What is normal for the spider is chaos for the fly
– Morticia addams

Shahad Shah

അടുത്ത കാലത്ത് ഒരു സിനിമ കണ്ടിട്ട് ഇത്രേം വണ്ടർ അടിച്ചു ഇരുന്നിട്ടില്ല! നമ്മൾ ഇന്നേ വരെ മലയാളത്തിൽ എക്സ്പീരിയൻസ് ചെയ്യാത്ത ഒരു ടൈപ്പ് സിനിമ. ബാബു രാമചന്ദ്രന്റെ ഡയലോഗ് എടുത്താൽ “വല്ലാത്തൊരു സിനിമ” !അതാണ് ആവാസവ്യൂഹം.

സിനിമ ഒരു വ്യക്തിയെ മാത്രം കേന്ദ്രീകരിച്ചു കൊണ്ടാണ് തുടങ്ങുന്നത് എന്നാൽ പോകെ പോകെ… പറയുന്ന കാര്യങ്ങളുടെ വ്യാപ്തിയും സിനിമയുടെ ഒരു വല്ലാത്ത രീതിതിയിലേക്ക് ഉള്ള കൊണ്ടെത്തിക്കലും പ്രേക്ഷകന്റെ ചിന്തയെ മറ്റൊരു തലം കാണിക്കുന്നുണ്ട്. ഈ സിനിമയുടെ ജോണർ പോലും പെട്ടെന്ന് പറയാൻ പറഞ്ഞാൽ സംശയം വരും അത്രയും കാര്യങ്ങൾ ആണ് സിനിമ പറഞ്ഞു വെക്കുന്നത്. അഭിനയിച്ചവർ എല്ലാവരും അതിഗംഭീരം.

സൂപ്പർ ഡീലക്സ് , ജെല്ലിക്കെട്ട് ഒക്കെ കണ്ട് കഴിഞ്ഞപ്പോൾ ഉള്ള സമാന അവസ്ഥ ആണ് വ്യക്തിപരമായി സിനിമ കഴിഞ്ഞപ്പോൾ അനുഭവപ്പെട്ടത്. സിനിമ വളരെ പരിമിതമായ ബഡ്ജറ്റ് കൊണ്ടാണ് തീർത്തത് എന്ന് ചിത്രം കാണുമ്പോൾ അറിയാം, പക്ഷെ ഈ സിനിമ പലപ്പോഴും ഒരു ലോകോത്തര ചിത്രത്തിന്റെ നിലവാരം ഉണ്ടായിരുന്നു. ഇത്രേം കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള വിഷയങ്ങൾ ഈ പരിമിതിക്കുള്ളിൽ വച്ച് ഈ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകന്റെ കഴിവ് കണ്ട് അത്ഭുതം തോന്നി. കൃഷാന്ദ് എന്ന ഈ സംവിധായകൻ മലയാള സിനിമയുടെ വരുംകാല വാഗ്ദാനം തന്നെയാണ്!!!!

കഥപറച്ചിലിൽ ഒക്കെ പുതിയൊരു മാനം തന്നെ ഉണ്ടാക്കി എന്ന് പറയാം ഒരു ഡോക്യുമെന്ററി പോലെ പറയുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്താൻ മേക്കേഴ്സിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ ഒരു രീതി എങ്ങനെ ആണെന്ന് വച്ചാൽ… കഥ പറഞ്ഞു… പറഞ്ഞു… പറഞ്ഞു നമ്മളെ അങ്ങ് വലിച്ചിടുന്നുണ്ട് അതിന്റെ ഉള്ളിലോട്ട്… എന്നിട്ട് ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട് ഒരു പോയിന്റിൽ.

സിനിമയുടെ കഥയിലേക്കോ കഥാപരിസരങ്ങളിലേക്കോ കടക്കുന്നില്ല. അത് നിങ്ങൾ അനുഭവിച്ചറിയേണ്ട ഒന്ന് തന്നെയാണ്.എന്റെ കാഴ്ചപ്പാടിൽ ഈ സിനിമ കണ്ടില്ലെങ്കിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് നിങ്ങൾ എക്സ്പീരിയൻസ് ചെയ്തിട്ടില്ല!!!!

Leave a Reply
You May Also Like

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും രാഷ്ട്രീയ പ്രവർത്തകയും…

മോക്ഷ, അമിത് ചക്കാലക്കൽ വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന “ചിത്തിനി” ആരംഭിച്ചു

“ചിത്തിനി” ആധുനിക കാലഘട്ടത്തിലും ജീവിതത്തിൽ ഭക്തിയും വിശ്വാസവും സൃഷ്ടിക്കുന്ന സ്വാധീനം ഏറേ ഹൃദ്യമായി അവതരിപ്പിച്ച ‘കള്ളനും…

‘മേഘമൽഹാറിൽ നിന്ന് ഇറങ്ങിവന്ന് മലയാളിയുടെ മനസ്സിൽ കൂടുകൂട്ടിയവർ’, കുറിപ്പ്

രമ്യ ബിനോയ് *നിനക്ക്… നഷ്ടപ്രണയിക്ക്…* “നിന്നെ സ്നേഹിക്കുന്നവർക്കൊക്കെ നിന്നെ നഷ്ടപ്പെടാതിരിക്കാൻ, എന്നെ സ്നേഹിക്കുന്നവർക്കൊക്കെ എന്നെ നഷ്ടപ്പെടാതിരിക്കാൻ”…

ആസിഫലി -രമേഷ് നാരായണൻ വിവാദം, രമേശ് നാരായണന് പിന്തുണയുമായി അഡ്വ സംഗീത ലക്ഷ്മണ

“അപമാനിക്കപ്പെട്ടത് രമേഷ് നാരായണാണ്. രമേഷ് നാരായൺ എന്തിനാണ് ആസിഫ് അലിയോട് മാപ്പ് പറഞ്ഞത്?”