ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് ലോകത്തിനു മുമ്പിൽ തുറന്നു കാട്ടപ്പെടണം

168

Shabeer Kr

ഒരു തീവ്രവാദ സംഘടന തകരണമെങ്കിൽ അവർ എന്താണെന്ന് തുറന്നു കാട്ടപ്പെടണം, ലോകത്തിനു മുമ്പിൽ. ഐ എസ് എന്ന തീവ്രവാദ സംഘടന തകരാനും അവർക്ക് എതിരെ മുസ്ലിം രാഷ്ട്രങ്ങൾ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ടു വന്നതും അവർ തുറന്നു കാട്ടപ്പെട്ടതു കൊണ്ടാണ് .ഇവിടെ തീവ്ര ഹിന്ദു സംഘടനകൾ രാജ്യം മുഴുവൻ പടർന്നു പന്തലിച്ചതു അവർ എന്താണെന്ന് ലോകമറിയാത്തതു കൊണ്ടാണ് ,

ഒരു പരിധി വരെ കേരളവും തമിഴ്നാടും ഒഴിച്ച് നിർത്തിയാൽ ഇന്ത്യയിലെ ഹിന്ദു സമൂഹത്തിൽ അവർ വലിയ തോതിൽ വളർന്നതും ലോകത്തിലെ മറ്റു രാജ്യങ്ങളിലൊന്നും ഇവരുടെ ഭീകര പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെടാത്തതു കൂടി കൊണ്ടാണ് , ഹിന്ദു സമൂഹം ഇവരെ അകറ്റി നിർത്തണമെങ്കിൽ അതിനു ആദ്യം വേണ്ടത് ഈ സംഘടനകൾ എന്താണെന്ന് ചർച്ച ചെയ്യപ്പെടണം ലോകത്തിനു മുമ്പിൽ.

ഐ എസ് കാരണം മുസ്ലിങ്ങൾക്ക് ഉണ്ടായ നാണക്കേടും മറ്റും ഇവർ മൂലം ഹിന്ദുക്കൾക്കും തോന്നി തുടങ്ങുന്ന നിമിഷം ഈ പരിവാരം പതിയെ താഴോട്ടു പോയി തുടങ്ങും , ഇന്ത്യയിലെ മാധ്യമങ്ങൾ വലിയ തോതിൽ തന്നെ ഇവരുടെ കയ്യിൽ ആയതു കൊണ്ട് തന്നെ ഇത് അത്ര ഈസി ആയ കാര്യമല്ല .പിന്നെ എന്താണ് വഴി?

ഇപ്പോൾ അറബ് രാഷ്ട്രങ്ങളിൽ മുഴുവൻ സംഘപരിവാർ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട് , സൈബർ ലോകത്തു നമുക്ക് ഓരോരുത്തർക്കും ചെയ്യാൻ കഴിയുന്ന എല്ലാ രീതിയിലും ഇവരുടെ ക്രൂരതകൾ നാം ലോകത്തിനു മുൻപ്പിൽ എത്തിക്കേണ്ടതുണ്ട് .ഇവർ ചെയ്യുന്ന ക്രൂരതകൾ കാരണം അറബ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്ന ഹിന്ദുക്കളിൽ ഇപ്പോൾ അസ്വസ്ഥത തുടങ്ങിയിട്ടുണ്ട് എന്നുള്ളത് സത്യമാണ് , ആ അസ്വസ്ഥത ഇല്ലാതാക്കാൻ ഹിന്ദുക്കൾ തന്നെ ശ്രമിച്ചു തുടങ്ങുന്നിടത്തു സംഘപരിവാർ പതറും .

മോഡി ഭരണത്തിൽ കയറിയ മുതൽ പണ്ട് മുതലേ ഹിന്ദുക്കളോട് എല്ലാ അർത്ഥത്തിലും വളരെ സ്നേഹത്തോടെ പെരുമാറിയ രാജ്യങ്ങളിൽ പോലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട് എന്ന യാഥാർഥ്യം ഹിന്ദു സമൂഹം പതിയെ മനസിലാക്കി തുടങ്ങിയിട്ടുണ്ട് , ലോക രാജ്യങ്ങളൊക്കെ ഇന്ത്യയിൽ നടക്കുന്നതൊക്കെ ശ്രദ്ധിക്കാനും തുടങ്ങിയിട്ടുണ്ട് .

സംഘ ക്രൂരതകൾ നാം തന്നെ ലോകത്തിനു കാണിച്ചു കൊടുക്കുക , അല്ലാത്ത പക്ഷം ഒരു മ്യാൻമാറിന് അവർ ഇവിടെയും തീർച്ചയായും ശ്രമിക്കും , സോ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്തു ചെയ്യേണ്ടത് പോലെ ചെയ്യണം.അറബ് ലോകത്തു ഇപ്പോൾ നടക്കുന്ന ചർച്ച ആശാവഹമാണ്. പ്രതീക്ഷയും .