ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ തടവറയില്‍ കഴിയുന്ന 30 പേരെ മോചിപ്പിച്ചു

237

ഷാഹിദ് അഫ്രിദി

പാക്‌ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി ഇടപെട്ട് ദുബായില്‍ വിവിധ ജയിലുകളില്‍ തടവറയില്‍ കഴിയുന്ന മുപ്പതോളം പാകിസ്ഥാനികളെ മോചിപ്പിച്ചു. അഫ്രിദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാഹിദ് അഫ്രിദി ഫൌണ്ടേഷന്‍ ആണ് ഈ പാകിസ്ഥാനികള്‍ക്ക് പുതുജീവിതം നയിക്കാന്‍ വഴിയൊരുക്കിയത്.

ഇവരുടെ മോചനത്തിനായി വേണ്ടി വന്ന പണം ഷാഹിദ് അഫ്രിദി ഫൌണ്ടേഷന്‍ തന്നെ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ട്‌. മോചനത്തിനായി തന്നോടൊപ്പം കൂട്ട് നിന്ന ദുബായ് പോലിസിനോടുള്ള നന്ദി അഫ്രിദി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അഫ്രിദിയുടെ ഫൌണ്ടേഷന്റെ കീഴില്‍ ഒട്ടനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹവും ടീമും നടത്തുന്നുണ്ട്. യു എസ്, യു കെ, യു എ ഇ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ആശുപത്രി നിര്‍മ്മാണം, പാവപ്പെട്ട കുട്ടികള്‍ക്കായി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കല്‍, കുടിവെള്ള ശുദ്ധീകരണം എന്നിവ അതില്‍ പെടും.