fbpx
Connect with us

Entertainment

ഒരാളുടെ പാട്ട് വൈറലാക്കി നേട്ടംകൊയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ആ വ്യക്തിക്ക് ഗുണം ചെയ്യുന്നുണ്ടോ ? ഗായകൻ ഷഹ്ബാസ് അമന്റെ പോസ്റ്റ്

Published

on

പ്രശസ്ത ഗായകൻ Shahabaz Aman സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണിത്. അനവധി കഴിവുള്ള ഗായകർ സോഷ്യൽ മീഡിയയിൽ അവരുടെ ഗാനങ്ങൾ പോസ്റ്റ് ചെയുന്നുണ്ട്. എന്നാൽ അവയെ എല്ലാം ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ മുതലാക്കി വൈറലാക്കുന്നുമുണ്ട്. ഇതിലൂടെ പ്രസ്തുത കലാകാരന്മാരെയും കലാകാരികളെയും നാലുപേർ അറിയുമെങ്കിലും അവരുടെ ഡീറ്റെയിൽസ് ആരും അറിയുന്നില്ല. അല്ലെങ്കിൽ അത് മനഃപൂർവ്വം നൽകുന്നില്ല. ഇതിലൂടെ അവർക്കു ലഭിക്കേണ്ട അവസരങ്ങൾ പോലും ലഭിക്കാതെ വരുന്നു. ഇതിനെതിരെയാണ് Shahabaz Aman രംഗത്ത് വന്നിരിക്കുന്നത്. ആകാശമായവളെ എന്ന മനോഹരമായ ഗാനം ‘വെള്ളം ‘എന്ന സിനിമയിലേതാണ്. ആ ഗാനം മനോഹരമായി പാടിയിരിക്കുകയാണ് വൈഗ സന്തോഷ് എന്ന ഗായിക. സംഗീതാധ്യാപികയായ വൈഗയുടെ പ്രൊഫൈൽ ലിങ്ക് ഇവിടെ ചേർക്കുന്നു > വൈഗ സന്തോഷ് എഫ്ബി . Shahabaz Aman ന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം

shahbaz aman

shahbaz aman

ഇങ്ങനെയൊരു കുട്ടി “ആകാശമായവളേ” പാടുന്നത് ഏതോ‌ ഒരു ഓൺലൈൻ പ്ലാറ്റ്‌ ഫോം പബ്ലിഷ്‌ ചെയ്തതായി‌ ശ്രദ്ധയിൽ പെട്ടു! “ഈ പാവത്തിനു ഒരു വലിയ കയ്യടി കൊടുക്കൂ” എന്ന മട്ടിലുള്ള ദൈന്യം നിറഞ്ഞ ക്യാപ്ഷനുകളോടെ പാടിയ ആളിന്റെ പേരുപോലും പരാമർശ്ശിക്കാത്ത അത്തരം ഇടനില ഓൺലൈൻ സ്ഥാപനങ്ങളെ നിങ്ങളും നിരന്തരം ശ്രദ്ധിച്ച്‌ കാണും! അത്തരത്തിലുള്ള ഒന്ന് ആരോ ടാഗ്‌ ചെയ്തതിൻ ഫലമായി‌ കണ്മുൻപിലെത്തിയപ്പോഴാണു ഈ കുട്ടിയുടെ ‘ആകാശമായവളേ’ ഹൃദയത്തിൽ പെട്ടത്‌‌! മുത്ത്‌ പോലെ പാടുന്നു! “ആകാശമായവളേ” എന്ന ഗാനം( ആ അനുഭവമല്ല )മനുഷ്യരുടെ ഹൃദയത്തിൽ തട്ടാൻ പല കാരണങ്ങൾ ഉണ്ടാകാം.എങ്കിലും രണ്ട്മൂന്ന് പ്രത്യേക ഫീലിംഗ്‌ സ്പോട്ടുകൾ അതിന്റെ ‌ ഈണത്തിൽ തന്നെ ഒളിച്ചിരിക്കുന്നതായി തോന്നിയിട്ടുണ്ട്‌! അവിടെ ആത്മാശത്തോടെ തൊട്ടാൽ ആ ഭാഗം മാത്രമല്ല, ആ ഗാനം മുഴുവനായിത്തന്നെ പ്രകാശിക്കും! എന്നാൽ അവിടെ മ്യൂസിക്കലി മാത്രം പാടാൻ മുതിർന്നാൽ പുതുതായി പെയിന്റടിച്ച വീടു പോലെ ഒന്ന് തിളങ്ങും എന്ന് മാത്രം. പറയാൻ കാരണം,ഈ‌ ചിത്രത്തിൽ കാണുന്ന കുട്ടി പാടിയപ്പോൾ “ആകാശമായവളേ” പ്രകാശിക്കുന്നുണ്ടായിരുന്നു!

ജീവിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ പേരും വിലാസവും മറച്ച്‌ പിടിക്കുകയും‌ അവളുടെ പാട്ട്‌ മാത്രം ആളുകളുടെ മുന്നിലേക്ക്‌ നീട്ടി വെച്ച്‌ അതിനു ലൈക്കുകൾ വാങ്ങിക്കൂട്ടുകയും ചെയ്യുന്ന ഓൺലൈൻ പ്ലാറ്റ്‌ ഫോമുകളെക്കുറിച്ച് (എല്ലാവരുമല്ല)‌‌ എന്ത്‌ പറയാനാണു.ഒരു കണക്കിൽ അറിഞ്ഞോ അറിയാതെയോ പകുതി ഗുണം അവരും ചെയ്യുന്നുണ്ട് എന്നത്‌ ശരിയാണു‌‌‌‌! അത്‌ കൊണ്ടും കൂടിയാണല്ലൊ ഇക്കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിൽ പെടുന്നത്‌‌ .നന്ദി.പക്ഷേ അവരാൽ അവതരിപ്പിക്കപ്പെടുന്ന വ്യക്തിക്ക്‌ തങ്ങളിലൂടെയല്ലാതെ മുഴുവനായും ഒരു ഗുണവും ഉണ്ടാകരുതെന്ന് നിർബന്ധമുള്ള രീതിയിലോ അല്ലെങ്കിൽ സൽഫലം വൈകിക്കുകയോ തടഞ്ഞ്‌ വെക്കുകയോ ചെയ്കയാൽ ഫലത്തിൽ ആ വ്യക്തിക്ക് (ഉപഭോക്താവായിരിക്കേണ്ടയാൾക്ക്‌) ‌ ദോഷം കൂടി ആയേക്കാവുന്ന തരത്തിലുള്ളതോ ആയ ഒരു പ്രവൃത്തിയാണു ആൾ ആരാണെന്ന് മറ്റുള്ളവരെ അറിയാൻ ഒരു നിലക്കും സഹായിക്കാത്ത വിധത്തിലുള്ള അത്തരം അവതരണ രീതി എന്ന കാര്യം സൂചിപ്പിക്കാതെ വയ്യ.‌ഇത്‌ ബോധപൂർവ്വമല്ല എന്ന് വിശ്വസിക്കാൻ തോന്നുന്നില്ല.എന്നാലും ഇനി അഥവാ ശരിക്കും അറിവില്ലാതെത്തന്നെയാണെങ്കിൽ തിരുത്തും എന്ന് പ്രത്യാശിക്കുന്നു!

ഈ കുട്ടി പാടിയ ” ആകാശമായവളുടെ” താഴെ കമന്റ്‌ ബോക്സിൽ “വൈഗച്ചേച്ചീ” എന്ന് വൈകാരികമായി വിളിക്കുന്ന പലരെയും കണ്ടു! അപ്പോൾ ആ പേരിൽ നമ്മൾ അങ്ങനെയൊരു ഗായികയെ എഫ്‌ ബി യിലും ഇൻസ്റ്റയിലും സ്മ്യൂളിലും മറ്റും തിരഞ്ഞ്‌ പോകുന്നു! പാട്ടുകളുണ്ട്‌.വീഡിയോകളുണ്ട്‌.പക്ഷേ ആളിലേക്കുള്ള കൃത്യമായ വിവരത്തിനു നോ രക്ഷ! തിരിച്ച്‌ വീണ്ടും കമന്റ്‌ ബോക്സിലേക്ക്‌ വരുമ്പോൾ കാണാം “ഇവരെന്റെ അയൽവക്കത്തുള്ളതാണെന്ന്” ഒരാൾ പറയുന്നു! അവിടെയുമില്ല പേരോ പ്രൊഫൈൽ മെൻഷനോ! നമ്മൾ ആ പറഞ്ഞ വ്യക്തിയുടെ പ്രൊഫൈലിൽ വരെ പോയി അയാളുടെ ഫ്രണ്ട്‌ ലിസ്റ്റിൽ അടക്കം ചെന്ന് ‘വൈഗ’എന്ന് ടൈപ്പ്‌ ചെയ്ത്‌ എങ്ങാനും ‌ഇങ്ങനെയൊരു ഗായിക അതിൽ ഉണ്ടോ എന്ന് നോക്കുന്നുണ്ട്‌‌! പക്ഷേ അവിടെയും ഇല്ല രക്ഷ. ഇങ്ങനെയൊക്കെ ചെയ്തതെന്തിനു എന്ന് ചോദിച്ചാൽ പാട്ട്‌ കേട്ട്‌ ഇഷ്ടം തോന്നിയിട്ട്‌ എന്നതിനപ്പുറം ഒരുത്തരമില്ല! ഒരു കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു.ആ കുട്ടിയുടെ പേരു പോലും പരാമർശ്ശിക്കാത്തവരുടെ പേജിൽ നിന്ന് ആ വീഡിയോ സ്വന്തം അക്കൗണ്ടിലൂടെ ഷെയർ ചെയ്യുന്ന പ്രശ്നമേ ഇല്ലെന്ന്! അങ്ങനെയിരിക്കുമ്പോൾ കൂട്ടുകാരിയായ ഗായിക രശ്മി സതീഷും വീഡിയോ വാട്സാപ്പിൽ പങ്ക്‌ വെച്ചതിൻ ശേഷം,‌ ശ്രദ്ധിച്ചിരുന്നുവോ, സോൾഫുൾ സിങ്ങിംഗ്‌ അല്ലേ എന്ന് ചോദിക്കുന്നു‌! കൂടുതലൊന്നും അവൾക്കും അറിയില്ല. ഏതായാലും ‘അജ്ഞാത ഗായിക’ (അത്‌ ഒരു പൊളിറ്റിക്കൽ വേഡ്‌ ആണു) ഒരിക്കൽ സമൂഹ മധ്യത്തിൽ പ്രത്യക്ഷപ്പെടാതിരിക്കില്ല എന്ന് , ഞങ്ങൾ രണ്ട്‌ വഴിക്ക്‌ പ്രത്യാശയോടെ പിരിയുന്നു.പ്രിയ ഓൺലൈൻ‌ പ്ലാറ്റ്‌ ഫോമുകളേ..പാട്ടുകളാവട്ടെ മറ്റെന്തു കലാ പ്രവർത്തനങ്ങളാവട്ടെ, നിങ്ങൾ അവ ‘വൈറൽ’ ആക്കാൻ ശ്രമിക്കുമ്പോൾ സ്വന്തം ഗുണത്തോടൊപ്പം ആർട്ട്‌ അവതരിപ്പിക്കുന്ന കലാകാരിലേക്ക്‌ അവരെ ആവശ്യമുള്ളവർക്ക്‌ എത്താനുള്ള കൃത്യമായ ഒരു വഴിയും കൂടി ദയവായി കാണിച്ച്‌ കൊടുക്കുക! അത്‌ കൊണ്ട്‌ എന്തുണ്ടാകുന്നു എന്നുള്ളത്‌ പിന്നത്തെ കാര്യം!

Vygha Santhosh

Vygha Santhosh

കുട്ടികളേ, കൂട്ടുകാരേ..എത്ര ചെറുതായിക്കോട്ടെ നിങ്ങൾ സ്വന്തം പേരിൽ ഒരു അക്കൗണ്ട്‌ ഉണ്ടാക്കി, അതിലൂടെ കഴിവുകൾ പങ്ക്‌ വെക്കാൻ ശ്രമിക്കുക! ഇത്തരം കാര്യങ്ങളിൽ അറിവുള്ളവർ അതില്ലാത്ത (കൂടാതെ അപകർഷതാ ബോധം കൂടി ഉള്ള ) കലാകാരെ അതിനു സഹായിക്കുക! അതല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത്‌ ഉത്തരവാദിത്ത ബോധം തീരെ ഇല്ലാത്ത ഇടനിലക്കാർക്ക്‌ തങ്ങളുടെ കലാസൃഷ്ടികൾ കൈമാറാതിരിക്കുക.(അനുവാദമില്ലാതെ എടുക്കുന്നതാണു അവയിൽ അധികവും എന്നറിയാം) എങ്കിലും സ്വന്തം ഇടം ഉണ്ടെങ്കിൽ ലൈക്കുകൾ ‌ എത്ര കുറവായിക്കോട്ടെ അർഹതയയുടെ തോത്‌ അനുസരിച്ച്‌ എത്തേണ്ട സ്ഥലത്ത്‌ എത്തേണ്ട സമയത്ത്‌ എത്താൻ തീർച്ചയായും അത്‌ നിങ്ങൾക്ക്‌ കൂടുതൽ ഉപകാരമായേക്കാം ! നിങ്ങൾ അവസരത്തിലേക്ക്‌ എന്ന പോലെ അവസരത്തിനു നിങ്ങളിലേക്ക്‌ എത്താനും അത്‌ പരസ്പര പൂരകവും സഹായകരവുമായിത്തീരാൻ സാധ്യതയുണ്ട്‌ ! ഒപ്പം, എത്തേണ്ട സ്ഥലം ഏതെന്നതിനെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകളെക്കൂടി ‌ ഒന്ന് പുന/പരിശോധിക്കുന്നതും നന്നായിരിക്കും! നല്ല കഴിവുള്ള എത്രയെത്ര പേരാണു ചുറ്റിലും! ജെൻഡർ എന്തോ ആവട്ടെ ചിലർ അത്യാവശ്യത്തിലധികം ഉഴപ്പരാണെന്നതും അനുഭവസത്യം! അവരുടെ കാര്യം എന്താവും എന്നറിയില്ല. മറ്റു ചിലരാകട്ടെ എല്ലാം ഉള്ളിലൊതുക്കി കഠിനപ്രയത്നം തുടരുന്നു! നല്ല നിയ്യത്തോടെ നന്നായി പണിയെടുത്തവർക്ക്‌ നാളെയല്ലെങ്കിൽ മറ്റന്നാൾ നല്ല ഫലം കിട്ടാതിരിക്കില്ല! ഉറപ്പ്‌! അതാരായാലും ശരി! Better late than never എന്നത്‌ പ്രത്യാശയോടൊപ്പം ആശ്വാസം കൂടി നൽകുന്ന ഒരു വചനം തന്നെയാകുന്നു.

NB: ചിത്രത്തിലുള്ള കുട്ടിയെക്കുറിച്ച്‌ ശരിയായ അറിവുള്ളവർ ഉപകാരപ്രദമായ വിവരം താഴെ പങ്കു വെക്കുമല്ലൊ. അവരിലേക്ക്‌ നേരിട്ടെത്താത്ത ഒരു വീഡിയോയും ദയവായി കമന്റ്‌ ബോക്സിൽ ഷെയർ ചെയ്യാതിരിക്കുക.അങ്ങനെയുള്ള പലതും ആൾറെഡി ശ്രദ്ധയിൽപ്പെട്ട്‌ കഴിഞ്ഞത്‌ കൊണ്ടാണു.ഉൾക്കൊള്ളുമല്ലൊ.നന്ദി. എല്ലാവരോടും സ്നേഹം….

Advertisement

********

സംഗീതാധ്യാപികയായ വൈഗയുടെ പ്രൊഫൈൽ ലിങ്ക് ഇവിടെ ചേർക്കുന്നു > വൈഗ സന്തോഷ് എഫ്ബി

 1,036 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Featured4 mins ago

തനിക്കു ഇഷ്ടമില്ലാത്തൊരാൾ വേഷംമാറിയാലും തിരിച്ചറിയാൻ ഈ പെണ്ണുങ്ങൾക്ക് കണ്ണില്ലേ ?

Entertainment21 mins ago

ഇന്ന് ഷോമാൻ ഷങ്കറിന്റെ പിറന്നാൾ.

Entertainment29 mins ago

സിനിമ സങ്കൽപ്പങ്ങളെ തകർത്തുകളഞ്ഞ സിനിമ ‘പേഷ്യൻസ് സ്റ്റോൺ’

Entertainment45 mins ago

ഇത് ഒരു പാട്ടോർമ്മയല്ല, ഒരു പാട് പാട്ടോർമ്മകളാണ്

inspiring story1 hour ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ സ്തലേകർ

Entertainment13 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment13 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment13 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment13 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment14 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment14 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment14 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment16 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment5 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »