മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച് നോക്കിയോ ? ഇല്ലാത്തവർ ഒന്ന് ശ്രദ്ധിക്കു 

358

Shabnam Noorjahan

മെൻസ്ട്രുവൽ കപ്പ് ഉപയോഗിച്ച് നോക്കിയോ ? ഇല്ലാത്തവർ ഒന്ന് ശ്രദ്ധിക്കു 

ഒരു പെണ്ണെന്ന നിലയിൽ പുറകിലേക്ക് വലിക്കുന്ന ഒരു വലിയ പ്രതിബന്ധം എന്താണ് ????

ഉടുക്കുന്ന സാരി തൊട്ട് നീട്ടി വളർത്തുന്ന തലമുടി വരെ ആ ലിസ്റ്റിൽ ഉൾപെടുമെങ്കിലും സ്ത്രീയുടെ ജീവശാസ്ത്ര പ്രത്യേകതകളിലെ ആർത്തവം സൃഷ്ടിക്കുന്ന പ്രയാസങ്ങൾ മുൻപന്തിയിൽ നില്കുന്നതാണെന്ന് നമുക്കറിയാം.മാസത്തിൽ മൂന്നാലു ദിവസം നമ്മുടെ നിയന്ത്രണത്തിലല്ലാതെ ശരീരത്തിൽ നിന്നും പുറത്തേക്കൊഴുകുന്ന രക്തം നമ്മുടെ സ്‌പിഷിസിലെ പെൺവർഗ്ഗത്തിന്റെ വലിയൊരു പരാധീനതയാണ്.എന്നാൽ പീരിയഡ്‌സ് പകലുകളിൽ ആ ദിവസങ്ങളിൽ ആണെന്ന് പോലും മറന്ന് മുന്നേറാനാകുമെങ്കിലോ !

ആദ്യ രണ്ടു ദിവസങ്ങളിൽ ആശങ്കകളില്ലാതെ പുറത്തു പോയി ജോലിചെയ്യാനാവും.
ഇരുന്നെണീക്കുമ്പോഴെല്ലാം തിരിഞ്ഞു നോക്കി വെപ്രാളപ്പെടേണ്ട.ബ്ലീഡ് ചെയ്ത് പ്രയാസം സൃഷ്ടിക്കുന്ന രക്തത്തെ നമുക്ക് സൗകര്യപ്രതമാകുന്ന സമയത്തു മാത്രം പുറത്തെടുത്തു clean ആക്കാവുന്ന രീതിയിൽ വജൈനക്കുള്ളിലേക്ക് ഒരു soft cup കയറ്റി വെക്കുകയാണ് ചെയ്യുന്നത്.

നനഞ്ഞ പാഡ് പോലെ ദേഹത്ത് പറ്റി നിന്ന് അസ്വസ്ഥത ഉണ്ടാക്കാത്തത് കൊണ്ട് ആ ദിവസങ്ങളിൽ വെള്ളത്തിലിറങ്ങി നീന്തുക വരെയാവാം. ആർത്തവദിനങ്ങളിലെ മറ്റ് ശാരീരിക അസ്വസ്ഥതകളെ മാറ്റി വെച്ചാൽ ആകുലതകളില്ലാത്ത പിരിയേഡ്‌സും നിങ്ങൾക്കുമിടയിലെ ദൂരം menstrual cup ഒന്ന് ഉപയോഗിച്ച് നോക്കുക എന്നത് മാത്രമാണ്.

കൃത്യമായ size കണ്ടെതാത്തത്‌ കോണ്ടും സമയമെടുത്തു ഉപയോഗിക്കുന്നതെങ്ങിനെയെന്ന് മനസിലാക്ക്കാത്തത് കൊണ്ടുമുണ്ടാകാവുന്ന ലീക്ക് ചിലർക്ക് പ്രയാസമാവാറുണ്ട് എന്നതൊഴിച്ചാൽ
ഇതിനെ support ചെയ്യാൻമറ്റൊരു കാരണം കൂടിയുണ്ട്.ഒരു സ്ത്രീ menarche മുതൽ menopause വരെ പതിനൊന്നായിരത്തിൽ പരം biodegradable അല്ലാത്ത sanitary napkins പരിസ്ഥിതിയിൽ എത്തുന്നുണ്ട്. എന്നാൽ ഒരു പ്രത്യുല്പാദന കാലയളവിൽ ഒരു പെണ്ണിന് മൂന്നോ നാലോ menstrual cups മതിയാവും.

ഈ പോസ്റ്റ് സ്ത്രീകൾക്കായ് മാത്രമുള്ളതല്ല. എല്ലാ സുഹൃത്തുക്കളും ( ആൺ) അമ്മമാരോടും ഭാര്യമാരോടു പെൺ സുഹൃത്തുക്കളോടും പ്രിയപ്പെട്ട സ്ത്രീക്ളോടെല്ലാം menstrual cup ഒന്നുപയോഗിച്ചു നോക്കാൻ പറയു. ഇഷ്ടമായില്ലെങ്കിൽ വേണ്ട. ഓൺലൈൻ ആയി order ചെയ്യാം. ഉപയോഗിക്കേണ്ട രീതി കൃത്യമായി വിവരിക്കുന്ന U tube വീഡിയോകൾ ഉണ്ട്.

സ്ത്രീകളെ മുഖ്യധാരയിൽ നിന്നകറ്റുന്ന ജീവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികപരവുമായ സകല വിഷയങ്ങളിലും കൂടുതൽ കൂടുതൽ ഗവേഷണങ്ങൾ നടക്കട്ടെ. ജീവശാസ്ത്ര പ്രത്യേകതകളെ പരിമിതികളായി കാണാതെ നമുക്ക് മുന്നേറാം.

***********
മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് ചില വിഡിയോകൾ