പുരോഗമനം മറയാക്കി പീഡനം, നദിയത്രേ നദി

152

നദിക്കെതിരെ ഇപ്പോഴെങ്കിലും സംസാരിച്ചുതുടങ്ങിയതിൽ സമാധാനമുണ്ട്. ഇത്രയുംക്കാലം പുരോഗമന സ്പേസുകളിൽ നിൽക്കാനും രാഷ്ട്രീയം പറയാനും ഇതുപോലെയുള്ളവന് കഴിഞ്ഞതിന്റെ ഞെട്ടലുണ്ട്. സമാന അനുഭവങ്ങൾ ഉണ്ടായിട്ടുള്ള എത്രപേർ ഉണ്ടെന്ന് അറിയില്ല. ട്രോമയിലും ഡിപ്രഷനിലും പെട്ടവരുണ്ടെന്ന് കേൾക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയട്ടെ. അവനെതിരെ നിയമപരമായി മുന്നോട്ട് പോകാനും സാധിക്കട്ടെ.വെർബൽ അബ്യൂസ് ഉൾപ്പെടെ ചെയ്യുകയും അതിനെ ഇരവാദത്തിന്റെ പേരിൽ പേരിൽ ന്യായീകരിക്കുന്നഅനവധി പേരുണ്ട് . നിങ്ങളെയും സൂക്ഷിക്കണം. അബ്യൂസിന് വിധയമായ സ്ത്രീയുടെ സ്വഭാവശുദ്ധിയെ ചോദ്യം ചെയ്യാൻ ചില ശ്രമിക്കുമ്പോൾ കൂടെ അവർ അനുഭവിച്ചതിന് റദ്ദ് ചെയ്യുക കൂടിയാണല്ലോ.ഇവരെ പോലെയുള്ളവരെ ഇമോഷണൽ സൈഡ് കൊണ്ട് മാത്രം നോക്കരുത്. അത് പുരോഗമനമല്ല.

Shafeek Subaida Hakkimന്റെ കുറിപ്പാണ് ചുവടെ

നദി എന്ന വ്യക്തി എന്റെ ജീവിതത്തിന്റെ വലിയഭാഗമായിരുന്നു. ഏറ്റവും വലിയ വിലമതിക്കാത്ത ഭാഗം. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം മുതല്‍ അവന്‍ എന്റെ ജീവിതത്തിന്റെ ഭാഗമല്ല എന്ന് മാത്രമല്ല, പരിസരത്തേക്ക് അടുപ്പിക്കുകകൂടിയില്ല. സ്ത്രീകളെയും കുഞ്ഞുങ്ങളെയുമടക്കം സെക്ഷ്വലി അബ്യൂസ് ചെയ്യുന്ന ഒരാളെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ബാധ്യത ആര്‍ക്കുമില്ല. അയാള്‍ക്കെതിരെ നിലകൊള്ളേണ്ടത്, – അതിനി ഏത് തമ്പുരാനായാലും – അനിവാര്യമാണ്.

**