ലൈംഗിക രോഗങ്ങളെ ചൂഷണം ചെയ്യുന്നവർ

shanmubeena

മനുഷ്യന്‌ ജീവിതത്തിൽ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് ലൈംഗികത. എന്നാൽ പലരും അവരുടെ അറിവില്ലായ്മ കാരണം വലിയ പ്രശ്നങ്ങളിൽ ചെന്ന് വീഴാറുണ്ട്.ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഇതിനെ ബാധിക്കാറുണ്ട്. ആധുനിക വൈദ്യ ശാസ്ത്രത്തിലും പാരമ്പര്യ വൈദ്യത്തിലും പലതിനും ചികിത്സ ഉണ്ടായിരിക്കെ തന്നെ പലരും അനാവശ്യമായ ലജ്ജ കാരണം പല അബദ്ധങ്ങളിലും ചെന്ന് ചാടാറുണ്ട്.ലൈംഗികത എന്നല്ല എന്തൊരു അസുഖമായാലും ആളുകൾ അതിനു ആദ്യമായി പരിഹാരം തിരയുന്നത് സോഷ്യൽ മീഡിയയിലൂടെ ആണ്.ഇതിനൊരു നല്ല വശവുമുണ്ട് അതിലേറെ അപകടകരമായ മറ്റൊരു വശവുമുണ്ട്. ആളുകൾ പുറത്ത് പറയാൻ മടിക്കുന്ന പല അസുഖങ്ങളെയും ചൂഷണം ചെയ്യാൻ ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ട് പ്രത്യേകിച്ചു സോഷ്യൽ മീഡിയയിൽ.

ആരോഗ്യം അത് നമ്മുടെ ജീവിതത്തിൽ വളരെ വിലപ്പെട്ടതാണ്. പലരുടെയും ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാവുന്നത് ജീവിത ശൈലിയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കൊണ്ടാണ്.നമുക്ക് നമ്മളെ തന്നെ നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രധാനപെട്ട ഒരു കാരണം. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം സൂക്ഷിക്കുന്നതിനു വേണ്ട ഭക്ഷണമോ വ്യായാമമൊ ഭൂരിഭാഗം പേരും ചെയ്യുന്നില്ല. അമിതവണ്ണം, ഷുഗർ തുടങ്ങിയ പല അസുഖങ്ങളും സമയക്കുറവ്, ഉദ്ധാരണം തുടങ്ങിയ ലൈംഗിക രോഗങ്ങൾക്ക് കാരണം ആവുന്നു. ചെറിയ രോഗങ്ങൾക്ക് തന്നെ ഒരുപാട് ടെൻഷൻ അടിക്കുന്ന നമ്മുടെ ആളുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാനസികമായി ഒരുപാട് തകരുന്നു അത് മുതലെടുക്കാൻ ഒരുപാട് ആളുകളും. ഒരു രണ്ടുമാസം ആത്മാർഥമായി നിങ്ങൾ പരിശ്രമിച്ചാൽ ഒരുവിധം ആളുകളുടെയും പ്രശ്നങ്ങൾ തീർന്നു കിട്ടും. ഷുഗർ ലെവൽ നോർമൽ ആക്കുക തടി കുറക്കുക വ്യായാമം കൂട്ടുക.ഉദ്ധാരണ പ്രശ്നങ്ങൾക്ക് കൂടുതൽ ആളുകളും ഫലപ്രാപ്തി കണ്ട ഒരു കാര്യമാണ് കെഗെൽ എക്സർസൈസ് .യൂട്യൂബ്, ഗൂഗിൾ ഒക്കെ സേർച്ച്‌ ചെയ്താൽ നിങ്ങൾക്ക് അത് ചെയ്യേണ്ട രീതിയെ കുറിച്ച് അറിവ് കിട്ടും.

പലരും ഇത്തരം ലൈംഗിക രോഗങ്ങൾക്ക് പരിഹാരം ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയകളിൽ ചോദിക്കാറുണ്ട്. അത്തരം പോസ്റ്റുകളുടെ കമന്റ്‌ നോക്കിയാൽ എത്ര പേര് പബ്ലിക് ആയി ശെരിയായ മറുപടി കൊടുത്തിരിക്കും. എല്ലാവരും ഇൻബോക്സിൽ മാത്രമേ മറുപടി നൽകൂ . പലരുടെയും ചിന്ത ഇവന് കുറവുകൾ ഉണ്ട് അത്കൊണ്ട് അവന്റെ ഭാര്യയെ വളച്ചെടുക്കാൻ എളുപ്പമായിരിക്കും എന്നാണ്. ഇതൊരു അസുഖമാണ് ചികിൽസിച്ചു മാറ്റാൻ കഴിയുന്ന ഒന്നു അത് പലരും മനസ്സിലാക്കുന്നില്ല. സ്വാപ്പിങ്, കക്കോൽഡിങ് തുടങ്ങി ഒരുപാട് ഫാന്റസികൾ ഇപ്പോൾ നമുക്കിടയിൽ ഉണ്ട് അതൊക്കെ അവർ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ് പക്ഷെ അതും ഇതുമായി ഒരുപാട് വ്യത്യാസം ഉണ്ട്.

ഇവിടെ സ്ത്രീകളെ പരിചയപ്പെടാൻ കിട്ടുക എന്നത് തന്നെ വിരളമാണ് വരുന്ന മെസ്സേജ് കൂടുതലും പുരുഷന്മാരിൽ നിന്ന് അവർക്ക് ആദ്യം അറിയേണ്ടത് നമ്മൾ കല്യാണം കഴിച്ചിട്ടുണ്ടോ എന്നാണ്. ഇവരുടെ വിചാരം കല്യാണം കഴിച്ചവരൊക്കെ ഭാര്യമാരെ മറ്റുള്ളവർക്ക് കളിക്കാൻ കൊടുത്തു മാനം നോക്കി കിടക്കും എന്നാണോ. ഒരാളുടെ താല്പര്യങ്ങൾ മനസ്സിലാക്കാതെ ഇത്തരത്തിൽ ഇടപെടുന്നവർക്കൊന്നും ജന്മത്തിൽ ഇവിടെ നിന്ന് നല്ല സൗഹൃദങ്ങൾ ഉണ്ടാവുകയില്ല. എന്തെങ്കിലും കുറവുകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ശെരിപ്പെടുത്തിയെടുക്കണം എന്നാണ് സ്നേഹത്തിന്റെ ഭാഷയിൽ എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത്.

Leave a Reply
You May Also Like

അതൊരു ശാപമല്ല, പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്നത് മാത്രമാണ്‌

വന്ധ്യത ശാപമല്ല പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്ന വൈകല്യം മാത്രമാണ്‌. പക്ഷേ ആ തിരിച്ചറിവിന്‌ ലൈംഗികത, ശരീരശാസ്‌ത്രം,…

ദിവസവും മൈഥുനത്തിൽ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

ദിവസവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. യൗവനം നിലനിര്‍ത്താന്‍ നിത്യേന സെക്‌സിലേര്‍പ്പെടുന്നതിലൂടെ കഴിയുമെന്നാണ് പുതിയ…

നിങ്ങളുടെ ഭാര്യയെ രതിയുടെ അനുഭൂതിയിലേക്ക് കൊണ്ടുവരണമെങ്കിൽ ….

ഡോ. കെ. പ്രമോദ്  സെക്സ്തെറപ്പിസ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി. മനുഷ്യശരീരത്തിന്റെ രഹസ്യങ്ങൾ…

എന്താണ് ‘വാനില സെക്‌സ്’, എങ്ങനെയാണ് അത് ചെയ്യുന്നത് ?

‘വാനില സെക്‌സ്’ എന്ന പദം നിങ്ങൾ ഒരുപാട് കേട്ടിട്ടുണ്ടാകും, പ്രത്യേകിച്ചും ആളുകൾ അത് ഇഷ്ടപ്പെട്ടതിന് നിങ്ങളെ…