ഷാരൂഖാൻ, അനിരുദ്ധ് വീണ്ടും ഒന്നിക്കുന്ന ‘കിംഗ്’

ഷാരൂഖാൻ, നയൻതാര തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ‘ജവാൻ’. ബോക്സോഫീസിൽ 1000 കോടിയിലധികം കളക്ഷൻ നേടിയ ഈ ചിത്രത്തിന് തമിഴ് സിനിമയിലെ പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധാണ് സംഗീതം നൽകിയിരുന്നത്. അനിരുദ്ധ് നൽകിയ സംഗീതം ഉത്തരേന്ത്യൻ ആരാധകരെയും ആകർഷിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാരൂഖാൻ തന്റെ സ്വന്തം നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് മുഖേന അടുത്ത് നിർമ്മിക്കുന്ന ‘കിംഗ്’ എന്ന ചിത്രത്തിന് സംഗീതം നൽകുവാനും അനിരുദ്ധിന് തന്നെയാണ് അവസരം നൽകിയിരിക്കുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് സുജയ് ഘോഷാണ്. ഇത് ഷാരൂഖാൻ്റെ മകൾ സുഹാന ഖാൻ നായകിയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ-ത്രില്ലർ കഥയായിട്ടാണത്രെ ‘കിംഗ്’ ഒരുങ്ങുന്നത്. അതേ സമയം സംഗീതത്തിനും പ്രാധാന്യമുള്ള തിരക്കഥയാണത്രെ! ഇത് കണക്കിലെടുത്താണത്രെ ഷാരൂഖാൻ അനിരുദ്ധുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഷാരൂഖാൻ ഒരു ഡോണായി ഒരു പ്രത്യേക വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.

You May Also Like

എഴുതുന്ന സിനിമകളിൽ ആരെയെങ്കിലും വേഷംമാറി അവതരിപ്പിച്ചില്ലെങ്കിൽ എനിക്കൊരു സ്വസ്ഥതയുമില്ല, ട്രോൾ പോസ്റ്റ്

എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ…

ഒരു കിടിലൻ റോമാൻ്റിക് ത്രില്ലർ സിനിമയാണ് ദി ബിഗ് എസ്സേ

The Big Easy (1986)???????????????? ഒരു കിടിലൻ റോമാൻ്റിക് ത്രില്ലർ സിനിമ പരിചയപ്പെടാം. ന്യൂ ഓർലിയൻസിലെ…

സുരാജ് വെഞ്ഞാറമൂട് -ആൻ അഗസ്റ്റിൻ, ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ‘ യുടെ ട്രൈലെർ പുറത്ത്.

”ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ” യുടെ ട്രൈലെർ പുറത്ത്. സുരാജ് വെഞ്ഞാറമൂടും ആൻ അഗസ്റ്റിനും പ്രധാന വേഷങ്ങളിൽ…

കണ്ണുകൾ നനയാതെ നിങ്ങൾക്കീ സിനിമ കണ്ടു പൂർത്തിയാക്കാൻ സാധിക്കില്ല

Na Vas പ്രണയത്തിന്റെ ഏകവും ആത്യന്തികവുമായ ലക്ഷ്യം വിവാഹമാണെന്ന മിഥ്യാധാരണ അന്നുമിന്നും എനിക്കില്ല. ആകസ്മികതകളിൽ ചാടിവീണു…