ആശുപത്രി കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് ചാടിയ പതിനെട്ടുകാരന് എത്രവലിയ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കാം

847

ഷാ ഹരിപ്പാട് എഴുതുന്നു 

ഷാ ഹരിപ്പാട്
ഷാ ഹരിപ്പാട്

ഇന്ന് രാവിലെ മാതൃഭൂമി യിലെ അകത്തെ പേജിൽ ഒരു ബോക്സ് ന്യൂസ് ആയാണ് ആ വാർത്ത കണ്ടത്.13 മണിക്കൂറിന് ശേഷവും സോഷ്യൽ മീഡിയ ക്കോ വിഷ്വൽ മീഡിയക്കോ ആ വാർത്തയുടെ ആഴം മനസ്സിലാകാതെ പോയതോ ഒഴിവാക്കിയതോ ഞാൻ എവിടെയും കാണുന്നില്ല.

പക്ഷെ,ഇന്ന് രാവിലെ ആ വാർത്ത കണ്ട്, വായിച്ച് ഞാൻ കരഞ്ഞു..! ഒരു തരത്തിൽ പറഞ്ഞാൽ..എന്റെ ഒരു മകൻ നഷ്ടമായത് പോലെ..എന്റെ കർമ്മ ഫലം മൂലം ഒരു മകൻ ഇല്ലാതെ ആയ വേദന !

ഈ വാർത്തയിൽ പറഞ്ഞ പേരോ മറ്റു വിവരങ്ങളോ ഞാൻ പങ്ക് വെക്കുന്നില്ല.കാരണം മരണപ്പെട്ട 18 കാരൻ/കാരി നമ്മുടെ വീട്ടിലും ഉണ്ട്.

12 ക്ലാസ്സ് വരെ ഗൾഫിൽ പഠിച്ച പ്ലസ് റ്റൂ വിന് 96% മാർക്ക് നേടിയ ആ മകൻ പഠനഭാരം മൂലം ഹൈപ്പർ ടെൻഷൻ മൂലം ആശുപത്രിയിൽ കൗൺസിലിംഗ് ന് വിധേയമാക്കുന്നതിനിടയിൽ റൂമിൽ നിന്ന് ഓടി താഴേക്ക് ചാടി ആത്മഹത്യ ചെയ്തു !

പാലാ യിലെ ” ആ ഡോക്റ്റർ/ എഞ്ചിനീയർ ഉത്പാദന ശാല ”യിലെ വിദ്യാർത്ഥി ആയിരുന്നു…!

കുട്ടിക്ക് ആ പഠനത്തിൽ താല്പര്യം ഇല്ലായിരുന്നു അത്രേ..!

ഒരുപാട് തവണ ചർച്ച ചെയ്ത/ എഴുതിയ വിഷയം ആണ്.എന്നാലും പറയുകയാണ്,നമുക്ക് ഈ അഭിനയം നിർത്തിക്കൂടെ ? പത്തിൽ ഒരു അഭിനയം..പ്ലസ് റ്റൂ വിൽ ഒരു അഭിനയം..എൻട്രൻസ് യിൽ മുഴുനീളെ അഭിനയം !

പാലാ ബ്രില്യൻസ് നെ തുടർന്ന് നാടൊട്ടുക്ക് ഇത്തരം അടവച്ച് വിരിക്കൽ കേന്ദ്രങ്ങൾ പുതുതായി ഉണ്ടാകുന്നുണ്ട്.കോടികൾ റിപ്പീറ്റ് കോഴ്‌സുകൾ നടത്തി സമ്പാദിക്കുന്നുണ്ട്.ഈ ഭരണഘടന വിരുദ്ധ നടപടി പൊതുസമൂഹവും സർക്കാരും അംഗീകരിക്കുകയാണ്.കുട്ടികളുടെ ജീവിക്കാനുള്ള,സമാധാനത്തോടെ,സന്തോഷത്തോടെ ജീവിക്കാനുള്ള അവസരങ്ങളുടെ നിരാസം ആണ് മാതാപിതാക്കളും ഈ സ്ഥാപനങ്ങളും കൂടി അവരോട് ചെയ്യുന്നത്.

എവിടെയാണ് യുവ സംഘടനകൾ ? എന്തുകൊണ്ടാണ് സർക്കാരിന്റെ മുന്നിലേക്ക് ഈ നിഷേധങ്ങൾ ചെന്നെത്തിക്കാത്തത് ?

നിങ്ങൾ കേരളത്തിലെ പ്രമുഖ മെഡിക്കൽ കോളേജുകളിലെ സൈക്യാട്രി വാർഡുകളിൽ ഒരു ദിവസം കടന്ന് ചെല്ലണം.വെറുതെ ഒരു പേപ്പറിൽ അവിടെക്കാണുന്ന കുട്ടികളുടെ പ്രായവും അവർ വന്ന കാരണവും കുറിക്കണം.

നിങ്ങൾ തകർന്ന് പോകും..!!

17 യും 18 കാരും ജീവിക്കാൻ..ഇഷ്ട്ട ജീവിതത്തിനും..ഇഷ്ട്ട സ്വപ്നങ്ങൾക്കും വേണ്ടി..സമാധാനമായി പഠിക്കുവാൻ വേണ്ടി മാതാ പിതാക്കളോടും ഡോക്റ്ററിനും മുന്നിൽ കെഞ്ചുന്നത് കാണാം..!

ആ കുഞ്ഞിന്റെ മുഖം എന്നെ വേട്ടയാടുന്നു..പ്രിയരേ..!

അവന് എത്ര വലിയ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നിരിക്കണം !!

Image may contain: 1 person, text