കൊറോണ കാരണമുള്ള മുൻകരുതൽ എന്ന നിലയ്ക്ക് അംഗൻവാടികൾ അടച്ചിടുന്നതുകൊണ്ട്, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കും

133
Shafeeque Salman K 
കൊറോണ കാരണമുള്ള മുൻകരുതൽ എന്ന നിലയ്ക്ക് അംഗൻവാടികൾ അടച്ചിടുന്നതുകൊണ്ട്, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം വീടുകളിലെത്തിക്കും. പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ തീരുമാനങ്ങളിലൊന്നാണിത്. അംഗനവാടികളിൽ പോകുന്ന കുട്ടികൾ പൊതുവേ സാമ്പത്തികമായി താഴേക്കിടയിൽ ഉള്ളവരാണെന്നതിനാലും, അംഗനവാടി വഴി നൽകുന്ന ഭക്ഷണം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഉള്ളതുകൊണ്ടാണ് അത്തരം ഒരു തീരുമാനം എടുത്തിട്ടുണ്ടാവുക. ഇത്തരം ഒരു തീരുമാനം എടുത്തത് അദ്ദേഹത്തിൻ്റേയും മറ്റു മന്ത്രിമാരുടേയും ദയവായ്പു കൊണ്ടല്ല. പിണറായി വിജയൻ നല്ല മനുഷ്യനായതു കൊണ്ടു മാത്രമല്ല അദ്ദേഹം കേരളത്തിലെ ദരിദ്രരായ 2 ലക്ഷം കുടുംബങ്ങൾക്ക് വീടു വച്ചു നൽകിയത്, Image result for pinarayi vijayanകേരളത്തിലെ 20000-ത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കുന്നത്, 600 രൂപയുണ്ടായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ 1300 രൂപയാക്കിയത്, കേരളത്തിലെ അൺഎയ്ഡഡ് സ്കൂളുകളിലെ ടീച്ചർമാർക്കും പ്രസവാനുദി നൽകണമെന്ന ഉത്തരവിടുന്നത്, സർക്കാർ സ്കൂളുകളിൽ പണം ചിലവിടുന്നത്, അവയുടെ നിലവാരമുയർത്തി 5 ലക്ഷത്തോളം കുട്ടികൾ അവിടെ പുതുതായി എത്തുന്നത്, ടെക്സ്റ്റൈൽസുകളിലെ തൊഴിലാളികൾക്ക് ഇരിപ്പിടാവകാശം ഉറപ്പിക്കുന്നത്, 25 രൂപയ്ക്ക് ഉച്ചയൂണു നൽകുന്നത്, 13 രൂപയ്ക്ക് കുപ്പിവെള്ളം നൽകുന്നത്, സ്ത്രീകൾക്ക് വേണ്ടി വൺ ഡേ ഹോമുകൾ തയ്യാറാക്കുന്നത്,… സാധാരണ മനുഷ്യരുടേ ക്ഷേമത്തിനു വേണ്ടി പിണറായി വിജയൻ നയിക്കുന്ന സർക്കാർ ചെയ്ത കാര്യങ്ങൾ അത്ര എളുപ്പത്തിൽ എണ്ണിത്തീർക്കാൻ സാധിക്കില്ല.
ഇതൊന്നും സംഭവിച്ചത് പിണറായി വിജയൻ നല്ല മനുഷ്യനായതുകൊണ്ടല്ല. ഒരു വ്യക്തിയുടെ ഇച്ഛയോ ഔദാര്യമോ അല്ല ഇത്. മറിച്ച്, അത് സംഭവിച്ചത് അദ്ദേഹം കമ്മ്യൂണിസ്റ്റായതുകൊണ്ടാണ്. വിപണിയ്ക്കു പകരം മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ മികച്ച രീതിയിൽ ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ആ രാഷ്ട്രീയമാണ് അദ്ദേഹം ഉറക്കെപ്പറഞ്ഞു കൊണ്ടിരിക്കുന്നത്. അതിൻ്റെ ബദലുകളാണ് മുന്നോട്ട് വയ്ക്കുന്നത്. വ്യക്തിയുടെ തിളക്കത്തിൽ ആ രാഷ്ട്രീയം മറഞ്ഞു പോവരുത്.