Venu Gopal
സമരങ്ങളെ ബിജെപി ഭയക്കുന്നപോലെ… ആം ആദ്മി ഭയക്കുന്ന പോലെ… കേരള അഭ്യന്തര മന്ത്രിയുടെ പോലീസിനും ഭയമാണ്. രാഷ്ട്രീയം ഒരു ഇവന്റ് മാനെജ്മെന്റ് എന്നതിനപ്പുറത്തെക്ക് നീങ്ങരുതെന്ന രാഷ്ട്രീയ മാമാങ്കത്തിലേക്ക് നീങ്ങിയവര്ക്ക് ജനങ്ങള് അവരുടെ യഥാര്ത്ഥ പ്രശ്നങ്ങളും പ്രതിസന്ധികളുമായി ഒത്തുചേര്ന്നു നില്ക്കുന്നതും പഠനം നടത്തുന്നതും അസ്വസ്ഥതയുണ്ടാക്കും എന്നത് ചരിത്രത്തില് എവിടെയും, ഇന്ന് ഇന്ത്യയില് എവിടെയും കാണാന് സാധിക്കും.
പ്രത്യേകിച്ചും സമരങ്ങളും രാഷ്ട്രീയവും ഒരു സമൂഹത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ വളര്ച്ചയുടെ ഹേതുവായിതീരുന്ന രാഷ്ട്രീയസമരങ്ങള് നടത്തേണ്ടുന്ന പ്രകൃയ നടക്കുമ്പോള്
അതുകൊണ്ടാണ് മാമാങ്ക രാഷ്ട്രീയക്കാർ സമരങ്ങളെ ഭയക്കുന്നത്… സമരങ്ങൾ വേണ്ടെന്നും അഞ്ചുവർഷം കൂടിയുള്ള തിരഞ്ഞെടുപ്പു നടക്കുമ്പോൾ നിങ്ങൾ വോട്ടുചെയ്താൽ മാത്രം മതിയെന്നും പറയുന്നത്.
രാഷ്ട്രീയത്തില് പങ്കെടുക്കുക, സാമൂഹ്യ വിഷയങ്ങളില് പങ്കെടുകുക, കൂട്ടായ്മകള് പടുത്തുയര്ത്തുക, സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ വിഷയങ്ങള് പരസ്പരം ചര്ച്ചചെയ്തു മാഹത്തരമായ ചിന്തകളിലേക്കും പ്രവര്ത്തനങ്ങളിലെക്കും നീങ്ങുമ്പോള് മാത്രമാണ് ജനാധിപത്യം അതിന്റെ വിദ്യാഭ്യാസം പൂര്ത്തിയാക്കുന്നത്. സാമൂഹ്യ വികാസം സാധ്യമാകുന്നത്, മനുഷ്യര് തമ്മില് തമ്മിലുള്ള അകല്ച്ചകള് കുറച്ചു കുറച്ചു കൊണ്ടുവരാന് സാധിക്കുന്നത്, അതിലൂടെയാണ് പ്രതിഭകളെ സൃഷ്ട്ടിക്കാന് കഴിയുന്നത്.അങ്ങിനെയാണ് ഇന്ത്യന് സ്വാതന്ത്ര്യ സമരം മഹാ പ്രതിഭകളെ ലോകത്തിനു സമ്മാനിച്ചത്. കേരളത്തിലെ ശഹീന്ബാഗ് സമരം ഇന്ത്യയിലെ മുഴുവന് ജനങ്ങള്ക്കും വേണ്ടിയുള്ളതാണ്. അത് വിജയം വരെ തുടരുകതന്നെ വേണം.പത്തുപേരായും നൂറു പേരായും പതിനായിരങ്ങളായും ഒത്തുകൂടി കൂട്ടായ്മയുടെ സംസ്കാരം വളരുകതന്നെ വേണം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.