പഠനത്തിനിടയിൽ അമ്മമാരാകേണ്ടി വന്ന പെൺകുട്ടികളേ വീണ്ടും തുടങ്ങുക, പാതിക്ക് വെച്ചവയൊക്കെയും പുസ്തകങ്ങളും കാമ്പസും സൗഹൃദങ്ങളുമെല്ലാം നിങ്ങളെ കാത്തിരിപ്പുണ്ട്

63

Shabnam Noorjahan

ഇന്ന് രാവിലെ കാമ്പസിൽ കണ്ട കാഴ്ചയാണ്. ഒരു ചുണക്കുട്ടി തന്റെ കൈകുഞ്ഞിനേയും കൊണ്ട് ക്ലാസ്മുറിയിലേക്ക് പായുന്ന രംഗം .കൺനിറയെ അവളെ ഞാൻ നോക്കിനിന്നു. കാരണം അവളിൽ ഞാൻ കണ്ടത് എന്നെതന്നെയായിരുന്നു. പുറപ്പെടാനായുള്ള കാലത്തെ അവളുടെ ഓട്ടപ്പിടച്ചിലുകൾ . ആവലാതികൾ. കുഞ്ഞിനേയും കൊണ്ടവൾ ഇറങ്ങിപ്പോന്ന വീട് .അവിടെ ബാക്കി കിടക്കുന്ന ജോലികൾ .എല്ലാം എനിക്കോർത്തെടുക്കാനാവുന്നുണ്ട്. നിർത്തിക്കൂടെ ഈ ഓട്ടം. അന്നേ പറഞ്ഞതല്ലായിരുന്നോ. ഇനി കുഞ്ഞിനെ നോക്കുന്നതാണ് നിന്റെ ചുമതല . തുടങ്ങിനിരന്തരം അവൾ കേൾക്കേണ്ടി വരുന്ന വാക്കുകളുമെല്ലാം എനിക്ക് തികട്ടി വന്നു. അവളൊരു പ്രതീകമാണ്. പ്രതിഷേധത്തിന്റെ, സഹനത്തിന്റെ, നിലനിൽപ്പിനായുള്ള കഷ്ടപ്പാടുകളുടെ, പ്രതീക്ഷയുടെ..

പഠനത്തിനിടയിൽ അമ്മമാരാകേണ്ടി വന്ന പെൺകുട്ടികളേ ആഗ്രഹങ്ങൾക്ക് നേരെ നെടുവീർപ്പിടുന്നവരേ വീണ്ടും തുടങ്ങുക. പാതിക്ക് വെച്ചവയൊക്കെയും പുസ്തകങ്ങളും കാമ്പസും സൗഹൃദങ്ങളുമെല്ലാം നിങ്ങളെ കാത്തിരിപ്പുണ്ട്. പെൺകുട്ടികളുടെ വിവാഹ പ്രായം
18 വയസായിരിക്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മികച്ച Day care സൗകര്യങ്ങളൊരുക്കി ഫാറൂഖ് കോളേജ് പോലെ Mother’s friendly ആവട്ടെ .തിരികെ വരിക പെൺകുട്ടികളേ…ഒരമ്മക്ക് സാധ്യമല്ലാത്ത എന്താണുള്ളത് ?

Advertisements