ന രീതിയിൽ കടിക്കുക എന്നിവ ഇതിന്റെ ആസ്വാദ്യത ഇല്ലാതാക്കും, മാത്രമല്ല ലൈംഗിക താല്പര്യക്കുറവിനും അങ്ങനെ ചെയ്യുന്ന പങ്കാളിയോട് വിരോധത്തിനും അത്‌ കാരണമായേക്കും.

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ വദനസുരതത്തിൽ സാധിക്കില്ല. അതിനാൽ സുരക്ഷിത മാർഗങ്ങളായ ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം (condom), റബ്ബർ ദന്തമൂടികൾ തുടങ്ങിയവ ഉപയോഗിക്കുന്നത് ഇത്തരം രോഗാണുബാധകളെ തടയുവാൻ സഹായിക്കുന്നു. ഭക്ഷ്യ വസ്തുക്കളുടെ രുചിയും മണവുമുള്ള ഗർഭനിരോധന ഉറകൾ അഥവാ കോണ്ടം വദനസുരതം ഇഷ്ടപ്പെടുന്ന ആളുകളെ ഉദ്ദേശിച്ചുള്ളവയാണ്. ബനാനാ, ചോക്ലേറ്റ്, സ്ട്രൗബെറി, വാനിലാ, ഹണി തുടങ്ങിയ പലതരം രുചിയോട് കൂടിയ ഉറകൾ ഇന്ന് ലഭ്യമാണ്. ഇവ ശുക്ലവും മറ്റ് സ്നേഹദ്രവവും പങ്കാളിയുടെ ഉള്ളിലേക്ക് എത്തുന്നത് തടയുന്നു എന്നാൽ ലൈംഗിക ആസ്വാദനം മറ്റൊരു തലത്തിൽ മെച്ചപ്പെടുത്തുന്നു. അതിനാൽ ചില ആളുകൾക്ക് വദനസുരതത്തിന് ഇത്തരം ഉറ നിര്ബന്ധമാണ്. പങ്കാളിയുടെ വൃത്തിക്കുറവ്, ശരീര ഭാഗങ്ങളിലെ ദുർഗന്ധം, വായനാറ്റം, മദ്യം സിഗരറ്റ് എന്നിവയുടെ ഗന്ധം, പുരുഷലിംഗം വിസർജന അവയവമാണെന്ന കാഴ്ചപ്പാട് തുടങ്ങിയവ ഇതിനോട് അകൽച്ച ഉണ്ടാകാൻ ഒരു പ്രധാന കാരണമാണ്. വദനസുരതത്തിന് മുൻപ് ശരീരഭാഗങ്ങൾ വീര്യം കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നത് നന്നായിരിക്കും.

ഇങ്ങനെ ചെയ്യുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്തു ജനനേന്ദ്രിയ ഭാഗങ്ങളിൽ വീര്യം കൂടിയ സോപ്പോ മറ്റ് ലായനികളോ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില വ്യക്തികൾക്ക് വദനസുരതത്തോട് തീരെ താല്പര്യമുണ്ടാവില്ല; അത്തരം ആളുകളെ ഇതിൽ പങ്കാളിയാകാൻ നിർബന്ധിക്കുന്നത് വിരക്തിക്കും ബന്ധം വഷളാകാനും കാരണമാകാം. മറ്റേതൊരു ലൈംഗികപ്രവൃത്തിയും പോലെ പങ്കാളിയുടെ സമ്മതം (consent) ഇവിടെയും പരമ പ്രധാനമാണ്. ഇക്കാര്യം ഇണകൾ തുറന്നു സംസാരിച്ചു തീരുമാനിക്കേണ്ടതാണ്.

വിവിധ നിലകൾ

ലൈംഗികബന്ധത്തിലെന്നതുപോലെ വദനസുരതത്തിലും വ്യത്യസ്തതയ്ക്കായി വിവിധ നിലകൾ ഉപയോഗപ്പെടുത്താറുണ്ട്. അറുപത്തിയൊമ്പത് (69) എന്നത് പരക്കെ അറിയപ്പെടുന്ന ഒരു നിലയാണ‍്. കാകിലം എന്നും ഈ നിലയ്ക്ക് പേരുണ്ട് . ഈ നിലയിൽ പങ്കാളികൾക്ക് ഒരേ സമയം തന്നെ ലൈംഗിക ഉത്തേജനം നല്കുവാനും നേടുവാനും സാധിക്കും. കൂടാതെ പങ്കാളിയുടെ മുഖത്തോട് ചേര്ന്നിരുന്ന് ലൈംഗികാവയവങ്ങളെ വായോടടുപ്പിച്ചും (Facesitting) തൊണ്ടയിലേയ്ക്കു കടത്തിവയ്‍ച്ചും (Deep throat) വദനസുരതത്തിലേർ‍പ്പെടാറുണ്ട്. ഇതിന് മുൻപും ശേഷവും ലൈംഗികാവയവങ്ങൾ ശുദ്ധജലത്താൽ കഴുകുന്നത് ശുചിത്വം പാലിക്കുന്നതിന് ആവശ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

LATEST

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ്

രാവിലത്തെ തല്ലിന് മാപ്പുചോദിച്ചു ലൈംഗികബന്ധത്തിനു കൺസെന്റ് ചോദിക്കുന്ന രാഘവൻ നായരുടെ തന്ത്രം ഇന്ന് വിലപ്പോകില്ല

രാഘവൻ എന്ന കുടുംബഭാരം മുഴുവൻ ഏറ്റെടുത്ത കർഷകൻ തന്റെ സഹോദരൻ വിജയകുമാരനെ വിദ്യാഭ്യാസം