അസാധാരണമായി പെർഫോം ചെയ്യുന്ന പെൺകുട്ടിയാണ് അന്നാ ബെൻ എന്ന് പറയാതിരിക്കാനാവില്ല
ചില പുരുഷന്മാർ ചേർന്ന് സാറയെന്ന കഥാപാത്രമുണ്ടാക്കുകയും അതിന് അവരുടേതായ വൈകാരിക പരിമിതിയിൽ നിന്നുകൊണ്ട് സ്വഭാവ സവിശേഷതകൾ നൽകുകയും ചെയ്ത സിനിമയാണ് സാറാസ്
223 total views, 1 views today

ഷബീർ പാലോട്
സാറയുടെ ‘അതി’മോഹങ്ങൾ അഥവാ പുരുഷകാമനകളുടെ സ്ത്രീ സങ്കൽപ്പങ്ങൾ
ചില പുരുഷന്മാർ ചേർന്ന് സാറയെന്ന കഥാപാത്രമുണ്ടാക്കുകയും അതിന് അവരുടേതായ വൈകാരിക പരിമിതിയിൽ നിന്നുകൊണ്ട് സ്വഭാവ സവിശേഷതകൾ നൽകുകയും ചെയ്ത സിനിമയാണ് സാറാസ്. സിനിമയുടെ പ്രധാന പരിമിതിയും പുരുഷൻ ആഗ്രഹിക്കുന്ന സ്ത്രീയിൽ നിന്ന് ഒരിഞ്ച് വളരാൻ സാറക്ക് ആവുന്നില്ലെന്നതാണ്. സാറയെന്ന കൗമാരക്കാരി പെൺകുട്ടിയെ എടുത്തുനോക്കു. മനോകാമനകൾ പറഞ്ഞുനടക്കുന്ന കുട്ടിയാണ് സാറ. അവൾക്ക് പ്രണയങ്ങൾ ആവോളമുണ്ട്. അതവൾ ആസ്വദിക്കുന്നുണ്ട്.
പ്രണയമാറ്റങ്ങൾ അവർക്ക് തമാശയും രസകരവുമാണ്. ഇതാണോ വാസ്തവം? ഒരാൾക്ക് ഉണ്ടായത് പ്രണയമാണെങ്കിൽ, പ്രണയത്തകർച്ചയെന്നത്, അത് പുരുഷനാകെട്ട സ്ത്രീക്ക് ആകെട്ട ഏറെ കഠിനാനുഭവമാണ്. പ്രണയത്തകർച്ച മനുഷ്യനെ ഉലക്കുകയും ഉള്ളുതകർക്കുകയും ചെയ്യും. 10 ശതമാനം മനുഷ്യരെയെങ്കിലും അത് ആജീവനാന്ത ട്രോമകളിലേക്ക് തള്ളിവിടും. പലപ്പോഴും സ്ത്രീകളെയാണ് പ്രണയത്തകർച്ച വല്ലാതെ ബാധിക്കുക. പുരുഷൻ തേടുന്നത് സെക്സായതിനാൽ അത് ലഭിച്ചാൽ അവൻ ഏറെക്കുറേ തൃപ്തനായിരിക്കും. ഇവിടെയാണ് പുരുഷൻ ആഗ്രഹിക്കുന്ന ലാഘവത്വമുള്ള പെൺകുട്ടിയെ സാറയെന്ന പേരിൽ ചില പുരുഷന്മാർ ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്. പുരുഷനെ സെക്സിന് നിർബന്ധിക്കുന്ന സ്ത്രീ ഒാരോ പുരുഷേൻറയും സ്വപ്നവും മോഹവുമാണ്. സാറയും അങ്ങിനെയാണ്. അതിനാൽതന്നെ ആ കഥാപാത്രം സ്ത്രീവിരുദ്ധവും ദുർബലവും പൊള്ളയുമാണ്.
സെക്സ് ഇൗസ് നോട്ട് എ പ്രോമിസ്
രാപ്പകൽ ലൈംഗികത തേടുന്ന ജീവിയാണ് പുരുഷൻ. പാർക്കിലും റോഡിലും അടുക്കളയിലും കിടപ്പുമുറിയിലും ക്ലാസ് മുറിയിലും ശരാശരി പുരുഷൻ തേടുന്നത് സെക്സാണ്. അതെവിടെ കിട്ടിയാലും ഒന്നെടുത്ത് നോക്കാൻ അവന് കൊതിയുണ്ടാകും. അവിടെ സാറമാരെയാണവൻ നോട്ടമിടുക. ബോളിവുഡിലെ ഒരു യുവ നടൻ പ്രണയത്തിലൊളിപ്പിച്ച സെക്സ് തേടിപ്പറക്കുന്ന പറവയായാണ് അറിയപ്പെടുന്നത്. അയാൾ തകർത്തുകളഞ്ഞ വൈകാരിക ജീവിതത്തെക്കുറിച്ച് ,തങ്ങളെ തള്ളിവിട്ട വിഷാദത്തിെൻറ ആഴങ്ങളെക്കുറിച്ച് പണവും പ്രതാപവുമുള്ള നടിമാർപോലും തുറന്നുപറഞ്ഞിട്ടുണ്ട്. എവിടേയും ഇത്തരം പുരുഷന്മാരെ നമ്മുക്ക് ആവോളം കാണാനാകും. അവിടെയാണ് വിമോചനത്തിൽെപാതിഞ്ഞ സാറമാർ പുരുഷെൻറ തോളിലേറി വരുന്നത്. ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും എന്ന് പറയുന്ന സ്ത്രീകളുണ്ട്. പക്ഷെ ആരുടെ ഇഷ്ടമാണ്? ആരാണ് നിങ്ങളുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത്. പാരീസിലെ ഫാഷൻ മാഫിയയിലെ പുരുഷന്മാരല്ലേ അത്. അവന് കാണാൻപാകത്തിനുള്ള, അവന് ആവേശം നൽകുന്ന ഫാഷനാണ് നിങ്ങളുടേയും ഇഷ്ടം. സാറയും പുരുഷന്മാർ ആഗ്രഹിക്കുന്ന സ്ത്രീ തെന്നയാണ്.
പേരൻറിങ് എന്ന ഭാരം
സിനിമ നൽകുന്ന മറ്റൊരു വിമോചനാശയം രക്ഷാകർതൃത്വം വലിയ ബാധയും ബാധ്യതയും ആണെന്നതാണ്. സ്കാൻഡിനേവിയയിലും യുറോപ്പിലും അമേരിക്കയിലും വ്യാപകമായി പ്രചരിക്കുന്ന ഒരാശയമാണത്. പ്രസവത്തിന് വർഷങ്ങളുടെ പരിശീലനവും തയ്യാറെടുപ്പും വേണമെന്നതാണത്. കുട്ടികൾ വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതികളുടെ എണ്ണം വർധിക്കുകയാണ് ഇതിെൻറ അനന്തിരഫലം. തീർച്ചയായും പേരൻറിങ് പരിശീലനവും വൈദഗ്ധ്യവും വേണ്ട ജോലിയാണ്. പക്ഷെ അതിനായി അബോർഷൻചെയ്തും കാത്തിരിക്കണമെന്ന പൊതുവായ തത്വം നിർമിക്കാൻ സിനിമ ശ്രമിക്കുന്നുണ്ട്. സാറയെ സംബന്ധിച്ച് അതൊരുപക്ഷെ ശരിയായിരിക്കും. കാരണം അവൾക്കതൊരു അപകട ഗർഭമായിരുന്നു. സാറ എന്ന പ്രത്യേക പെൺകുട്ടിക്ക് മാത്രമുള്ള ശരിയായി കാണുകയാണെങ്കിൽ അത് ന്യായമാണ്. അതൊരു പൊതുതത്വമായാണ് സിനിമ പറയുന്നതെങ്കിൽ അതിൽ വിയോജിക്കാതെ നിവൃത്തിയില്ല. പേരൻറിങ് അറിയാത്തവരുണ്ടെങ്കിൽ ആധുനിക സമൂഹങ്ങൾ അത് പഠിപ്പിക്കണം. അതിനുള്ള പദ്ധതികൾ തയ്യാറാക്കണം. അല്ലെങ്കിൽ മനുഷ്യരാശിയുടെ തന്നെ ഉന്മൂലനത്തിൽ എത്തിച്ചേരാവുന്ന അപകടാശയമായി പേൻറിങിനോടുള്ള ഭയം മാറും.
സാറാസ് സിനിമയിലെ ഒരേയൊരു വിമോചനാശയം സ്ത്രീ തെൻറ അസ്ഥിത്വത്തിനുവേണ്ടി നിലകൊള്ളണമെന്നതും അതിനായി വാശിപിടിക്കണമെന്നതുമാണ്. തീർച്ചയായും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനുള്ള അവകാശം പുരുഷനൊപ്പം സ്ത്രീക്കുമുണ്ട്. അതിനിടയിൽ വരുന്ന തടസങ്ങളെ ധീരമായി തെന്ന നേരിടണം. പാട്രിയാർക്കിയുടെ നീരാളിപ്പിടുത്തം പലതരത്തിൽ പെണ്ണിനെ തളക്കാൻ ശ്രമിക്കും. അതിനെ കൂസാതിരിക്കാനുള്ള ധീരത സാറ പ്രകടിപ്പിക്കുന്നുണ്ട്. വൈകാരിക ഭീഷണിമുതൽ അധിക്ഷേപങ്ങൾവരെ നടത്തി സ്ത്രീയെ അടിച്ചമർത്തുന്നവർക്കെതിരായ പോരാട്ടത്തിൽ സാറ മാതൃകയാണ്. അതിനുമപ്പുറം സാറാസ് സിനിമ സാധാരണയിൽകവിഞ്ഞ സ്ത്രീ വിമോചനമൊന്നും പറയുന്നില്ല. പുരുഷെൻറ വിമോചനാശയം പാവം സാറയിൽ കെട്ടിവയ്ക്കാനുള്ള വികലശ്രമമാണ് സിനിമയിലുള്ളത്.
അസാധാരണമായി പെർഫോം ചെയ്യുന്ന പെൺകുട്ടിയാണ് അന്നാ ബെൻ എന്ന് പറയാതിരിക്കാനാവില്ല. അവളോടൊപ്പം പിടിച്ചുനൽക്കണമെങ്കിൽ മിനിമം ഫഹദ് ഫാസിൽ ഒക്കെ വേണ്ടിവരും. ഭദ്രമായ തിരക്കഥയോ സംഭാഷണമികവോ സിനിമക്ക് അവകാശപ്പെടാനാവില്ല. ആദ്യ പകുതിയിൽ സിനിമ ഇഴയുന്നുണ്ട്. ഒരു വാം അപ്പ് ഫീൽ ചെയ്യും കാണുന്നവർക്ക്. രണ്ട് മണിക്കൂറിൽ താഴെയുള്ള സിനിമ ഒട്ടും മടുപ്പിക്കാതിരിക്കേണ്ടതാണ്. എന്നാൽ അതിനുശേഷം സനിമ നല്ല പേസിലാണ് സഞ്ചരിക്കുന്നത്. ജൂഡിെൻറ കരസ്പർശമുള്ള ചില അസാധാരണ ഹാസ്യങ്ങൾ സിനിമയിലുണ്ട്. പൊട്ടാത്ത രസച്ചരടോ മികച്ച സിനിമാ മുഹൂർത്തങ്ങളോ സാറയിൽ ഇല്ല. സംഗീതവും പശ്ച്ചാത്തല സംഗീതവുമെല്ലാം ശരാശരി. ബാലൻസിങ് ആക്ട് കൊണ്ടും സിനിമാ പ്രമേയം ദുർബലമാണ്. സാറാസിന് അഞ്ചിൽ രണ്ടര മാർക്ക്.
224 total views, 2 views today
