കാസറഗോഡിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്താൻ എന്തൊക്കെയാണ് വേണ്ടത് ?

95
Shabeer Ali
കാസർഗോഡ്‌ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വേണം, മംഗലാപുരത്തെ ഹോസ്പിറ്റൽ മാഫിയകളെ തകർക്കണം!കർണ്ണാടക റോഡ്‌ അടച്ചത്‌ മുതൽ നാട്ടിലെ സകല വാട്സപ്പ്‌ ഗ്രൂപ്പിലും അന്തി ചർച്ചയാണിത്‌. പ്രിയരെ,മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വന്നാൽ സാധാരണക്കാരനു ചികിത്സ എങ്ങനെ കിട്ടും? മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വന്നാൽ രോഗം നിയന്ത്രിതമാകുമോ?
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ വന്നാൽ ആരോഗ്യമുള്ള ജനതയുണ്ടാകുമോ?
ക്രിയാത്മകമായ ചർച്ചകൾക്കും പരിഹാരങ്ങൾക്കും പകരം ഇത്തരം മൾട്ടി ചർച്ചകൾ കൊണ്ട്‌ മലീമസമാക്കുകയല്ല വേണ്ടത്‌. കാസർഗ്ഗോഡ്‌ ജില്ലയിൽ വേണ്ടത്‌ പണക്കാരനും പാമരനും കിട്ടുന്ന മികച്ച ചികിത്സാ കേന്ദ്രങ്ങളാണ്.
ജില്ലയിൽ വേണ്ടത്‌:
2 ഡയാലിസിസ്‌ യുണിറ്റ്‌ (ഒന്ന് കാസർഗ്ഗോഡ്‌ ടൗണിൽ ഒന്ന് കാഞ്ഞങ്ങാട്‌ ടൗണിൽ)
2 മികച്ച സഹകരണ ആശുപത്രികൾ (കോഴിക്കോട്‌ സഹകരണ ആശുപത്രി മാതൃകയിൽ)
മുസ്ലിം ലീഗും,സി പി എമ്മും വിചാരിച്ചാൽ 1 കൊല്ലം കൊണ്ട്‌ നടപ്പിൽ വരുത്താൻ പറ്റുന്ന സംഗതിയാണ് സഹകരണ ആശുപത്രി.
2 ബ്ലഡ്‌ ഡോണർ ബാങ്ക്‌.
പഞ്ചായത്ത്‌ അടിസ്ഥാനത്തിൽ ആമ്പുലൻസ്‌.
1 മെഡിക്കൽ കോളേജ്‌
ഒരനുഭവം പറയാം,
നാട്ടിൽ ബ്രാഞ്ചുള്ള ദുബായിലെ ഒരു മൾട്ടി ആശുപത്രിയിൽ 3-4 കൊല്ലം മുമ്പ്‌ കഴുത്ത്‌ വേദന ആയി പോയപ്പോൾ തന്നത്‌ അരകിലോൻ ഗുളിക,ഒരു മാസത്തെ ഫിസിയോ തെറാപ്പി പിന്നെ എല്ലിന്റെ മജ്ജ പോയി അത്‌ ചെയ്യണം ഇത്‌ ചെയ്യണ്ട എന്ന ഡോക്ടറുടെ എമാണ്ടൻ ഉപദേശം!!
രാത്രിക്ക്‌ രാത്രി ഫ്ലൈറ്റ്‌ കയറി കോഴിക്കോട്‌ സഹകര ആശുപത്രിയിൽ മേൽ പറഞ്ഞ മൾട്ടി സെപെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സകല പേപ്പറും കൊണ്ട്‌ പോയപ്പോൾ മൂക്കത്ത്‌ വിരൽ വെച്ച്‌ ഡോക്ടർ പറഞ്ഞത്‌ മോനെ അവർ കൊല്ലാത്തത്‌ നന്നായി! 50 രൂപ ഫീസും കൊടുത്ത്‌ 60 രൂപയുടെ ഗുളികയും തന്ന് ഡോക്ടർ പറഞ്ഞ്‌ വിട്ടു! ഒരാഴ്‌ച കൊണ്ട്‌ വേദന മാറി! ഇതാണ് നിങ്ങളീപറയുന്ന മൾട്ടി പെഷാലിറ്റി!!