എംപയര്‍ മാഗസിന്റെ എക്കാലത്തെയും മികച്ച 50 താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിൽ നിന്നും ഷാരൂഖ് ഖാനും. ഷാരൂഖ് ഖാൻ മാത്രമാണ് ഇന്ത്യയിൽ നിന്നും ഉൾപ്പെട്ടിട്ടുള്ളത്. നാല്പതു വർഷത്തോളം നീളുന്ന അഭിനയജീവിതത്തിൽ ഷാരൂഖ് ഖാന് കോടിക്കണക്കിനു ആരാധകർ ഉണ്ടെന്നും വളരെ വിജയകരമായ അഭിനയ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും മാഗസിൻ റിപ്പോർട്ട് ചെയുന്നു. ഡെൻസെല്‍ വാഷിംഗ്ടണ്‍. ടോം ഹാങ്ക്സ് എന്നീ പ്രമുഖരും എംപയര്‍ മാഗസിന്റെ ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഷാരൂഖിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പത്താൻ’ ആണ്. ജനുവരി അവസാനം ചിത്രം റിലീസ് ചെയ്യും. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോണാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ആക്ഷൻ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബോളിവുഡ് താരം ജോൺ എബ്രഹാമാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ ഒന്നിനു പുറകെ ഒന്നായി പുറത്ത് വരികയാണ് .