Connect with us

Bollywood

“ഇന്ന് ബോംബെയെ തേടി ഞാൻ വന്നു, എന്നാൽ ഒരു ദിവസം ബോംബെ മുഴുവൻ എന്നെ തേടി വരും”

ആയിരത്തി തൊള്ളായിരത്തി എണ്പതുകളുടെ അവസാനത്തിൽ അവസരങ്ങൾ തേടി ബോംബെ നഗരത്തിൽ കാലു കുത്തിയ ഒരു ചെറുപ്പക്കാരൻ

 57 total views

Published

on

Shah Navaz

“ഇന്ന് ബോംബെയെ തേടി ഞാൻ വന്നു, എന്നാൽ ഒരു ദിവസം ബോംബെ മുഴുവൻ എന്നെ തേടി വരും”

ആയിരത്തി തൊള്ളായിരത്തി എണ്പതുകളുടെ അവസാനത്തിൽ അവസരങ്ങൾ തേടി ബോംബെ നഗരത്തിൽ കാലു കുത്തിയ ഒരു ചെറുപ്പക്കാരൻ തന്റെ മനസിൽ കോറിയിട്ട വാക്കുകൾ ആണിത്. ചെറുപ്രായത്തിലെ ചോരതിളപ്പ് എന്നോ യൗവ്വനത്തിന്റെ ജല്പനം എന്നോ കരുതി അവഗണിക്കപ്പെടേണ്ട ഒന്നല്ല അവന്റെ ആ ഭ്രാന്തമായ ആഗ്രഹം എന്നു പിന്നീട് കാലം തെളിയിച്ചു.

Shahrukh Khan- Most Successful Entrepreneur of Bollywoodഎടുത്ത് പറയാൻ തക്ക ബന്ധങ്ങളോ മേൽവിലാസമോ ഒന്നും സ്വന്തമായി ഇല്ലാതിരുന്ന അവൻ തന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ ആദ്യ പടവുകൾ കയറിയത് ടെലിവിഷൻ രംഗത്തിലൂടെയാണ്. ഫൗജിയിലെ അഭിമന്യു അവനു കിട്ടിയ ജീവവായു ആയിരിക്കാം.പിന്നീട് മിനിസ്ക്രീനും ബിഗ് സ്ക്രീനും ഒഴിച്ചു കൂടാനാകാത്ത ജീവശ്വാസമായി അവൻ മാറും എന്നു കാലം മുൻകൂട്ടി കണ്ടുകാണും. ഫൗജിയിൽ നിന്ന് സർക്കസും ഉംമീദും ഉൾപ്പെടെ മിനിസ്ക്രീനിൽ ചെറിയ വേഷങ്ങൾ ചെയ്ത് അവൻ ഓരോ കാതവും കടന്നു കൊണ്ടേയിരുന്നു.

May be an image of 1 person, motorcycle and text that says "MIOSO ഒരു ചരിത്രത്തിൻ്റെ ആരംഭം....."അവന്റെ വലിയ ലക്ഷ്യസ്ഥാനത്തേക്കുള്ള ചെറിയ കാൽചുവട് ആയിരുന്നു ദീവാനയിലെ രാജ എന്ന കഥാപാത്രം.ആ ചിത്രത്തിലൂടെ പുരസ്‌കാരവും ജനശ്രദ്ധയും അവനെ തേടി എത്തി. തുടർന്ന് ചെറിയ കുറെയേറെ ചിത്രങ്ങളിൽ ഭാഗമാവാൻ കഴിഞ്ഞെങ്കിലും തന്റെ സ്വപ്‌നം ഇനിയും ഏറെ അകലെ ആണ് എന്ന ചിന്ത അവനെ മുന്നോട്ട് നയിച്ചു.

I end up spending most of my evenings with SRK, I am a little star-struck, I won't lie to you," sayഅങ്ങനെ അത് സംഭവിക്കുന്നു. ഹ..ഹ..ഹ..ഹ..എന്നു അട്ടഹസിച്ചു കൊണ്ട് ഒബ്സെഷൻ എന്ന അവസ്ഥയെ അതിന്റെ മൂർത്തി ഭാവത്തിൽ സ്ക്രീനിൽ എത്തിച്ച അവൻ ടർ എന്ന ചിത്രം കൊണ്ട് നായകനെക്കാൾ പേര് നേടി. നമുക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് സാധിച്ചു തരാൻ ലോകം മുഴുവൻ നമ്മോടൊപ്പം നിൽക്കും എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ ശെരി വെക്കുന്നത് പോലെ അവന്റെ സഹായത്തിന് ഹിന്ദി സിനിമയിലെ അതികായൻ യാഷ് ചോപ്ര എത്തുന്നു. അതേ വർഷം പുറത്തിറങ്ങിയ ബാസിഗറിലെ പ്രകടനം മറ്റൊരു വഴിത്തിരിവ് ആയി മാറുന്ന കാഴ്ച്ച ബോളിവുഡ് സിനിമലോകം കൗതുകത്തോടെ വീക്ഷിച്ചു. കഭി ഹാൻ കഭി നാ, അന്ജാം തുടങ്ങിയ ചിത്രങ്ങളുടെ വരവോടെ പുതുമുഖ നായകൻ പതുക്കെ പതുക്കെ ജനമനസിൽ ചേക്കേറാൻ തുടങ്ങി.

അത് വരെ നെഗറ്റീവ് ഷെഡുകളിൽ ഒതുങ്ങി നിന്ന അവന്റെയുള്ളിലെ പ്രണയ നായകൻ പിന്നീട് ഹിന്ദി സിനിമയുടെ പ്രണയ സങ്കല്പങ്ങളുടെ മുഖമായി തീർന്നത് ഡിൽവാലെ ദുൽഹനയ ലെ ജായെങ്ക എന്ന ചിത്രത്തിലൂടെയാണ്. മറ്റുള്ളവർ വേണ്ട എന്നു വെച്ച പല റോളുകളും അവൻ ധൈര്യമായി ഏറ്റെടുത്തു സ്ക്രീനിൽ എത്തിച്ചു. ദിൽവാലെയിൽ സിമ്രാനെ തീവണ്ടിയിലേക്ക് ആനയിക്കുന്ന രാജ് മൽഹോത്രയിലൂടെ അവനെ ഹിന്ദി സിനിമാ ലോകം തന്റെ ഹൃദയത്തിലേക്ക് ആനയിക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം. അക്ഷരാർത്ഥത്തിൽ അത് തന്നെയായിരുന്നു അവിടെ സംഭവിച്ചതും. സിമ്രാനെ പുണരാൻ കൈ വിരിച്ചു നിൽക്കുന്ന അവനെ പുണരാൻ ഇന്ത്യൻ സിനിമാ ലോകവും അബാലവൃന്ദം പ്രേക്ഷകരും സ്നേഹപൂർവ്വം തങ്ങളുടെ ഹൃദയം തുറന്നു.

20YearsofDDLJ: If girls think they can't find Raj, they can always call me, says Shah Rukh Khan - Movies Newsപിന്നീട് ആ യാത്രക്ക് ഒരു പിറകോട്ട് പോക്ക് വേണ്ടി വന്നിട്ടില്ല. ഇന്ത്യൻ ഡൊമെസ്റ്റിക് ബിസിനസിലും ഓവർസീസ് ബിസിനസിലും അവന്റെ സിനിമകൾ ലാഭകരമായി.
റൊമാറ്റിക് റോളുകൾ ആണ് തന്റെ കംഫോർട് സോണു എന്നു തിരിച്ചറിഞ്ഞപ്പോൾ അതിൽ കൂടുതൽ ശ്രദ്ധിച്ചെങ്കിലും മറ്റ് തരത്തിലുള്ള കഥാപാത്രങ്ങളും പ്രകടനങ്ങളും ആ ഫിൽമൊഗ്രാഫിയിൽ വിളക്കി ചേർക്കാനുള്ള ശ്രമങ്ങളും ഉണ്ടായി.

ഒരു യാത്രയിലൂടെ തന്റെ ജീവിതവും തന്റെ ചുറ്റുമുള്ളവരുടെ ജീവിതവും മാറ്റി മറിച്ച സ്വദേശിലെ മോഹൻ ഭാർഗ്ഗവും, ദിൽ സെയിലെ അമർകാന്തും, തന്റെ പേരിലുള്ള ആരോപണത്തെ ഖണ്ഡിച്ചു തന്റെ രാജ്യത്തിന് വിജയവും ഒപ്പം തനിക്ക് പ്രൂവ് ചെയ്യാനുള്ള അവസരത്തിനും വേണ്ടി ഇറങ്ങി തിരിക്കുന്ന ചക് ഡെയിലെ കബീർ ഖാനും, തൊട്ടാൽ പൊള്ളുന്ന വിഷയത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയിൽ ഇന്റർനാഷണൽ റെകോഗ്നിനിഷൻ കിട്ടിയ ആസ്പർഗസ് സിൻഡ്രോം ഉള്ള റിസ്‌വാൻ ഖാനും എന്തിന് സാമ്പത്തികമായി പരാജയപെട്ടെങ്കിലും ഫാനിലെ ആര്യൻ ഖന്നയും ഗൗരവും എല്ലാം ഈ മനുഷ്യന്റെ പേർഫോമിങ് സ്കോപ്പ് വിളിച്ചോതുന്നവ ആയിരുന്നു. രണ്ടു ഇക്കോണിക് ചിത്രങ്ങളുടെ revised വേർഷൻ എടുത്തപ്പോഴും തന്റെതായ പ്രകടന മികവ് കൊണ്ട് മുൻപ് ചെയ്ത നായകന്മാർക്ക് ഒപ്പം നിൽക്കുന്ന കിടിലൻ പ്രകടങ്ങളും ഡോൺ ദേവദാസ് എന്നീ ചിത്രങ്ങളിൽ കാണാൻ കഴിയും.

Shah Rukh Khan replies to man who asks if he is unemployed promises lot of films nowതുടർ പരാജയങ്ങൾ ഒരുപക്ഷേ അയാളിലെ താരപൊലിമക്കു അൽപ്പം മങ്ങൽ എൽപ്പിച്ചേക്കാം. എന്നാൽ അയാളിലെ നടൻ സ്വപ്നങ്ങൾ കനൽ പോലെ എരിയുന്ന ആ ഊർജം അയാൾക്ക് ഉള്ളിടത്തോളം ആ സൂര്യൻ അസ്തമിക്കില്ല.എവിടെയോ കേട്ടിട്ടുണ്ട് സിനിമ സ്വപ്നം കാണുന്നവന്റെയാണെന്നു. ഇന്ന് സിനിമയെ സ്നേഹിക്കുന്ന അതിലേക്ക് എത്താൻ വെമ്പൽ കൊള്ളുന്ന ഏതൊരു മിഡിൽ ക്‌ളാസ് യുവാവിന്റെയും മനസിൽ അവന്റെ മുഖമുണ്ട്.

Here's why Shah Rukh Khan is not planning on his next project right now; read detailsഷാരൂഖ് ഖാന്റെ. ബോളിവുഡിന്റെ ബാദ്ഷായുടെ.അന്നവൻ മനസിൽ കുറിച്ചിട്ട വാക്കുകൾ സൂചിപ്പിച്ചു കൊണ്ട് നിർത്തുന്നു.”ഇന്ന് ബോംബെയെ തേടി ഞാൻ വന്നു, എന്നാൽ ഒരു ദിവസം ബോംബെ മുഴുവൻ എന്നെ തേടി വരും”. കാലം അവന്റെ പ്രയത്നത്തിന് ഒരു പ്രതിഫലം എന്നോണം ചെറിയ ഒരു തിരുത്തും നൽകി. അവനെ തേടി ഇന്ന് ബോംബേയിൽ എത്തുന്നത് ലോകം മുഴുവനുമാണ്.ഒരു സാധാരണക്കാരന്റെ അസാധാരണ വളർച്ചയുടെ, സിനിമയെ സ്വപ്നം കാണുന്നവന്റെ ഏതൊരുവന്റെയുള്ളിലും ഊർജം പകരാൻ ശേഷിയുള്ള ഉത്തമോദഹരണമായി എന്നും നിലനിൽക്കുന്ന 29 വർഷങ്ങൾ…

 58 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement