ഹജ്ജിന് കഅബ വലയംവയ്ക്കുന്നതിനിടെ ലൈംഗികപീഡനം, പുരുഷലിംഗങ്ങൾ കൊണ്ട് നിതംബ സ്പർശനം, പാകിസ്താനി യുവതിയുടെ പോസ്റ്റ് ചർച്ചയായാകുന്നു

924

നിങ്ങളുടെ അല്ലാഹു നിങ്ങളുടെ അടുത്തുണ്ടെങ്കിൽ , എന്തിന് അങ്ങോട്ട് പോകണം? ഇനി, സ്ഥലങ്ങൾ കാണാനാണെങ്കിൽ തിരക്കില്ലാത്ത സമയത്ത് പോകാവുന്നതെയുള്ളൂ. വിശ്വാസികൾക്കിടയിൽ സുരക്ഷിതമായി പ്രാർത്ഥിച്ചു വരാൻ കഴിയില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ…
ഈ ലോകത്തിൽ പള്ളിയിലെ അച്ചന്മാർ പോലും ജയിലിൽ പോകുന്നത് കാണുകയും സന്യാസി കൾ അഴി എന്നുന്നതും കാണുക കഅബ വലയം വെയ്ക്കുമ്പോള്‍ ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, ഒന്നും രണ്ടും തവണയല്ല, മൂന്ന് തവണ: യുവതിയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാവുന്നു. ഹജ്ജിന് കഅബക്ക് ചുറ്റിനും വലയം വെക്കുന്ന സമയത്ത് ലൈംഗികാതിക്രമത്തിനിരയായതായി പാകിസ്ഥാനി സ്വദേശിയായ സാബിഖാ ഖാന്‍ വെളിപ്പെടുത്തുന്നു. ഫേസ്ബുക്കിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ച് മുന്നോട്ടുവന്നത് . ഇതിനു പിന്നാലെ മറ്റുപലരും തങ്ങള്‍ക്കു അനുഭവങ്ങളുണ്ടായെന്നു വെളിപ്പെടുത്തിയത്. കൈകൾകൊണ്ടും പുരുഷ ലിംഗം കൊണ്ടുമുള്ള നിതംബ സ്പര്‍ശനങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഈ സ്ത്രീകൾ വെളിപ്പെടുത്തുന്നു. സാബിഖാ ഖാന്റെ എഫ്ബി പോസ്റ്റ് വായിക്കാം

“നിങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നതിനാല്‍ ഇത് ഷെയര്‍ ചെയ്യാന്‍ എനിക്ക് ഭയമുണ്ടായിരുന്നു.കഅബക്കു ചുറ്റം തവാഫ് ചെയ്യുന്നതിനിടെ വിചിത്രമായ ചില കാര്യങ്ങള്‍ നടന്നു. അതെന്റെ മൂന്നാമത്തെ തവാഫ് ആയിരുന്നു. എന്റെ അരക്കെട്ടില്‍ ആരോ കൈവെച്ചതായി തോന്നി. ഞാന്‍ കരുതി ആരോ അബദ്ധത്തില്‍ ചെയ്തുപോയതാണെന്ന്. തീര്‍ത്തും ഇത് അവഗണിക്കുകയും ചെയ്തു. പക്ഷേ വീണ്ടും അതേ അനുഭവം. അതെന്നെ ഏറെ അസ്വസ്ഥയാക്കി. ഞാന്‍ മുന്നോട്ടു നടക്കുന്നത് തുടരുന്നു. ആറാമത്തെ തവാഫില്‍ എന്തോ എന്റെ നിതംബത്തില്‍ തള്ളുന്നതായി തോന്നി. ഞാന്‍ മരവിച്ചുപോയി. ബോധപൂര്‍വ്വം ചെയ്തതാണോയെന്ന് എനിക്കുറപ്പില്ലായിരുന്നു. തിക്കും തിരക്കും കാരണം ഞാനത് അവഗണിച്ച് മെല്ലെ നീങ്ങി.

ഞാന്‍ തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ തിരക്കുകാരണം സാധിച്ചില്ല. ഞാന്‍ യെമനി മൂലയില്‍ എത്തിയപ്പോള്‍ ആരോ എന്റെ നിതംബത്തില്‍ നുള്ളുകയും പിടിക്കുകയും ചെയ്തു. ഞാനവിടെ നില്‍ക്കാന്‍ തീരുമാനിച്ചു. അയാളുടെ കൈപിടിച്ച് തട്ടിത്തെറിപ്പിച്ചു. അവിടെ നിന്നും നിന്നുതിരിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. രക്ഷപ്പെടാന്‍ പോലും സാധിച്ചില്ല. അതിനാല്‍ ഞാന്‍ അവിടെ തന്നെ നിന്നു. എന്താണ് നടക്കുന്നതെന്നറിയാന്‍ എന്നാലാവുംവിധം തിരിഞ്ഞുനോക്കാന്‍ ശ്രമിച്ചു. പക്ഷേ ആരാണത് ചെയ്തതെന്ന് കണ്ടില്ല.

ഞാനാകെ വിഷമിച്ചു. സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. എന്റെ ഉമ്മയൊഴികെ ആരും ഞാന്‍ പറയുന്നത് വിശ്വസിക്കുകയും ഗൗരവമായി എടുക്കുകയും ചെയ്യില്ലെന്ന് അറിയാവുന്നതുകൊണ്ട് ഞാന്‍ മിണ്ടാതെ നിന്നു.ഹോട്ടല്‍മുറിയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഞാനെല്ലാ കാര്യങ്ങളും ഉമ്മയോടു പറഞ്ഞു. അവരാകെ ആശയക്കുഴപ്പത്തിലായി. ഈ സംഭവത്തിനുശേഷം ഒരിക്കല്‍ പോലും ഒറ്റയ്ക്ക് അവിടെ പോകാന്‍ അവര്‍ എന്നെ അനുവദിച്ചിട്ടില്ല.വിശുദ്ധ സ്ഥലങ്ങളില്‍പോലും നമ്മള്‍ സുരക്ഷിതരല്ല എന്ന് പറയേണ്ടിവരുന്നത് വളരെ വേദനാകരമാണ്. ഞാന്‍ പീഡനത്തിന് ഇരയായത് ഒന്നോ രണ്ടോ തവണയല്ല. മൂന്നുതവണയാണ്. ആ പവിത്ര നഗരത്തിലെ എന്റെ എല്ലാ അനുഭവങ്ങളും ഈ ദുരനുഭവം മറയ്ക്കുകയാണ്.ഇക്കാര്യം തുറന്നുപറയുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളില്‍ എത്രപേര്‍ക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല”