മോഹനൻവൈദ്യരെ ഇനിയും ട്രോളുന്നതിനോട്‌ യോജിപ്പില്ല

0
488

SHa LEm

മോഹനൻവൈദ്യരെ ഇനിയും ട്രോളുന്നതിനോട്‌ യോജിപ്പില്ല.

24 ന്യൂസിലെ ജനകീയ കോടതി രണ്ടാം ഭാഗം കണ്ടു. കണ്ട് കഴിഞ്ഞപ്പോൾ മോഹനൻ നായർ എന്ന വ്യക്തിയോട് തികച്ചും സഹതാപം തോന്നി.

അടിസ്ഥാന പരമായി മോഹനൻ വൈദ്യർക്ക് “വിദ്യാഭ്യാസം,ജീവശാസ്ത്രപരമായ അറിവ്, വൈദ്യശാസ്ത്രത്തെ പറ്റിയുള്ള അറിവ്, ചരിത്രപരമായ അറിവ്, പ്രാഥമിക ചികിത്സാ രീതികൾ, മനിഷ്യ ശരീരം അതിന്റെ പ്രവർത്തനങ്ങൾ, എന്തിന് മലയാളം അല്ലാതെ മറ്റൊരു ഭാഷാ പ്രാവീണ്യം വരെ ഉള്ളതായി തോന്നിയില്ല”.

ഇത്രയും ദുർബലൻ ആയ അദ്ദേഹം കുറേ ഫലസികളുടെ പിൻബലത്തിൽ ആണ് ചികിത്സ നടത്തി കൊണ്ട് ഇരുന്നത്/ഇരിക്കുന്നത്. ആധുനീക വൈദ്യ ശാസ്ത്രത്തെ അപ്പാടെ തള്ളി കളഞ്ഞ ഇദ്ദേഹം രോഗം എന്താണ് എന്ന് മനസ്സിലാക്കാൻ Modern Equpments,Science,എന്നിവ ഉപയോഗിക്കും,test resultനെയും ആസ്രയിക്കും. എന്നാൽ തന്റെ ചികിത്സ കൊണ്ട് രോഗിക്ക് സൗഖ്യം കിട്ടിയോ രോഗം മാറിയോ എന്ന് ഉറപ്പിക്കാൻ അതെ Modern Equments വഴി testകൾ നടത്താൻ തയ്യാർ ആകുന്നില്ല. ഇത് തന്നെ വലിയ കള്ളത്തരം ആണ് അയാൾ വ്യാജൻ ആണെന്നും ചികിത്സ എന്ന പേരിൽ നടത്തി വന്നിരുന്നത് തട്ടിപ്പ് ആണേന്നും.

Dr: N പിഷാരടി, Rt Helth Spv ജോസഫ് വടക്കൻ,സ്വതന്ത്ര ചിന്തകൻ കൃഷ്ണ പ്രസാദ്,Rt Lft കേണൽ രഞ്ജിത്ത് കുമാർ, 24 ചാനെൽ &crew ,അവതാരകൻ അരുൺ കുമാർ,കേരളത്തിലെ സ്വതന്ത്ര ചിന്തകർ, എന്നിവരുടെ ഉദ്യമം ഫലം കണ്ടിരിക്കുന്നു.

2 FIR ഇട്ട് കേസ് അടക്കം തട്ടിപ്പിനു അർഹമായ രീതിയിൽ നിയമപരം ആയി എല്ലാ നടപടികളും മോഹനൻ നായർക്ക് എതിരെ ചുമത്തി കഴിഞ്ഞു.

ഇനി ആകെ ചെയ്യാൻ ഉള്ളത് updation മാത്രം ആണ് കേസും നൂലമാലകളും തീർത്ത് ഇയാൾ വീണ്ടും പാവങ്ങളെ ചികിത്സിച്ചു പറ്റിക്കുന്നുണ്ടോ! ഇയാൾ വഴി ഇനിയും ഒരു രോഗിക്ക് അർഹം ആയ ചികിൽസ ലഭിക്കാതെ വരുന്നുണ്ടോ ! സമൂഹത്തിലെക്ക് ഇനിയും കപട ചികിത്സ വഴി ഇയാൾ അന്ധത പടർത്തി വിടുന്നുണ്ടോ! അത്ര മാത്രം. ഇനിയും അതിന്റെ പുറകെ തൂങ്ങി ട്രോളി നടക്കണ്ട ആവശ്യമില്ല.

NB: അറിവ് വച്ചു മോഹനൻ നായർ കൃഷ്ണ പ്രസാദിനും Dr: N പിഷാരടിക്കും ഒരു എതിരാളിയെ അല്ല. സിംഹത്തിന്റെ മടയിൽ ആട്ടിൻകുട്ടി ചെന്ന് കേറിയ അവസ്ഥ ആയി.
ഈ വിജയം തീർച്ചയായും വിജയം തന്നെ അതിൽ സന്തോഷവും.

തന്നോളം പോന്നവരോട് കൂടി യുദ്ദം ചെയ്യണം.
പ്രബലർ ആയ അല്ലെങ്കി തലക്ക് ഇടിച്ചു മുട്ടാൻ പറ്റുന്ന Opponents നല്ല കിടിലം items ഇനിയുംണ്ട് ഈ കേരളത്തിൽ തന്നെ. അപ്പൊഅവരിലെക്കും,സംവാദങ്ങളും,ചർച്ചയും ആശയ പ്രചരണവും ആയി കടന്നു ചെല്ലാൻ സാധിക്കണം. എങ്കിൽ മാത്രമേ പല കപടങ്ങളും പൊളിച്ചു കാണിക്കുവാൻ സാധിക്കു. മോഹനൻ നായർമാർ മാത്രം ഉണ്ടാകതെ ഇരുന്നാൽ പോരാ ……

Sha Lem 🍻