ആശുപത്രിയിൽ പോകേണ്ട സാഹചര്യം വന്നാൽ അതാത് ജില്ലകളിലെ കണ്ട്രോൾ റൂമുകളിൽ മാത്രം വിളിക്കുക

0
82

✍️ Shahina Nafeesa

പ്രിയപ്പെട്ടവരേ, കാര്യങ്ങൾ മോശമാവുകയാണ് എന്ന് നമുക്ക് അറിയാം. പക്ഷേ പരിഭ്രമിക്കുന്നതിൽ അർത്ഥമില്ല. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതാത് ജില്ലകളിലെ കണ്ട്രോൾ റൂമുകളിൽ മാത്രം വിളിക്കുക. അവിടെ നിന്ന് കിട്ടുന്ന നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക. ഐ സി യു സൌകര്യമുള്ള ആശുപത്രിക്കായി സുഹൃത്തുക്കളെയോ, രാഷ്ട്രീയ പ്രവർത്തകരെയോ വിളിക്കുന്നത് കൊണ്ട് വലിയ പ്രയോജനം ഉണ്ടാകില്ല. ഒന്നാമത്തെ കാര്യം ഐ സി യു ആണോ വേണ്ടത് അതോ സാധാരണ ഓക്സിജൻ ബെഡ് മതിയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതും നമ്മളല്ല, വിദഗ്ധർ തന്നെയാണ്. അത്‌ കൊണ്ട് ഐ സി യു ഉളള ആശുപത്രിക്ക് വേണ്ടി തിരഞ്ഞ് പരിഭ്രാന്തരാവാതിരിക്കുക. എല്ലാ ജില്ലകളിലെയും കണ്ട്രോൾ റൂം /ഓക്സിജൻ വാർ റൂം നമ്പറുകൾ ഈ പോസ്റ്റിനോടൊപ്പം ഉണ്ട്. പരമാവധി ഷെയർ ചെയ്യുക. നമ്മൾ അതിജീവിക്കും.

No photo description available.

**