സ്ത്രീക്ക് ആണിനെ പോലെ ശരീരമുണ്ട്, ആണിനെ പോലെ തന്നെ മനസ്സുമുണ്ട്, അതിൽ സ്വാതന്ത്ര്യ വാഞ്ഛയും രാഷ്ട്രീയവുമുണ്ട്

0
138

Shafi poovathingal

കാല് കാണിച്ച നടികളുടെ ഇരട്ടത്താപ്പ് കാണണോ?

കേരളത്തിലെ പ്രധാനപ്പെട്ട ന്യൂസ് പോർട്ടലുകളിലെ കമന്റ് സെക്ഷനുകളിലേക്ക് ചുമ്മാ ഒന്ന് നോക്കിയാൽ മതി.പതിനഞ്ചാം നൂറ്റാണ്ടിൽ നിന്നും ഇനിയും വണ്ടി കിട്ടാത്ത സകല സദാചാര മാമന്മാരും ഇരട്ടത്താപ്പ് ബോർഡും പൊക്കി അവിടങ്ങളിൽ കെട്ടി കിടപ്പുണ്ട്.
“രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തപ്പോഴും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടപ്പോഴും പ്രതികരിക്കാത്ത നടിമാർ ഇപ്പൊ കാലും പൊക്കി വന്നിരിക്കുന്നു”
സദാചാര മാമൻമാരുടെ മെയിൻ ഇരട്ടത്താപ്പ് ആരോപണം ഇതാണ്.
ബ്ളോക്കിൽ കിടക്കുന്ന സദാചാര മാമൻമാർക്ക് ബോറടിക്കാതിരിക്കാൻ പറഞ്ഞോട്ടെ.

1) ഏതെല്ലാം വിഷയത്തിൽ പ്രതികരിക്കണം എന്നത് ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിൽ ഉപദ്രവകരമായ അജണ്ടകളില്ലാത്തിടത്തോളം കാലം ധാർമിക പ്രശ്നങ്ങളുമില്ല.

2) ആണുങ്ങൾ കാരണം പെണ്ണുങ്ങൾ പീഡിപ്പിക്കപ്പെട്ടാൽ , അഥവാ ആണുങ്ങളാൽ സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ അതിൽ പ്രതികരിക്കേണ്ട ഉത്തരവാദിത്വം സ്ത്രീകളായ നടികളേക്കാൾ എന്തുകൊണ്ടും ഇന്നാട്ടിലെ ആണുങ്ങൾക്കല്ലേ?

“ഞങ്ങളുടെ കൂട്ടത്തിലെ ചില മറ്റവൻമാർ ചെയ്ത കുറ്റത്തിന് മാപ്പ് ചോദിക്കുന്നു.ഞങ്ങൾ ആണുങ്ങൾ നീചന്മാരല്ല.ഇനിയും ഞങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതെ ഞങ്ങളെ നിയന്തിക്കാൻ ഞങ്ങൾ ശ്രമിച്ചോളാം” എന്നെല്ലാം പറഞ്ഞ് പീഡനം ചെയ്ത വർഗത്തിന് തന്നെയല്ലേ പ്രതികരണം നടത്താനും ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാനും പീഡനത്തിനരയായ സ്ത്രീ വർഗത്തേക്കാൾ ഉത്തരവാദിത്വം .ആ നിലക്ക് ഇവിടെ നടക്കുന്ന ഓരോ പീഡനത്തിനെതിരെയും ആണുങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് എന്തേ മമ്മൂക്ക,ലാലേട്ടാ,രാജുവേട്ടാ,ദിലീപേട്ടാ പോസ്റ്റിടാത്ത് എന്ന് ചോദിക്കാത്തതിൽ ഒരു ഇരട്ടത്താപ്പില്ലേ സദാചാര മാമാ?(as per moral maman’s logic)

3)ഇനി സദാചാര മാമന്മാരുടെ കൂട്ടത്തിലെ യംഗ് മാമന്മാരുടെ ഒരു പരാതി “നാല് സദാചാര മാമന്മാൻ കമന്റിട്ടതിന് നടിമാർ എന്തിനാണ് ഇത്ര പട്ടി ഷോ കാണിക്കുന്നത്” എന്നാണ്.Dear young moral uncles, ഇത് വസ്ത്രത്തിന്റെയോ കാലിന്റെയോ കുഞ്ഞു വിഷയമല്ല.ഒരു സ്ത്രീയുടെ ശരീരത്തിന് മേലുള്ള അവകാശം ആ സ്ത്രീക്ക് മാത്രമാണെന്ന വ്യക്തി സ്വാതന്ത്ര്യത്തിന്റെയും സ്വയം നിർണയാവകാശത്തിന്റെയും പ്രശ്നമാണ്.സത്രീയെ ആധുനിക മനുഷ്യനും പൗരയുമായി ഭൂരിഭാഗം ആണുങ്ങൾ അംഗീകരിക്കേണ്ടതിന്റെ ഗുരുതരമായ വിഷയമാണ്.

“സ്ത്രീകൾ ‘ശരിയായി’ വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നത് ,ആണുങ്ങളെ കുറ്റം പറയാൻ പറ്റില്ല ” എന്നൊക്കെ ഇപ്പോഴും ആണയിട്ടു പറയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ മുമ്പിൽ തന്റെ ശരീരത്തിന്റെ പൂർണ്ണ അവകാശം തനിക്ക് മാത്രമാണെന്ന് കുറെ പെണ്ണുങ്ങൾ പ്രഖ്യാപിക്കുന്നത് വളരെ പ്രസക്തമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.അവകാശ സമരമാണ്.
ചെറിയ കാര്യമല്ല.അത് കൊണ്ട് ,
Please grow up young moral uncles,
not as old moral uncles.
But as modern human beings.

പെണ്ണുങ്ങൾ കാലല്ല, നാടിന് നന്മ ചെയ്ത് ക്യാരക്ടർ ആണ് കാണിക്കേണ്ടതെന്ന നന്മ നിറഞ്ഞ ആങ്ങളമാരുടെ ഉപദേശവും കണ്ടു.
മുട്ടിന് മീതേ മുണ്ട് മടക്കി വഴിയേ പോകുന്ന സകല ആണുങ്ങളോടും ഇത് പോലെ ക്യാരക്ടർ തെളിയിക്കാൻ പറയാത്തത് ഇരട്ടത്താപ്പല്ലേ,പാട്രിയാർക്കി അല്ലേ? സെക്സിസം അല്ലേ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല.എന്തിനാ വെറുതെ!! പറയുന്ന നിങ്ങൾക്ക് മടുപ്പില്ലേലും മറുപടി പറയുന്ന ഞങ്ങൾക്ക് മടുപ്പ് തോന്നില്ലേ!!
Last but not least,

ഒരു നടിയുടെ കാലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതോ അതിനെ ആരോഗ്യകരമായി പ്രശംസിക്കുന്നതോ തെറ്റൊന്നുമല്ല.
പക്ഷേ ഒരു പൊതുവിടത്തിൽ വന്ന്,
” ഇനീം കാണിച്ചോ,ബാക്കിയുള്ളവരും കാണിച്ചോ , എല്ലാവരും കാണിച്ചോ , ഞങ്ങൾക്ക് സന്തോഷേ ഉള്ളു ” എന്ന തരത്തിൽ ഒരു കൂട്ടം സ്ത്രീകളുടെ സ്വന്തത്ര്യ പ്രഖ്യാപനത്തിന്റെ എല്ലാ രാഷ്ട്രീയ മാനങ്ങങ്ങളെയും തിരസ്കരിച്ച് ലൈംഗികതയിലേക്ക് മാത്രം അതിനെ ചുരുക്കി കൗണ്ടർ ട്രെന്റ് സൃഷ്ടിക്കുന്ന അൾട്രാ മോഡേൺ കുഞ്ഞുങ്ങളെ , നിങ്ങള് കാണിക്കുന്നത് ഹീറോയിസമാണോ ,അതോ സദാചാരമാമന്മാരുടെ സദാചാര കാർഡിന് പാരലലായ മറ്റൊരു അൽപ്പത്തരമാണോ എന്ന് വെറുതെ ചിന്തിക്കാവുന്നതാണ്.
സ്ത്രീക്ക് ആണിനെ പോലെ ശരീരമുണ്ട്.ആണിനെ പോലെ തന്നെ മനസ്സുമുണ്ട്. അതിൽ സ്വാതന്ത്ര്യ വാഞ്ഛയും രാഷ്ട്രീയവുമുണ്ട്. ശരീരത്തിനൊപ്പം അതും കാണാൻ ശ്രമിക്കാം .നല്ലൊരു നാളേക്കായി.


Thomas Mathai Kayyanickal പറയുന്നതെന്തെന്നാൽ 
ഫെമിനിസ്റ്റുകൾ കാല് കാണിക്കുന്നതിനെ’ വിമർശിച്ച് മലയാളി പുരുഷന്മാരുടെ പ്രധാന ചോദ്യം, ഈ നാട്ടിലെ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോളും ആത്മഹത്യ ചെയ്യേണ്ടി വരുമ്പോളും പ്രതികരിക്കാൻ മുതിരാതെ, ഇപ്പോൾ കാലും കാണിച്ച് ഇറങ്ങിയേക്കുന്നത് എന്തിനാണെന്നാണ്. ഈ മണ്ടത്തരത്തിനൊന്നും ഉത്തരം പറയേണ്ടാത്തതാണ്, എന്നാലും കേട്ട് വെളിവ്‌ വെയ്ക്കുവാണെങ്കിൽ നല്ലതല്ലേ. വളരെ സിംപിളാണ് സുഹൃത്തേ അതിനുത്തരം.
ഒന്നാലോചിച്ച് നോക്കൂ, എന്ത് കൊണ്ടാണ് സ്ത്രീകൾ ഈ നാട്ടിൽ പീഡിപ്പിക്കപ്പെടുന്നത്. എന്താണ് അടിസ്‌ഥാന കാരണം. നീയൊക്കെ പെണ്ണിനെ ഒരു വ്യക്തി ആയോ, മനുഷ്യനായോ കാണാതെ, വെറുമൊരു സെക്സ് ഒബ്ജക്റ്റ് ആയി മാത്രം കണ്ട് വരുന്നത് കൊണ്ടല്ലേ. നീ അനുഭവിക്കുന്നതിന്റെ നൂറിലൊന്ന് സ്വാതന്ത്ര്യം നിന്റെ വീട്ടിലെ പെണ്ണ് അനുഭവിക്കുന്നുണ്ടോ. ഒന്ന് പുറത്ത് പോവാനോ, ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ, ഒരാളോട് ഇഷ്ടമുള്ള പോലെ ഇടപഴകാനോ പോലുമുള്ള ബേസിക് സ്വാതന്ത്ര്യം ഇല്ലാതെ, ഫുൾ ടൈം നിയന്ത്രിക്കപ്പെട്ട്, വീട്ടിലെ ഒരു വളർത്ത് മൃഗത്തെ പോലെ ജീവിക്കുന്നത് അവർക്ക് മടുത്തൂ മാൻ. പ്ലേ ഗ്രൗണ്ടുകൾ, കടത്തിണ്ണകൾ, കലുങ്കുകൾ തുടങ്ങി നിനക്ക് socializingന് accessible ആയ സ്പേസുകളിലൊന്നും അവൾക്ക് പ്രവേശനമില്ലല്ലോ. ഒരു സ്ലീവ്ലെസ് ഇട്ടോട്ടെ എന്ന് ചോദിക്കുമ്പോൾ, അത് ഭർത്താവിന് കുഴപ്പിമില്ലെങ്കിൽ അപ്പോൾ മതി എന്ന് പറയുന്ന പേരന്റ്‌സുള്ള നാടല്ലേ ഇത്. പേരന്റ്സ് പിന്നീട് ഭർത്താവിനും ഇൻ ലോസിനും കൈ മാറുന്ന വെറുമൊരു ‘പ്രോപ്പർട്ടി’ ആണ് പെണ്ണ് നമുക്ക്. നീ നിന്റെ തൊടേം കാണിച്ച് മുണ്ട് മടക്കി കുത്തുന്നത്, അത് നിന്റെ ഭാര്യയ്ക്ക് ഇഷ്ടമാണേൽ മതിയെന്ന് ആരേലും പറഞ്ഞിട്ടുണ്ടോ. എന്ത് മൈര് എക്സിസ്റ്റൻസ് ആഡെയ്‌ ഒരു സ്ത്രീക്ക് ഇവിടുള്ളത്.
എന്നാൽ നിനക്കൊക്കെ കഴപ്പിന് വല്ല കുറവുണ്ടോ, ഇല്ലാ താനും. സ്വന്തം അമ്മയേയും പെങ്ങളേം പൊതിഞ്ഞ് വീട്ടിലിരുത്തും, എന്നിട്ട് സോഷ്യൽ മീഡിയയിൽ ഫേക്ക് ഐഡി വച്ച് കേറി എല്ലാ സ്ത്രീകളോടും ‘കളി’ ചോദിക്കും. തലയിലൂടെ മുണ്ടിട്ട് പോയി കമ്പി പടം കണ്ട്, അതിൽ തൊട നക്കുന്നത് കാണുമ്പോളേ സാധനം പോവുന്ന പാരമ്പര്യം അല്ലേ നിനക്കൊക്കെ. കാരണം തൊട, വയറ്, കൈ അങ്ങനെ മനുഷ്യ സഹജമായ അവയവങ്ങളൊക്കെ, ലൈംഗിക ദാരിദ്ര്യം തലയ്‌ക്ക് പിടിച്ച നിനക്ക് സെക്ഷ്വൽ ആണ്. അത് കൊണ്ട് തന്നെയാണ് ഒരറ്റം കാണുമ്പോളേക്കും എടുത്ത് ചാടി പീഡിപ്പിക്കുന്നത്.
അണ്ടീം കാണിച്ച് കൈലി മടക്കിക്കുത്തി കലുങ്കിൽ ഇരുന്ന്, വഴിനടക്കുന്ന സ്ത്രീകളെയെല്ലാം കമന്റടിക്കുന്ന കാർന്നോന്മാരിൽ നിന്ന് evolve ചെയ്യാൻ സമയമായി കുണ്ണകളെ. പരിണാമം അനിവാര്യമാണ്, അല്ലേൽ തൂത്ത് വാരി കിണറ്റിലിടും നമ്മുടെ പെണ്ണുങ്ങളെല്ലാം കൂടെ. അത്രയ്ക്ക് അണ മുട്ടിയിരിക്കുവാ. ആ അവസ്‌ഥ വരണ്ടെങ്കിൽ, മാറി ചിന്തിച്ച് തുടങ്ങിക്കോ.