എസ്.ജി.257 ആരംഭിച്ചു

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമത്തെ സിനിമക്ക് ഇന്ന് ഡിസംബർ പതിനഞ്ച് വെള്ളിയാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു.സനൽ വി.ദേവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ .വി.ദേവൻ.മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ്പടിയൂരും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ’ചടങ്ങോടെയാണ് തുടക്ക മായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് തൽക്കുകയും ചെയ്തുകൊണ്ടായിരുന്നു തുടക്കം.

ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പി ക്കുന്നഈ ചിത്രത്തിൽ പ്രശസ്ത നടൻ ഗൗതം മേനോൻ ,സുരാജ് വെഞ്ഞാറമൂട്, എന്നിവരും മുഖ്യവേഷത്തിൽ, അഭിനയിക്കുന്നു ‘ ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കഥ – ജിത്തു.കെ.ജയൻ.-മനു: സി. കുമാർ. തിരക്കഥ – മനു: സി.കുമാർ. ചായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പളളി. എഡിറ്റിംഗ് – മൺസൂർ മുത്തുട്ടി. കലാസംവിധാനം – സുനിൽ കെ.ജോർജ്. കോസ്റ്റ്യം – ഡിസൈൻ നിസ്സാർ റഹ്മത്ത്.മേക്കപ്പ്.-റോണക്സ് സേവ്യർ.. ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്. പ്രൊഡക്ഷൻ കൺട്രോടോളർ –പൗലോസ് കുറുമുറ്റം.പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – അഭിലാഷ്‌ പൈങ്ങോട്. : ഡിസംബർ പതിനെട്ടു മുതൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. അങ്കമാലി കാലടി ഭാഗങ്ങളിi ലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്. ഫോട്ടോ -നവീൻ

You May Also Like

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ്

“സ്വയം വിചാരിക്കുന്നതുപോലെയല്ല, കാണുന്നവര്‍ക്ക് താങ്കളൊരു കോമഡി കഥാപാത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു” , സോഷ്യൽ മീഡിയ കുറിപ്പ് Rakesh…

ശിവജി ഗുരുവായൂരിന്റെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് ജോമോന്റെ സുവിശേഷങ്ങളിലെ രാവുണ്ണി

രാവുണ്ണി രാഗീത് ആർ ബാലൻ ശിവജി ഗുരുവായൂർ എന്ന നടൻ ഏകദേശം നൂറിൽ അധികം മലയാള…

‘ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ’ എന്ന വിശേഷണത്തോടെ ഹനുമാന്റെ ടീസർ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

തേജ സജ്ജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ഹനുമാന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ

കണ്ണുകൾ കൊണ്ടഭിനയിക്കുന്ന രാജേഷ് മാധവൻ Firaz Abdul Samad 2015 ൽ ഇറങ്ങിയ റാണി പത്മിനിയിലൂടെ…