Boolokam
തപ്സി പന്നു നായികയാകുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ബയോപിക് ചിത്രം ‘Shabash Mithu’ ഒഫീഷ്യൽ ട്രൈലർ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ബയോപിക് ചിത്രം ‘Shabash Mithu’ ശ്രീജിത്ത് മുഖർജിയാണ് സംവിധാനം ചെയ്തിരിക്കുന്നത് . തപ്സി പന്നു ആണ് മിതാലി രാജിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് . ഏകദിന ക്രിക്കറ്റിൽ രണ്ടു പതിറ്റാണ്ടു തികയ്ക്കുന്ന ഒരേയൊരു ഇന്ത്യൻ വനിതാ ക്രിക്കറ്റർ ആണ് മിതാലി രാജ്. വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടത്തോടെ ആണ് മിതാലി രാജ് മുപ്പത്തി ഏഴാം വയസിൽ വിരമിച്ചത്. 232 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച അവര്‍ 50.68 ശരാശരിയില്‍, 7805 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ നിന്ന്, 43.68 ശരാശരിയില്‍ 699 റണ്‍സാണ് മിതാലി അടിച്ചു കൂട്ടിയത്. 89 ടി-20യില്‍ നിന്ന് 2364 റണ്‍സും അവര്‍ നേടിയിട്ടുണ്ട്. ‘Shabash Mithu’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ജൂലൈ പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയുന്നത്.
508 total views, 24 views today