Shabeer Mala

സിനിമയെ “ദേവലോകമാ”യി സ്വപ്നം കണ്ടു നടന്ന കൗമാരക്കാരന്റെ മോഹങ്ങൾ ആദ്യം പാതിവഴിയിൽ തർന്നുടഞ്ഞെങ്കിലും അവന്റെ “സ്വപ്നങ്ങൾ വിൽക്കാൻ” ഒരിടം ഒരുക്കിക്കൊടുക്കാതെ പിൻവാങ്ങാൻ ഒരു ഗുരുവിന് കഴിയില്ലല്ലോ… കാരണം ഒളിച്ചിരിക്കുന്ന രത്നങ്ങളെ തേടിയെടുത്ത് മിനുക്കുന്നവനാണ് ഗുരു എന്ന പേരിന് അർഹൻ. പിന്നീട് ശിഷ്യൻ തന്റെ ഐതിഹാസികമായ യാത്രയുടെ ഓരോ നിർണായക പടവുകൾ ചവിട്ടിക്കയറുമ്പോഴും തൃഷ്ണയിലൂടെയും അടിയോഴുക്കുകളിലൂടെയും ഒരു വടക്കൻ വീരഗാഥയിലൂടെയും ഒക്കെ കരുത്തേകുന്ന സാന്നിധ്യമായി ഗുരുവും കൂടെയുണ്ടായിരുന്നു.

മാതൃഭൂമിയുടെ കോഴിക്കോട്ടെ തന്റെ ഓഫിസിൽ ആര നൂറ്റാണ്ട് മുൻപ് തന്നെ നിരന്തരം കാണാൻ വന്നിരുന്ന കൗമാരക്കാരൻ ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റെ ഇരിപ്പിടം ചിരകാലം സ്വന്തമാക്കി സാംസ്‌കാരിക കേരളത്തിന്റെ ഐക്കണുകളിൽ ഒന്നായി തന്നോടൊപ്പം വേദിയിൽ ഇരിക്കുമ്പോൾ… അയാൾ തന്റെ അര നൂറ്റാണ്ടിന്റെ അഭിനയജീവിതത്തിൽ നേടിയത് ഒക്കെയും ഗുരു ദക്ഷിണയായി സമർപ്പിക്കുമ്പോൾ… ഗുരുവിന് തോന്നുന്ന ചാരിതാർത്ഥ്യത്തിന്റെ വില അയാൾ സമ്മാനിച്ച സ്വർണ ബ്രേസ്ലെറ്റിനെക്കാൾ ഒക്കെ എത്രയോ മുകളിലാണ്!!

അക്ഷരങ്ങളിലും സുകൃതത്തിലും ഒക്കെ തന്റെ ആത്മകഥാംശമുള്ള കഥാപാത്രങ്ങളെ ശിഷ്യന് സമ്മാനിച്ച ഗുരു പൂർണമായും തന്റെ അനുഭവങ്ങളെത്തന്നെ കുറിച്ച ഒരു കഥയുടെ സിനിമാഖ്യാനത്തിൽ അദ്ദേഹത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായി തിരശീലയിൽ എത്താനാണ് കാലത്തികവിൽ ശിഷ്യന് ഇനി യോഗം.മലയാളത്തിന്റെ മഹാകഥാകാരന് നെറ്റ്ഫ്ളിക്സ് നൽകുന്ന സമർപ്പണ സമാഹാരത്തിലെ “കടുഗണ്ണാവ ഒരു യാത്രകുറിപ്പ്” എന്ന ചെറു സിനിമയ്ക്കായി കാത്തിരിക്കുന്നു!!
“കുന്നത്ത് വെച്ച വിളക്ക് പോലെ ചെന്നേടം ചെന്ന് ജയിച്ചു വാ..”
– മമ്മൂട്ടിയോട് എം ടി
“ഗുരുവേ നമഃ”

Leave a Reply
You May Also Like

ശ്രീനാഥ്‌ ഭാസിയുടെ ‘പടച്ചോനെ ഇങ്ങള് കാത്തോളീ’. ചിത്രത്തിന് സെന്‍സർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ്

ഏറെക്കാലമായി മലയാളത്തിൽ കോമഡി തരംഗം അന്യംനിന്നിട്ട്. അതിനൊരു പരിഹാരത്തിന്റെ തുടക്കമിടുകയാണ് ശ്രീനാഥ്‌ ഭാസിയുടെ ചിത്രമായ ‘പടച്ചോനെ…

വിവാദങ്ങൾക്കിടെ പത്താനിലെ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടു, മണിക്കൂറുകൾ കൊണ്ട് ലക്ഷകണക്കിന് കാഴ്ചക്കാർ

സിദ്ധാര്‍ഥ് ആനന്ദ് ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്ത പത്താനിലെ ആദ്യ ഗാനം സൃഷ്ടിച്ച വിവാദങ്ങളും…

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക, പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ‘ഞാന്‍ കര്‍ണ്ണന്‍’ പ്രേക്ഷകരിലേക്ക്

മലയാളത്തിലേക്ക് വീണ്ടും ഒരു വനിത സംവിധായിക.,പ്രൊഫ:ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ‘ഞാന്‍ കര്‍ണ്ണന്‍’ പ്രേക്ഷകരിലേക്ക്. പി.ആർ.സുമേരൻ.…

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും” ചിത്രീകരണം പൂർത്തിയായി

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന “ജവാനും മുല്ലപ്പൂവും” ചിത്രീകരണം പൂർത്തിയായി. അയ്മനം സാജൻ ദൃശ്യം ഫെയിം…