Shabu Prasad

ഇന്നലെ വൈകിട്ട് കൃഷ്ണൻ വിളിച്ചു ചോദിച്ചു …ഷാബുവേട്ടാ , ഇന്ന് രാത്രിയിലെ LMV -3 ലോഞ്ചിനെക്കുറിച്ച് ഒന്നെഴുതിക്കൂടെ .അത്രക് പ്രാധാന്യമുള്ളതല്ലേ എന്ന്. ഇല്ല കൃഷ്ണ , ഇത് റോക്കറ്റ് ലോഞ്ചാണ്. മുഴുവൻ കഴിഞ്ഞു എല്ലാം വിജയകരമായി അവസാനിച്ചതിന് ശേഷമേ എഴുതൂ…( ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് ഡ്രൈവറോട് ചോദിക്കൂ ,ഇതെപ്പോൾ എറണാകുളത്ത് എത്തും എന്ന്..മിക്കവാറും പേര് പറയുന്നത് എത്തുമ്പോൾ എത്തും എന്നായിരിക്കും. അതുകൊണ്ടുതന്നെ ഞാൻ അവരോട് ചോദിക്കുന്നത് എറണാകുളത്ത് എത്തേണ്ട സമയം ഏതാണ് എന്നാണ്)അത്രമാത്രം സങ്കീർണ്ണമാണ് റോക്കട്രി എന്ന് പറയുന്ന സാധനം. എത്രയൊക്കെ വിജയകരമായ ലോഞ്ചുകൾ കഴിഞ്ഞിട്ടുള്ളതാണെങ്കിലും ,റോക്കറ്റ് കുതിക്കാൻ തയ്യാറെടുത്തു നിൽക്കുമ്പോൾ മിഷൻ കൺട്രോൾ റൂമിൽ അഗ്നിപർവ്വതസമാനമായ അവസ്ഥയായിരിക്കും.

പക്ഷേ ഇന്നലെ അർദ്ധരാത്രിയിൽ ലോഞ്ച് സീക്വൻസ് കണ്ടുകൊണ്ടിരിക്കെ എന്നെ ഏറ്റവും അദ്‌ഭുതപ്പെടുത്തായത് ഐഎസ്ആർഒ ചെയർമാൻ സോമനാഥിന്റെ മുഖഭാവവും ശരീരഭാഷയുമാണ്. കടന്നുപോകുന്നത് ചരിത്രമുഹൂർത്തത്തിലൂടെ ആണ് എന്നറിഞ്ഞുകൊണ്ടുള്ള കൂൾ ആയ അവസ്ഥ. ചിരിയും തമാശയുമൊക്കെയായി …ഈ നട്ടപ്പാതിരയിലും എന്നെപ്പോലുള്ളവർ പോലും പ്രാണൻ കൈയ്യിലെടുത്ത് ശ്വാസമടക്കി ഇരിക്കുകയാണ്..അപ്പോഴും ..എന്തൊരു മനുഷ്യനാണിയാൾ .അതെ… അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു , LMV -3 എന്ന ഈ പടക്കുതിര നമ്മെ ചതിക്കില്ല എന്ന്…ശരിയാണല്ലോ…2017 ലെ ആദ്യ ലോഞ്ച് മുതൽ ഇവന് വിജയിച്ച ചരിത്രം മാത്രമല്ലേ ഉള്ളൂ…ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ക്രയോജനിക് മൂന്നാം ഘട്ട എൻജിൻ , ഇരുനൂറു കിലോ ന്യൂട്ടൻ തള്ളൽ ശേഷി ഉള്ള CE-20 നമ്മുടെ സ്വന്തം കുഞ്ഞാണ്…

ഭാരതി എയർ ടെല്ലിന് ഓഹരിപങ്കാളിത്തമുള്ള ബ്രിട്ടീഷ് കമ്പനിയായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ്‌ ഇന്നലെ രാത്രി വിക്ഷേപിച്ചത്..എല്ലാം കൂടി ഏതാണ്ട് ആറ്‌ ടൺ ഭാരം. പിഎസ്എൽവി അല്ലാതെ മറ്റൊരു റോക്കറ്റ് ആദ്യമായാണ് വാണിജ്യവിക്ഷേപണത്തിനു ഉപയോഗിക്കുന്നത്. ഹെവി വെയിറ്റ് റോക്കറ്റുകൾ വാണിജ്യവൽക്കരിച്ചാലേ വിദേശ നാണ്യം വൻതോതിൽ വരികയുള്ളൂ..ലോകരാജ്യങ്ങൾക്ക് വേണ്ടത് കൂടുതൽ ശേഷിയും ഭാരവുമുള്ള ഉപഗ്രഹങ്ങളെ സുരക്ഷിതമായി ഭൂസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള വിശ്വസ്ഥമായ വിക്ഷേപണ വാഹനങ്ങളെ ആണ്. യൂറോപ്യൻ യൂണിയന്റെ ഏരിയാൻ , എലോൺ മസ്കിന്റെ സ്‌പേസ് എക്സ് കമ്പനിയുടെ ഡെൽറ്റ, റഷ്യയുടെ വോസ്‌തോക്ക് എന്നിവരാണ് ഇതിൽ ആധിപത്യം പുലർത്തുന്നത്. മനുഷ്യനെ സ്‌പേസിലേക്ക് അയച്ചിട്ടൊക്കെ ഉണ്ടങ്കിലും ചൈനയെ ഇന്നും ആർക്കും വിശ്വാസമില്ല. അരച്ചത് തേങ്ങയാണെങ്കിലും താളല്ലേ കറി …China is always China …

അപ്പോൾ പറഞ്ഞുവന്നത് …ആ മേഖലയിലേക്കാണ് ഭാരതവും ചുവടുവെച്ചിരിക്കുന്നത്. സത്യത്തിൽ ഈ ഉപഗ്രഹങ്ങൾ വിക്ഷേപിക്കേണ്ടിയിരുന്നത് റഷ്യയിൽ നിന്നാണ്. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആ വിക്ഷേപണ കരാർ റദ്ദായപ്പോൾ ഭാരതത്തിനുള്ള വഴി തുറക്കുകയായിരുന്നു. വെറും മൂന്നു മാസത്തിനുള്ളിൽ ആണ് കരാറിൽ നിന്ന് വിക്ഷേപണം വരെ എത്തിയത്. ഓരോ റോക്കറ്റ് ലോഞ്ചിനും അതിന്റെതായ സവിശേഷതകൾ ഉണ്ട്. ഓർബിറ്റ്, ഉപഗ്രഹങ്ങൾ, സമയം, കാലാവസ്ഥ ഒക്കെ അനുസരിച്ച് മാറ്റങ്ങൾ വേണം, പലപ്പോഴും പുതിയ ടെക്‌നോളജിക്കൽ വേണ്ടിവരും, അത് ടെസ്റ്റ് ചെയ്യണം .ഇതുപോലൊരു ഹെവി വെയിറ്റ് റോക്കറ്റ് അസംബിൾ ചെയ്യാൻ തന്നെ രണ്ടു മാസമെങ്കിലും വേണം , വിക്ഷേപണത്തറ തയ്യാറാകണം..ഇതെല്ലാം ആണ് മൂന്നു മാസത്തിൽ പൂർത്തിയായതും കമ്പ്യൂട്ടർ പ്രിസിഷനോടെ ലോഞ്ച് ചെയ്തതും. വൺ വെബ്ബിന്റെ അടുത്ത ഗ്രൂപ്പ് ഉപഗ്രഹങ്ങൾ ലോഞ്ച് ചെയ്യാനുള്ള കരാറും ആയിക്കഴിഞ്ഞു. അതിന്റെ ലോഞ്ച് ജനുവരി ഫെബ്രുവരിയോടെ ഉണ്ടാകും…

NB – തങ്ങൾ കൂടി അംഗമായ യൂറോപ്യൻ സ്‌പേസ് ഏജൻസിക്ക് കൊടുക്കാതെ ഈ കരാർ എന്താണ് ബ്രിട്ടീഷ് കമ്പനി ഭാരതത്തിനു നൽകിയത്?അതായതുത്തമാ …ഇതിനാണ് കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത്… വേറൊന്നുകൂടി…GSLV ഉണ്ടാക്കിയ നെഹ്‌റു എന്നൊന്നും പറഞ്ഞു വന്നേക്കല്ലേ. ഇന്ത്യ ഏതാണ്ട് ഉപേക്ഷിച്ചിരുന്ന GSLV പ്രൊജക്റ്റിനു ആവശ്യത്തിന് ഫണ്ട് അനുവദിച്ച് 2001 ആദ്യ ലോഞ്ച് നടത്തിയതും, സ്വന്തം ക്രയോ പ്രൊജക്റ്റിലേക്ക് ആവശ്യമായ പണം നൽകിയതും , ഇപ്പോൾ വിക്ഷേപിച്ച GSLV Mk III പ്രോജക്റ്റ് ആരംഭിച്ചതുമെല്ലാം 1998 -2004 കാലത്തെ NDA സർക്കാർ ആണ്. യുപിഎ സർക്കാർ ചവിട്ടിക്കൂട്ടിവെച്ച GSLV Mk III , ഗഗനയാൻ എന്നിവ പുനരുജ്ജീവിപ്പിച്ച് വിജയകരമായി വിക്ഷേപിച്ചത് 2017 ജൂണിലാണ്.

Leave a Reply
You May Also Like

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അത്ഭുത മഷി

ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ അത്ഭുത മഷി അറിവ് തേടുന്ന പാവം പ്രവാസി ????‘ചില വിഭവങ്ങൾ നമുക്ക്…

എന്തുകൊണ്ട് പല കൃത്രിമ ഉപഗ്രഹങ്ങളിലും ബഹിരാകാശവുമായി ബന്ധപ്പെട്ട മിക്ക ഉപകരണങ്ങളിലും സ്വർണ്ണമോ വെള്ളിയോ ഫോയിൽ ആണെന്ന് തോന്നിപ്പിക്കുന്നവയിൽ പൊതിയുന്നത്

അവ വിലയേറിയ ലോഹത്തിൽ പൊതിഞ്ഞതായി തോന്നുമെങ്കിലും, ഇത് സാധാരണയായി സ്വർണ്ണമല്ല. ഇത് യഥാർത്ഥത്തിൽ മൾട്ടി-ലെയർ ഇൻസുലേഷൻ അല്ലെങ്കിൽ MLI എന്ന് വിളിക്കുന്ന ഒരു മെറ്റീരിയലാണ്.

നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്ന തിരുമാനത്തിൽ എത്താനും സഹായിക്കുന്ന കുറച്ച് വിവരങ്ങൾ

സുജിത് കുമാർ പുതുവർഷമായി സോളാറിൽ തന്നെ തുടങ്ങാം അല്ലേ? പുരപ്പുറ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്ത്…

എന്താണ് ഗൂഗിൾ ബാർഡ് ( Google Bard )? ഗൂഗിൾ പേജിൽ ബാർഡ് കൂടി വന്നാൽ സെർച്ചിൽ എന്ത് മാറ്റമാണ് വരുന്നത് ?

എന്താണ് ഗൂഗിൾ ബാർഡ് ( Google Bard )? ഗൂഗിൾ പേജിൽ ബാർഡ് കൂടി വന്നാൽ…