ഷാഫി സലിം എഴുതുന്നു

ആരാണ് രാമചന്ദ്രഗുഹ ?

രാജ്യമെങ്ങും പ്രധിഷേധത്തിന്റെ അലയൊലികൾ പടർന്നു പന്തലിക്കുമ്പോൾ ,രാമചന്ദ്രഗുഹ എന്ന ചിത്രകാരന്റെ പ്രതിഷേധവും അറസ്റ്റും മുഖ്യധാരാ മാധ്യമങ്ങൾ ഒരു കോളം വാർത്തയിൽ ഒതുക്കി വേണ്ടത്ര പ്രാധാന്യം നല്കാൻ വിട്ടു പോയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല . തെരുവിൽ കൂടി അപമാനിക്കും വിധം വലിച്ചിഴക്കപ്പെട്ട, ലോകം ആദരിക്കുന്ന ഒരു ചരിത്രകാരൻ ,രാമചന്ദ്രഗുഹ .ഗാന്ധിയുടെ ചിത്രം ഉയർത്തിപ്പിടിച്ചതിനും ഭരണഘടനക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു.ജനകീയ പ്രതിഷേധത്തെ ഭയക്കുന്ന ഭരണകൂടമാണ് ഇന്ത്യയിലുള്ളതെന്നും, ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനാണ് പ്രതിഷേധമെന്നും അതിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നാമറിയണം ആരാണ് രാമചന്ദ്രഗുഹ എന്ന്.
ബ്യൂറോക്രസിയുടെ പടവുകൾ ചവിട്ടി കയറുന്ന, അല്ലെങ്കിൽ ആ പദവി സ്വപ്നം കാണുന്ന ഓരോ ചെറുപ്പക്കാരും റെഫർ ചെയുന്ന നൂറു കണക്കിന് ഗ്രന്ഥങ്ങളുടെ രചയിതാവ്. മഹാത്മാ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആദർശങ്ങളെ കുറിച്ചും ഇത്രയധികം ആഴത്തിൽ പഠനം നടത്തിയ മറ്റൊരു ചരിത്രകാരൻ ഇല്ലെന്ന് തന്നെ പറയാം .എന്ത് കൊണ്ടായിരിക്കാം രാമചന്ദ്രഗുഹയെ പോലുള്ളവർ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കുന്നത് ? തീവ്രവലതു പക്ഷം സാധാരണ കണ്ടെത്താറുള്ള വിവരമില്ലായ്മ ഇവിടെ കാരണമാക്കാൻ പറ്റില്ലല്ലോ .

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രതീരുമാനത്തെ രാമചന്ദ്രഗുഹ അടിയന്തരാവസ്ഥയോട് ഉപമിച്ചത് . ‘ പ്രസിഡണ്ട് കോവിന്ദ്, ഫഖ്‌റുദ്ദീൻ അലി അഹ്മദിന്റെ ജോലി ചെയ്തു’ എന്നായിരുന്നു. ഇന്ദിരാഗാന്ധി കൊണ്ടു വന്ന അടിയന്തരാവസ്ഥയിൽ ഒപ്പുവച്ച രാഷ്ട്രപതിയാണ് ഫഖ്‌റുദ്ദീൻ അലി അഹ്മദ്. 1975 ജൂൺ 25ന് രാത്രിയായിരുന്നു രാഷ്ട്രപതി സർക്കാർ നിർദ്ദേശത്തിൽ ഒപ്പുവച്ചത്. ഇത് ജനാധിപത്യമല്ലെന്നും സ്വേച്ഛാധിപത്യമാണെന്നും അടുത്തടുത്ത ട്വീറ്റുകളിൽ ഗുഹ എഴുതി. മനോവിഭ്രാന്തിയുള്ളവരുടെ ചെയ്തിയാണിത്. പാർലമെന്റിന് അകത്തോ പുറത്തോ ചർച്ച ചെയ്യാൻ കഴിയാത്ത അരക്ഷിതരായ ഭരണാധികളുടെ പണിയാണിത്- അദ്ദേഹം കുറിച്ചു. ശക്തിയും അധികാരവും ഉപയോഗിച്ച് കശ്മീരി ജനതയെ ഭരിക്കുന്നത് ഇനിയും തുടരുകയാണ് എങ്കിൽ, അവരുടെ വംശീയ-മത സ്വഭാവത്തെ മാറ്റം വരുത്തുകയാണ് എങ്കിൽ രാഷ്ട്രീയമായി അത് ഏറ്റവും നിന്ദ്യമാണ് എന്ന് 1996ൽ ജയപ്രകാശ് നാരായണൻ കശ്മീരിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇനി എന്താണ് രാമചന്ദ്രഗുഹ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എന്ന് പരിശോധിക്കാം .
• India After Gandhi
• Gandhi Before India
• Gandhi: The Years That Changed the World, 1914-1948
• A corner of a foreign field
• The Unquiet Woods
• Democrats and Dissenters
• Patriots and Partisans: From Nehru to Hindutva and Beyond
• Savaging the civilized
• Environmentalism
• How Much Should a Person Consume?
• This Fissured Land
• Varieties of environmentalism
• Ecology and Equity: The Use and Abuse of Nature in Contemporary India
• Gandhi: Bharat se Pahle (Hindi Edition)
• An anthropologist among the Marxists and other essays
• Spin and Other Turns: Indian Cricket’s Coming of Age
• The last liberal & other essays
• The States of Indian Cricket: Anecdotal Histories
• India After Gandhi Revised and Updated Edition: The History of the World’s Largest Democracy
• The Ramachandra Guha Omnibus
• Verdicts on Nehru: The Rise and Fall of A Reputation (Penguin Petit)
• The Use and Abuse of Nature
• Yeh Darakti Zameen: Bharat Ka Paristhitik Itihas
• Gandhi: A Vegetarian in London (Penguin Petit)
• Neta Sant Aur Vidwan
• Gandhi’s First Hartal: (Penguin Petit)
• Gandhi’s Humble Beginnings: (Penguin Petit)
• Bharat: Nehru Ke Baad Duniya Ke Vishaaltam Loktantra Ka Itihaas (Hindi Edition)
• Redeeming the Republic
• This Fissured Land, Second Edition: An Ecological History of India
• Gandhi: Pluralist and Puritan (Penguin Petit)
• Gandhi: A Lobbyist in London (Penguin Petit)
• Gandhi: A Barrister in Durban (Penguin Petit)
• Gandhi: The Johannesburg Years (Penguin Petit)
• The Past and Future of the Indian Left: (Penguin Petit)
• Gandhi’s Faith and Ours: (Penguin Petit)
• Hindutva Hate Mail: (Penguin Petit)
• A Short History of Congress Chamchagiri: (Penguin Petit)
• Videshi Khel Apne Maidan Par: Bharatiya Cricket Ka Samajik Itihas (Hindi Edition)
• Gandhi: Lawyer Or Loyalist (Penguin Petit)
• Syed Ahmed Khan: The Muslim Modernist (Penguin Petit)
• Jotirao Phule: The Agrarian Radical (Penguin Petit)
• The Multiple Agendas of Gandhi: (Penguin Petit)
• The Makings of a Multicultural Mahatma: (Penguin Petit)
• Bharat: Gandhi Ke Baad (Hindi edition)
• Pluralism in the Indian University: (Penguin Petit)
• In Nehru’s House: A Story of Scholarship and Sycophancy (Penguin Petit)
• Life with a Duchess: A Personal History of the Oxford University Press (Penguin Petit)
• The Rise and Fall of the Bilingual Intellectual: (Penguin Petit)
• Ambedkar: The Annhilator of Caste (Penguin Petit)
• The Beauty of Compromise: (Penguin Petit)

ഇതിൽ കൂടുതലും അദ്ദേഹത്തിന്റെ ഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങൾ ആണ് എന്ന് കാണാം. നാഥുറാം വിനായക് ഗോഡ്‌സെ എന്ന ഗാന്ധി ഘാതകനെ രാജ്യസ്നേഹത്തിന്റെ വിശിഷ്യ ഉദാഹരണമായി കാണുന്ന സംഘ്‌ പരിവാർ ഭരണഘൂടം ഇത്തരം ഒരു ചരിത്രകാരനെ ഇങ്ങനെ അവഹേളിച്ചില്ലെങ്കിലേ അതിശയം ഉള്ളു.2009 ൽ രാജ്യം പദ്മ ഭൂഷൺ നൽകി ആദരിച്ച ഒരു വ്യക്തിയുടെ പ്രധിഷേധത്തിനു ഒരു വിലയും ഇല്ലെങ്കിൽ രണ്ടാം കിട പൗരന്മാരായി തരംതാഴ്ത്താൻ ഒരുങ്ങുന്ന ഒരു ജനതയുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും എന്ത് വില ഈ ഭരണഘൂടം കല്പിക്കും ???

Advertisements