മാമന്നൻ എന്ത് കൊണ്ട് കാണണമെന്ന് ചോദിച്ചാല്‍… രണ്ട് ഉത്തരങ്ങളാണുള്ളത് – സാമൂഹ്യ നീതിയും അതിലേക്കുള്ള വഴിയും.

Shaheen Ummalil

മാരി സെൽവരാജ് പരിയേറും പെരുമാളിനെ തുടർന്ന് എടുത്ത കർണ്ണൻ നിർത്തിയിടത്ത് തന്നെ ആണ് മാമന്നൻ തുടങ്ങുന്നത്. അംബഡ്കറിന്റെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നാണ് Educate, Agitate, Organize എന്നത്. അതിലൂടെ ആണ് സാമൂഹിക നീതി ലഭിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അത് തന്നെ ആണ് ഈ മൂന്ന് സിനിമകളിലൂടെ പറയാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസം നേടുകയും സമരം ചെയ്യുകയും ചെയ്ത നായകൻ മാമന്നനിൽ സംഘടിക്കുകയാണ്. നമുക്ക് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും സാമൂഹിക സ്വാതന്ത്ര്യവും കൂടി ലഭിച്ചാലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയാനാവുകയുള്ളൂ എന്ന് അംബഡ്കർ ഇന്ത്യന്‍ പാർലമെന്റിൽ പറഞ്ഞിട്ടുണ്ട്. മാമന്നന്റെ കോർ പോയിന്റ് അതാണ്. സാമൂഹിക സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള മാമന്നന്റെ പോരാട്ടം. മാമന്നനെ മാരി പ്ലെയ്സ് ചെയ്തിരിക്കുന്നത് ഒരു എംഎല്‍എ ആയിട്ടാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയാൽ മാത്രം സാമൂഹിക സ്വാതന്ത്ര്യം കൈവരില്ല എന്ന് കൃത്യമായി ഇതിലൂടെ കാണിക്കുന്നുണ്ട്. അതിന് assertion ആവശ്യമാണ്. നമ്മുടെ രാജ്യത്ത് രാഷ്ട്രീയ പ്രവർത്തനത്തിന് ഏറ്റവും മികച്ച വഴി അഹിംസയുടേതാണ് എന്നാണ് വെപ്പ്. എന്നാല്‍ അനുവർത്തിക്കപ്പെടുന്ന അഹിംസ ശരിക്കും അഹിംസയാണോ അതോ ഭീരുത്വമാണോ എന്ന് പരിശോധിക്കുന്നുണ്ട് മാമന്നനിലൂടെ മാരി. അഹിംസ ഒരു തരത്തിൽ ഹിംസ ആയി പ്രവർത്തിക്കുകയാണ്. സിനിമയിൽ ഒരു ഡയലോഗ് ഉണ്ട്

“തിരിച്ചടിക്കില്ല എന്ന ധൈര്യത്തിൽ അടിച്ചു കൊണ്ടിരിക്കുന്നത് ധൈര്യശാലിത്തരമല്ല കഴിവ്കേടാണ്, തിരിച്ചടിക്കാൻ കഴിയില്ല എന്ന തോന്നലിൽ അടി കൊണ്ട് കൊണ്ടിരിക്കുന്നത് ക്ഷമയല്ല ഭീരുത്വമാണ്”
ഇതിലൂടെ പ്രതിരോധം അപരാധമല്ല മറിച്ച് ആവശ്യമാണ് എന്ന് വ്യക്തമാക്കുകയാണ്. പിന്നീട് മാമന്നനും അത് തന്നെ ആണ് മനസ്സിലാക്കുന്നത്. അതോടെയാണ് മാമന്നൻ സാമൂഹിക സ്വാതന്ത്ര്യത്തിലേക്ക് അടുക്കുന്നത്.

സാമൂഹിക സ്വാതന്ത്ര്യം ആരും താലത്തിൽ വച്ച് തരില്ല ചോദിച്ചു വാങ്ങുക തന്നെ വേണം. ചുറ്റുമുള്ളവർ മാറുന്നത് വരെ സംഘടിച്ച് സമരം ചെയ്ത് നിൽക്കുക എന്നത് മാത്രമാണ് വഴി. ഇത്തരത്തില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും കൈവരുമ്പോൾ മാത്രം ആണ് അംബഡ്കർ പറഞ്ഞത് പോലെ ‘One human One value’ അഥവ എല്ലാ മനുഷ്യരും തുല്യർ എന്ന യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരുകയുള്ളൂ. മാമന്നന് ഇനിയും ഒരുപാട് സമരം ചെയ്യാനുണ്ട്. തുടങ്ങിയിട്ടേ ഉള്ളൂ….

വാൽക്കഷണം : തേവർ മഗനിലെ ഇസക്കി ആണ് മാമന്നൻ എന്ന് മാരി സെൽവരാജ് പറഞ്ഞിട്ടുണ്ടല്ലോ. ഇസക്കി എംഎല്‍എ ആയാലും മന്ത്രി ആയാലും തേവർക്ക് അയാൾ എന്നും ഇസക്കി തന്നെ ആയിരിക്കും എന്ന് മാമന്നനെ മകൻ അതിവീരനാണ് മനസ്സിലാക്കി കൊടുക്കുന്നത്. ആ സീക്വൻസുകൾ ഗംഭീരമാണ്.

Leave a Reply
You May Also Like

ജ്യോതികയെ പ്രണയിച്ച ആ നടനാര് ? സൂര്യ നഷ്ടപ്പെടുത്തിയ ഏകപക്ഷീയ പ്രണയം !

തമിഴ് സിനിമയിലെ താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരും ഒന്നിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചപ്പോൾ സൗഹൃദം പിന്നീട്…

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്

മലയാളത്തിൽ വളരെ ജനപ്രീതിയുള്ള നായികാ നടിയും സഹോദരനും മുപ്പത് വർഷങ്ങൾക്ക് മുൻപുള്ള ചിത്രമാണ്. അത് മറ്റാരുമല്ല…

”ഇത്ര സംസ്കാരമില്ലാത്ത ഒരു ക്രൗഡ് ഈ നാട്ടിൽ മാത്രമേ ഉണ്ടാകൂ”, തിരു. ലുലുമാളിലെ ഐമാക്സ് തിയേറ്റർ അനുഭവം ഒരു പ്രേക്ഷകൻ പങ്കുവയ്ക്കുന്നു

Ajay Sudha Biju കേരളത്തിലെ ആദ്യത്തെ IMAX Theatre ആയ തിരുവനന്തപുരം ലുലുമാളിലെ ലെ PVR…

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌…