തള്ളു മാമ്മനും സംഘവും ഏതാണ്ട് എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധവും വഷളാക്കിയിട്ടുണ്ട്

  150

  Shahana Jasmin

  ഇന്ത്യക്ക് 9 അയൽ രാജ്യങ്ങളാണുള്ളത്, കരാതിർത്തിയുള്ള 7 രാജ്യങ്ങളും, കടലിൽ അതിർത്തിയുള്ള 2 രാജ്യങ്ങളും. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ഭൂട്ടാൻ, മ്യാന്മാർ, ബംഗ്ലാദേശ്,നേപ്പാൾ, ശ്രീലങ്ക, മാൽദീവ്‌സ്. തള്ളു മാമ്മനും സംഘവും ഏതാണ്ട് എല്ലാ അയൽ രാജ്യങ്ങളുമായുള്ള ബന്ധവും വഷളാക്കിയിട്ടുണ്ട്. ഓരോന്നായി പറയാം

  ചൈന.

  ലോകത്തെ വൻ സാമ്പത്തീക-സൈനീക ശക്തിയാണ് ചൈന, 45 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാവുകയും പിന്നീട് പലപ്പോഴും അതിർത്തികളിൽ ചെറിയ ഉരസലുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ടെങ്കിലും നയതന്ത്ര ഉദ്യോഗസ്ഥർ തമ്മിലുള്ള ബന്ധവും വ്യാപാരവും പൂർവ്വാധികം ശക്തിയോടെ നടന്നു വരുന്നുണ്ടായിരുന്നു, ചൈനയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്കു നീക്കം എളുപ്പമാക്കാൻ വേണ്ടി പാകിസ്ഥാൻ ചൈന ഇക്കണോമിക് കോറിഡോർ(CPEC) സ്ഥാപിക്കാനുള്ള പണി തുടങ്ങിയപ്പോൾ മുതലാണ് ഇന്ത്യയുമായി പുതിയ പ്രശ്നങ്ങൾ ആരംഭിക്കുന്നത്, അന്താരാഷ്ട്ര വേദികളിൽ നിർമ്മാണത്തിനെതിരെ ഇന്ത്യ നിലപാടെടുത്തു, അന്താരഷ്ട്ര നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കാശ്മീരിനെ ഇന്ത്യൻ യൂണിയന്റെ ഭാഗമാക്കുകയും ചൈനയുടെ കയ്യിലുള്ള കശ്മീർ പിടിച്ചെടുക്കുമെന്ന് അമിത്ഷാ ഇന്ത്യൻ പാർലമെന്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. (ഈ വിഷയത്തിൽ എഴുതിയ വിശദമായ പോസ്റ്റ് കമന്റിൽ ഇടുന്നുണ്ട്)
  പിന്നീട് 2018 ൽ ഡോവലിന്റെ കാർമീകത്വത്തിൽ മോഡി നടത്തിയ വുഹാൻ സന്ദർശനവും, പിന്നീട് ചൈനീസ് പ്രധാനമന്തി ഷീ പിങ്ങുമായി ചെന്നെയിൽ നടത്തിയ ചായ് പെ ചർച്ചയിലും,ലഡാക്ക്, സിക്കിം അതിർത്തി അടക്കമുള്ള പ്രശ്നങ്ങളിൽ ഇന്ത്യ നേരത്തെ പറഞ്ഞ വാക്കുകളിൽ നിന്ന് പുറകോട്ട് പോയതായി ചൈന ആരോപിച്ചു. (വിശദവിവരം കമന്റിൽ) ഡോവലിന്റെ കാർമീകത്വത്തിൽ നടന്ന ഈ നീക്കമാണ്. ചൈനയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
  സിക്കിമിലും അരുണാചൽ പ്രദേശിലും ചൈനയുമായി അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് കൂടി കൂട്ടി വായിക്കണം.

  നേപ്പാൾ

  2015 ൽ നേപ്പാൾ പാർലമെന്റ് നടത്തിയ ഭരണഘടനാ പരിഷ്കാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നേപ്പാളിനെതിരെ ഉപരോധമേർപ്പെടുത്തി, ഇന്ത്യയുടെ ഒരു സംസ്ഥാനം പോലെ കഴിഞിരുന്ന നേപ്പാൾ ഉപരോധത്തിൽ ശ്വാസം മുട്ടി, അവർ മുട്ടുമടക്കും എന്നായിരുന്നു ഡോവലിന്റെ കണക്ക് കൂട്ടൽ പക്ഷെ ചൈന നേപ്പാളിനെ സഹായിക്കാനെത്തി, റോഡ് നിർമ്മാണം മുതൽ വൻകിട ഫാക്ടറികളും ടെലിക്കമ്യൂണിക്കേഷൻ സംവിധാനങ്ങളിലും ഇൻവെസ്റ്റ് ചെയ്തു, നേപ്പാൾ എന്നെന്നേക്കുമായി ചൈനീസ് പക്ഷത്തേക്ക് പോയി. (വിശദ വിവരം മറ്റൊരു പോസ്റ്റിൽ കമ്മന്റിൽ)

  മ്യാന്മാർ.

  നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് എന്ന മാവോവാദി ഗ്രൂപ്പ് മ്യാന്മറിന് തലവേദന ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, ഇടക്കൊക്കെ ഇന്ത്യൻ സൈന്യം മ്യാന്മാറിന്റെ അനുവാദത്തോടെ അകത്തു കയറി ഈ ഗ്രൂപ്പിനെ ഒതുക്കുന്ന പതിവുണ്ടായിരുന്നു. അവരുടെ ആത്മാവിന് മുറിവേൽപ്പിക്കാതിരിക്കാൻ ഇന്ത്യ അത് കൊട്ടിഘോഷിക്കില്ല, 2015 ജൂണിൽ ഇന്ത്യൻ സൈന്യം മ്യാന്മറിൽ കയറി മോവോവാദികളെ അറ്റാക്ക് ചെയ്തു, ഇന്ത്യയിൽ ഭരണത്തിലുള്ള പുത്തൻ അച്ചിമാർ ആ വിവരം നാടാകെ വിളിച്ചു കൂവി, മ്യാന്മാർ ആക്രമണം നിഷേധിച്ചു. പരസ്പരമുള്ള ബന്ധത്തിൽ വിള്ളൽ വീണു. ഇപ്പോൾ മ്യാന്മാർ ചൈനയുടെ സ്വന്തമാണ്. ചൈനയിൽ നിന്ന് മ്യാന്മറിലേക്ക് റെയിൽവേലൈൻ, ടെലികോം മേഖലയിൽ നിക്ഷേപം, ചൈനയുടെ പൂർണ്ണ നിയന്ത്രണത്തിൽ, ഇന്ത്യയിൽ നിന്ന് നോക്കിയാൽ കാണാവുന്ന ദൂരത്തിൽ ഒന്നര ബില്യൺ ഡോളർ ചെലവിട്ട് നിർമിച്ച ക്യാക്പായു തുറമുഖം, CPEC ൽ പങ്കാളിത്തം…കോടികളുടെ ലോൺ..അജിത് ഡോവലിന്റെ മ്യാന്മാർ നേട്ടങ്ങളുടെ ആ പട്ടിക ഇനിയും നീളും.

  ശ്രീലങ്ക

  2014 ൽ ഡോവൽ ശ്രീലങ്ക സന്ദർശിച്ചു, ഡോവലിന്റെ സന്ദർശനം കഴിഞ്ഞു മണിക്കൂറുകൾക്കകം പ്രസിഡണ്ട് മഹീന്ദ രജപക്സെ അവരുടെ ഇന്റലിജൻസ് ഡയറക്ടറെ പുറത്താക്കി, ഇന്ത്യയുമായി ചേർന്ന് ഗവണ്മെന്റിന്റെ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം, 2015 ൽ നടന്ന തെരെഞ്ഞെടുപ്പിൽ രജപക്സെ തോൽക്കുകയും മൈത്രിപാല സിരിസേന അധികാരത്തിൽ വരികയും ചെയ്തു, അത് ചെയ്തത് ഞമ്മളാണെന്ന് ഇന്ത്യയിലെ എട്ടുകാലിമമ്മൂഞ്ഞുമാർ കടത്തിണ്ണകളിൽ കയറി പറഞ്ഞു നടന്നു, ഡോവൽ പ്രശംസിക്കപ്പെട്ടു. 2019 ൽ പക്ഷെ സീൻ മാറി. രജപക്സെ വീണ്ടും അധികാരത്തിൽ വന്നു.
  ചൈനയുമായി നേരത്തെ നിലനിന്നിരുന്ന വ്യാപാര ബന്ധങ്ങൾ കൂടുതൽ സുദൃഢമായി, ചൈന വാരിക്കോരി സഹായങ്ങൾ ചൊരിഞ്ഞു, അണക്കെട്ടുകളും റോഡുകളും മുതൽ വൻകിട തുറമുഖങ്ങൾ വരെ. ശ്രീലങ്കയുടെ ഏറ്റവും വലിയ തുറമുഖമായ ഹംബൻതൊട്ട തുറമുഖം ചൈന 99 കൊല്ലത്തേക്ക് ലീസിന് എടുത്തിരിക്കുകയാണ്, ചൈനയുടെ വ്യാപാരക്കപ്പലുകളും യുദ്ധക്കപ്പലുകളും സദാസമയം ശ്രീലങ്കയിൽ നങ്കൂരമിട്ടിരിക്കുന്നു,

  മാൽ ഡീവ്സ്.

  ലക്ഷദ്വീപ് സമൂഹങ്ങളോട് ചേർന്ന് കിടക്കുന്ന ദ്വീപുകളാണ്, ഇന്ത്യയുമായി എക്കാലത്തും നല്ല ബന്ധം. 1988 ൽ നടന്ന തമിഴ് പുലികളുടെ ആക്രമണത്തിൽ നിന്ന് പ്രസിഡണ്ട് മാമൂൻ അബ്‌ദുൽഖയ്യൂമിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ സാഹസികമായ ഇടപെടലിലൂടെ രാജീവ് ഗാന്ധി രക്ഷിച്ചത് ലോക രാജ്യങ്ങളുടെ പ്രശംസക്ക് കാരണമായിത്തീർന്നിരുന്നു, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാവുകയും ചെയ്തു, സ്വന്തം വല്യേട്ടനായി ഇന്ത്യയെ കരുതിയിരുന്നു ആ രാജ്യം.
  2015 ഫെബ്രുവരിയിൽ മുൻ പ്രസിഡണ്ട് മുഹമ്മദ് നഷീദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യ മാൽദീവ്‌സിനെ പരസ്യമായി വിമർശിച്ചിരുന്നു, മാൽദീവ്‌സ് അവരുടെ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു, 2015 മാർച്ചിൽ ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലും ഇന്ത്യൻ പ്രധാനമന്ത്രി ടൂർ നടത്തിയിരുന്നു, അവസാന നിമിഷം ലിസ്റ്റിൽ ഉണ്ടായിരുന്ന മാൽദീവ്‌സിനെ വെട്ടി.
  നേരത്തെ 511 മില്യൺ യുഎസ് ഡോളറിന്റെ മാലി എയർപോർട്ട് വികസന കരാറിൽ നിന്ന് ഇന്ത്യൻ കമ്പനി ജിഎംആറിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം, മാൽ ഡീവ്സ് ചെറുതായൊന്ന് വിട്ടു നിന്നു, ഡോവൽ മൈൻഡ് ചെയ്യാൻ പോയില്ല. ഇന്ന് മൂന്നര ബില്യൺ ഡോളർ നിക്ഷേപിച്ചു കൊണ്ട് ചൈന മാൽദീവ്‌സിൻ്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു, തുറമുഖങ്ങളും പാലങ്ങളും റോഡുകളും അവരുടെ വകയാണ്. സൈനീകമായി ഇന്ത്യക്ക് ഏറെ തന്ത്ര പ്രധാനമായ രാജ്യമായിരുന്നു മാൽദീവ്‌സ്, കൈവിട്ടുപോയി..

  പാകിസ്ഥാൻ നേരത്തെ ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവാണ്, ബംഗ്ലാദേശുമായി പൗരത്വ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില അസ്വസ്ഥകൾ ഉണ്ടായിരുന്നു അത് സങ്കീർണമായി കാണാൻ മാത്രമില്ല, അഫ്‌ഗാൻ സാങ്കേതീകമായി മാത്രമാണ് ഇന്ത്യയുടെ അയൽരാജ്യം, അഫ്‌ഗാനുമായി നമ്മൾ അതിർത്തി പങ്കിടുന്നത് കാശ്മീരിലാണ്, കശ്മീരിന്റെ ആ ഭാഗമാവട്ടെ പതിറ്റാണ്ടുകളായി പാകിസ്താന്റെ കൈവശമാണ്, ഭൂട്ടാൻ മാത്രമാണ് പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഇല്ലാത്ത രാജ്യം.
  എട്ടാം ഗ്ലാസ്സും ഗുസ്തിയുമുള്ള, ഒരു പത്രസമ്മേളനം നടത്താൻ പോലും കെൽപ്പില്ലാത്ത സ്റ്റേജ് പെർഫോർമർ മാത്രമാണ് മോഡി എന്ന കാര്യം പരസ്യമായ രഹസ്യമാണ്, ചാണകത്തിൽ നിന്ന് ആറ്റംബോംബ് ഉണ്ടാക്കാമെന്നും ഗോ മൂത്രം കുടിച്ചാൽ കാൻസർ ഭേദമാകുമെന്നും സ്വന്തം മൂത്രം കുടിച്ചാൽ കൊറോണ ഭേദമാകുമെന്നും തട്ടി വിടുന്ന മരപ്പൊട്ടന്മാരാണ് കേന്ദ്ര മന്ത്രിമാരിൽ മിക്കവരും. ഇവരെ മുന്നിൽ നിർത്തി കളിക്കുന്നത് ആർഎസ്എസിന്റെ കീഴിലുള്ള ടീം വിവേകാനന്ദയാണ്.
  ഇന്ത്യയെ തകർത്ത് കളഞ്ഞ നോട്ട് നിരോധനം പോലെ ഒരു മണ്ടത്തരത്തിന് മോഡിയെ പ്രേരിപ്പിച്ചത് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല, റിസർവ്വ് ബേങ്ക് ഗവർണറും, കേന്ദ്ര ധനകാര്യ മന്ത്രിയും വരെ കൈകഴുകിയിട്ടുണ്ട്, സംശയത്തിൻ്റെ മുന സ്വാഭാവികമായും നീളുന്നത് ടീം വിവേകാനന്ദയിലേക്കാണ്.

  പെട്രോൾ വില ജി എസ്സ് ടി ഗുജറാത്തി വ്യവസായികളുടെ ആയിരക്കണക്കിന് കോടിയുടെ കടം എഴുതിത്തള്ളൽ തുടങ്ങി രാജ്യത്തെ മുടിക്കുന്ന തീരുമാനങ്ങൾ വരുന്നത് മറ്റെവിടെനിന്നും ആകാൻ വഴിയില്ല. വിദേശ നയത്തിലും ഇത് തന്നെയാണ് സ്ഥിതി. സുഷമ ജീവിച്ചിരുന്നപ്പോൾ ലോകത്തെവിടെയെങ്കിലും കുടുങ്ങിപ്പോയവരെ രക്ഷിക്കുകയും പാസ്സ്‌പോർട്ട് കളഞ്ഞു പോയവർക്ക് സഹായം ചെയ്തു കൊടുക്കുകയും ചെയ്യുന്ന പ്രവർത്തികളാണ് അവർ ചെയ്തിരുന്നത്, നയതന്ത്രം ഡോവലിന്റെ കയ്യിൽ മാത്രമായിരുന്നു.

  ആന്തരീകമായും ബാഹ്യമായും ഇന്ത്യ ഭീഷണികൾ നേരിടുന്നു എന്ന കാര്യം ഉറപ്പാണ്, അകത്തേയും പുറത്തെയും പ്രശ്നങ്ങൾ കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നും ആർക്കും മനസ്സിലാവും. ആർക്ക് വേണ്ടിയാണ് ഇവർ രാജ്യത്തെ ബലി കൊടുക്കുന്നത്?, അയൽ രാജ്യങ്ങൾ പിടിച്ചെടുത്ത് അഖണ്ഡഭാരതം സൃഷ്ടിക്കുക എന്ന ആർ എസ എസ്സിൻറെ ഉട്ടോപ്യൻ സ്വപ്നങ്ങളാണോ ഇവരെ നയിക്കുന്നത്, അതോ ഇന്ത്യ തകർന്നു കാണാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും രാജ്യത്തിന്റെ കയ്യിലാണോ നിയന്ത്രണം എന്നാണ് അറിയാനുള്ളത്.

  ദേശീയവികാരം കത്തിച്ചു വിട്ട് ആ പുകയിൽ അതിർത്തിയിലെ പ്രശ്നങ്ങൾ മറക്കുന്ന പരിപാടി ഇത്തവണ നടക്കില്ല എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട്, സംഘികൾ പോലും നിശബ്ദത പാലിക്കുന്നുണ്ട്, തേരാളികളാൽ ചതിക്കപ്പെടുന്നുണ്ടോ എന്ന ചിന്ത പൗരന്മാരെ വേട്ടയാടുന്നുണ്ട്.