മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി
മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി. എന്തായാലും ചെറിയ inspiration എന്ന് പിന്നീട് ശ്യാം പുഷ്കരൻ തിരുത്തി. Adaptation ആയി തുടങ്ങി
119 total views, 2 views today

Shafy Kalakkattil Muthalif
മാക്ബത്തിന്റെ മലയാളീകരണം എന്നു പറഞ്ഞത് ചെറിയ തമാശയായി പോയി. എന്തായാലും ചെറിയ inspiration എന്ന് പിന്നീട് ശ്യാം പുഷ്കരൻ തിരുത്തി. Adaptation ആയി തുടങ്ങി തികച്ചും വ്യത്യസ്തമായ ചലച്ചിത്രാനുഭവമായി മാറിയത് കഴിവായി പറയാമെങ്കിലും . Intense ആയ അനുഭവങ്ങൾ മൂലകൃതിയിൽ ഉള്ളത് നിലനിർത്തി തന്നെ വളരേ വ്യത്യസ്തമായി ഒരുക്കിയ മികച്ച ഷേക്സ്പിയർ adaptations നമുക്ക് മുൻപിൽ ഉള്ളപ്പോൾ ആണിതെന്ന് ഓർക്കണം. കുറാസൊവയുടെ RAN ഉദാഹരണം.
ഫഹദ് ടൈപ്പ് കാസ്റ്റിംഗ് ആയി തോന്നി. മെലിഞ്ഞ ശരീരം കൂർമ്മ ബുദ്ധി ഉള്ള അതേ സമയം ചില്ലറ മാനസിക പ്രശ്നങ്ങൾ ഉള്ള ഒരാളുടെ ശരീര പ്രകൃതിയുമായി മാച്ച് ചെയ്തു. ഡ്രഗ് അഡിക്റ്റ് ആയി കാണിക്കാതിരുന്നിട്ടും ശരീര പ്രകൃതി iv drugs ഒക്കെ use ചെയ്യുന്നവരുടെ . പണ്ടത്തെ അശോകനെ ഒക്കെ അഭിനയിക്കാൻ കിട്ടിയിരുനെങ്കിൽ അടിപൊളി ആയേനെ. അശോകന്റെ കണ്ണ് തുറിച്ചുള്ള അഭിനയത്തിന് പറ്റിയ കഥാപാത്രം ആണ്.
പുട്ടിന് പീര പോലെ തെറി നിർബദ്ധമായി കൂട്ടി ചേർക്കേണമായിരുന്നോ എന്ന് ചോദിച്ചാൽ വേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഒട്ടും നാച്ചുറൽ ആയി തോന്നിയില്ല.ശക്തനായ അച്ഛനെ അവതരിപ്പിക്കാൻ മസിൽമാനെ കൊണ്ടു വന്നു. തൊരപ്പൻ ബാസ്റ്റ്യൻ എന്ന സ്ഫടികത്തിലെ കഥാപാത്രം അവതരിപിച്ച സണ്ണിയെ .
പക്ഷേ യഥാർത്ഥ ജീവിതത്തിലെ അടിച്ചമർത്തൽ സ്വഭാവമുള്ളവരെ കണ്ടിട്ടുള്ളത് പലപ്പോഴും ദുർബല ശരീരമുള്ളവർ ആയിട്ടാണ്. മനസ്സ് ആയിരിക്കും കഠിനം. എൻ. എൻ. പിള്ള ഉദാഹരണം. ഒറ്റ നോട്ടത്തിൽ ഗംഭീരനാണെന്ന് അറിയാം. മസിൽ പെരുപ്പിക്കേണ്ട ആവശ്യമേ ഇല്ല. ഈ ചിത്രത്തിൽ തൊരപ്പൻ ബാസ്റ്റിന് ബുദ്ധി ഉള്ളതായി തോന്നുന്നതേ ഇല്ല. unrealistic എന്നു തന്നെ പറയേണ്ടി വരും.
യഥാർത്ഥ കേമൻ അഭിനയത്തിൽ ബാബുരാജ് തന്നെ. ഓരോ നോട്ടത്തിലും ഒരു റിബൽ ആയി അയാൾ നിറഞ്ഞാടി.ലേഡി മാക്ബത്ത് ആയി ഉണ്ണിമായ തിളങ്ങി. നോട്ടത്തിലും ഭാവത്തിലും ദൈന്യത നിലനിർത്തി ജോജിയെ കൊലപാതകത്തിന് ന്യായീകരിക്കുന്ന സ്ത്രീ സാന്നിദ്ധ്യമായി വ്യത്യസ്തമായി അഭിനയിച്ചു.
ബേസിൽ പള്ളീൽ അച്ഛൻ ആയി നന്നായി. അഭിനയത്തേക്കാൾ ആ കഥാപാത്ര ചിത്രീകരണം മികച്ചതായി തോന്നി.
ഒറ്റപ്പെട്ടു തമ്മിൽ ജെൽ ആവാതെ നിൽക്കുന്ന മറ്റ് കഥാപാത്രങ്ങൾ. ഷമ്മി തിലകന്റെ അതി നാടകീയത . ഒറ്റപ്പെട്ട രംഗങ്ങൾ ഒഴിച്ചാൽ പൊതുവെ ഒരു നാടകത്തിന്റെ സ്വഭാവമുള്ളത് മാത്രമാണ് ഷേക്സ്പിയറുമായുള്ള സാമ്യം. music വ്യത്യസ്തമായി . മനപൂർവ്വം ഒരു ഇന്റർനാഷണൽ നിലവാരം ഉണ്ടാക്കിയ പോലെ തോന്നി. അവാർഡ് ഒക്കെ കിട്ടാൻ കൊള്ളാം.
ബാബുരാജിന്റെ കൊലപാതക രംഗം ഗംഭീരമായി സിനിമാറ്റിക് ആയി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഹൈലൈറ്റ് എന്നു തന്നെ പറയാം. ബാബുരാജും ഫഹദും ഒരു പോലെ മികവ് പുലർത്തിയ രംഗം.
കേരളത്തിൽ ക്രിമിനൽസിന് പഞ്ഞമില്ല. നല്ലവരായ ആൾക്കാർക്കേ കുറവുള്ളൂ . ഇപ്പോൾ ഇങ്ങനെ എളുപത്തിൽ ഗുളിക മാറ്റി വീട്ടിലുള്ളവരെ എങ്ങിനെ കൊല്ലാം എന്ന് പഠിപ്പിക്കുന്ന ഇതുപോലുള്ള സിനിമകൾ വരെയായി. അതു പോലെ അനായേസേന കിട്ടുന്ന എയർ റൈഫിളുകൾ ഉപയോഗിച്ച് കൊല്ലാനും ആത്മഹത്യ ചെയ്യാനും പഠിപ്പിക്കുന്നുമുണ്ട്.
120 total views, 3 views today
