ഭഗത് സിങ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ ഈ മഹാ വിപ്ലവകാരികളുടെ ജീവിതത്തിലെ തുടിക്കുന്ന ഒരു ചരിത്രം നാം അറിയേണ്ടതുണ്ട്

145
ഭഗത് സിങ്, സുഖ്ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ ഈ മഹാ വിപ്ലവകാരികളുടെ ജീവിതത്തിലെ തുടിക്കുന്ന ഒരു ചരിത്രം നാം അറിയേണ്ടതുണ്ട്.
1930 ജനുവരി 21ന്, സഖാവ് ലെനിൻറെ ഏഴാം ചരമവാർഷിക ദിനത്തിൽ ലാഹോർ ഗൂഡാലോചന കേസിൽ പ്രതി ചേർക്കപ്പെട്ട വിപ്ലവകാരികൾ ചുവന്ന തലക്കെട്ടുകൾ ധരിച്ചാണ് കോടതിയിൽ ഹാജരായത്. മജിസ്ട്രേട്ട് ആസനസ്ഥനായതോടെ അവർ മുദ്രാവാക്യങ്ങളുയർത്തി, “സോഷ്യലിസ്റ്റ് വിപ്ലവം നീണാൾ വാഴട്ടെ”, “കമ്യൂണിസ്റ്റ് ഇൻറർനാഷണൽ നീണാൾ വാഴട്ടെ”, “ജനങ്ങൾ നീണാൾ വാഴട്ടെ”, “ലെനിൻറെ നാമം ഒരിക്കലും ഇല്ലാതാവില്ല”, “സാമ്രാജ്യത്വം തുലയട്ടെ”.
എന്നിട്ട് ചില വാചകങ്ങൾ സഖാവ് ഭഗത് സിങ് കോടതിയിൽ വായിക്കുകയുണ്ടായി. അത് മൂന്നാം കമ്യൂണിസ്റ്റ് ഇൻറർനാഷണലിന് അയച്ചു കൊടുക്കാൻ മജിസ്ട്രേട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.
“ഈ ലെനിൻ ദിനത്തിൽ, മഹാനായ ലെനിൻറെ ആശയങ്ങൾ മുമ്പോട്ടു കൊണ്ടു പോകുന്നതിനായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ. റഷ്യയിൽ നടക്കുന്ന മഹത്തായ പരീക്ഷണത്തിന് ഞങ്ങൾ എല്ലാ വിജയവും ആശംസിക്കുന്നു. അഖിലലോക തൊഴിലാളി വർഗപ്രസ്ഥാനത്തിൻറെ ശബ്ദത്തിനൊപ്പം ഞങ്ങൾ ഞങ്ങളുടെ ശബ്ദവും ഉയർത്തുന്നു. തൊഴിലാളിവർഗം ജയിക്കും. മുതലാളിത്തം തോല്പിക്കപ്പെടും. സാമ്രാജ്യത്വം തുലയട്ടെ.”
കമ്യൂണിസ്റ്റുകാരെ തകർക്കുന്നതിനായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ രണ്ടാം ലാഹോർ ഗൂഡാലോചന കേസിൽ ഭഗത് സിങിനെയും സുഖ്ദേവിനെയും രാജഗുരുവിനെയും തൂക്കിക്കൊന്നപ്പോൾ പണ്ഡിറ്റ് കിഷോരിലാലിനെയും ശിവവർമയെയും ആയുഷ്കാലത്തേക്ക് നാടു കടത്തലിനും ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കിഷോരി ലാൽ ലാഹോർ, മുൾട്ടാൻ, മോണ്ട്ഗോമറി ജയിലുകളിൽ പതിനെട്ടു വർഷം കിടന്നു. അതിൽ അഞ്ചു വർഷം ഏകാന്ത തടവായിരുന്നു. രാജമുണ്ഡ്രിയിലെയും ആന്തമാനിലെയും നൈനിയിലെയും ജയിലുകളിലായിരുന്നു ശിവ വർമയുടെ തടവ്. സ്വാതന്ത്യം കിട്ടിയ ശേഷം പുറത്തു വന്ന ശിവ വർമയും പണ്ഡിറ്റ് കിഷോരി ലാലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു പ്രവർത്തിച്ചു. ശിവവർമ 1948ൽ സിപിഐയുടെ ഉത്തര പ്രദേശ് സംസ്ഥാന സെക്രട്ടറി ആയി. പാർടിയിൽ ആഭ്യന്തര തർക്കങ്ങളുണ്ടായപ്പോൾ ഈ വിപ്ലവകാരിയെ ഉത്തര പ്രദേശ് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് പാർടി പുനസംഘടിപ്പിച്ചപ്പോൾ ശിവവർമയും കിഷോരിലാലും സിപിഐഎമ്മിൽ ചേർന്നു. മരണം വരെ സിപിഐഎം പ്രവർത്തകരായിരുന്നു ഈ വിപ്ലവകാരികൾ.
*ഭഗത് സിങ്ങിന്റെ വിപ്ലവ സങ്കല്പങ്ങള്*
———————————
കൊളോണിയല് വിരുദ്ധ സമരങ്ങളില് ജീവത്യാഗം ചെയ്ത ഇന്ത്യന് ധീരരക്തസാക്ഷികളില് അപൂര്വ വ്യക്തിത്വത്തിനുടമയായിരുന്നു ഭഗത് സിങ്ങ്. അദ്ദേഹം അടിമുടി വിപ്ലവകാരിയായിരുന്നു. ഗാന്ധിയന് സമരമാര്ഗ്ഗങ്ങളില് അസംതൃപ്തരായി വിപ്ലവകരമായ ബദലുകള് അന്വേഷിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു അദ്ദേഹം. യൂറോപ്യന് വിപ്ലവ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനം അദ്ദേഹത്തെ അനാര്ക്കിസത്തിലേക്കും പിന്നീട് കമ്യൂണിസത്തിലേക്കും ആകര്ഷിച്ചു. സവധാനം അദ്ദേഹം ഒരു തികഞ്ഞ നീരീശ്വരവാദിയും, സോഷ്യലിസ്റ്റും കമ്യൂണിസ്റ്റും ആയിത്തീര്ന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ പിഴുതെറിയുന്നതിനു പുറകെ ഒരു സോഷ്യലിസ്റ്റ് ഭാരതീയ സമൂഹത്തിന്റെ നിര്മ്മാണവും ആവശ്യമാണെന്നും അതിന് രാഷ്ട്രീയാധികാരം തൊഴിലാളി വര്ഗം പിടിച്ചെടുക്കണമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. 1929 ജൂണ് 6ന് അസംബ്ലി ബോംബ് കേസുമായി ബന്ധപ്പെട്ടിറക്കിയ പ്രസ്താവനയില് ഭഗത് സിങ്ങും ബി.കെ. ദത്തും വിപ്ലവത്തെക്കുറിച്ചുള്ള തങ്ങളുടെ ധാരണകള് പ്രഖ്യാപിച്ചു.
“വിപ്ലവം എന്നത് കൊണ്ട് ഞങ്ങളുദ്ദേശിക്കുന്നത് അനീതിയില് അധിഷ്ഠിതമായ ഇന്നത്തെ വ്യവസ്ഥ മാറണം എന്നാണ്. സമൂഹത്തിലെ ഏറ്റവും അവശ്യമായ ഘടകങ്ങളാണെങ്കില്പ്പോലും ഉല്പാദകരും തൊഴിലാളികളും ചൂഷകരാല് കൊള്ളയടിക്കപ്പെടുകയും പ്രാഥമികമായ അവകാശങ്ങള്പ്പോലും നിഷേധിക്കപ്പെട്ടവരാകുകയും ചെയ്യുകയാണ്. എല്ലാവര്ക്കും വേണ്ടി ചോളം വിതക്കുന്ന കൃഷിക്കാരന് അവന്റെ കുടുംബവുമൊത്ത് പട്ടിണി കിടക്കുകയാണ്; ലോകത്തിനുവേണ്ടി തുണിത്തരങ്ങള് നിര്മ്മിക്കുന്ന നെയ്ത്തുകാരന് അവന്റെയും അവന്റെ കുട്ടികളുടേയും നഗ്നത് മറക്കുവാനുള്ളതു പോലും ലഭിക്കുന്നില്ല; രാജകീയ പ്രൌഡിയുള്ള കൊട്ടാരങ്ങള് നിമ്മിക്കുന്ന കല്‌പ്പണിക്കാരനും, കൊല്ലനും, ആശാരിയും ചേരികളിലാണ് ജീവിക്കുന്നത്. തങ്ങളുടെ ഇച്ഛക്കനുസരിച്ച് കോടികള് ധൂര്ത്തടിക്കുന്ന മുതലാളിമാരും ചൂഷകരും സമൂഹത്തിലെ ഇത്തിള്ക്കണ്ണികളാണ്.”
“സമൂലമായ മാറ്റം” ആവശ്യമാണെന്നും “ സോഷ്യലിസം അടിസ്ഥാനമാക്കി സമൂഹത്തെ പുന:സ്സംഘടിപ്പിക്കുക“ എന്നത് ഓരോരുത്തരുടേയും കര്ത്തവ്യമാണെന്നും അവര് വാദിച്ചു. ഇതിനായി തൊഴിലാളിവര്ഗത്തിന്റേതായ ഒരു സര്വാധിപത്യം ആവശ്യമാണെന്ന് അവര് വിശ്വസിച്ചു. ( ഭഗത് സിങ്ങിന്റെ തിരഞ്ഞെടുത്ത കൃതികള്, പേജ് 74-75, എഡിറ്റര്: ശിവ വര്മ്മ)
അക്കാലത്തെ യുവജനതക്കിടയില് പ്രബലമായിരുന്ന വ്യക്തിയധിഷ്ഠിത ഭീകരവാദത്തിന് ഭഗത് സിങ്ങ് എതിരായിരുന്നു എന്നു മാത്രമല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില് ജനങ്ങളെ സംഘടിപ്പിക്കേണ്ടതിനെക്കുറിച്ച് ബോധവാനുമായിരുന്നു. തൊഴിലാളികളേയും കര്ഷകരേയും പാര്ട്ടി സംഘടിപ്പിക്കണമെന്ന് തന്റെ അവസാന രചനകളില് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ചെറിയ ചെറിയ സാമ്പത്തിക ആവശ്യങ്ങള്ക്കായി തൊഴിലാളി സംഘടനകള് നടത്തുന്ന സമരങ്ങളാണ്, രാഷ്ട്രീയാധികാരം പിടിച്ചടക്കുന്നതിനുള്ള അന്തിമ പോരാട്ടത്തിനായി ജനങ്ങളെ ബോധവല്ക്കരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്ഗമെന്നും, ഈ കടമക്കു പുറമെ സൈനികരേയും സംഘടിപ്പിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
“ ഒരിക്കലും ഞാനൊരു ഭീകരവാദിയല്ല; എന്റെ വിപ്ലവപ്രവര്ത്തനത്തിന്റെ ആദ്യകാലത്തെ ചില പ്രവര്ത്തനങ്ങളൊഴിച്ചാല് ഒരിക്കലും ആയിരുന്നിട്ടുമില്ല. ഹിന്ദുസ്ഥാന് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന് അസോസിയേഷന്റെ ചരിത്രം നോക്കിയാല് ആര്ക്കും ഇത് വ്യക്തമാകും. ഒരു വലിയ മുന്നേറ്റത്തിന്റെ സൈനിക വിഭാഗവുമായി താദാത്മ്യം പ്രാപിക്കുക എന്ന ലക്ഷ്യം മുന്‌നിര്ത്തിയായിരുന്നു ഞങ്ങളുടെ ഓരോ പ്രവര്ത്തനവും. ആര്ക്കെങ്കിലും എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടെങ്കില് അവർ അത് തിരുത്തട്ടെ. ബോംബുകളും തോക്കുകളും ഉപയോഗമില്ല്ലാത്തവയാണെന്ന് ഞാന് ഒരിക്കലും വിശ്വസിക്കുന്നില്ല; മറിച്ചാണ് താനും. പക്ഷെ, വെറുതെ എറിയുന്ന ബോബുകള് ഉപയോഗശൂന്യമാണെന്നു മാത്രമല്ല ദോഷകരം കൂടിയാണ് എന്ന് ഞാനിതില്ക്കൂടി അര്ത്ഥമാക്കുന്നുണ്ട്. പാര്ട്ടിയുടെ സൈനിക വിഭാഗം തങ്ങളുടെ അധീനതയിലുള്ള എല്ലാ യുദ്ധ സാമഗ്രികളും അടിയന്തിരഘട്ടത്തില് ഉപയോഗപ്പെടുന്ന തരത്തില് തയ്യാറാക്കി വെക്കണം. ഇത് പാര്ട്ടിയുടെ രാഷ്ട്രീയപ്രവര്ത്തനത്തിനു ഒരു താങ്ങായിരിക്കണം എന്നു മാത്രമല്ല അതൊരിക്കലും ഒറ്റപ്പെട്ട പ്രവര്ത്തനമാകരുത്, ആകുവാന് സാധ്യവുമല്ല.”