വസിം ജാഫർ സംഭവം, ഒരു മതേതര രാജ്യത്തിന്റെ ഏറ്റവും താഴ്ചയിലേക്കുള്ള അധഃപതനം

100

✒️ Shafi Poovathingal

ഇന്ത്യ എന്ന ജനാധിപത്യ മതേതര രാജ്യത്തിന് അധ:പതിച്ച് വീഴാവുന്ന ഏറ്റവും വലിയ താഴ്ചയിലേക്കാണ് സംഘപരിവാർ കാലത്ത് ഓരോ ദിവസവും ഈ രാജ്യം വീണ് കൊണ്ടിരിക്കുന്നത്.ഏറ്റവും പുതിയ സംഭവം ഇന്ത്യയുടെ രഞ്ജി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ സ്കോററായ വസീം ജാഫറുമായി ബന്ധപ്പെട്ടാണ്.ഓരൊ കായിക പ്രേമിക്കും ജനാധിപത്യ വിശ്വാസിക്കും ആത്മനിന്ദ തോന്നേണ്ട കാരണത്തിന്,ഉത്തരാഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ കോച്ചിങ് സ്ഥാനം വസീം ജാഫറിന് രാജി വെക്കേണ്ടി വന്നിരിക്കുന്നു.
മുസ്ലിം താരങ്ങളെ ഫേവർ ചെയ്തു , ഇഖ്ബാൽ അബ്ദുല്ലയെ ക്യാപ്ടൻ ആക്കി എന്നതാണ് ഉത്തരാഖണ്ഡ് അസോസിയേഷൻ ജാഫറിനെതിരെ ഉന്നയിക്കുന്ന ഒരു ആരോപണം.

Image result for vasim jafarഇതിനെ എതിർത്ത വസീം ജാഫർ , അസോസിയേഷൻ ഒഫീഷ്യൽസാണ് അനർഹരായ താരങ്ങൾക്ക് വേണ്ടി സമ്മർദം ചെലുത്തുന്നത് എന്ന് ആരോപിച്ചിട്ടുണ്ട്.Domestic ക്രിക്കറ്റ് കൃത്യമായി ഫോളോ ചെയ്യാത്തത് കൊണ്ട് ആർക്കാണ് ക്യാപ്റ്റൻ ആവാൻ യോഗ്യത,ഫേവെറിറ്റിസം ടീമിലുണ്ടോ എന്നിവയിലൊന്നും അഭിപ്രായം പറയാൻ ഞാനില്ല.(വസീം ക്യാപ്റ്റൻസിക്ക് റെക്കമന്റ് ചെയ്തത് jay bista എന്ന താരത്തെയാണ് എന്ന് വസീം പറഞ്ഞിട്ടുണ്ട്)പ്രധാന വിഷയം മറ്റൊന്നാണ്,ജാഫറിനെതിരായ അസോസിയേഷന്റെ പ്രധാന ആരോപണം ,ജാഫർ ഡ്രസിംഗ് റും അന്തരീക്ഷം വർഗീയവത്ക്കരിക്കുന്നു എന്നതാണ്.ജാഫർ ടീമന്തരീക്ഷം വർഗീയവത്ക്കരിക്കാൻ ചെയ്ത കാര്യം എന്താണെന്ന് വെച്ചാൽ,ജയ് രാമഭക്ത ഹനുമാൻ ജയ് എന്ന ടീം സ്ലോഗൻ,ടീമിൽ വ്യത്യസ്ത മതക്കാർ ഉള്ളതിനാൽ go utarakand പോലെ വല്ലതും ആക്കണം എന്ന് നിർദ്ദേശിച്ചതാണ്.ഇവിടെ ആരാണ് വർഗീയത കാണിക്കുന്നത്??

May be an image of text that says "ล "" I have already mentioned the reasons behind my resignation in my e-mail, and stand by them. But giving it a communal angle, and that have to even give clarification on such things, is very, very sad. After playing for so long, after representing the country, have to come and defend myself for such petty things. Wasim Jaffer Espicricinfo"തികച്ചും മത സ്വഭാവമുള്ള ഒരു സ്ലോഗൺ മാറ്റി മതേതരമായ സ്ലോഗൺ നിർദേശിച്ച വസീം ജാഫറോ അതോ രാമഭക്ത ഹനുമാൻ സ്ലോഗന് വേണ്ടി വാദിക്കുന്ന ക്രിക്കറ്റ് അസോസിയേഷനും അവരുടെ അനുകൂലികളായ ചില താരങ്ങളുമോ??തലയിൽ ചാണകം കൊണ്ട് നിറച്ചിട്ടല്ലാത്തവർക്കൊക്കെ , ഇവിടെ വർഗീയത ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്താണെന്ന് മനസ്സിലാക്കാൻ കഴിയും.
നിർഭാഗ്യവശാൽ ഇന്ത്യയിൽ ഭൂരിപക്ഷവും തലയിൽ ചാണകം നിറച്ച് സംഘികളാണ്,അവർ വസീം ജാഫറിനെ വേട്ടയാടുന്നുമുണ്ട്.ഇത് പോലെ ഒരു വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരുന്ന വസീം ജാഫറിന്റെ ആത്മനിന്ദയും വേദനയും എത്ര മാത്രമാകും?ഇന്ത്യയുടെ ദേശീയ ഐക്കൺ ആയ ഒരു മുസ്ലിമിന്റെ കാര്യം ഇതാണെങ്കിൽ സംഘപരിവാർ ഇന്ത്യയിൽ ഒരു സാധാരണ മുസ്ലിമിന്റെ ജീവിതം എത്ര ദു:സ്സഹമാണ്?

വിഭജനാനന്തര ഇന്ത്യയിൽ മുസ്ലിം ഐഡന്റിറ്റി എന്നും രണ്ടാം കിടയോ മൂന്നാം കിടയോ ഒക്കെ ആയിരുന്നു.എങ്കിലും മതേതരത്വം എന്ന ഒരു ആദർശം മുറുകെ പിടിച്ച് ഇന്ത്യൻ പൊതുബോധം അതിന്റെ എല്ലാ പരിമിതികളുടെയും മുസ്‌ലിംഗളോടൊത്ത് സഹവർത്തിച്ചു പോരാൻ ശ്രമിച്ചിരുന്നു.ബിജെപിയുടെ വളർച്ചയോടൊപ്പം ഇല്ലാതായത് അതാണ്,മതേതരത്വം അസ്വാഭാവികമാവുകയും ഹിന്ദു വർഗീയത സ്വാഭാവികമാവുകയും ചെയ്തു.മതേതരത്വം ക്രൂശിക്കപ്പെടുകയും ഹിന്ദു വർഗീയത നീതീകരിക്കപ്പെടുകയും ചെയ്തു.”ഹിന്ദുസ്ഥാനി” മുസ്‌ലിമിനെ ഓർത്ത് മോദി ഇനിയും കള്ള കണ്ണീർ ഒഴുക്കുമായിരിക്കും,പക്ഷേ മോദിയുടെ ഇന്ത്യയിൽ ഒരു മുസ്ലിമിനും അരക്ഷിത ബോധത്തോടെയല്ലാതെ ജീവിക്കാൻ പറ്റില്ല.