കാളിദാസന്റെ വിഖ്യാതകൃതി ‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ തെലുങ്ക് ചിത്രം ശാകുന്തളം മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുകയാണ്. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ കാഴ്ചപ്പാടിൽ കഥപറയുന്ന ചിത്രത്തിൽ ശകുന്തളായാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. 2023 ഫെബ്രുവരി 17 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ അഭിനയിക്കുന്നു. ശകുന്തള- ദുഷ്യന്തൻ പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു മനോഹരമായ വീഡിയോ ഗാനം പുറത്ത്. മല്ലികേ മല്ലികേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

 

Leave a Reply
You May Also Like

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Abi p Mahin സംവിധാനം നിർവഹിച്ച ‘ഇങ്ങനെയും ചിലർ’ എന്ന ഷോർട്ട് മൂവി ക്രൂശിക്കപ്പെട്ട നിരപരാധിയുടെ…

ഇതാണു സത്യത്തിൽ മലയാളത്തിലെ ആദ്യ ന്യൂ ജെൻ മൂവി

ബന്ധങ്ങളുടെ ഇന്റെറാക്റ്റീവ്‌ സ്പേസിനു ഒരു പ്രത്യേകതയുണ്ട്‌, നമ്മൾ നോക്കി കാണുന്ന പോലെ അതു നമ്മളെയും ഉറ്റുനോക്കുന്നുണ്ട്‌.…

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ടീസർ ലോഞ്ച് നടന്നു

ഇ ഡി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ നിഖിലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘സ്പൈ’; ന്യു ഡൽഹിയിൽ സുഭാഷ്…

“സ്വസികയുടെ തട്ട് ഇപ്പോഴും രേഷ്മക്ക് ഒപ്പം എത്തിയിട്ടില്ല, കുറച്ചു കൂടി ഒന്ന് മൂക്കണം”, കുറിപ്പ്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ തിയേറ്ററുകളിൽ നിന്നും ഒടിടിയിൽ…