സാമൂഹ്യപ്രവർത്തക ദിയ സനയ്ക്കെതിരെ ബസിൽ ലൈംഗികാതിക്രമം (VIDEO)

147

സാമൂഹ്യപ്രവർത്തക ദിയ സനയ്ക്കെതിരെ ബസിൽ ലൈംഗികാതിക്രമം . ദിയ ലൈവ് വീഡിയോ സഹിതമാണ് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിരിക്കുന്നത്. തന്നെ ഉപദ്രവിച്ചവനെ ചോദ്യം ചെയുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മാധ്യമങ്ങളിൽ ചർച്ച ചെയ്തുകഴിഞ്ഞു. ദിയയ്‌ക്കു അനുകൂലവും പ്രതികൂലവും ആയാണ് കമന്റുകൾ. പ്രതികൂലമായി അഭിപ്രായം പറയുന്നവരോട് ദിയ ഇങ്ങനെ പറയുന്നു.

“എന്നെ വിമർശിക്കുന്ന ചിലരോട്… എന്റെ ശരീരം എന്റെ അവകാശമാണ്… എന്റെ രാഷ്ട്രീയം പറയുന്നിടത് എന്നെ എന്റെ അറിവും സമ്മതവും ഇല്ലാതെ ആർക്കും കയറി പിടിക്കാമെന്നും തടവാമെന്നുമല്ല.ഇനി ഒരു പെണ്ണിന് നേരെ ഇത്തരം ലൈംഗിക അക്രമം നടന്നാൽ ഉടനെ സ്ട്രോങ്ങ്‌ ആയി പ്രതികരിക്കണം എന്നാൽ മാത്രമേ മുനവ്വറിനെ പോലുള്ളവരെ സമൂഹം അറിയൂ… ഇനി ഒരുത്തനും ഇത്തരം തെറ്റുകൾ ആവർത്തിക്കരുത്.. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്… കൂടെ നിന്നവർക് എല്ലാവർക്കും നന്ദി…”

VIDEO