അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
368 VIEWS

Shahabaz Aman :

” ഒറ്റയടിക്ക്‌ ആറു ലക്ഷത്തോളം രൂപയാണു തട്ടിപ്പോയത്‌. ഗെറ്റൗട്ട്‌ ”
ഈ ഡയലോഗ്‌, സ്വയം ഒന്ന് പറഞ്ഞ്‌ നോക്കുന്നതോടൊപ്പം, ജീവിച്ചിരിക്കുന്നവരോ അല്ലാത്തവരോ ആയ, ഏതൊരു നടനെ വെച്ചും (അവർ പറയുന്നതായി) വെറുതെ ഒന്ന് സങ്കൽപ്പിച്ച്‌ നോക്കാവുന്നതാണ്.
എങ്ങനെ സങ്കൽപ്പിച്ച്‌ നോക്കിയാലും ആ വാക്കുകളുടെ മോഡുലേഷനും അക്ഷരങ്ങൾ തമ്മിലുള്ള അകലവും അതിന്റെ അർത്ഥവും കുത്തും കോമയുമൊക്കെ ഒന്നുകിൽ ഭാഷയുടെ, അതിന്റെ വ്യാകരണത്തിന്റെ നിർദ്ദിഷ്ട പാഠ്യ നിയമ നിർമ്മാണ നിർദ്ദേശങ്ങൾക്കനുസരിച്ചോ‌ അതല്ലെങ്കിൽ അതിന്റെ ദേശദേശാന്തര വാമൊഴിപ്പഴക്കങ്ങളുടെ അടിസ്ഥാനത്തിലോ മാത്രമേ ആർക്കായാലും പറയാൻ പറ്റൂ ! നാടകമായാലും സിനിമയായാലും അങ്ങനെയേ ആരെക്കൊണ്ടും ആലോചിക്കാനും പറ്റൂ ! അല്ലേ ? ആറു വാക്കുകൾ അടങ്ങിയ ആ ഒറ്റ വാചകത്തിനു രണ്ട്‌ ഭാഗങ്ങളുണ്ട്‌. ആദ്യത്തേത്‌ മാറ്റർ. രണ്ടാമത്തേത്‌, ‘ ഗെറ്റൗട്ട് ‘‌ എന്ന്‌ പുറത്തേക്ക്‌ തള്ളി നിൽക്കുന്ന അതിന്റെ സംഗ്രഹമാണ്. ഒറ്റയടിക്ക്‌ ( At a stretch) ആറു ലക്ഷം രൂപ നഷ്ട്ടപ്പെട്ട ദേഷ്യത്തിൽ ഒരു കൊള്ളത്തലവൻ തന്റെ സംഘാംഗങ്ങളോട്‌ പറയുന്ന “കടക്ക്‌ പുറത്ത്‌ ” എന്നതിന്റെ ആംഗലേയ പദമായ ” ഗെറ്റൗട്ട് ” ആണു ആ ‌വാൽ. ആയതിനാൽ പറയുമ്പോൾ ഊന്നൽ എവിടെയൊക്കെ എങ്ങനെയൊക്കെ നൽകണം എന്നത് വളരെ പ്രധാനമാണു. വാചകം ഒന്നുകൂടി പറയാം.
ഒറ്റയടിക്ക്‌ / ആറുലക്ഷത്തോളം/ രൂപയാണു / തട്ടിപ്പോയത്‌ / ഗെറ്റൗട്ട്
എല്ലാവർക്കും ഒന്ന് ട്രൈ ചെയ്ത്‌ നോക്കാം.‌

ഇനി, നാടോടിക്കാറ്റ്‌ എന്ന സിനിയെടുക്കുക!
അതിൽ അനന്തൻ നമ്പ്യാർക്ക്‌ വേണ്ടി തിലകൻ ആ വാചകം പറഞ്ഞ രീതി, ആ മോഡുലേഷൻ ഒന്ന് കേട്ട്‌ നോക്കുക !
ചിരിച്ചും ചിന്തിച്ചും ചാവും ! ഒരാളും ആലോചിക്കാത്ത ടൈമിംഗിലും മീറ്ററിലുമാണു ആ ഡയലോഗ്‌ പ്രസന്റേഷൻ സ്ഥിതി ചെയ്യുന്നത്‌.
വാസ്തവത്തിൽ തിലകന്റെ അംഗ ചലനങ്ങൾ ഫിക്സെഡ്‌ ആയിരുന്നു എന്ന് പറയാം. മുൻവിധിതമായ നാലോ അഞ്ചോ മൂവ്മെന്റുകൾ കൊണ്ടുള്ള ഒരു പാറ്റേൺ ആണത്‌. ചില സിനിമകൾ മാറ്റി നിർത്തിയാൽ മുഖ ചലനങ്ങളും അപ്രതീക്ഷിതം എന്ന് പറയാവുന്നവയല്ല. പക്ഷേ അനിതരസാധാരണവും അനനുകരണീയവും മുൻ മാതൃകകളില്ലാത്തതുമായ ആ ഡയലോഗ്‌ പ്രസന്റേഷനോടൊപ്പം (വിത്ത്‌ ബാരിറ്റൺ വോയ്സ്‌) പ്രസ്തുത ശരീരഭാഷകളും കൂടി ചേരുമ്പോളാണു യഥാർത്ഥ ‘തിലകനിസം’ സംഭവിക്കുന്നത്‌ ‌! അതോടെ എല്ലാം മാറുന്നു. ആ ഡയലോഗ്‌ ടൈമിംഗും ആ മോഡുലേഷനും മറ്റാരെയും കൂശാത്ത ഒരു ജീവിതകഥയിൽ നിന്ന് വന്ന് ചേർന്നതാവാനേ സാധ്യതയുള്ളു ! അതിനാൽ തന്നെ സീനിൽ ഡയലോഗ്‌ പ്രസന്റേഷനു തിലകന്റേതായ ടൈംമിംഗ്‌ അനുവദിച്ച്‌ കൊടുക്കാതിരുന്ന ഒരു ഡയറക്ടർക്കും ശരിയായ തിലകനെ സ്ക്രീനിൽ കിട്ടിയതായി അവകാശപ്പെടാനാവില്ല !

നമ്മൾ കേട്ട്‌ ശീലിച്ച സാധാരണ വാചകങ്ങളെയെല്ലാം എന്തിനു വെറുമൊരു ക്ലീഷെ മൂളലിനെപ്പോലും തിലകൻ ചെറിയൊരു മോഡുലേഷൻ വ്യതിയാനത്തിലൂടെ പുതുക്കി ! ഇൻഡ്യൻ റുപ്പിയുടെ സെറ്റിൽ വെച്ച്‌ ഒരിക്കൽ നേരിട്ട് ചോദിച്ചിട്ടുണ്ട്‌ വാക്കുകളെ സ്വന്തം മീറ്ററിലേക്ക്‌ സ്വധൈര്യത്തിൽ ഇങ്ങനെ മുറിച്ച്‌ മാറ്റുന്നതിന്റെ രഹസ്യമെന്താണെന്ന് ‌! അതിനു അദ്ദേഹം തന്ന ഉത്തരം ഒരു സൂക്ഷ്മ പഠിതാവിനെ സംബന്ധിച്ച്‌ ‌തൃപ്തികരമായിരുന്നില്ല. ” അത്‌ ഇമോഷനാ ” എന്നാണു തിലകൻ വിശദീകരിച്ചത്‌ ! അതായത്‌ വാക്കുകൾക്കിടയിൽ മൗനം കൊണ്ട്‌ ഇമോഷനെ രേഖപ്പെടുത്തുന്നതിന്റെ ഗ്യാപ്പാണെന്ന് ! അന്ന് മനസ്സിലാക്കി വേറൊരു തത്വം. നമ്മുടെ സവിശേഷതകളെക്കുറിച്ച്‌ നമുക്ക്‌ തന്നെ ആഴത്തിൽ അറിവുണ്ടാകണമെന്ന് ഒരു നിർബന്ധവുമില്ല !

തിലകനിൽ ഒരു തരം ‘ഒറ്റയാളിസം’ ഉണ്ടായിരുന്നല്ലൊ. അത്‌ തന്നെ ആയിരുന്നിരിക്കണം അദ്ദേഹത്തിലെ പ്രതിഭാധനതയുടെ താക്കോലും ! സ്വന്തം ശൈലിക്കും വ്യതിരിക്തതക്കും വേണ്ടിയുള്ള ദാഹം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ ഗുണത്തേക്കാൾ ദോഷങ്ങൾ ഉണ്ടാക്കിയുണ്ടാവാം. അറിയില്ല. പക്ഷേ ഒരു ആർട്ടിസ്റ്റ്‌ എന്ന നിലക്ക്‌ അഭിനയ മികവിനേക്കാളുപരി മലയാള ഭാഷയുടെ പ്രയോഗ സിദ്ധാന്തത്തെ സംബന്ധിച്ചു പൊതുവിലും സിനിമാഭാഷണ കലയെടുത്താൽ പ്രത്യേകിച്ചും ” തിലകൻ മോഡുലേഷൻ ” ഒരു മ്യൂസിയം പീസാണെന്നതിൽ യാതൊരു സംശയവുമില്ല !
അനന്തൻ നമ്പ്യാർ ഒരു തമാശയല്ല. സീരിയസ്‌ റഫറൻസാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ