അഞ്ചാംക്‌ളാസിൽ സ്‌കൂളിലെ തോട്ടക്കാരനിൽ നിന്നനുഭവിച്ച ലൈംഗികപീഡനത്തെ കുറിച്ച് വനിതാഡോക്ടർ തുറന്നെഴുതുന്നു

  507

  തന്റെ ജീവിതാനുഭവം ഡോക്ടർ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കുന്നു. കുറിപ്പ് വായിക്കാം:

  കിൻഡർഗാർട്ടനിൽ പഠിക്കുമ്പോഴാണ് ഞ‍ാൻ അയാളെ ആദ്യമായി കാണുന്നത്. ഒരു 55 വയസ്സുകാരൻ. ഞാൻ അദ്ദേഹത്തെ കാക്കു എന്ന് വിളിച്ചു. ഞങ്ങളുടെ കോൺവെന്റിലെ ഒരു തോട്ടക്കാരനായിരുന്നു അദ്ദേഹം. ഇടനാഴിയിൽ വച്ച് എന്നെ കാണുമ്പോഴെല്ലാം അയാൾ എന്റെ കൈകൾ പിടിക്കുകയും എന്റെ കവിളിൽ നുള്ളുകയും ചെയ്തിരുന്നു. എന്നെ ഗുഡിയ എന്നാണ് വിളിച്ചിരുന്നത്. നീ ഇവിടുത്തെ പ്രിയപ്പെട്ട പാവക്കുട്ടിയാണെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്നോടൊപ്പം സമയം ചെലവഴിക്കാൻ അയാൾ അവസരം ഉണ്ടാക്കി. അതിനായി അയാൾ എനിക്ക് ചോക്കലേറ്റുകൾ തന്നു. അങ്ങനെയൊരു ദിവസം അയാൾ എന്നോട് പറഞ്ഞു ‘നമുക്ക് എന്റെ മുറിയിലേക്ക് പോകാം. അവിടെ ഗുഡിയയ്ക്കായി നിറയെ ചോക്കലേറ്റുകളും കളിപ്പാട്ടങ്ങളും ഉണ്ട്’ എന്ന്.

  ആ ദിവസം ഞാൻ വ്യക്തമായി ഓർക്കുന്നു. അയാൾ എന്നെ മടിയിൽ ഇരുത്തി‍ എനിക്ക് ശ്വാസം മുട്ടുന്ന തരത്തിൽ കൈകാലുകൾ ചേർത്തമക്കി. ഞാൻ ചിരിച്ചുകൊണ്ട് എന്നെ വീടൂ എന്ന് പറഞ്ഞു. പക്ഷേ അയാൾ എനിക്ക് കൂടുതൽ ചോക്കലേറ്റുകൾ നൽകി ഇത് തുടർന്നു. അയാളെ കാണുമ്പോഴെല്ലാം ഇത് സംഭവിക്കും എന്ന് എനിക്കറിയാം. ഒരു ദിവസം അയാൾ എന്നെ കട്ടിലിൽ കിടത്തി എന്നെ ചുംബിക്കാൻ തുടങ്ങി. എന്റെ നെഞ്ചിലും തുടകളിലും സ്പർശിച്ചു. 10 മാസത്തോളം അയാൾ എന്നെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തു. എനിക്ക് 5 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് പക്ഷേ അത് തെറ്റാണെന്ന് തോന്നി. ജന്മനാ എന്റെ ഹൃദയത്തിൽ ഒരു ദ്വാരമുണ്ടായിരുന്നു, അതിനാൽ അദ്ദേഹം എന്നെ ഞെരുക്കിയപ്പോൾ അനുഭവിച്ച വേദന അസഹനീയമായിരുന്നു. എനിക്ക് ആരോടും പറയാൻ കഴിഞ്ഞില്ല; പറഞ്ഞാൽ എന്നെ എന്നെ കഠിനമായി അടിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തും.

  പക്ഷേ ഒരുദിവസം എനിക്ക് ശ്വാസംമുട്ടൽ ഉണ്ടായി. സിസ്റ്റർ നിവി ഇത് കണ്ടു. കാര്യം ചോദിച്ചു. ഞാൻ എല്ലാം പറഞ്ഞു. അതെന്റെ അവസരം ആയിരുന്നു. അവർ എന്നെ ഡീനിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കാക്കു ഉണ്ടായിരുന്നു. അയാള്‍ക്ക് എന്റെ കണ്ണിൽ നോക്കാൻ പോലും കഴിഞ്ഞില്ല. എന്താണ് സംഭവിച്ചതെന്ന് ഡീൻ എന്നോട് ചോദിച്ചു. എന്റെ ശരീരത്തിലെ ചുവന്ന അടയാളങ്ങളിലേക്ക് ഞാൻ വിരൽ ചൂണ്ടി, എന്നിട്ട് ഞാൻ അവനെ ചൂണ്ടിക്കാണിച്ചു. അവനെ കോൺവെന്റിൽ നിന്ന് പുറത്താക്കി.

  ഞാൻ കുറച്ച് വർഷങ്ങൾ കൂടി കോൺവെന്റിൽ ചെലവഴിച്ചു, പക്ഷേ അതിനുശേഷം ഞാൻ ആരോടും സംസാരിച്ചില്ല. മറ്റ് കുട്ടികൾ പുറത്ത് കളിക്കുമ്പോൾ ഞാൻ ക്ലാസ് കഴിഞ്ഞ് റൂമിലേക്ക് പോകും. ഞാൻ ഒരു മാസം സിസ്റ്റർ നിവിയുടെ അരികിൽ കിടന്നു. ഉറങ്ങും മുമ്പ് അവർ എനിക്ക് കഥകൾ വായിച്ച് തന്നു. ചിലപ്പോൾ ഞാൻ രാത്രിയിൽ ഉറക്കമുണർന്ന് കരയും. അവർ എന്നെ ഉറക്കും. 4 മാസത്തിന് ശേഷമാണ് ഞാൻ കളിക്കാൻ പുറത്തുപോയത്. എന്നിട്ടും, ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസം പോലും കടന്നുപോയില്ല.

  എനിക്ക് 11 വയസ്സുള്ളപ്പോൾ ഞാൻ കോൺവെന്റിൽ നിന്ന് ഇറങ്ങി. എന്റെ മാതാപിതാക്കളോട് കാര്യങ്ങൾ തുറന്ന് പറഞ്ഞു. അയാൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡീൻ അച്ഛനോട് പറഞ്ഞു. കോളജിൽ പഠിക്കുന്ന കാലം വരെ അതിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാൻ കരയും. പക്ഷേ, ഞാൻ എന്നെത്തന്നെ അതിൽ നിന്ന് വ്യതിചലിപ്പിച്ചു. ഡോക്ടറാകാൻ ഞാൻ കഠിനമായി പഠിച്ചു. ഒഴിവുസമയങ്ങളില്‍ ചിത്രം വരച്ചു ജേണലുകൾ എഴുതിയും സമയം ചിലവഴിച്ചു.

  ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എപ്പോഴും എന്റെ സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കാൻ ശ്രമിച്ചും. തനിച്ചാകാതിരിക്കാൻ നോക്കും. തിരിഞ്ഞുനോക്കുമ്പോൾ, അന്ന് ഞാൻ സംസാരിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ അവനെ കോൺവെന്റിൽ നിന്ന് പുറത്താക്കുന്നത് ഒരേയൊരു പരിഹാരമായിരുന്നില്ലെന്ന് കരുതുന്നു. അയാളെപ്പോലുള്ള ഒരു വേട്ടക്കാരനെ അത്ര എളുപ്പത്തിൽ മോചിപ്പിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. 5 വയസ്സുള്ള എനിക്ക് കൂടുതൽ അറിവുണഅടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. 5 വയസ്സുള്ളപ്പോൾ ഞാൻ ചോക്കലേറ്റുകളും കളിപ്പാട്ടങ്ങളും വെറുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു