ആ കുട്ടികളെ സംബന്ധിച്ച് മുലയും ശരീരവും ‘സാധാരണം’ ആകുമെങ്കിലും അതിന് വിക്ടിം ആകുന്നവരെ സംബന്ധിച്ച് അങ്ങനെ ആകണം എന്നില്ല

196

Shahanas Subaida

ഒരു കുട്ടിക്ക് അച്ചനോട് എന്ന പോലെ അമ്മയോടും പെരുമാറാനും അമ്മക്ക് സമ്മതം ആണെങ്കിൽ അവരുടെ നഗ്‌നത കാണുന്നതിലും അവരെ ന്യൂഡ് ആയി ബോഡി പെയിന്റിങ് ചെയ്യുന്നതിലും ശരികേടുണ്ടാകില്ല.എന്നാൽ പ്രശ്നം തന്റെ അമ്മയോട് എന്ന പോലെതന്നെ വേറെ ആരോടെങ്കിലും സമപ്രായക്കാരോടോ മുതിർന്നവരോടോ തന്നെയോ സമാന ആക്ടിവിറ്റിക്ക് ആ കുട്ടികൾ മുതിരുകയോ ചെയ്യുകയോ ചെയ്താൽ ആ കുട്ടികളെ തെറ്റ് പറയാൻ ആകുമോ എന്നതാണ്.’മൈനർ’ എന്ന നിലയിൽ അത്തരത്തിൽ ഒരു സാധ്യത നില നിൽക്കുന്നില്ലേ എന്നതുമാണ്.കുട്ടികൾക്കുള്ള കളിപ്പാട്ടം തെരെഞ്ഞെടുക്കുന്നതിൽ വരെ സൂക്ഷ്മത പുലർത്തേണ്ടിയിരിക്കുന്നു എന്ന വാദം ഓരോ ചെറിയ ആക്ടിവിറ്റികളിലൂടെയും കുട്ടികളിൽ രൂപീകരിക്കുന്ന മാനസിക നിലയെ മുൻ നിർത്തി നാം പറയുന്നതും ആണ്.

ആ കുട്ടികളെ സംബന്ധിച്ച് മുലയും ശരീരവും ‘സാധാരണം’ ആകുമെങ്കിലും അതിന് വിക്ടിം ആകുന്നവരെ സംബന്ധിച്ച് അങ്ങനെ ആകണം എന്നില്ല…..പ്രത്യേകിച്ച് എല്ലാ സാമൂഹിക സാഹചര്യങ്ങളുടെയും സമ്മർദ്ദത്തിൽ വളരുന്നവർക്ക്.ആ കുഞ്ഞുങ്ങൾ എന്ത് തന്നെ കരുതിയാലും സ്വാഭാവികമോ ആസ്വാഭാവികമോ ആയി കണ്ടാലും അത് അത്രയും അബ്‌യൂസ് തന്നെയാണ്.അവരുടെ മാനസികാവസ്ഥയെക്കാൾ വിക്ടിമിന്റെ മാനസികാവസ്ഥ തന്നെയാണ് അവിടെ പ്രധാനവും.അതിന്റെ വേരുകൾ അന്വേഷിച്ചു പുറപ്പെടുമ്പോൾ ഇപ്പോൾ ചർച്ചയാകുന്ന ഈ ബോഡി പെയിന്റിങ് ചെയ്ത്തിൽ എത്തിച്ചേരേണ്ടി വരും എന്നുറപ്പാണ്.അച്ഛനും അമ്മയും സെക്‌സ് ചെയ്യുന്നത് ‘കണ്ട്പോയത് ‘അത് സഹപാഠികളോടും കൂട്ടുകാരോടും എമിറ്റേറ്റ് ചെയ്ത് വളരുന്ന കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ വരെ ചർച്ച ചെയ്യേണ്ട സാഹചര്യമാണിത്.പിന്നെ ഒരാശ്വാസം

“ഫെയ്‌സ്ബുക്ക് ബുദ്ധിജീവികളുടെ കുഞ്ഞുങ്ങൾ സാധാരണ കുഞ്ഞുങ്ങളെ പോലെയേ അല്ല.അവർ ബോഡി പൊളിറ്റിക്‌സും ലിംഗസമത്വവുമെല്ലാം ജനിക്കുന്നതിന് മുൻപേ പഠിച്ച് അത് പ്രാവർത്തികമാക്കാൻ വേണ്ടി ഭൂമിയിൽ പിറന്നവരാണ്.
അത് കൊണ്ട് സാധാരണ നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാവസ്ഥ വെച്ച് അവരെ താരതമ്യം ചെയ്യുന്നതിലും ആശങ്കപ്പെടുന്നതിലും കാര്യമില്ല.സാമൂഹിക സാഹചര്യം, ചരിത്രസന്ദര്ഭം, പൊതുബോധം, ആണ്കോയ്മാപരമായ പ്രിവിലേജ് എന്നതൊന്നും അവരെ ബാധിക്കുന്ന വിഷയമേ അല്ല…..”പിന്നെ അച്ഛന്റെ മുല പോലെ തന്നെ അല്ലെ അമ്മയുടെ മുലയും എന്നൊക്കെ പറയുന്നവരോട്
അവർ ഈ ലോകത്തെ കുറിച്ചല്ല സംസാരിക്കുന്നത് എന്നത് കൊണ്ട് സഹതപിക്കുക അല്ലാതെ വേറെ വർത്താനത്തിന് ഇല്ല.
അവർക്ക് വേണ്ടി സാമൂഹികാധികാരത്തിന്റെ പ്രയോഗ തന്ത്രങ്ങൾ എന്ന പേരിൽ ഒരു സെമിനാർ സംഘടിപ്പിക്കാം.