Connect with us

ഈ സിനിമയുടെ പ്രത്യേകത യേശുവിനെ ഒരു സാധാരണ മനുഷ്യനായി കാണിച്ചു എന്നതാണ്

മഗ്ദലന മറിയം എന്ന് നമ്മൾ കേട്ടിട്ടുള്ള മഗ്ദലീനിലെ മേരി എന്ന യേശുവിന്റെ ശിഷ്യയുടെ കഥയാണ് ഈ സിനിമ. അവർ യേശുവിന്റെ ശിഷ്യ ആകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ്

 48 total views

Published

on

Shaheen Ummalil
Mary Magdalene
മഗ്ദലന മറിയം എന്ന് നമ്മൾ കേട്ടിട്ടുള്ള മഗ്ദലീനിലെ മേരി എന്ന യേശുവിന്റെ ശിഷ്യയുടെ കഥയാണ് ഈ സിനിമ. അവർ യേശുവിന്റെ ശിഷ്യ ആകുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് കാണിക്കുന്നത്. യേശുവിനെ അത് വരെ പിന്തുടർന്നു കൊണ്ടിരുന്നത് ഒരു കൂട്ടം പുരുഷൻമാർ മാത്രം ആണ്. അതിനിടയിലേക്ക് യേശു ഒരു സ്ത്രീയെ സ്വീകരിച്ചത് ശിഷ്യന്മാരുടെ ഇടയിലും നാട്ടുകാരുടെ ഇടയിലും ഒക്കെ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. പക്ഷേ യേശുവിനും മേരിക്കും തങ്ങളുടെ തീരുമാനത്തിൽ ഒരു പ്രശ്നവും തോന്നുന്നില്ല. (യേശു സ്ത്രീകളെ എങ്ങനെ കണ്ടു എന്നതും ആ കാലത്തെ മനുഷ്യർ സ്ത്രീകളെ എങ്ങനെ കണ്ടിരുന്നു എന്നതിനും തെളിവാണ് യേശുവിന്റെ ശിഷ്യ ആയിട്ടും മേരിക്ക് വീണ വേശ്യ എന്ന വിളി). ഈ സിനിമയുടെ ഒരു പ്രത്യേകതയും എനിക്കിഷ്ടമായതും യേശുവിനെ ഒരു സാധാരണ മനുഷ്യനായി കാണിച്ചു എന്നതാണ്. Mary Magdalene': Joaquin Phoenix is Jesus in 10 Epic Shots | IndieWireപലപ്പോഴും ആത്മസംഘർഷത്തിലും സംശയത്തിലും നിന്നു പോകുന്ന യേശുവിനെ നമുക്ക് കാണാം. അവിടെ പലപ്പോഴും മേരി ആണ് യേശുവിനെ മുന്നോട്ടു നയിക്കുന്നത്. കഥയുടെ ഏറ്റവും നിർണ്ണായകമായ സംഭവവും ശിഷ്യനായ യൂദാസിന്റെ മനം മാറ്റവും അവതരിപ്പിച്ചിരിക്കുന്നത് വളരെ ഇഷ്ടപ്പെട്ടു. ശിഷ്യൻമാരോടൊപ്പം നമ്മുടെയും അത് വരെ ഉള്ള പ്രതീക്ഷകൾ എല്ലാം തെറ്റിക്കും ആ സംഭവം. അവിടം തൊട്ടാണ് യേശുവിന്റെ ബാക്കിയുള്ള ശിഷ്യൻമാരെക്കാൾ യേശുവിനെ മനസ്സിലാക്കിയത് മേരി ആണെന്ന് വ്യക്തമാകുന്നത്. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് ഏക ദൃക്‌സാക്ഷി മേരി ആണ്. അതിന് കാരണം യേശുവിന് ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യ മേരിയാണ്.
മഗ്ദലന മേരി ഒരു വേശ്യ സ്ത്രീ ആണെന്ന കഥ നൂറ്റാണ്ടുകളോളം തുടർന്നു. പിന്നീടാണ് മേരിക്ക് അപോസ്തലൻമാരുടെ അപോസ്തലൻ എന്ന പദവി ക്രിസ്തീയ സഭ നൽകുന്നത്. നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ് സിനിമ. കണ്ടു നോക്കൂ. ഇത്തരം സിനിമകളിൽ സാധാരണ ഉണ്ടാകാറുള്ളത് പോലെ അത്ഭുതങ്ങളും വിസ്മയ കാഴ്ചകളും ഒന്നും പ്രതീക്ഷിക്കരുത്. കുറച്ചു മനുഷ്യരെ മാത്രമേ കാണാനാകൂ.

 49 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement