സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയയിൽ പെൺവേട്ടയ്ക്കിറങ്ങിയ പോലീസുകാന് കിട്ടിയ പണി

116

പോലീസിനെ നമ്മൾ വിളിക്കുന്നത് നിയമപാലകർ എന്നാണ്. എന്നാൽ മനസ്ഥിതികൊണ്ട് ഇത്രയും ദുഷിച്ച ആൾക്കാർ മറ്റൊരു ഡിപ്പാർട്ട്മെന്റിലും കാണില്ല. വർഗ്ഗീയവാദികളുടെ അതേ ഭാഷയിൽ സ്ത്രീകളെ ലൈംഗികമായി അവഹേളിക്കാൻ ഇപ്പോൾ ചില ‘ഏമാന്മാരും’ ഇറങ്ങിയിട്ടുണ്ട്. സിനിമയിലെ സലിംകുമാർ പോലീസിനിനെ അനുസ്മരിപ്പിക്കുന്നപോലെ രൂപത്തിലും ഭാവത്തിലും അസ്സൽ കോമാളിത്തരം പുലർത്തിക്കൊണ്ടു സ്ത്രീവിരുദ്ധതയുമായി ഇറങ്ങിയിരിക്കുന്ന ഇത്തരക്കാർ സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെന്റിന് തന്നെ അപമാനമാണ്. വയനാട് തിരുനെല്ലി സ്റ്റേഷനിലെ എഎസ്ഐ അനിൽകുമാർ ആണ് കക്ഷി. ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ശ്രീജ നെയ്യാറ്റിൻകരക്കെതിരെയാണ് ഇയാൾ മോശമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ശ്രീജ നെയ്യാറ്റിൻകര പങ്കുവയ്ക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങൾക്ക് താഴെയാണ് ഇയാൾ വ്യക്തിയധിക്ഷേപവും ലൈംഗിക ചുവയുള്ള ദ്വയാർഥ പ്രയോഗങ്ങളും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി വന്നത്. കഴിഞ്ഞദിവസം രാവിലെ ശ്രീജയുടെ ഒരു പോസ്റ്റിനടിയിൽ ഇയാൾ ‘നീ വരുന്നോ തിരുനെല്ലിക്ക്’, ‘നീ വരുമോ തിരുനെല്ലിക്ക്, ഒരുപാട് കാര്യം ചെയ്യാനുണ്ട്’ എന്നുള്ള കമന്റിട്ടിരുന്നു. നിയമ നടപടികളുമായി മുന്നോട്ടുപോയ ശ്രീജയുടെ പരാതിയിന്മേൽ ഡിപ്പാർട്മെന്റ് നടപടിയെടുത്തു.സംഭവം വിവാദമായതോടെ കക്ഷി തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്തു മുങ്ങിയിരിക്കുകയാണ് . അനിൽകുമാറിനെ സസ്പെന്റ് ചെയ്‌തിട്ടുണ്ട്. ശ്രീജയുടെ കുറിപ്പ് വായിക്കാം

May be an image of 2 people, people standing, outdoors and text that says "Anil Kumar updated his cover photo. Apr 3, 2020 at 9:45 PM POLICE പോല THIRUNELLY POLICE KL01·BR.955 KL 01 BR 955"ശ്രീജ നെയ്യാറ്റിൻകര

സോഷ്യൽ മീഡിയയിൽ പോലീസ് കൂടെ ഇറങ്ങിയിട്ടുണ്ട് പെൺ വേട്ടയ്ക്ക്

കേരള പോലീസിലെ വേട്ടക്കാരനാണിവൻ പേര് അനിൽ കുമാർ വയനാട്ടിലെ തിരുനെല്ലി പോലീസ് സ്റ്റേഷനിൽ pc1418നമ്പർ ഉദ്യോഗസ്ഥൻ.കുറേ നാളുകളായി ഞാനിടുന്ന സംഘ് പരിവാർ വിരുദ്ധ പോസ്റ്റുകൾക്ക് താഴെ ലൈംഗിക ചുവയുള്ള ദ്വയാർത്ഥ പ്രയോഗങ്ങളും തെറി വിളികളും വ്യക്തിയധിക്ഷേപങ്ങളും ഇയാൾ നടത്തി വരുന്നു ഇന്ന് രാവിലെ ഞാനിട്ട ഒരു പോസ്റ്റിലും ഇയാൾ ‘നീ വരുന്നോ തിരുനെല്ലിക്ക്’ എന്നും ചോദിച്ചു വന്നു…

മറുപടി വയറു നിറച്ചു കൊടുത്തപ്പോൾ പിന്നെ മുഴുത്ത തെറിയും ലൈംഗികാധിക്ഷേപവും .നിയമം സംരക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥർ തന്നെ വേട്ടക്കാരായി മാറുമ്പോൾ ആർക്കരികിലാണ് നീതി തേടി പോകേണ്ടത് എന്നറിയില്ല… എത്രമാത്രം അധിക്ഷേപങ്ങൾക്കിരയായാണ് ഈയിടത്ത് രാഷ്ട്രീയം സംസാരിക്കുന്നതെന്ന്, എത്ര റിസ്കിലാണ് രാഷ്ട്രീയം സംസാരിക്കുന്നതെന്ന് ഈയിടത്ത് ഇടപെടലുകൾ നടത്തുന്ന സ്ത്രീകൾക്കേ അറിയൂ… തിരിച്ചു പ്രതികരിച്ചും സ്‌ക്രീൻ ഷോട്ടുകളിട്ട് ഇവറ്റകളെ എക്സ്പോസ് ചെയ്തും ഒക്കെയാണ് അതിജീവിക്കുന്നത്…

അഥവാ എത്ര തെറി വിളിച്ചാലും അപമാനിച്ചാലും പിന്തിരിഞ്ഞോടും എന്ന് കരുതരുത്.പരാതി നൽകിയിട്ടുണ്ട് ആഭ്യന്തര മന്ത്രി മുതൽ ഡി ജി പി, വയനാട് എസ് പി, മാനന്തവാടി ഡി വൈ എസ് പി, തിരുനെല്ലി പോലീസ് സ്റ്റേഷൻ വരെ.ഒരു സ്ത്രീക്ക് പിറകേ ഫ്രണ്ട് ലിസ്റ്റിൽ പോലും ഇല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഫോളോ ചെയ്ത് ലൈംഗികാധിക്ഷേപവുമായി വന്നത് തെളിവ് സഹിതം പരാതി നൽകിയിട്ടും ഉത്തരവാദിത്തപ്പെട്ടവർ പുല്ലുവില കല്പിച്ച് ആ ക്രിമിനലിനെ സംരക്ഷിക്കാനാണ് ഉദ്ദേശമെങ്കിൽ നടക്കില്ല… പത്ത് ദിവസം വെയിറ്റ് ചെയ്യും ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം തിരുനെല്ലി പോലീസ് സ്റ്റേഷന്റെ പടിക്കൽ പോയിരിക്കും…. രാഷ്ട്രീയം സംസാരിക്കുന്നതിന്റെ പേരിൽ ഇനി ഒരു പോലീസുകാരനിൽ നിന്നും ഒരു സ്ത്രീക്കും ഇങ്ങനൊരനുഭവം ഉണ്ടാകരുത് .
**

എന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ എനിക്കെതിരെ ലൈംഗികാധിക്ഷേപവും തെറി വിളിയും നടത്തിയ തിരുനെല്ലി എ എസ് ഐ അനിൽ കുമാറിന് സസ്‌പെൻഷൻ .ആഭ്യന്തര വകുപ്പിന് നന്ദി..മാനന്തവാടി ഡി വൈ എസ് പി ശ്രീ എ പി ചന്ദ്രൻ ❤️കൂടെ നിന്ന എല്ലാരോടും