കാളിദാസന്റെ വിഖ്യാതകൃതി ‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ തെലുങ്ക് ചിത്രം ശാകുന്തളം മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുകയാണ്. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്യുന്നത്. ‘ശകുന്തള’യുടെ കാഴ്ചപ്പാടിൽ കഥപറയുന്ന ചിത്രത്തിൽ ശകുന്തളായാകുന്നത് തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയാണ്. ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനും. 2023 ഫെബ്രുവരി 17 ന് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുന്ന ഈ ചിത്രത്തിൽ, സച്ചിൻ ഖേദേക്കർ കബീർ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. തെലുങ്കിലെ ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ മകൾ അല്ലു അർഹയും ചിത്രത്തിൽ അഭിനയിക്കുന്നു. ശകുന്തള- ദുഷ്യന്തൻ പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഒരു മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

ഭാര്യയെ വെറും ‘സെക്സ് ടോയ് ‘ ആയി മാത്രം കാണുന്ന ഒരാൾ
🔸 DEADLY VIRTUES : Love .Honour .Obey. 🔞 🔸 Year